Times Kerala

 സെഗ്മെന്റിലെ ഏറ്റവും മികച്ച അമോള്‍ഡ് പ്ലസ് ഡിസ്പ്ലേ, പവര്‍ഫുള്‍ പ്രോസസര്‍, സ്റ്റൈലിഷ് ഡിസൈന്‍; ഗാലക്സി എം55 5ജി, ഗാലക്സി എം15 5ജി എന്നിവ അവതരിപ്പിച്ച് സാംസങ്ങ്

 
 സെഗ്മെന്റിലെ ഏറ്റവും മികച്ച അമോള്‍ഡ് പ്ലസ് ഡിസ്പ്ലേ, പവര്‍ഫുള്‍ പ്രോസസര്‍, സ്റ്റൈലിഷ് ഡിസൈന്‍; ഗാലക്സി എം55 5ജി, ഗാലക്സി എം15 5ജി എന്നിവ അവതരിപ്പിച്ച് സാംസങ്ങ്
 

ഇന്ത്യയിലെ ഏറ്റവും വലിയ ഉപഭോക്തൃ ഇലക്ട്രോണിക്സ് ബ്രാന്‍ഡായ സാംസങ്ങ്, സെഗ്മെന്റിലെ ഏറ്റവും മികച്ച സവിശേഷതകളുള്ള അത്യുഗ്രന്‍ ഉപകരണങ്ങളായ ഗാലക്സി എം55 5ജി, ഗാലക്സി എം 15 5ജി എന്നിവ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചു. സൂപ്പര്‍ അമോലെഡ് പ്ലസ് ഡിസ്പ്ലേ, അത്യുഗ്രന്‍ ബാറ്ററി, ശക്തിയേറിയ പ്രോസസറുകള്‍ എന്നിവയടങ്ങിയ ഏറ്റവും മികച്ച സ്മാര്‍ട്ട്ഫോണ്‍ അനുഭവം ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്തുകൊണ്ടാണ് ജനപ്രിയ ഗാലക്സി എം സീരിസിലേക്കുള്ള ഈ പുത്തന്‍ സ്മാര്‍ട്ട് ഫോണുകള്‍ അവതരിപ്പിച്ചിരിക്കുന്നത്.

 

യങ്ങ് എംസെഡ് ഉപഭോക്താക്കളുടെ അനന്തമായ അഭിനിവേശത്തെ ശക്തിപ്പെടുത്താന്‍ തയാറെടുത്തുകൊണ്ടാണ് സാംസങ്ങിന്റെ തത്വചിന്തകളെ കൂട്ടുപിടിച്ച് അതിശയകരമായ ഉപകരണങ്ങളായ പുതിയ ഗാലക്സി എം55 5ജി, ഗാലക്സി എം15 5ജി എന്നിവ ഉപയോഗിച്ച് നവീകരണത്തിന്റെ അതിര്‍വരമ്പുകള്‍ ഭേദിക്കുന്നതെന്ന് സാംസങ്ങ് ഇന്ത്യ എംഎക്സ് ഡിവിഷന്‍ വൈസ് പ്രസിഡന്റ് ആദിത്യ ബബ്ബാര്‍ പറഞ്ഞു. സൂപ്പര്‍ അമോലെഡ് പ്ലസ് ഡിസ്പ്ലേ, സ്‌റ്റൈലിഷ് സ്ലീക്ക് ഡിസൈന്‍, പവര്‍ഫുള്‍ സ്നാപ്ഡ്രാഗണ്‍ പ്രൊസസര്‍, ഫോര്‍ ജനറേഷന്‍സ് ഓപ്പറേറ്റിങ് സിസ്റ്റം അപ്ഗ്രേഡുകളും അഞ്ച് വര്‍ഷത്തേക്കുള്ള സെക്യൂരിറ്റി അപ്ഡേറ്റുകളുടെ സമാനതകളില്ലാത്ത വാഗ്ദാനവും സംയോജിപ്പിച്ചാണ് ഗാലക്സി എം55 5ജി, ഗാലക്സി എം15 5ജി എന്നിവയുടെ അത്യുഗ്രന്‍ അനുഭവം ഉറപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

