Times Kerala

 വിവരണം നല്‍കിയാൽ സ്റ്റിക്കര്‍ നിര്‍മിക്കാം; പുതിയ എഐ ഫീച്ചര്‍ പരീക്ഷിച്ച് വാട്‌സാപ്പ് 

 
whatsapp-rolling-out-ai-stickers-feature-on-android-beta
 
എഐ സ്റ്റിക്കറുകള്‍ നിര്‍മിക്കാനും പങ്കുവെക്കാനും സാധിക്കുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് മെറ്റയുടെ ഉടമസ്ഥതയിലുള്ള ജനപ്രിയ മെസ്സേജിങ് ആപ്പായ വാട്‌സാപ്പ്. ഇതുവഴി വാട്‌സാപ്പ് ബീറ്റാ ഉപഭോക്താക്കള്‍ക്ക് വാട്‌സാപ്പില്‍ കീബോര്‍ഡ് തുറക്കുമ്പോള്‍ സ്റ്റിക്കര്‍ ടാബിനുള്ളില്‍ പുതിയ 'ക്രിയേറ്റ്' ബട്ടന്‍ ലഭിക്കും. ക്രിയേറ്റ് ബട്ടന്‍ തിരഞ്ഞെടുത്താല്‍ സ്റ്റിക്കര്‍ നിര്‍മിക്കുന്നതിനുള്ള വിവരണം ടൈപ്പ് ചെയ്യാനാകും. ഈ വിവരണത്തിന്റെ അടിസ്ഥാനത്തില്‍ സ്റ്റിക്കറുകള്‍ നിര്‍മിക്കപ്പെടുന്നതാണ് പുതിയ ഫീച്ചർ.
മെറ്റയുടെ സുരക്ഷിതമായ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് എഐ സ്റ്റിക്കറുകള്‍ നിര്‍മിക്കുന്നത് എന്ന് വാബീറ്റാ ഇന്‍ഫോ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇങ്ങനെ എഐ നിര്‍മിക്കുന്ന സ്റ്റിക്കറുകള്‍ മോശവും അപകടകരവുമാണെങ്കില്‍ അത് റിപ്പോര്‍ട്ട് ചെയ്യാനുള്ള സൗകര്യവുമുണ്ട്.ഉപഭോക്താക്കള്‍ക്ക് അവരുടെ ആവശ്യത്തിനനുസരിച്ച്, ഇഷ്ടങ്ങള്‍ക്കനുസരിച്ച് സ്റ്റിക്കറുകള്‍ നിര്‍മിക്കാന്‍ ഈ സംവിധാനം സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏറ്റവും പുതിയ വാട്‌സാപ്പ് ബീറ്റാ പതിപ്പില്‍ ഈ ഫീച്ചര്‍ ലഭിക്കും. എങ്കിലും നിശ്ചിത എണ്ണം ബീറ്റാ ടെസ്റ്റര്‍മാര്‍ക്ക് മാത്രമേ ഇപ്പോള്‍ ഇത് ലഭിക്കുന്നുള്ളൂ. മറ്റുള്ളവര്‍ക്കും വൈകാതെ ലഭിക്കും. 

Related Topics

Share this story