Times Kerala

 

സോണി ഡബ്ല്യുഎച്ച്-സിഎച്ച്520 ഹെഡ്‌ഫോണുകള്‍ അവതരിപ്പിച്ചു

 
  സോണി ഡബ്ല്യുഎച്ച്-സിഎച്ച്520 ഹെഡ്‌ഫോണുകള്‍ അവതരിപ്പിച്ചു
 

കൊച്ചി: സോണി ഇന്ത്യ പുതിയ ഡിജിറ്റല്‍ സൗണ്ട് എന്‍ഹാന്‍സ്‌മെന്റ് എഞ്ചിനോട് കൂടിയ  (ഡിഎസ്ഇഇ) ഡബ്ല്യുഎച്ച്-സിഎച്ച്520 ഹെഡ്‌ഫോണുകള്‍ വിപണിയില്‍ അവതരിപ്പിച്ചു. അതിവേഗ ചാര്‍ജിങില്‍ 50 മണിക്കൂര്‍ വരെ ബാറ്ററി ലൈഫാണ് ഹെഡ്‌ഫോണുകള്‍ വാഗ്ദാനം ചെയ്യുന്നത്. ഡിവൈസുകള്‍ തമ്മിലുള്ള എളുപ്പത്തിലുള്ള കണക്റ്റിവിറ്റിക്കായി മള്‍ട്ടിപോയിന്റ് കണക്ഷനും ഡബ്ല്യുഎച്ച്-സിഎച്ച്520 ഹെഡ്‌ഫോണുകളുടെ സവിശേഷതയാണ്.

 2023 ഏപ്രില്‍ 11 മുതല്‍ സോണി റീട്ടെയില്‍, പ്രധാന ഇലക്ട്രോണിക് സ്‌റ്റോറുകള്‍, മറ്റു ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകള്‍ എന്നിവിടങ്ങളില്‍ ഡബ്ല്യുഎച്ച്-സിഎച്ച്520 ഹെഡ്‌ഫോണുകള്‍ ലഭ്യമാണ്. 4,490 രൂപയാണ് വില.

Related Topics

Share this story