Times Kerala

 


ടെക്നോ പുതിയ പോവ 5 പ്രോ 5ജിയുടെ വില പ്രഖ്യാപിച്ചു

 
ടെക്നോ പുതിയ പോവ 5 പ്രോ 5ജിയുടെ വില പ്രഖ്യാപിച്ചു
 

കൊച്ചി: പ്രമുഖ ആഗോള ടെക്നോളജി ബ്രാന്‍ഡായ ടെക്നോ കമ്പനി പുതിയ ടെക്നോ പോവ 5 പ്രോ 5ജിയുടെ വില പ്രഖ്യാപിച്ചു.

ഡിജിറ്റല്‍ തലമുറയുടെ ആഗ്രഹങ്ങള്‍ക്ക് അനുസൃതമായി സമാനതകളില്ലാത്ത പ്രകടനവുമായി ഈ പുതിയ സീരീസ് ലൈനപ്പില്‍ പുതിയ പോവ 5 പ്രോ 5ജി, പോവ 5 എന്നിവ ഉള്‍പ്പെടുന്നു.

 

നോട്ടിഫിക്കേഷന്‍സ്, കോള്‍സ്, മ്യൂസിക് എന്നിവക്കായി പിന്നില്‍ മള്‍ട്ടികളര്‍ ആര്‍ജിബി ലൈറ്റോടു കൂടിയ ഫ്യൂച്ചറിസ്റ്റിക് 3ഡി ടെക്സ്ചറോടു കൂടിയ ഡിസൈനിനൊപ്പം ഒരു പ്രീമിയം ആര്‍ക്ക് ഇന്‍റര്‍ഫേസുമായാണ് പോവ 5 പ്രോ 5ജി എത്തുന്നത്. ഈ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തുന്ന ഈ വിഭാഗത്തിലെ  ആദ്യ ഫോണ്‍ കൂടിയാണിത്. മീഡിയടെക് ഡിമെന്‍സിറ്റി 6080 പ്രോസസറാണ് ഫോണിന് കരുത്ത് പകരുന്നത്. 8 ജിബി + 8 ജിബി റാം, 256 ജിബി റോം എന്നിവ സുഗമമായ പ്രകടനം ഉറപ്പാക്കുന്നു.

 

ഫോണിന്‍റെ 3ഡി ടെക്സ്ചറോടു കൂടിയ ബാക്ക് പാനലാണ് ഫോണിന്‍റെ വലിയ ആകര്‍ഷണം. 68വാട്ട് അള്‍ട്രാഫാസ്റ്റ് ചാര്‍ജിങ് ഉപയോഗിച്ച്  പോവ 5 പ്രോ 5ജിയുടെ ബാറ്ററിയുടെ 50 ശതമാനം വെറും 15 മിനിറ്റിനുള്ളില്‍ ചാര്‍ജ് ചെയ്യാനാവും. നൂതനമായ ബൈപാസ് ചാര്‍ജിങ് സാങ്കേതികവിദ്യയും ഫോണില്‍ ഉണ്ട്. ഫോണ് അമിതമായി ചൂടാകുന്നത് തടയാനും, ഫോണിന്‍റെ പ്രകടനവും ആയുസും വര്‍ധിപ്പിക്കാനും ഇത് സഹായിക്കും. വലിയ ഉപയോഗത്തിനിടയില്‍ താപനില നിയന്ത്രിക്കുന്നതിന് വിസി കൂളിങ് സാങ്കേതികവിദ്യയും പോവ 5 പ്രോയില്‍ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. 

 

120 ഹെര്‍ട്സ് റിഫ്രഷ് റേറ്റുള്ള 6.78 ഇഞ്ച് എഫ്എച്ച്ഡി പ്ലസ് ഡിസ്പ്ലേ, മെച്ചപ്പെടുത്തിയ ഗെയിമിങ് ഫീച്ചര്‍, 50 മെഗാപിക്സല്‍ എഐ ഡ്യുവല്‍ റിയര്‍ ക്യാമറ, 16 മെഗാപിക്സല്‍ എഐ സെല്‍ഫി ക്യാമറ, ഹൈ-റെസ്, ഡിടിഎസോട് കൂടിയ ഡ്യുവല്‍ സ്റ്റീരിയോ സ്പീക്കര്‍ തുടങ്ങിയവയാണ് പോവ 5 പ്രോ 5ജിയുടെ മറ്റു പ്രധാന സവിശേഷതകള്‍.

 

ഡാര്‍ക് ഇല്യൂഷന്‍, സില്‍വര്‍ ഫാന്‍റസി എന്നീ നിറങ്ങളില്‍ വരുന്ന പോവ 5 പ്രോ 5ജി 8ജിബി+128 ജിബിക്ക് 14,999 രൂപയും, പോവാ 5 പ്രോ 5ജി 8ജിബി+256 ജിബി വേരിയന്‍റിന് 15,999 രൂപയുമാണ് വില. ടെക്നോ പോവ 5ന്‍റെ  8ജിബി+128 ജിബി വേരിയന്‍റിന് 11,999 രൂപയാണ് വില. പോവ 5 സീരീസിന്‍റെ മുഴവന് ശ്രേണിയിലും 1,000 രൂപ എക്സ്ചേഞ്ചും, 6 മാസത്തെ ചെലവില്ലാത്ത ഇഎംഐ ഓഫറും ലഭ്യമാണ്.

 

വൈവിധ്യമാര്‍ന്ന ഉപഭോക്തൃ അടിത്തറയോട് തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും, പുതിയ പോവ 5 സീരീസിന്‍റെ വിപുലമായ ഉല്‍പ്പന്ന ശ്രേണിക്ക് മറ്റൊരു മാനം നല്കുന്നുവെന്നും ടെക്നോ മൊബൈല്‍ ഇന്ത്യ സിഇഒ അരിജീത് തലപത്ര പറഞ്ഞു. ഈ വിഭാഗത്തിലെ നിരവധി ആദ്യ സവിശേഷതകള്‍ക്കൊപ്പം പുതു തലമുറയിലെ ഉപഭോക്താക്കള്‍ക്ക്  വേണ്ടി രൂപകല്‍പ്പന ചെയ്തിരിക്കുന്ന കുറഞ്ഞ നിരക്കിലുള്ള പ്രോ സ്മാര്‍ട്ട്ഫോണാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Topics

Share this story