Times Kerala

പ്രീമിയം ഡിസൈൻ, 50 എംപി ട്രിപ്പിൾ ക്യാമറ, 5000mAh  ബാറ്ററി എന്നിവയുമായി വെറും 12,999 രൂപയ്ക്ക് സാംസങ് ഗാലക്സി എ14 പുറത്തിറക്കി

 
പ്രീമിയം ഡിസൈൻ, 50 എംപി ട്രിപ്പിൾ ക്യാമറ, 5000mAh  ബാറ്ററി എന്നിവയുമായി വെറും 12,999 രൂപയ്ക്ക് സാംസങ് ഗാലക്സി എ14 പുറത്തിറക്കി

പ്രീമിയം ഡിസൈൻ, ഉയർന്ന റെസല്യൂഷനുള്ള ഡിസ്പ്ലേ, വ്യത്യസ്തതയാർന്ന ക്യാമറ കഴിവുകൾ, ദീർഘിച്ച ബാറ്ററി ആയുസ്സ്, ആവേശകരമായ ഫീച്ചറുകളുടെ ഒരു നിര എന്നിവയെ സംയോജിപ്പിച്ചുകൊണ്ട് പുതിയ Galaxy A14 പുറത്തിറക്കുന്നതായി സാംസങ് പ്രഖ്യാപിച്ചു. അത് നിങ്ങളുടെ സ്മാർട്ട്ഫോൺ അനുഭവം മെച്ചപ്പെടുത്തും. നിങ്ങളുടെ തികവുറ്റ കൂട്ടാളിയാകാനായാണ് Galaxy A14 രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.

GalaxyA14 -ന്റെ മിനുസമാർന്നതും പ്രീമിയവുമായ സൗന്ദര്യവും, ജനപ്രീതി നേടിയ Galaxy സിഗ്നേച്ചർ ഡിസൈനും, അതിനെ ആകർഷകമായ ഫോണാക്കി മാറ്റുന്നു. ഫുൾ HD+ റെസല്യൂഷനോടുകൂടിയ വലിയ 6.6 ഇഞ്ച് സ്‌ക്രീൻ നിങ്ങളുടെ എല്ലാ മൾട്ടിമീഡിയ പ്രവർത്തനങ്ങളിലും ചടുലമായ നിറങ്ങളും അതിശയിപ്പിക്കുന്ന വിശദാംശങ്ങളും ഉറപ്പാക്കുന്ന ഒരു ആഴമേറിയ ദൃശ്യാനുഭവം നൽകുന്നു.

ഉയർന്ന റെസല്യൂഷനുള്ള ചിത്രങ്ങൾക്കായി 50 എംപി പ്രൈമറി ക്യാമറയും നവീകരിച്ച 13 എംപി സെൽഫി ക്യാമറയുമായി Galaxy A14 വേറിട്ടുനിൽക്കുന്നു. ക്രിയാത്മകമായ സാധ്യതകൾ അടുത്തറിയാനും സൂക്ഷ്മതയോടും വ്യക്തതയോടും കൂടി സങ്കീർണ്ണമായ വിശദാംശങ്ങൾ പകർത്താനും ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു അൾട്രാ-വൈഡ്, മാക്രോ ക്യാമറയും ഇതിൽ ഉൾപ്പെടുന്നു. ആകർഷകമായ ഈ സവിശേഷതകൾക്ക് പുറമേ, ഒറ്റ ചാർജിൽ 2 ദിവസത്തിലധികം നീണ്ടുനിൽക്കുന്ന കരുത്തുറ്റ 5000 mAh ബാറ്ററിയാണ് ഗാലക്സി A14-ൽ ഉള്ളത്.

ഗ്യാലക്‌സി A14, എക്‌സിനോസ് 850 ചിപ്‌സെറ്റ്, വൺ യുഐ 5, റാം പ്ലസ് സഹിതം 8GB വരെ റാം, പ്രൈവസി & സേഫ്റ്റി ഡാഷ്‌ബോർഡ്, തടസ്സങ്ങളില്ലാത്തതും സുരക്ഷിതവുമായ ഉപയോക്തൃ അനുഭവം വാഗ്ദാനം ചെയ്യുന്ന ഏറ്റവും പുതിയ ആൻഡ്രോയിഡ് 13 ഒഎസ് എന്നിവ നൽകുന്നു. 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും 2 ഓപ്പറേറ്റിംഗ് സോഫ്‌റ്റ്‌വെയർ അപ്‌ഗ്രേഡുകളും സഹിതം Galaxy A14 ഭാവിക്കായി തയ്യാറാണ്. Galaxy A14 ബ്ലാക്ക്, ലൈറ്റ് ഗ്രീൻ, സിൽവർ എന്നീ മൂന്ന് സ്റ്റൈലിഷായ നിറങ്ങളിൽ ലഭ്യമാണ്. ഇത് നിങ്ങളുടെ വ്യക്തിഗതമായ സ്റ്റൈൽ പ്രകടിപ്പിക്കാൻ നിങ്ങളെ അനുവദിക്കുന്നു. സാംസങ്ങിന്റെ പാരിസ്ഥിതിക ബോധമുള്ള സാങ്കേതികവിദ്യയും നൂതനത്വവും ഉപയോഗിച്ച്, പരിസ്ഥിതിയെ കണക്കിലെടുത്താണ് Galaxy A14 രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ഇത് കൂടുതൽ സുസ്ഥിരമായ ഭാവിക്ക് സംഭാവന നൽകുന്ന പരിസ്ഥിതി സൗഹൃദ സാമഗ്രികൾ ഉപയോഗിച്ച് രൂപകൽപ്പന ചെയ്‌തിരിക്കുന്നു.മെമ്മറി വേരിയന്റുകളും വിലയും

Galaxy A14 4/64GB വേരിയന്റിന് 13999 രൂപയിലും 4/128GB വേരിയന്റിന് 14999 രൂപയിലും വില ആരംഭിക്കുന്നു. ഇത് സാംസങ് എക്‌സ്‌ക്ലൂസീവ്, പാർട്‌ണർ സ്റ്റോറുകൾ, Samsung.com, മറ്റ് ഓൺലൈൻ വിൽപ്പനക്കാർ എന്നിവയിലുടനീളം ലഭ്യമാണ്. ഒരു ആമുഖ ഓഫർ എന്ന നിലയിൽ, ഉപഭോക്താക്കൾക്ക് 1000 രൂപ ക്യാഷ്ബാക്ക് നേടാം. അത് ഈ ഫോണിനെ നിരസിക്കാനാവാത്ത ഒരു തിരഞ്ഞെടുപ്പാക്കി മാറ്റുന്നു.

Colours

Price

Offers

Galaxy A14

Light Green, Black, Silver

4GB+64GB – INR 13999

4GB+128GB – INR 14999 

INR 1000 cashback

Related Topics

Share this story