Times Kerala

 സ്റ്റൈലിഷ് ഡിസൈൻ, താങ്ങാനാവുന്ന വില: POCO അവതരിപ്പിക്കുന്നു POCO C61 വെറും 6,999-രൂപയിൽ

 
 സ്റ്റൈലിഷ് ഡിസൈൻ, താങ്ങാനാവുന്ന വില: POCO അവതരിപ്പിക്കുന്നു POCO C61 വെറും 6,999-രൂപയിൽ
 

സാങ്കേതിക നവീനതയിൽ മികവ് പുലർത്താൻ പ്രതിജ്ഞാബദ്ധരായ, പ്രമുഖ ടെക്‌നോളജി ബ്രാൻഡായ POCO, തങ്ങളുടെ ഏറ്റവും പുതിയ ഡിവൈസാPOCO C61 പുറത്തിറക്കുന്നതായി പ്രഖ്യാപിച്ചു. അസാധാരണ പ്രകടനവും ഡിസൈനും ഡിസ്‌പ്ലേയും നൽകുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന POCO C61, മൊത്തത്തിലുള്ള സ്‌മാർട്ട്‌ഫോൺ അനുഭവം ഉയർത്തുന്നതിനായി, ആകർഷകമായ സവിശേഷതകൾ ആകർഷകമായ വിലയിൽ വാഗ്ദാനം ചെയ്യുന്ന POCO-യുടെ കാഴ്ചപ്പാട് ഉൾക്കൊള്ളുന്നു. 90 ഹെർട്സ് റിഫ്രഷ് റേറ്റ്, സൈഡ് ഫിംഗർപ്രിൻ്റ് സെൻസർ, 5000 mAh ബാറ്ററി എന്നിവയുള്ള സെഗ്‌മെൻ്റ് ബെസ്റ്റ് സ്റ്റൈലിഷ് ഡിസൈൻ 6.71 ഇഞ്ച് ഡോട്ട് ഡ്രോപ്പ് ഡിസ്‌പ്ലേയുമായാണ് ഈ  സ്മാർട്ട്‌ഫോൺ വരുന്നത്.

പ്രാപ്യമായ വിലയിൽ ടോപ്പ്-ടയർ സാങ്കേതികവിദ്യ നൽകുന്നതിPOCO പ്രതിജ്ഞാബദ്ധമാണ്, കൂടാതെ C സീരീസിലേക്കുള്ള ഞങ്ങളുടെ ഏറ്റവും പുതിയ അതിഥിയായ POCO C61 അവതരിപ്പിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. പ്രീമിയം രൂപകൽപനയും ആകർഷകമായ സവിശേഷതകളുമായെത്തുന്ന POCO C61 ഞങ്ങളുടെ ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്നു. POCO C61 ബജറ്റ് സ്‌മാർട്ട്‌ഫോണുകളുടെ പ്രതീക്ഷകളെ പുനർനിർവചിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്, അതോടൊപ്പം ഞങ്ങളുടെ ഉപഭോക്താക്കളുടെ ആദ്യാനുഭവമറിയുന്നതിനായി ഞങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുന്നു." ലോഞ്ചിനെക്കുറിച്ച് അഭിപ്രായപ്പെട്ടുകൊണ്ട്, POCO ഇന്ത്യ, കൺട്രി ഹെഡ്, ഹിമാൻഷു ടണ്ഠ പറഞ്ഞു.

പ്രീമിയം ഡിസൈൻ

താങ്ങാനാവുന്ന വിലയിൽ പ്രീമിയം ഡിസൈനോടുകൂടിയ ആത്യന്തിക ബജറ്റ് സ്മാർട്ട്‌ഫോണായാണ് POCO C61 രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. പ്രശംസനീയമായ റേഡിയൻ്റ് റിംഗ് ഡിസൈനോടു കൂടിയ ഗ്ലാസ് ബാക്ക് ഡിസൈനോടുകൂടിയ, POCO C61 ഒരു സ്റ്റൈലിഷ് ഡിവൈസാണ്. ഫാസ്റ്റ് സൈഡ് ഫിംഗർപ്രിൻ്റ് സെൻസർ ഫോണിലേക്കുള്ള വേഗവും സുരക്ഷിതവുമായ ആക്‌സസ് ഉറപ്പാക്കുന്നു, അതേസമയം 168.4mm*76.3mm*8.3mm കോംപാക്റ്റ് സൈസും 193 ഗ്രാമിന്റെ ഭാരം കുറഞ്ഞ ബിൽഡും കൈകാര്യം ചെയ്യുന്നത് എളുപ്പമാക്കുന്നു.