ഐക്കണിക് ഡിസൈന്‍

ഗാലക്സിയുടെ തനത് ഡിസൈന്‍ ഉള്‍ക്കൊണ്ട് പരിഷ്‌കൃതവും ആകര്‍ഷകവുമായ രീതിയിലാണ് ഗാലക്സി എം55 5ജിയും ഗാലക്സി എം15 5ജിയും രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഗാലക്സി എം55 5ജി വളരെ മെലിഞ്ഞതും ഭാരം കുറഞ്ഞതുമാണ്. 7.8 മില്ലീ മീറ്റര്‍ മാത്രമമാണ് ഇതിന്റെ വീതി. ഇത് ഉപയോഗിക്കാന്‍ വളരെ സൗകര്യമൊരുക്കുന്നു. ഗാലക്സി എം55 5ജി ഇളംപച്ച, ഡെനിം ബ്ലാക്ക് എന്നീ രണ്ട് നിറങ്ങളില്‍ ലഭ്യമാകും. ഗാലക്സി എം 15 5ജി സെലസ്റ്റിയല്‍ ബ്ലൂ, സ്റ്റോണ്‍ ഗ്രേ, ബ്ലൂ ടോപസ് എന്നിവയുള്‍പ്പടെ മൂന്ന് സ്‌റ്റൈലിഷ് നിറങ്ങളില്‍ ലഭ്യമാകും.

 

അത്യുഗ്രന്‍ പെര്‍ഫോമന്‍സ്

ഗാലക്സി എം55 5ജിയില്‍ 4എന്‍എം അടിസ്ഥാനമാക്കിയുള്ള ക്വാല്‍കോം സ്നാപ്പ്ഡ്രാഗണ്‍ 7 ജെന്‍ വണ്‍ പ്രോസസറാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് വേഗതയേറിയതും ഊര്‍ജ്ജക്ഷമതയുള്ളതുമാക്കുന്നതിനാല്‍ മള്‍ട്ടി ടാസ്‌ക്ക് ചെയ്യാന്‍ സാധിക്കുന്നു. ഉയര്‍ന്ന നിലവാരമുള്ള ഓഡിയോയും വിഷ്വലുകളും സഹിതം ഹൈ-സ്പീഡ് കണക്റ്റിവിറ്റിയുള്ള പ്രോസസര്‍ ഒരു അത്യുഗ്രന്‍ മൊബൈല്‍ ഗെയിമിങ്ങ് അനുഭവം പ്രദാനം ചെയ്യുന്നു. 5ജിയുടെ ആത്യന്തിക വേഗതയും കണക്റ്റിവിറ്റിയും ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് അവര്‍ പോകുന്നിടത്തെല്ലാം പൂര്‍ണ്ണമായി ബന്ധം നിലനിര്‍ത്താന്‍ കഴിയും. വേഗതയേറിയ ഡൗണ്‍ലോഡ് സ്പീഡും സുഗമമായ സ്ട്രീമിങ്ങും തടസമില്ലാത്ത ബ്രൗസിങ്ങും അനുഭവിക്കാനാകും. ഗാലക്സി എം 15 5ജി മീഡിയടെക് ഡൈമെന്‍സിറ്റി 6100+ ആണ്. അത് എല്ലാ ടാസ്‌കുകളും എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ പ്രാപ്തമാണ്.

 

അത്യുഗ്രന്‍ ബാറ്ററി

5000 എംഎഎച്ച് ബാറ്ററിയിലുള്ള ഗാലക്സി എം 55 5ജി പായ്ക്കുകള്‍ ബ്രൗസിങ്ങ്, ഗെയിമിങ്ങ്, നീണ്ട കാഴ്ച അനുഭവം എന്നിവയുടെ ദീര്‍ഘമായ സെഷനുകള്‍ പ്രാപ്തമാക്കുന്നു. ഗാലക്സി എം55 5ജി 45ഡബ്ല്യു സൂപ്പര്‍ ഫാസ്റ്റ് ചാര്‍ജ്ജിങ്ങിനെ പിന്തുണയ്ക്കുന്നു. ഇത് കുറഞ്ഞ സമയത്തിനുള്ളില്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ പവര്‍ നല്‍കുന്നു. ഗാലക്സി എം15 5ജി സെഗ്മെന്റ് ബെസ്റ്റ് 6000 എംഎഎച്ച് ബാറ്ററിയുമായാണ് വരുന്നത്. അത് രണ്ടു ദിവസം വരെ സ്മാര്‍ട്ട്ഫോണിന് കരുത്ത് പകരും. ഇത് ഉപഭോക്താക്കളെ അവരുടെ പ്രിയപ്പെട്ട വിനോദങ്ങല്‍ മുഴുകാന്‍ അനുവദിക്കുകയും ദിവസം മുഴുവന്‍ കണക്റ്റാക്കി വെയ്ക്കുകയും ഉല്‍പ്പാദനക്ഷമമാക്കുകയും ചെയ്യുന്നു.

