Times Kerala

'സോള്‍വ് ഫോര്‍ ടുമാറോ'; സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ശില്‍പശാലയുമായി സാംസങ്ങ് 

 
 സാംസങ്ങ് മുൻനിര സ്മാർട്ട്‌ഫോണുകളുടെ അടക്കം സ്മാര്‍ട്ട്ഫോണ്‍ ഉത്പാദനം വെട്ടിച്ചുരുക്കുന്നു; കാരണം ഇതാണ്...
 

ഇന്ത്യയിലെ ഏറ്റവും വലിയ ഉപഭോക്തൃ ഇലക്ട്രോണിക്സ് ബ്രാന്‍ഡായ സാംസങ്ങ് രാജ്യത്തുടനീളമുള്ള തെരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളില്‍ ഇതാദ്യമായി ഡിസൈന്‍-തിങ്കിങ്ങ് ആന്റ് ട്രെയിനിങ്ങ് വര്‍ക്ക്ഷോപ്പ് (രൂപകല്‍പ്പനാ ചിന്തയും പരിശീലന ശില്‍പ്പശാലയും) അവതരിപ്പിക്കുന്നു. സാംസങ്ങിന്റെ ''സോള്‍വ് ഫോര്‍ ടുമാറോ''യുടെ ഭാഗമാണ് പരിപാടി. പ്രശ്ന പരിഹാരം, വിമര്‍ശനാത്മകമായ ചിന്ത, അന്വേഷണം, ക്രിയാത്മകത എന്നിങ്ങനെയുള്ള കഴിവുകള്‍ മനുഷ്യ-കേന്ദ്രീകൃതമായ രൂപകല്‍പ്പനാ ചിന്തകളുടെ ഘടനയിലൂടെ വിദ്യാര്‍ത്ഥികളിലേക്ക് സന്നിവേശിപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ഇന്ത്യക്ക് വേണ്ടി പ്രത്യേകം രൂപം നല്‍കിയിരിക്കുന്ന ഈ ഏകദിന ശില്‍പ്പശാല രൂപകല്‍പ്പനാ ചിന്ത എന്ന ആശയം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പ്രോത്സാഹിപ്പിക്കാനും അതിലൂടെ യഥാര്‍ത്ഥ ലോകത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കുവാനും പ്രാപ്തരാക്കുക എന്ന ലക്ഷ്യം മുന്നില്‍ കണ്ടു കൊണ്ടാണ് വിഭാവനം ചെയ്തിരിക്കുന്നത്.
 
''സാംസങ്ങിന്റെ ''സോള്‍വ് ഫോര്‍ ടുമാറോ'' അടുത്ത തലമുറയെ ശാക്തീകരിക്കുവാനും രാജ്യത്ത് നവീന ചിന്തകളുടെ ഒരു ആവാസവ്യവസ്ഥ സൃഷ്ടിച്ചെടുക്കുവാനുമുള്ള ഞങ്ങളുടെ വീക്ഷണത്തിന്റെ ഭാഗമാണെന്ന് സാംസങ്ങ് സൗത്ത് വെസ്റ്റ് ഏഷ്യ കോര്‍പ്പറേറ്റ് വൈസ് പ്രസിഡന്റ് എസ് പി ചുന്‍ പറഞ്ഞു. പ്രശ്ന പരിഹാരം, സഹകരണം, ക്രിയാത്മകമായ ചിന്ത എന്നിവ ഉള്‍പ്പെടുന്ന പ്രോജക്റ്റുകള്‍ നടപ്പില്‍ വരുത്തുന്നതിനു വേണ്ടി സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പ്രചോദിപ്പിക്കുവാനായി ഈ വര്‍ഷം തെരഞ്ഞെടുത്ത 10 സ്‌കൂളുകളിലാണ് രൂപകല്‍പ്പനാ ചിന്താ ശില്‍പ്പശാലകള്‍ അവതരിപ്പിക്കുന്നത്. ഈ ഓഫ് ലൈന്‍ സെഷനുകളിലൂടെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അടിസ്ഥാനപരമായ കാര്യങ്ങളെ ചോദ്യം ചെയ്യുവാനും യഥാര്‍ത്ഥ ലോകവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കണ്ടെത്തുവാനും സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വയ്ക്കുവാനുമുള്ള അനുപമമായ ഒരു അവസരമാണ് ലഭിക്കുക,''

14-17 വയസ്സ് പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അല്ലെങ്കില്‍ 5 പേര്‍ വരെ അടങ്ങുന്ന ടീമുകള്‍ക്ക് 'കമ്മ്യൂണിറ്റി ആന്റ് ഇന്‍ക്ലൂഷന്‍'' എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള തങ്ങളുടെ ആശയങ്ങള്‍ സമര്‍പ്പിക്കാം. ആരോഗ്യത്തോടെ ഇരിക്കുവാനുള്ള അവസരം മെച്ചപ്പെടുത്തല്‍, അറിവാര്‍ജ്ജിക്കല്‍ രീതികള്‍ മെച്ചപ്പെടുത്തല്‍, വിദ്യാഭ്യാസ അവസരങ്ങള്‍, എല്ലാവരേയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സാമൂഹിക മാറ്റം ഉറപ്പ് വരുത്തല്‍ എന്നിവയിലൂടെ അധസ്ഥിതരായ വിഭാഗങ്ങളെ ശാക്തീകരിക്കുവാന്‍ വേണ്ടിയാണ് ഈ വിഷയം ശ്രമിക്കുന്നത്.

സെമിഫൈനലിസ്റ്റുകളായ 10 ടീമുകള്‍ക്ക് പ്രോട്ടോടൈപ്പ് വികസനത്തിനായി 20,000 രൂപയും സാംസങ്ങ് ഗ്യാലക്സി ടാബുകളും ലഭിക്കും. ഫൈനലില്‍ എത്തുന്ന 5 ടീമുകള്‍ക്ക് പ്രോട്ടോടൈപ്പ് മെച്ചപ്പെടുത്തുന്നതിന് ഒരുലക്ഷം രൂപ ഗ്രാന്റും സാംസങ്ങ് ഗ്യാലക്സി വാച്ചുകളും ലഭിക്കും. വിജയിക്കുന്ന ടീമിനെ സോള്‍വ് ഫോര്‍ ടുമാറോ 2024-ലെ 'കമ്മ്യൂണിറ്റി ചാമ്പ്യന്‍' ആയി പ്രഖ്യാപിക്കും. ഇവര്‍ക്ക് പ്രോട്ടോടൈപ്പ് മെച്ചപ്പെടുത്തുന്നതിനായി 25 ലക്ഷം രൂപയുടെ സീഡ് ഗ്രാന്റ് ലഭിക്കും. വിജയിക്കുന്ന ടീമുകളുടെ സ്‌കൂളുകള്‍ക്കും വിദ്യാഭ്യാസ വാഗ്ദാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും പ്രശ്ന പരിഹാര മനസ്ഥിതി പ്രോത്സാഹിപ്പിക്കുന്നതിനുമായി സാംസങ്ങ് ഉല്‍പ്പന്നങ്ങള്‍ ലഭിക്കും.

www.samsung.com/in/oslvefortomorrow എന്ന ലിങ്കിലൂടെ 2024 മെയ് 31 വൈകിട്ട് 5 വരെ അപേക്ഷിക്കാം.

Related Topics

Share this story