Times Kerala

 പരിധിയില്ലാത്ത രാത്രി ഡാറ്റാ പ്ലാനുകളുമായി വി ഛോട്ടാ ഹീറോ

 
vi
 

കൊച്ചി:   വി ഉപഭോക്താക്കള്‍ക്ക് അര്‍ധരാത്രി മുതല്‍ രാവിലെ ആറു മണി വരെ പരിധികളില്ലാതെ ഡാറ്റ ഉപയോഗിക്കാന്‍ അവസരം നല്‍കുന്ന 17 രൂപയുടേയും 57 രൂപയുടേയും രണ്ടു പുതിയ പ്ലാനുകള്‍ അവതരിപ്പിച്ചു. വി ഛോട്ടാ  ഹീറോ എന്ന പേരിലുള്ള ഈ പ്ലാനുകള്‍ ഹൈബ്രിഡ് തൊഴില്‍ സംസ്‌ക്കാരവുമായി മുന്നോട്ടു പോകുന്ന ഉപഭോക്താക്കള്‍ക്ക് ഡാറ്റാ പരിധി അവസാനിക്കും എന്ന ആശങ്കയില്ലാതെ മുന്നോട്ടു പോകാന്‍ സഹായകമാകും.

17 രൂപയുടെ പ്ലാനില്‍ അര്‍ധരാത്രി മുതല്‍ രാവിലെ ഏഴു വരെ ഒരു ദിവസത്തേക്കും 57 രൂപയുടെ പ്ലാനില്‍ ഏഴു ദിവസത്തേക്കും ഈ ആനുകൂല്യം ലഭിക്കും. വി  ഉപഭോക്താക്കള്‍ക്ക് വി ആപ്പ് .https://www.myvi.in/vi-app വഴി ഈ പ്ലാനുകള്‍ നേടാം.

Related Topics

Share this story