 

അത്യുഗ്രന്‍ ഡിസ്പ്ലേ

ഗാലക്സി എം55 5ജിയില്‍ 120 ഹെഡ്സ് റിഫ്രഷ് റേറ്റോടുകൂടിയ 6.7 ഇഞ്ച് ഫുള്‍ എച്ച്ഡി+ സൂപ്പര്‍ അമോലെഡ് പ്ലസ് ഡിസ്പ്ലേ, ഉയര്‍ന്ന നിലവാരത്തിലുള്ള കളര്‍ കോണ്‍ട്രാസ്റ്റോടുകൂടിയ കാഴ്ച അനുഭവം നല്‍കുന്നു. ഗാലക്സി എം55 5ജി 1000 നിറ്റ്സ് ഹൈ ബ്രൈറ്റ്നസ് മോഡും വിഷന്‍ ബൂസ്റ്റര്‍ സാങ്കേതികവിദ്യയുമായാണ് വരുന്നത്. ഇത് സൂര്യപ്രകാശത്തില്‍ പോലും ഉപഭോക്താക്കള്‍ക്ക് അവരുടെ പ്രിയപ്പെട്ട ഉള്ളടക്കം ആസ്വദിക്കാന്‍ കഴിയുമെന്ന് ഉറപ്പാക്കുന്നു. ഗാലക്സി എം15 5ജി സെഗ്മെന്റ് ബെസ്റ്റ് 6.5 സൂപ്പര്‍ അമോലെഡ് ഡിസ്പ്ലേ ഔട്ട്ഡോര്‍ ക്രമീകരണങ്ങളില്‍ പോലും സോഷ്യല്‍ മീഡിയ ഫീഡുകളിലൂടെ സ്‌ക്രോളിങ്ങ് നടത്താനും അനുവദിക്കുന്നു. 

 

അത്യുഗ്രന്‍ ക്യാമറ

ഗാലക്സി എം55 5ജിയില്‍ ഉയര്‍ന്ന റെസല്യൂഷനോടുകൂടി ഷേക്ക്-ഫ്രീ വീഡിയോകളും ഫോട്ടോകളും ഷൂട്ട് ചെയ്യുന്നതിന് 50 എം.പി (ഒ.ഐ.എസ്) നോ ഷേക്ക് ക്യാമറ ഫീച്ചര്‍ സഹായിക്കുന്നു. കൈ വിറയലോ ആകസ്മികമായ കുലുക്കമോ മൂലമുണ്ടാകുന്ന കൃത്യതയില്ലാത്ത ചിത്രങ്ങള്‍ ഇല്ലാതാക്കാന്‍ ഈ ഫീച്ചര്‍ സഹായിക്കുന്നു. 8 എംപി അള്‍ട്രാ വൈഡ് ലെന്‍സും 50 എംപി ഹൈ റെസല്യൂഷന്‍ ഫ്രണ്ട് ക്യാമറയും അടങ്ങിയതാണ് ക്യാമറ സെറ്റപ്പ്. ഇത് കൂടുതല്‍ ഡീറ്റൈലിങ്ങും കൃത്യതയുമുള്ള സെല്‍ഫികള്‍ എടുക്കാന്‍ സഹായിക്കുന്നു. ഗാലക്സി എം55 5ജിയില്‍ മിഴിവാര്‍ന്ന ലോ-ലൈറ്റ് ഷോട്ടുകളും വീഡിയോകളും എടുക്കാന്‍ കഴിയുന്ന ബിഗ് പിക്സല്‍ ടെക്നോളജിയോടു കൂടിയ നൈറ്റോഗ്രഫി ഫീച്ചറും ഉള്‍പ്പെട്ടിട്ടുണ്ട്. ഗാലക്സി എം55 5ജിയുടെ ക്യാമറ എഐ എന്‍ഹാന്‍സ്ഡ് സവിശേഷതകളുമായാണ് വരുന്നത്. ഇമേജ് ക്ലിപ്പര്‍, ഒബ്ജക്റ്റ് ഇറേസര്‍ തുടങ്ങിയ ഫീച്ചറുകള്‍ ഇതില്‍ ഉള്‍ക്കൊണ്ടിട്ടുണ്ട്. ഗാലക്സി എം15 5ജിയില്‍ വീഡിയോ ഡിജിറ്റല്‍ ഇമേജ് സ്റ്റബിലൈസേഷന്‍ (വിഡിഐഎസ്) ഫീച്ചറുള്ള 50 എം.പി ട്രിപ്പിള്‍ ക്യാമറ സജ്ജീകരണം വ്യക്തതയില്ലാത്തതും അസ്ഥിരവുമായ വീഡിയോകളില്‍ നിന്ന് ഉപഭോക്താക്കളെ രക്ഷിക്കുന്നു. വ്യക്തവും മികച്ചതുമായ സെല്‍ഫികള്‍ക്കായി ഗാലക്സി എം15 5ജിയില്‍ 13 എംപി ഫ്രണ്ട് ക്യാമറയും ഒരുക്കിയിട്ടുണ്ട്.

