Times Kerala

 അസർബെയ്ജാനിലും 12 ആഫ്രിക്കൻ രാജ്യങ്ങളിലും  പോസ്റ്റ് പെയ്‌ഡ്‌ റോമിംഗ് പ്ലാനുമായി വി

 
 Job Hai and Vi Join Forces to Empower Bharat Youth for your kind consideration.
 

അസർബെയ്ജാനും ആഫ്രിക്കൻ രാജ്യങ്ങളും സന്ദർശിക്കുന്ന ഇന്ത്യൻ വിനോദ സഞ്ചാരികൾക്ക് കുറഞ്ഞ നിരക്കിൽ പോസ്റ്റ് പെയ്‌ഡ്‌ റോമിംഗ് പ്ലാനുകൾ അവതരിപ്പിച്ച് മുൻനിര ടെലികോം കമ്പനിയായ വി. മുൻവർഷത്തെ അപേക്ഷിച്ച് 2023ൽ അസർബെയ്ജാനിലെത്തുന്ന ഇന്ത്യക്കാരുടെ എണ്ണം ഇരട്ടിച്ച് 1,20,000ൽ എത്തിയതോടെയാണ് വി പുതിയ പ്ലാനുകൾ അവതരിപ്പിച്ചത്. 749 രൂപയിലാണ് റോമിംഗ് പോസ്റ്റ് പെയ്‌ഡ്‌ പ്ലാനുകൾ ആരംഭിക്കുന്നത്.

 

അസർബെയ്ജാനു പുറമെ ആഫ്രിക്കൻ രാജ്യങ്ങളായ കാമറൂൺ, സുഡാൻ, റുവാണ്ട, ഐവറി കോസ്റ്റ്, ലൈബീരിയ, ഇക്വറ്റോറിയൽ ഗിനി, സ്വാസിലാൻഡ് (ഇസ്വാറ്റിനി), ദക്ഷിണ സുഡാൻ, ബെനിൻ, ഉഗാണ്ട, സാംബിയ, ഗിനി ബിസൗ എന്നിവിടങ്ങളിലും വി യുടെ റോമിംഗ് പ്ലാൻ ലഭിക്കും.

 

24 മണിക്കൂർ കാലാവധിയുള്ള പ്ലാൻ മുതൽ 10 ദിവസം, 14 ദിവസം, 30 ദിവസം വരെയുള്ള റോമിംഗ് പ്ലാനുകളും ലഭ്യമാണ്. പ്ലാനിൻറെ കാലാവധി അവസാനിച്ചാലും ഉപഭോക്താക്കൾക്ക് അധിക തുകയിൽ നിന്നും പരിരക്ഷ നൽകുന്ന ഓൾവെയ്സ് ഓൺ ഫീച്ചറും വി അവതരിപ്പിച്ചിട്ടുണ്ട്.  ഒരു ദിവസത്തെ പ്ലാനിന് 749 രൂപയും 10 ദിവസ പ്ലാനിന് 3,999 രൂപയും 14 ദിവസ പ്ലാനിന് 4,999 രൂപയും 30 ദിവസത്തെ പ്ലാനിന് 5,999 രൂപയുമാണ് നിരക്ക്. യഥാക്രമം 100 എംബി, 2ജിബി, 2ജിബി, 5 ജിബി ഡാറ്റയും കോളും എസ്.എം.എസും പ്ലാനിനൊപ്പം ലഭിക്കും.

 

കൂടുതൽ രാജ്യങ്ങൾ കൂടി പട്ടികയിൽ ഉൾപ്പെട്ടതോടെ ഇന്ന് ലോകത്തെ 117 രാജ്യങ്ങളിൽ വി യുടെ അന്താരാഷ്ട്ര റോമിംഗ് പാക്കേജുകൾ ലഭ്യമാണ്.  പ്ലാനുകളെ കുറിച്ചുള്ള വിശദവിവരങ്ങൾ വി ആപ്പിലൂടെയോ https://www.myvi.in/international-roaming-packs എന്ന വെബ്സൈറ്റിലൂടെയോ അറിയാം.

 

Related Topics

Share this story