Times Kerala

 ഒരു മണിക്കൂറും ഒരു ദിവസവും കാലാവധിയുള്ള സൂപ്പര്‍ ഡാറ്റാ പായ്ക്കുകളുമായി വി

 
vi
 

കൊച്ചി: മുന്‍നിര ടെലകോം സേവനദാതാവായ വി 24 രൂപയ്ക്ക് ഒരു മണിക്കൂര്‍       നേരം പരിധിയില്ലാത്ത ഡാറ്റ നല്‍കുന്ന സൂപ്പര്‍ അവര്‍ പായ്ക്കും 49 രൂപയ്ക്ക്            24 മണിക്കൂര്‍ നേരത്തേക്ക് ആറു ജിബി നല്‍കുന്ന സൂപ്പര്‍ ഡേ പായ്ക്കും അവതരിപ്പിച്ചു.

തടസങ്ങളില്ലാതെ ഡാറ്റ ഉപയോഗിക്കുകയും ഉപഭോക്തൃ അനുഭവങ്ങള്‍ മെച്ചപ്പെടുത്തുകയും ചെയ്യുന്ന വിധത്തിലാണ് ഈ പദ്ധതികള്‍ അവതരിപ്പിച്ചിട്ടുള്ളത്. വന്‍ തോതില്‍ ഡാറ്റ ആവശ്യമുള്ള യുവാക്കളെ പ്രത്യേകമായി മുന്നില്‍ കണ്ടാണ് ഈ പദ്ധതികള്‍ക്കു രൂപം നല്‍കിയിട്ടുള്ളത്. 

വി ആപ്പിലെ വി മ്യൂസിക്, വി മൂവീസ് ആന്റ് ടിവി, വി ഗെയിംസ് തുടങ്ങിയവയ്ക്കായും ഈ ഡാറ്റ പ്രയോജനപ്പെടുത്താം. വി ആപ്പ്, വെബ്‌സൈറ്റ് എന്നിവ വഴിയോ അടുത്തുള്ള വി സ്‌റ്റോര്‍ സന്ദര്‍ശിച്ചോ ഈ ഡാറ്റാ പായ്ക്കുകള്‍ക്കായുള്ള റീചാര്‍ജിങ് നടത്താം.

Related Topics

Share this story