 

അത്യുഗ്രന്‍ ഗാലക്സി അനുഭവം

വോയിസ് ഫോക്കസ് പോലെയുള്ള പുതുമകള്‍ ഉപയോഗിച്ച് ഉപഭോക്തൃ അനുഭവം പുനര്‍ നിര്‍വചിക്കുകയാണ് ഗാലക്സി എം55 5ജിയും ഗാലക്സി എം155ജിയും. അതിശയകരമായ കോളിങ്ങ് അനുഭവത്തിനായി ഈ സൗകര്യം ആംബിയന്റ് നോയിസ് കുറയ്ക്കുന്നു. ഗാലക്സി എം55 5ജി, ഗാലക്സി എം15 5ജി എന്നിവ മികച്ച ഇന്‍-ക്ലാസ്, ഡിഫന്‍സ് ഗ്രേഡ് നോക്സ് സുരക്ഷയോടെയാണ് വരുന്നത്. സ്മാര്‍ട്ട് ഫോണിലെ സ്വകാര്യതയുടെയും സുരക്ഷയുടെയും കാര്യത്തില്‍ നിങ്ങള്‍ വിഷമിക്കേണ്ടി വരില്ലെന്ന് ഇത് ഉറപ്പാക്കുന്നു. ഈ ഉപകരണങ്ങള്‍ സാസങ്ങിന്റെ ഏറ്റവും നൂതന സുരക്ഷാ ഫീച്ചറുകളില്‍ ഒന്നായ സാംസങ്ങ് നോക്സ് വാലറ്റ് കൂടി ഉള്‍പ്പെടുന്നവയാണ്. ഹാര്‍ഡ് വെയര്‍ അധിഷ്ഠിത സുരക്ഷാ സംവിധാനം സിസ്റ്റത്തിന്റെ പ്രധാന പ്രോസസറില്‍ നിന്നും മെമ്മറിയില്‍ നിന്നും ഭൗതികമായി ഒറ്റപ്പെട്ട ഒരു സുരക്ഷിത നിര്‍വഹണ അന്തരീക്ഷം സൃഷ്ടിക്കുന്നതിലൂടെ ഹാര്‍ഡ്വെയര്‍, സോഫ്റ്റുവെയര്‍ ആക്രമണങ്ങള്‍ക്കെതിരേ സമഗ്ര പരിരക്ഷ നല്‍കുന്നു. ലാപ്ടോപ്പും ടാബും ഉള്‍പ്പടെയുള്ള ഉപകരണങ്ങള്‍ എത്ര ദൂരെയാണെങ്കിലും ഫയലുകളും ഫോട്ടോകളും പങ്കിടാന്‍ സാധിക്കുന്ന ക്വിക്ക് ഷെയര്‍ ഫീച്ചറുമായാണ് ഗാലക്സി എം55 5ജി, ഗാലക്സി എം15 5ജി എന്നിവ ഉപഭോക്താക്കളിലേക്ക് എത്തുന്നത്.

 

