Times Kerala

ഈ രാജ്യങ്ങളിൽ ഐഫോൺ 15 പ്രോ മാക്സ് എത്തുക നവംബറിൽ! കാരണം അറിയാം
 

 
ഈ രാജ്യങ്ങളിൽ ഐഫോൺ 15 പ്രോ മാക്സ് എത്തുക നവംബറിൽ! കാരണം അറിയാം

തിരഞ്ഞെടുത്ത രാജ്യങ്ങളിലേക്ക് ഐഫോൺ 15 പ്രോ മാക്സിന്റെ വിൽപ്പന നവംബറിലേക്ക് നീട്ടാൻ നടപടിയുമായി ആപ്പിൾ. ചൈന, ജപ്പാൻ, യുണൈറ്റഡ് സ്റ്റേറ്റ് എന്നിവ ഉൾപ്പെടെയുള്ള രാജ്യങ്ങളിലാണ് ഐഫോൺ 15 പ്രോ മാക്സ് എത്താൻ വൈകുക. ഇതോടെ, ഈ രാജ്യങ്ങളിലെ ഉപഭോക്താക്കൾക്ക് ഐഫോൺ 15 പ്രോ മാക്സ് സ്വന്തമാക്കാൻ ഒരു മാസത്തിലധികം കാത്തിരിക്കേണ്ടി വരും. നിലവിൽ, വിവിധ രാജ്യങ്ങളിൽ ഐഫോൺ 15 സീരീസിന്റെ പ്രീ ഓർഡറുകൾ ആരംഭിച്ചുകഴിഞ്ഞു.

ആഗോള സ്മാർട്ട്ഫോൺ വിപണിയിൽ ജൂൺ പാദത്തിൽ ഐഫോൺ വിൽപ്പനയിൽ ഇടിവ് വന്നിരുന്നു. ഇതിനെ തുടർന്ന് വിപണി വിഹിതം നേടാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുന്നതിന്റെ പേരിലാണ് പുതിയ നടപടി. 

എന്നാൽ, ദിവസങ്ങൾക്ക് മുൻപ് സർക്കാർ ഓഫീസുകളിൽ ഐഫോൺ ഉപയോഗിക്കുന്നതിന് ചൈന വിലക്കേർപ്പെടുത്തിയിരുന്നു. ഈ നടപടി എത്രത്തോളം പുതിയ സീരീസിനെ ബാധിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല. ഐഫോൺ 15 പ്രോ മാക്സിനായി ചൈനീസ് വിപണി ഏറ്റവും ചുരുങ്ങിയത് 5 ആഴ്ചയെങ്കിലും കാത്തിരിക്കേണ്ടി വരുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. ഇത്തവണ ഐഫോൺ 15, ഐഫോൺ 15 പ്ലസ്, ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ മാക്സ് എന്നിങ്ങനെ നാല് ഹാൻഡ്സെറ്റുകളാണ് ഐഫോൺ 15 സീരീസിൽ പുറത്തിറക്കിയത്.
 

Related Topics

Share this story