Times Kerala

 ടെലികമ്മ്യൂണിക്കേഷന്‍സ് ബില്‍ 2023: പുരോഗനാത്മകമെന്ന് ഭാരതി എയര്‍ടെല്‍ സിഇഒ

 
airtel
 തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ അവതരിപ്പിച്ച ടെലികമ്മ്യൂണിക്കേഷന്‍സ് ബില്‍ 2023 പുരോഗനാത്മകവും ദീര്‍ഘവീക്ഷണവും ഉള്ളതാണെന്ന് ഭാരതി എയര്‍ടെല്‍ എംഡിയും സിഇഒയുമായ ഗോപാല്‍ വിറ്റല്‍ പറഞ്ഞു. ഇന്ത്യയുടെ ലൈന്‍സിങ് മേഖലയില്‍ നിര്‍ണായകമായ പരിഷ്‌കാരങ്ങള്‍ ബില്‍ നിര്‍ദ്ദേശിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. നിലവിലെ സങ്കീര്‍ണമായ സംവിധാനത്തെ ലളിതമാക്കുന്നു. വിവിധതരം ലൈന്‍സിങ് രീതികളെ പരസ്പരബന്ധിതവും കാര്യക്ഷവുമായ ഓതറൈസേഷന്‍ അടിസ്ഥാനമാക്കിയുള്ള സംവിധാനത്തിലേക്ക് കൊണ്ടുവന്നു. സ്‌പെക്ട്രം വിതരണ രംഗത്തെ നിര്‍ദ്ദിഷ്ട പരിഷ്‌കാരങ്ങള്‍ മികച്ച ഡിജിറ്റല്‍ അടിസ്ഥാന സൗകര്യത്തിലേക്ക് നയിക്കുകയും ഓരോ ഇന്ത്യക്കാരനും ഉപകാരപ്രദമാകുന്ന തരത്തില്‍ സേവനങ്ങള്‍ ലഭ്യമാകുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

Related Topics

Share this story