Times Kerala

സ്റ്റാറ്റസ്‌ ഇനി 24 മണിക്കൂറിൽ അപ്രത്യക്ഷമാകില്ല; സമയപരിധി നീട്ടാൻ വാട്സ്ആപ്പ്

 
സ്റ്റാറ്റസ്‌ ഇനി 24 മണിക്കൂറിൽ അപ്രത്യക്ഷമാകില്ല; സമയപരിധി നീട്ടാൻ വാട്സ്ആപ്പ്

ചാറ്റ് ചെയ്യാൻ മാത്രമല്ല സുഹൃത്തുക്കളുടെയും പരിചയക്കാരുടെയും സ്റ്റാറ്റസുകൾ കാണാനും നമ്മൾ വാട്സാപ്പ് ഉപയോഗിക്കാറുണ്ട്. നിലവിൽ വാട്സ്ആപ്പ് സ്റ്റാറ്റസുകൾ പോസ്റ്റ് ചെയ്താൽ അതിന്റെ ആയുസ് 24 മണിക്കൂറുകളാണ്. അതുകഴിഞ്ഞാൽ സ്റ്റാറ്റസുകൾ താനെ അപ്രത്യക്ഷമാകും. എന്നാൽ, ഈ സമയപരിധി നീട്ടാൻ പോവുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.

WABetaInfo-യുടെ റിപ്പോർട്ട് അനുസരിച്ച്, വാട്ട്‌സ്ആപ്പ് അതിന്റെ “സ്റ്റാറ്റസ്” സവിശേഷതയിൽ മാറ്റം വരുത്താൻ പോവുകയാണ്. സ്റ്റാറ്റസ് എത്രനാള്‍ കാണണമെന്ന് ഉപയോക്താവിന് തീരുമാനിക്കാന്‍ സാധിക്കുന്നപോലെ ഓപ്ഷന്‍ തെരഞ്ഞെടുക്കാന്‍ കഴിയും. ഇനി ഉപയോക്താവിന് തീരുമാനിക്കാം തങ്ങൾ ഇടുന്ന സ്റ്റാറ്റസുകളുടെ സമയപരിധി.

പരമാവധി രണ്ടാഴ്ച വരെ സ്റ്റാറ്റസ് നിലനിർത്താൻ കഴിയുന്ന തരത്തിലാണ് ഫീച്ചർ കൊണ്ടുവരുന്നത്. കൂടാതെ നിലവിലുള്ളതുപോലെ 24 മണിക്കൂറും ഒപ്പം 3 ദിവസം ഒരാഴ്ച എന്നിങ്ങനെ വിവിധ ഓപ്ഷനുകള്‍ തെരഞ്ഞെടുക്കാനുള്ള സൗകര്യവും ലഭ്യമാകും.

Related Topics

Share this story