Times Kerala

 സോണി ഇന്ത്യ ഇന്‍സോണ്‍ എച്ച്5 വയര്‍ലെസ് ഗെയിമിംഗ് ഹെഡ്‌സെറ്റ് അവതരിപ്പിച്ചു

 
 സോണി ഇന്ത്യ ഇന്‍സോണ്‍ എച്ച്5 വയര്‍ലെസ് ഗെയിമിംഗ് ഹെഡ്‌സെറ്റ് അവതരിപ്പിച്ചു
 

സോണി ഇന്ത്യ, ഗെയിമര്‍മാരെ ലക്ഷ്യമിട്ട് ഇന്‍സോണ്‍ എച്ച്5 വയര്‍ലെസ് ഹെഡ്‌സെറ്റ് വിപണിയില്‍ അവതരിപ്പിച്ചു. 28 മണിക്കൂര്‍ തടസ്സമില്ലാത്ത ഗെയിംപ്ലേ വാഗ്ദാനം ചെയ്യുന്ന പുതിയ മോഡല്‍ ഹെഡ്‌സെറ്റ്, വിപുലമായ പിസി ഗെയിംപ്ലേ സെഷനുകള്‍ക്ക് ഉതകുന്നതാണ്. പ്രശസ്ത ഇസ്‌പോര്‍ട്‌സ് ടീമായ ഫനാറ്റിക്കുമായി ചേര്‍ന്നാണ് ഇന്‍സോണ്‍ എച്ച്5 വികസിപ്പിച്ചിരിക്കുന്നത്.

360 സ്‌പേഷ്യല്‍ സൗണ്ടും, ത്രീഡി സൗണ്ട് പൊസിഷനിങും ഉറപ്പു നല്‍കുന്ന ഈ വയര്‍ലെസ് ഗെയിമിംഗ് ഹെഡ്‌സെറ്റിന്  260 ഗ്രാം ഭാരം മാത്രമാണുള്ളത്.  മൃദുവായ ഇയര്‍ പാഡുകളും, കനം കുറഞ്ഞ  രൂപകല്‍പ്പനയും സവിശേഷതകളാണ്.

എഐ-അധിഷ്ഠിത നോയിസ് റിഡക്ഷന്‍, ബൈ റിഡക്ഷനല്‍ മൈക്രോഫോണ്‍ എന്നീ ഫീച്ചറുകള്‍ ഉപയോഗിച്ച് ഗെയിമര്‍മാര്‍ക്ക് വ്യക്തമായ ആശയവിനിമയം ആസ്വദിക്കാനാവും. യുഎസ്ബി ഡോംഗിളിനൊപ്പം ലോ ലേയ്റ്റന്‍സി 2.4 ഗിഗാ ഹേര്‍ട്ട്‌സ് വയര്‍ലെസ് കണക്ഷന്‍, 28 മണിക്കൂര്‍ വരെ കേബിളുകള്‍ ഇല്ലാതെ സ്വതന്ത്രമായി ഗെയിം പ്ലേ ചെയ്യാനും സഹായിക്കും. 

2023 നവംബര്‍ 30 മുതല്‍ സോണി റീട്ടെയില്‍ സ്‌റ്റോറുകളില്‍ (സോണി സെന്റര്‍, സോണി എക്‌സ്‌ക്ലൂസീവ്), www.ShopatSC.com  പോര്‍ട്ടല്‍, പ്രധാന ഇലക്ട്രോണിക് സ്‌റ്റോറുകള്‍, മറ്റ് ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകള്‍ എന്നിവയില്‍ ഇന്‍സോണ്‍ എച്ച്5 ലഭ്യമാകും. കറുപ്പ്, വെളുപ്പ് നിറഭേദങ്ങളില്‍ വരുന്ന മോഡലിന് 15,990 രൂപയാണ് വില.

Related Topics

Share this story