Times Kerala

 മികച്ച സവിശേഷതകളുമായി ഗാലക്സി എ55 5ജി, ഗാലക്സി എ35 5ജി സ്മാർട്ട്ഫോണുകൾ അവതരിപ്പിച്ച് സാംസങ്

 
 മികച്ച സവിശേഷതകളുമായി ഗാലക്സി എ55 5ജി, ഗാലക്സി എ35 5ജി സ്മാർട്ട്ഫോണുകൾ അവതരിപ്പിച്ച് സാംസങ്
 

പുതിയ സവിശേഷതകളോടെ ഗാലക്‌സി എ 55 5 ജി, ഗാലക്‌സി എ 35 5 ജി ഫോണുകൾ പുറത്തിറക്കുന്നതായി പ്രഖ്യാപിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ ഉപഭോക്തൃ ഇലക്ട്രോണിക്സ് ബ്രാൻഡായ സാംസങ്. പുതിയ എ സീരീസ് ഫോണുകൾക്ക് ഗൊറില്ല ഗ്ലാസ് വിക്‌ടസ് സംരക്ഷണം, എഐ അധിഷ്ഠിത ക്യാമറ, ടാംപർ-റെസിസ്റ്റൻ്റ് സെക്യൂരിറ്റി സൊല്യൂഷൻ, സാംസങ് നോക്സ് വോൾട്ട് എന്നിവയുൾപ്പെടെ നിരവധി സവിശേഷതകൾ ഉണ്ട്.

സാംസങ് ഗാലക്‌സി എ 55 5 ജി, ഗാലക്‌സി എ 35 5 ജി എന്നിവയ്ക്ക് ഡിസൈനിൽ നിരവധി പുതുമകളുണ്ട്.

ഗാലക്‌സി എ 55 5 ജി: ഒരു മെറ്റൽ ഫ്രെയിം ആദ്യമായി നൽകി .

ഗാലക്‌സി എ 35 5 ജി: ഒരു പ്രീമിയം ഗ്ലാസ് ബാക്ക് ആദ്യമായ് നൽകി .

ഈ ഫോണുകൾക്ക് ലീനിയർ ലേഔട്ടിനൊപ്പം ഫ്ലാഗ്ഷിപ്പിൽ നിന്ന് പ്രചോദനമുൾക്കൊണ്ട ഫ്ലോട്ടിംഗ് ക്യാമറ ഡിസൈനുമുണ്ട്. ദൃഢമായ ഈ പ്രീമിയം ഫോണുകൾ ഓസം ലൈലാക്, ഓസം ഐസ്ബ്ലൂ, ഓസം നേവി എന്നിങ്ങനെ മൂന്ന് ട്രെൻഡി നിറങ്ങളിൽ ലഭ്യമാണ്.

ദൃഢവും ഈടുനിൽക്കുന്നതുമായ ഈ സ്മാർട്ട്ഫോണുകൾക്ക് ഐപി67 റേറ്റിംഗ് ആണുള്ളത്. അതായത് 1 മീറ്റർ ശുദ്ധജലത്തിൽ 30 മിനിറ്റ് വരെ നിലനിൽക്കാൻ സാധിക്കും. പൊടി, മണൽ എന്നിവയെ പ്രതിരോധിക്കുന്ന തരത്തിൽ നിർമ്മിച്ച ഇവ, ഏത് സാഹചര്യത്തിനും അനുയോജ്യമാണ്. ഗാലക്‌സി എ 55 5 ജി, ഗാലക്‌സി എ 35 5 ജി എന്നിവ മുൻവശത്തും പിന്നിലും ഉള്ള ഗോറില്ല ഗ്ലാസ് വിക്‌റ്റസ് സംരക്ഷണം കാരണം വീഴ്ചകൾ നേരിടാൻ സാധിക്കുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.

