Times Kerala

പത്ത് മിനിറ്റിനുള്ളില്‍ ഫോണ്‍ കൈയ്യിലെത്തും;  സാംസങും ബ്ലിങ്കിറ്റുമായി ധാരണയില്‍

 
samsung
 

ഇന്ത്യയിലെ പ്രമുഖ ഇലക്ട്രോണിക്സ് കമ്പനിയായ സാംസങ് പുതിയ ഗ്യാലക്സി എസ് 24 സീരിസിലുള്ള ഫോണുകളുടെ വിതരണത്തിന് ബ്ലിങ്കിറ്റുമായി ധാരണയിലെത്തി. ഇതനുസരിച്ച് ഗ്യാലക്സി എസ് 24 സീരിസിലുള്ള ഫോണ്‍ ഓര്‍ഡര്‍ ചെയ്തു പത്തു മിനിറ്റിനകം നിങ്ങളുടെ കൈകളിലെത്തും. ഡല്‍ഹി-എന്‍.സി.ആര്‍, ബെംഗളൂരു, മുംബൈ എന്നിവിടങ്ങളിലെ ഉപഭോക്താക്കള്‍ക്കാണ് സംസംങ് നിലവില്‍ ഈ സൗകര്യം ഒരുക്കുന്നത്. ക്വിക് കൊമേഴ്സ് പ്ലാറ്റ്ഫോമായ ബ്ലിങ്കിറ്റിന്റെ ശൃംഖലയിലൂടെയാണ് ഇത് സാധ്യമാക്കുന്നത്. 

ഗ്യാലക്സി എസ് 24 അള്‍ട്ര, ഗ്യാലക്സി എസ് 24 പ്ലസ്, ഗ്യാലക്സി എസ് 24 സ്മാര്‍ട്ട് ഫോണുകള്‍ ഉപഭോക്താക്കള്‍ക്ക് ബ്ലിങ്കിറ്റിലൂടെ വാങ്ങാം. എച്ച്.ഡി.എഫ്.സി ബാങ്ക് ക്രെഡിറ്റ് കാര്‍ഡുപയോഗിച്ചാണ് വാങ്ങുന്നതെങ്കില്‍ 5000 രൂപയുടെ കാഷ്ബാക്ക് ഉടന്‍ ലഭിക്കും. ഇന്ത്യയില്‍ ഗ്യാലക്സി എസ് 24 സീരിസിന് ആവശ്യക്കാരേറെയാണ്. റെക്കോര്‍ഡ് പ്രീ ബുക്കിങ് ഓര്‍ഡറാണ് ഈ ഫോണിന് ലഭിച്ചത്. എസ് സീരിസിലുള്ളവയില്‍ ഏറ്റവും ജനപ്രീതിയാര്‍ജിച്ചവയാണ് പുതിയ മോഡലുകള്‍. ജനുവരി 18 മുതലുള്ള മൂന്നുദിവസത്തിനുള്ളില്‍ 250,000 പേരാണ് ഗ്യാലക്സി എസ് 24 സ്മാര്‍ട്ട്ഫോണ്‍ പ്രീ ബുക്ക് ചെയ്തത്.

പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മ്മിച്ചവയാണ് ഗ്യാലക്സി എസ് 24 അള്‍ട്ര, ഗ്യാലക്സി എസ് 24 പ്ലസ്, ഗ്യാലക്സി എസ് 24 എന്നിവ. തത്സമയം വിവര്‍ത്തനം ചെയ്യുന്നതിനുള്ള സൗകര്യം, ഇന്റര്‍പ്രെറ്റര്‍, ചാറ്റ് അസിസ്റ്റ്, നോട്ട് അസിസ്റ്റ്, ട്രാന്‍സ്‌ക്രിപ്റ്റ് അസിസ്റ്റ് എന്നീ സൗകര്യങ്ങള്‍ ഗ്യാലക്സി എസ് 24 സീരിസിലുണ്ട്.  ഇതില്‍ സന്ദേശങ്ങള്‍ ഹിന്ദി ഉള്‍പ്പെടെ 13 ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യുന്നതിന് നിര്‍മിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് -എ.ഐ.) വഴി സാധിക്കും. എ.ഐ. അടിസ്ഥാനമാക്കി തയ്യാറാക്കിയ സാംസങ് കീബോര്‍ഡ് വഴിയാണ് ഇത് സാധ്യമാകുന്നത്.  കാറില്‍ യാത്ര ചെയ്യുമ്പോള്‍ ആന്‍ഡ്രോയ്ഡ് ഓട്ടോ സംവിധാനം സന്ദേശങ്ങള്‍ സംഗ്രഹിച്ചു നല്‍കും. ആവശ്യമായ മറുപടിയും തുടര്‍നടപടികളും ആന്‍ഡ്രോയ്ഡ് ഓട്ടോ നിര്‍ദേശിക്കുകയും ചെയ്യും. 