ഗാലക്സി എം55 5ജി, ഗാലക്സി എം15 5ജി എന്നിവയ്ക്കൊപ്പം ഉപഭോക്താക്കള്‍ക്ക് നാല് ജനറേഷന്‍ ഒ.എസ് അപ്ഗ്രേഡ്സും അഞ്ച് വര്‍ഷത്തെ സുരക്ഷാ അപ്ഡേറ്റുകളും നല്‍കിക്കൊണ്ട് ഉപഭോക്താക്കളോടുള്ള പ്രതിബദ്ധത സാംസങ്ങ് വീണ്ടും ഉറപ്പിക്കുന്നു. ഉപഭോക്താക്കള്‍ക്ക് വരും വര്‍ഷങ്ങളില്‍ ഏറ്റവും പുതിയ സവിശേഷതകളും മെച്ചപ്പെടുത്തിയ സുരക്ഷയും ആസ്വദിക്കാനാകുമെന്ന് ഇത് ഉറപ്പാക്കുന്നു. ഗാലക്സി എം55 5ജി സാംസങ്ങ് വാലറ്റ് ഫീച്ചറുമായാണ് എത്തുന്നത്. ഇതിലെ ടാപ് ആന്‍ഡ് പേ ഫീച്ചര്‍ ക്രഡിറ്റ് ആന്‍ഡ് ഡെബിറ്റ് കാര്‍ഡുകളുടെ വിവരങ്ങള്‍ ടോക്കണൈസ് ചെയ്യുകയും സംഭരിക്കുകയും ചെയ്യുന്നു. അടുത്ത തവണ പഴ്സ് കൊണ്ടുപോകാന്‍ മറക്കുമ്പോള്‍ ഈ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് പണമടയ്ക്കാം.

 

മെമ്മറി വേരിയന്റുകള്‍, വില, ലഭ്യത, ഓഫറുകള്‍

ഗാലക്സി എം55 5ജി 8 ജിബി+ 128 ജിബി, 8 ജിബി + 256 ജിബി, 12 ജിബി + 256 ജിബി എന്നീ സ്റ്റോറേജ് വേരിയന്റുകളും ഗാലക്സി എം 15 5ജി 4 ജിബി + 128 ജിബി, 6 ജിബി + 128 ജിബി സ്റ്റോറേജ് വേരിയന്റുകളുമായാണ് വരുന്നത്. ഗാലക്സി എം55 5ജി ആമസോണിലും സാംസങ്ങ്.കോമിലും തെരഞ്ഞെടുത്ത റീട്ടയില്‍ സ്റ്റോറുകളിലും ലഭ്യമാകും. അതേമസയം ഗാലക്സി എം15 5ജി ആമസോണിലും തെരഞ്ഞടെുത്ത റീട്ടയില്‍ സ്റ്റോറുകളിലും ഏപ്രില്‍ 8 മുതല്‍ ലഭ്യമാകും.

 

 

 

Product

Variants

Price

Offers

Net Effective Price

Galaxy M55 5G

8GB+128GB

INR 26999

Amazon / Samsung.com : INR 2000 Instant Discount on all Bank Cards
Retail Stores : INR 2000 Instant Discount on HDFC Bank Cards or INR 2000 off on exchange

INR 24999

8GB+256GB

INR 29999

INR 27999

12GB+256GB

INR 32999

INR 30999

Galaxy M15 5G

4GB+128GB

INR 12999

INR 1000 Instant Discount on HDFC Bank Cards or INR 1000 off on exchange

INR 11999

6GB+128GB

INR 14499

INR 13499

കൂടാതെ, ഒരു പരിമിതകാല ഓഫര്‍ എന്ന നിലയില്‍, ഗാലക്സി എം 15 5ജി വാങ്ങുന്ന ഒപഭോക്താക്കള്‍ക്ക് വെറും 300 രൂപയ്ക്ക് 1699 രൂപ വിലയുള്ള സാംസങ്ങ് 25ഡബ്ലിയു ട്രാവല്‍ അഡാപ്റ്റര്‍ ലഭിക്കും.

 

ഗാലക്സി എം55 5ജി, ഗാലക്സി എം 15, 5ജി എന്നിവയ്ക്കൊപ്പം സാംസങ്ങ് വാലറ്റില്‍ ആവേശകരമായ ഓഫറുകളും സാംസങ്ങ് നല്‍കും. ഒരു വിജയകരമായ സാംസങ്ങ് വാലറ്റ് ടാപ്പ് ആന്‍ഡ് പേ ട്രാന്‍സ്ഫര്‍ പൂര്‍ത്തിയാക്കിയാല്‍ ഉപഭോക്താക്കള്‍ക്ക് 250 രൂപ വൗച്ചര്‍ ലഭിക്കും. അല്ലെങ്കില്‍ ഗാലക്സി എം15 5ജിയില്‍ സാംസങ്ങ് വാലറ്റ് രജിസ്ട്രേഷനിലൂടെ നൂറ് രൂപയുടെ വൗച്ചര്‍ നേടാം, ഈ ആനുകൂല്യങ്ങള്‍ സാംസങ്ങ് വാലറ്റ് ആപ്പിനുള്ളില്‍ ആമസോണിന്റെ ഗിഫ്റ്റ് കാര്‍ഡുകളായി ലഭ്യമാകും.

Related Topics

Share this story