Times Kerala

 ടാറ്റ പ്ലേ അവതരിപ്പിക്കുന്നു അനിമെ  ലോക്കൽ:  തമിഴ്, മലയാളം, ഹിന്ദി ഭാഷകളിൽ ഒരു മൂല്യവർദ്ധിത സേവനം

 
 ടാറ്റ പ്ലേ അവതരിപ്പിക്കുന്നു അനിമെ  ലോക്കൽ:  തമിഴ്, മലയാളം, ഹിന്ദി ഭാഷകളിൽ ഒരു മൂല്യവർദ്ധിത സേവനം
 

ടാറ്റ പ്ലേയുടെ പ്ലാറ്റഫോം സർവീസ് പോർട്ഫോളിയോ അതിന്റെ ഏറ്റവും പുതിയ സംരംഭത്തിലൂടെ പ്രശസ്തി നേടുന്നു. ഇന്ത്യയിലെ പ്രേക്ഷകരിലേക്ക് മികച്ച ജാപ്പനീസ് ആനിമേഷൻ എത്തിക്കുന്ന, ടാറ്റ പ്ലേ - അനിമേ ലോക്കൽ, എല്ലാ ടാറ്റ പ്ലേ വരിക്കാർക്കും ഹിന്ദി, തമിഴ്, മലയാളം എന്നീ മൂന്ന് ഭാഷകളിൽ പരസ്യരഹിത സേവനം ലഭ്യമാണ്. ഈ സേവനം പോർട്ടബിൾ, ഓൺ ദി മൂവ്, കാഴ്ചക്കായി, ടാറ്റ പ്ലേ മൊബൈൽ ആപ്പിലും ലഭ്യമാകും.

ടാറ്റ പ്ലേ - അനിമേ ലോക്കൽ പ്രതിദിനം വെറും 2/- രൂപക്ക്, ആക്ഷൻ, ഇതിഹാസങ്ങൾ മുതൽ ഹൃദയസ്പർശിയായ കമിങ് ഓഫ് ഏജ് കഥകൾ വരെയുള്ള തിരഞ്ഞെടുത്ത അനിമേyയുടെ ഒരു വലിയ ശ്രേണിയിലൂടെ കാഴ്ചക്കാരെ ആനന്ദിപ്പിക്കാൻ അനിമേ ലോക്കൽ തയ്യാറാകുന്നു. നരുട്ടോ, സെർജന്റ് കേറോറോ, നിൻജാ ബോയ് റാൻതാരോ, നരുട്ടോ ഷിപ്പുഡെൻ, ബ്ലാക്ക് ക്ലൊവർ, റോബോട്ടാൻ തുടങ്ങിയ ജനപ്രിയ അനിമേ ഷോകൾ ഈ സേവനത്തിലൂടെ ഹിന്ദി, തമിഴ്, മലയാളം ഭാഷകളിൽ ലഭ്യമാകും.

“ഞങ്ങളുടെ പ്രേക്ഷകരുടെ മാറുന്ന അഭിരുചികൾ ഞങ്ങളുടെ പ്ലാറ്റ്‌ഫോമിനായി ആവേശകരമായ പുതിയ പ്രോഗ്രാമുകൾ സൃഷ്ടിക്കാൻ ഞങ്ങളെ പ്രചോദിപ്പിച്ചു. ടാറ്റ പ്ലേയുടെ ആനിമേ ലോക്കൽ ഞങ്ങളുടെ ലൈനപ്പിലെ വിലപ്പെട്ട കൂട്ടിച്ചേർക്കലാണ്, അനിമേയുടെ വർദ്ധിച്ചുവരുന്ന ഡിമാൻഡ് നിറവേറ്റുന്നതിനായി ഉയർന്ന നിലവാരമുള്ള വിനോദം വാഗ്ദാനം ചെയ്യുന്നു. ഞങ്ങൾക്കായി ഈ മികച്ച ഷോകൾ  സജ്ജീകരിച്ച Culver Max എൻ്റർടെയ്ൻമെൻ്റിനെ ഞങ്ങൾ അഭിനന്ദിക്കുന്നു.” മറ്റൊരു പ്രധാന പ്രോഗ്രാമിംഗ് സേവനത്തിൻ്റെ വിജയകരമായ സമാരംഭത്തെക്കുറിച്ച് സംസാരിക്കവേ ടാറ്റ പ്ലേയുടെ ചീഫ് കൊമേഴ്‌സ്യൽ ആൻഡ് കണ്ടൻ്റ് ഓഫീസർ പല്ലവി പുരി പറഞ്ഞു.

 “നവീകരണം വിനോദത്തിൻ്റെ പരിണാമത്തെ നയിക്കുന്ന ഇന്നത്തെ ലോകത്ത്, ആനിമേഷൻ ഒരു ആഗോള സംവേദനമായി ഉയർന്നുവരുകയും ഇന്ത്യയിൽ അതിവേഗം വളരുകയും ചെയ്യുന്നു. വർദ്ധിച്ചുവരുന്ന ഈ ആവേശം നേരിടാൻ, ഇന്ത്യൻ ആരാധകർക്ക് ആനിമേ അനുഭവത്തിൽ വിപ്ലവം സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ള ടാറ്റ പ്ലേയ്‌ക്കൊപ്പം 'അനിമേ ലോക്കൽ' സമാരംഭിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്.” സോണി യേ!, (CMEPL) ബിസിനസ് ഹെഡ് ലീന ലെലെ ദത്ത  കൂട്ടിച്ചേർത്തു.

ടാറ്റ പ്ലേ - അനിമെ ലോക്കൽ, വിവിധ പ്രായ വിഭാഗങ്ങളിൽപ്പെടുന്നവർക്കായുള്ള ടാറ്റ പ്ലേയുടെ 45+ എന്റർടയിൻമെന്റ്, ഇൻഫോടെയ്ൻമെൻ്റ് മൂല്യവർദ്ധിത സേവനങ്ങളുടെ ശ്രേണിയിൽ ചേരുകയാണ്. ടാറ്റാ പ്ലേ മൂല്യവർദ്ധിത സേവനങ്ങൾ, തിരഞ്ഞെടുക്കുവാൻ യാതൊരു കുറവുമില്ലാതെ എല്ലാ കാഴ്ചക്കാരനെയും രസിപ്പിക്കുന്നുവെന്ന് ഉറപ്പാക്കുന്ന എന്റർടയിൻമെന്റ്, കിഡ്സ്, പഠനം, പ്രാദേശികം, ഭക്തി തുടങ്ങിയ വിഭാഗങ്ങളിൽ ഉടനീളം ഉള്ളടക്കം നൽകുന്നു. കൂടുതൽ വിവരങ്ങൾക്ക്, ടാറ്റ പ്ലേയുടെ (മുമ്പ് ടാറ്റ സ്കൈ) ഇന്ത്യയിലെ ഡി.ടി.എച്ച് | ടാറ്റ പ്ലേ സേവനങ്ങൾ തിരഞ്ഞെടുക്കുക.

Related Topics

Share this story