Times Kerala

ഐഫോൺ 15 വാങ്ങിയവർക്ക് ആദ്യ ദിനം തന്നെ കിട്ടിയത് പണി; പരിഹരിക്കാൻ അപ്ഡേറ്റുമായി ആപ്പിൾ
 

 
രാജ്യത്ത് ഐഫോണ്‍ 15 വിൽപന ആരംഭിച്ചു; മുംബൈയിലും ഡൽഹിയിലും മണിക്കൂറുകള്‍ വരി നിന്ന് ജനം 

ഐഫോൺ 15 സീരീസിന്റെ വിൽപനയാരംഭിച്ചതോടെ, ആദ്യ ദിവസം തന്നെ  ഫോൺ സ്വന്തമാക്കാനായി ആപ്പിൾ സ്റ്റോറുകളിലും ഇ-കൊമേഴ്സ് സൈറ്റുകളിലും ആളുകളുടെ നീണ്ട നിരയായിരുന്നു. മുംബൈയിലെ ആപ്പിളിന്റെ ഔദ്യോഗിക സ്റ്റോറിന് മുന്നില്‍ ഉപഭോക്താക്കളുടെ തിക്കും തിരക്കുമായിരുന്നു ദൃശ്യമായത്. ഡല്‍ഹിയിലെ ആപ്പിള്‍ സ്‌റ്റോറിന് മുന്നിലും സ്ഥിതി ഇത് തന്നെയായിരുന്നു. 17 മണിക്കൂറോളം ക്യൂ നിന്ന് ആപ്പിൾ ഐഫോൺ 15 സ്വന്തമാക്കിയവരുണ്ട്.

ഐഫോണ്‍ 15, ഐഫോണ്‍ 15 പ്ലസ്, ഐഫോണ്‍ 15 പ്രോ, ഐഫോണ്‍ 15 പ്രോ മാക്‌സ് എന്നിങ്ങനെ നാല് മോഡലുകളായിരുന്നു പുറത്തിറങ്ങിയത്. ​ഏറ്റവും വലിയ ഡിമാന്റുള്ള പ്രോ മോഡലുകൾ പെട്ടന്ന് തന്നെ സോൾഡ്-ഔട്ടാവുകയും ചെയ്ത സ്ഥിതിയുണ്ടായി.

എന്നാൽ, ഐഫോൺ വാങ്ങിയവരിൽ ചിലർക്ക് ആദ്യ ദിസം തന്നെ തിക്താനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഐഫോൺ 15 എന്ന മോഡൽ വാങ്ങിയവരിൽ ചിലർ, ഫോൺ ആദ്യമായി സെറ്റപ്പ് ചെയ്യുന്ന സമയത്താണ് പ്രശ്നം ഉണ്ടായത്. ഫോൺ ആപ്പിൾ ലോഗോയിൽ സ്റ്റക്കായി നിൽക്കുന്നതാണ് കാണാൻ സാധിച്ചത്. പഴയ ഐഫോണിൽ നിന്ന് ആപ്പുകളും ഡാറ്റയും കൈമാറുമ്പോഴായിരുന്നു ഉപഭോക്താക്കൾക്ക് ഈ ബഗ് നേരിട്ടത്.

എന്തായാലും പുതിയ ബഗി​നെ കുറിച്ച് വ്യാപക റിപ്പോർട്ടുകൾ വന്നതോടെ, ആപ്പിൾ അത് പരിഹരിക്കാൻ മാത്രമായി ഒരു അപ്‌ഡേറ്റ് പുറത്തിറക്കി. ഫോൺ സജ്ജീകരിക്കുന്ന സമയത്ത് മറ്റൊരു ഐഫോണിൽ നിന്ന് നേരിട്ട് ഡാറ്റ കൈമാറുന്നതിന് പ്രശ്‌നം സൃഷ്ടിക്കുന്ന ബഗ് iOS 17.0.2-ലേക്ക് അപ്‌ഡേറ്റ് ചെയ്യുന്നതിലൂടെ പരിഹരിക്കുന്നു, -ആപ്പിൾ പറഞ്ഞു. ഈ അപ്‌ഡേറ്റ് ഐഫോൺ 15 ലൈനപ്പിന് മാത്രമേ ലഭിക്കുകയുള്ളു.

Related Topics

Share this story