മിഴിവുറ്റ ഡിസ്‌പ്ലേ

POCO C61-ന് 6.71 ഇഞ്ച് LCD ഡോട്ട് ഡ്രോപ്പ് HD+ ഡിസ്‌പ്ലേയുണ്ട്, ഇത് ഷാർപ്പായതും ഊർജ്ജസ്വലവുമായ ദൃശ്യങ്ങൾ നൽകുന്നു. 90Hz-ൻ്റെ റീഫ്രഷ്‌മെന്റ് റേറ്റും 180Hz-ൻ്റെ ടച്ച് സാമ്പിൾ റേറ്റും ഉള്ളതിനാൽ, ഡിസ്‌പ്ലേ റെസ്പോൺസീവും സ്മൂത്തുമാണ്. Corning® Gorilla® Glass 3 പോറലുകൾക്കും പൊട്ടലുകൾക്കുമെതിരെ സംരക്ഷണം നൽകുന്നു. അതേസമയം ഡി.സി ഡിമ്മിംഗ് സാങ്കേതികവിദ്യ കണ്ണിൻ്റെ ആയാസം കുറയ്ക്കുന്നു. 89.5% (AA/CG) സ്‌ക്രീൻ-ടു-ബോഡി അനുപാതവും, വെറും 1.15mm സൈഡ് ബെസൽ വലുപ്പവും, കാഴ്ച ഏരിയ പരമാവധിയാക്കുന്നു. ഹൈ ബ്രൈറ്റ് മോഡിൽ 500nits വരെ ബ്രൈറ്റ്നോസോടെ, POCO C61 ൻ്റെ ഡിസ്‌പ്ലേ ശോഭയുള്ള സൂര്യപ്രകാശത്തിൽ പോലും വായിക്കാൻ എളുപ്പമാണ്.

ബാറ്ററി

ദിവസം മുഴുവൻ ബാറ്ററി ലൈഫ് നൽകുന്ന ശക്തമായ 5000mAh ബാറ്ററിയാണ് POCO C61-ൽ സജ്ജീകരിച്ചിരിക്കുന്നത്. 10W ഇൻബോക്‌സ് ചാർജറുമായി വരുന്ന ഈ ഡിവൈസ്, അത് ചാർജിംഗ് എളുപ്പവും വേഗത്തിലുള്ളതുമാക്കുന്നു. USB Type-C കണക്റ്റിവിറ്റിയോടെ, POCO C61 വേഗതയേറിയ ഡാറ്റാ ട്രാൻസ്ഫർ വേഗതയും ക്വിക്ക് ചാർജിംഗും പിന്തുണയ്ക്കുന്നു.

ഡ്യുവൽ ക്യാമറ സിസ്റ്റം

POCO C61-ൻ്റെ ഡ്യുവൽ ക്യാമറ സംവിധാനം രൂപകൽപ്പന ചെയ്തിരിക്കുന്നത് അതിശയിപ്പിക്കുന്ന ഫോട്ടോകളും സെൽഫികളും പകർത്താൻ വേണ്ടിയാണ്. പിൻ ക്യാമറയിൽ 1.12 μm പിക്സൽ, f/2.0 അപ്പേർച്ചർ, AF എന്നിവയുള്ള 8MP AI ഡ്യുവൽ ക്യാമറയുണ്ട്, മുൻവശത്തുള്ള 5MP സെൽഫി ക്യാമറയിൽ f/2.2 അപ്പേർച്ചർ ഉണ്ട്. ഡെപ്ത് കൺട്രോൾ, ഫിലിം ഫിൽട്ടറുകൾ, ടൈംഡ് ബർസ്റ്റ്, HDR എന്നിവയും അതിലേറെയും ഉള്ള AI പോർട്രെയിറ്റ് മോഡ് ഉപയോഗിച്ച്, രണ്ട് ക്യാമറകളും ഉപയോക്താക്കൾക്ക് ഓരോ നിമിഷവും അതിശയകരമായ വിശദമായി പകർത്താൻ നിരവധി ഓപ്ഷനുകൾ നൽകുന്നു.

ശക്തമായ പ്രകടനവും സ്റ്റോറേജും

വേഗതയേറിയതും കാര്യക്ഷമവുമായ പ്രകടനത്തിനായി 2.2GHz വരെ ക്ലോക്ക് സ്പീഡുള്ള 12nm പ്രോസസ്സ് ടെക്നോളജിയും ഒക്ട കോർ പ്രൊസസറും അടിസ്ഥാനമാക്കിയ മീഡിയ ടെക് G36 ആണ് POCO C61 നൽകുന്നത്. LPDDR4X + eMMC 5.1 മെമ്മറിയിൽ, POCO C61 രണ്ട് വേരിയൻ്റുകളിൽ വരുന്നു: 4+64GB, 6+128GB എന്നിവ, നിങ്ങളുടെ എല്ലാ ആപ്പുകൾക്കും ഫോട്ടോകൾക്കും വീഡിയോകൾക്കും മതിയായ സ്റ്റോറേജ് ​​ഇടം നൽകുന്നു. 1TB വരെ വികസിപ്പിക്കാവുന്ന സ്റ്റോറേജും POCO C61 പിന്തുണയ്ക്കുന്നു

വിപണി ലഭ്യതയും വിലയും

POCO C61 മാർച്ച് 28 ന് ഉച്ചയ്ക്ക് 12 മണി മുതൽ ഇന്ത്യൻ വിപണിയിൽ ആകർഷകമായ മിസ്റ്റിക്കൽ ഗ്രീൻ, എതറിയൽ ബ്ലൂ, ഡയമണ്ട് ഡസ്റ്റ് ബ്ലാക്ക് എന്നീ 3 നിറങ്ങളിലായി 6,999 രൂപയ്ക്ക് 4+64GB,  INR 7,999 രൂപയ്ക്ക് 6+128GB എന്നീ ആകർഷകമായ വിലകളിൽ ലഭ്യമാകും. ഈ വിലകളിൽ ആദ്യ ദിവസത്തേക്കുള്ള INR 500 കൂപ്പൺ ഉപഭോക്തൃ ഓഫർ ഉൾപ്പെടുന്നു, ഇത് ടെക് പ്രേമികൾക്ക് ആകർഷകമായ ഡീൽ ഉറപ്പാക്കുന്നു.

Related Topics

Share this story