Times Kerala

സ്മാര്‍ട്ട്‌ഫോണ്‍ നേടാനവസരമൊരുക്കി വി20 ഫാന്‍ഫെസ്റ്റ്

 
vi
 

കൊച്ചി: വി ഉപഭോക്താക്കള്‍ക്കായി 'വി20 ഫാന്‍ഫെസ്റ്റ് 'എന്ന പേരില്‍  രണ്ടു മാസം നീണ്ടുനില്‍ക്കുന്ന മത്സരം അവതരിപ്പിച്ചു. ടി20 ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ് മത്സരദിവസങ്ങളില്‍  ഉപഭോക്താക്കള്‍ക്ക്   സ്മാര്‍ട്ട്‌ഫോണ്‍ നേടുന്നതിനുള്ള അവസരമാണ് മേയ് 28 വരെ നീണ്ടുനില്‍ക്കുന്ന മത്സരത്തിലൂടെ ലഭ്യമാക്കുന്നത്. കൂടാതെ  മെഗാവിന്നര്‍ക്ക് ടി20 ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ നേരിട്ടു കാണുന്നതിനു രണ്ടു ടിക്കറ്റും  പ്രഖ്യാപിച്ചിട്ടുണ്ട്.

 

വി ഫേസ്ബുക്ക് പേജ്, വി ഇന്‍സ്റ്റാഗ്രാം പേജ്, വി ട്വിറ്റര്‍ പേജ് എന്നിവയിലൂടെ മാച്ച് നടക്കുന്ന സമയത്ത്  ഉപഭോക്താക്കള്‍ക്ക്  വി20 ഫാന്‍ഫെസ്റ്റില്‍ പങ്കെടുക്കാം. മത്സരസമയത്ത് നല്‍കുന്ന 20 ചോദ്യങ്ങള്‍ക്ക്  വി20 ഫാന്‍ഫെസ്റ്റ് എന്ന ഹാഷ്ടാഗില്‍ ഉത്തരം നല്‍കുക മാത്രമാണ് ഉപഭോക്താക്കള്‍ ചെയ്യേണ്ടത്.

 

കൂടാതെ ഓരോ ദിവസത്തേയും വിജയിയുടെ പേരും ഫോട്ടോയും വി സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവയ്ക്കുകയും ചെയ്യും.

Related Topics

Share this story