സര്‍ക്കിള്‍ ടു സെര്‍ച്ചാണ് ഗ്യാലക്സി എസ് 24 സീരിസിലെ മറ്റൊരു ആകര്‍ഷണം. സ്‌ക്രീനില്‍ കാണുന്നതില്‍ വട്ടം വരച്ചോ ആ ഭാഗം ഹൈ ലൈറ്റ് ചെയ്തോ സെര്‍ച്ച് ചെയ്യാനാകും. സമഗ്രമായ വിവരങ്ങളാണ് ഈ 

സെര്‍ച്ചിലൂടെ ലഭിക്കുക. എ.ഐ.സംവിധാനങ്ങളുടെ പിന്തുണയോടെയുള്ള സെര്‍ച്ചിലൂടെ ലോകത്തിന്റെ ഏതുകോണില്‍ നിന്നുള്ള വിവരങ്ങളും ലഭ്യമാകും. 

പ്രൊ വിഷ്വല്‍ എന്‍ജിന്‍ ക്രിയേറ്റീവ് സ്വാതന്ത്ര്യം നല്‍കുന്നതിനൊപ്പം മിഴിവുള്ള ചിത്രങ്ങള്‍ പകര്‍ത്തുന്നതിന് സഹായിക്കുകയും ചെയ്യും. ഗ്യാലക്സി എസ് 24 അള്‍ട്രയിലെ ക്വാഡ് ടെലി സിസ്റ്റത്തില്‍ 5എക്സ് ഒപ്റ്റിക്കല്‍ സൂം ലെന്‍സാണുള്ളത്. സെന്‍സര്‍ 50 എം.പിയുടേതാണ്. രണ്ട് എക്സ്, മൂന്ന് എക്സ്, അഞ്ച് എക്സ് തുടങ്ങി 10 എക്സ് വരെ നീളുന്ന സൂം ലെവലിലും ചിത്രങ്ങള്‍ നിലവാരത്തില്‍ മാറ്റമില്ലാതെ തുടരും. ചലനാത്മകമായ ഫ്രെയിമുകള്‍ക്കായി ഇന്‍സ്റ്റന്റ് സ്ലോ-മോ സൗകര്യമുണ്ട്. ആക്ഷന്‍ പാക്ക്ഡ് മൊമന്റ്സ് പകര്‍ത്താനും ഇന്‍സ്റ്റന്റ് സ്ലോ-മോ അവസരമൊരുക്കും. ചിത്രങ്ങള്‍ക്ക് മിഴിവേറ്റാന്‍ സൂപ്പര്‍ എച്ച്.ഡി.ആറുണ്ട്. 

ഏഴുവര്‍ഷത്തെ സെക്യൂരിറ്റി അപ്ഡേറ്റും ഏഴു ജനറേഷന്‍  ഓപ്പറേറ്റിങ് സോഫ്റ്റുവെയര്‍ അപ്ഗ്രേഡിങ്ങും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഏറെക്കാലം നീണ്ടുനില്‍ക്കുന്ന മികവാര്‍ന്ന  സേവനമാണ് ഗ്യാലക്സി എസ് 24 സീരിസ് ഉപഭോക്താക്കള്‍ക്ക് ഒരുക്കുന്നത്.

Related Topics

Share this story