Times Kerala

വി മാക്‌സ് പോസ്റ്റ് പെയ്ഡ് പ്ലാനുകളില്‍ സ്വിഗ്ഗി വണ്‍ അവതരിപ്പിച്ചു 

 
വി മാക്‌സ് പോസ്റ്റ് പെയ്ഡ് പ്ലാനുകളില്‍ സ്വിഗ്ഗി വണ്‍ അവതരിപ്പിച്ചു 
 

 പ്രമുഖ ടെലികോം ഓപ്പറേറ്ററായ വി ഉപയോക്താക്കള്‍ക്കായി വി മാക്‌സ് പോസ്റ്റ് പെയ്ഡ് പ്ലാനില്‍ ജനപ്രിയ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സ്വിഗ്ഗി  അവതരിപ്പിച്ചു.

വി മാക്‌സ് വ്യക്തിഗത, വി മാക്‌സ് ഫാമിലി പോസ്റ്റ് പെയ്ഡ് ഉപയോക്താക്കള്‍ക്ക് അധിക ചിലവില്ലാതെ 2500 രൂപയില്‍ കൂടുതല്‍ മൂല്യമുള്ള സ്വിഗ്ഗി വണ്‍  അംഗത്വം' ലഭ്യമാക്കുന്നു. വി മാക്‌സ് പോസ്റ്റ് പെയ്ഡ് ഉപയോക്താക്കള്‍ക്ക്  501 രൂപ, 701 രൂപ, 1101 രൂപയുടെ റെഡ്എക്‌സ് പ്ലാന്‍ കൂടാതെ 1001 രൂപ, 1151 രൂപയുടെ വി മാക്‌സ് ഫാമിലി പ്ലാനുകളില്‍ അധിക നേട്ടങ്ങളിലൊന്നായ സ്വിഗ്ഗി വണ്‍ അംഗത്വം ലഭ്യമാക്കുന്നു.

വിനോദത്തിനായി ഓടിടി പ്ലാറ്റ്ഫോമുകളായ ആമസോണ്‍ പ്രൈം, ഡിസ്‌നി+ ഹോട്ട്സ്റ്റാര്‍, സോണി ലൈവ്, സണ്‍നെക്സ്റ്റ്, ട്രാവലിനായി ഈസ് മൈ ട്രിപ്പ്, സെക്യൂരിറ്റിയ്ക്കായി നോര്‍ട്ടന്‍ 360 മൊബൈല്‍ സെക്യൂരിറ്റി, ഫുഡിനായി ഈസിഡൈന്നറും പുതുതായി സ്വിഗ്ഗി വണ്‍ അംഗത്വം തുടങ്ങിയ ആനുകൂല്യങ്ങള്‍ വി മാക്‌സ് വ്യക്തിഗത, വി മാക്‌സ് ഫാമിലി പോസ്റ്റ് പെയ്ഡ് ഉപയോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാം.

ക്രെഡിറ്റ് പരിധി സജ്ജമാക്കുക, പ്രയോറിറ്റി കസ്റ്റമര്‍ സര്‍വീസ് എന്നീ ആനുകൂല്യങ്ങളും വി മാക്‌സ് പോസ്റ്റ് പെയ്ഡ് പ്ലാനുകളില്‍ ലഭ്യമാകും.

Related Topics

Share this story