ക്യാമറയുടെ സവിശേഷതകൾ: എഐ അധിഷ്ടിതം

പുതിയ എ സീരീസ് സ്മാർട്ട്‌ഫോണുകൾ ഉപയോക്താവിൻ്റെ കണ്ടന്റുകളെ മികച്ച രീതിയിൽ കൊണ്ടുപോകുന്നതിന് ഒന്നിലധികം നൂതന എഐ അധിഷ്ടിത ക്യാമറ സവിശേഷതകളാണുള്ളത്. ഒരു ചിത്രം ക്യാപ്‌ചർ ചെയ്‌തുകഴിഞ്ഞാൽ, ഫോട്ടോ റീമാസ്റ്റർ പോലെയുള്ള എഐ നിർദ്ദേശിത എഡിറ്റുകളിലൂടെ ഉപയോക്താവിന്റെ ചിത്രങ്ങൾ മികച്ചതാക്കുന്നു. ഒരു ചിത്രത്തിൽ  പ്രധാനപ്പെട്ടതിനെ കേന്ദ്രീകരിക്കുന്നത്  പോർട്രെയിറ്റ് ഇഫക്റ്റ് ആണ്. കൂടാതെ അനാവശ്യമായ എല്ലാ ഫോട്ടോ ബോംബറുകളും പ്രതിഫലനങ്ങളും നീക്കംചെയ്യാൻ ഒബ്‌ജക്റ്റ് ഇറേസർ എന്ന ഫീച്ചറും ഉപയോഗിക്കാം. ഏറെ ജനപ്രീതി നേടിയ ഇമേജ് ക്ലിപ്പർ, ഏതൊരു ചിത്രത്തിലും അതിന്റെ കേന്ദ്ര വിഷയം മാത്രം ക്ലിപ്പ് ചെയ്യാനും ഒരു സ്റ്റിക്കറായി ഉപയോഗിക്കാനും സഹായിക്കുന്നു. വീഡിയോകളുടെ വേഗതയിൽ മാറ്റം സൃഷ്ടിക്കാനും പ്രൊഫഷണലായി ഷൂട്ട് ചെയ്ത ക്ലിപ്പുകൾക്ക് സമാനമായ ഫലം സൃഷ്ടിക്കാനും സഹായിക്കുന്ന അഡ്ജസ്റ്റ് സ്പീഡ് ഫീച്ചറും ലഭ്യമാണ്.

കൂടാതെ, മെച്ചപ്പെടുത്തിയ നൈറ്റോഗ്രാഫി ഉപയോഗിച്ച്,  ഗാലക്‌സി എ 55 5 ജി, ഗാലക്‌സി എ 35 5 ജി എന്നിവ 50% വരെ ശബ്ദം കുറവുള്ള മോശം ലൈറ്റിംഗ് സാഹചര്യങ്ങളിൽ പോലും വ്യക്തവും കൂടുതൽ ഊർജ്ജസ്വലവുമായ ഫോട്ടോകൾ എടുക്കുന്നു. ഗാലക്‌സി എ 55 5 ജിയുടെ നൂതന എഐ  ഇമേജ് സിഗ്നൽ പ്രോസസ്സിംഗ് (ഐ എസ് പി) ഗാലക്‌സി എ സീരീസിൽ ഇതുവരെ കണ്ടിട്ടില്ലാത്ത അതിശയകരമായ ലോ-ലൈറ്റ് ഇമേജുകൾ നിർമ്മിക്കുന്നു. പ്രകൃതിദൃശ്യങ്ങൾ കൂടാതെ എഐ  പവർ ചെയ്യുന്ന പോർട്രെയിറ്റ് മോഡും സൂപ്പർ ഹെച് ഡി ആർ വീഡിയോയും എല്ലാ ഫ്രെയിമിലെയും ആളുകളെ മികച്ചതായി കാണുന്നുവെന്ന് ഉറപ്പാക്കുന്നു,

ഗാലക്‌സി എ55 5ജി, ഗാലക്‌സി എ 35 5 ജി എന്നിവ അവിശ്വസനീയമായ ഫോട്ടോഗ്രാഫി സവിശേഷതകൾ വാഗ്ദാനം ചെയ്യുന്നു, വിഡിഐഎസ്  അഡാപ്റ്റീവ് വിഡിഐഎസ് (വീഡിയോ ഡിജിറ്റൽ ഇമേജ് സ്റ്റെബിലൈസേഷൻ), ഓഐഎസ് (ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ) എന്നിങ്ങനെയുള്ള സാംസങ് ഗാലക്സി ഫോണുകളുടെ സവിശേഷതകൾ കാരണം ഫോട്ടോകളും വീഡിയോകളും ഒരേപോലെ നിലനിർത്തുന്ന 4K സ്റ്റെബിലൈസേഷൻ ലഭ്യമാണ്.

ഗാലക്‌സി എ55 5ജിയിൽ ഓഐഎസിനൊപ്പം 50എംപി  മെയിനിലും 12എംപി അൾട്രാ-വൈഡിലുമാണ് ലഭ്യമെങ്കിൽ ഗാലക്‌സി എ 35 5 ജിയിൽ ഓഐഎസിനൊപ്പം 50എംപി മെയിനിലും 8 എംപി അൾട്രാ-വൈഡിലുമാണ് ലഭ്യമായിട്ടുള്ളത്. രണ്ടിലും 5എംപി മാക്രോ ലഭ്യമാണ്. ഗാലക്‌സി എ 55 5 ജിയിൽ 32എംപി ഫ്രണ്ട് ക്യാമറയും, ഗാലക്‌സി എ 35 5 ജിയിൽ 13എംപി ഫ്രണ്ട് ക്യാമറയുമായാണ് ഉള്ളത്.

പുനർവ്യാഖ്യാനിക്കപ്പെടുന്ന വിനോദം

ഗാലക്‌സി എ55വും ഗാലക്‌സി എ35വും ഉപയോക്താവിൻ്റെ വിനോദ അനുഭവം മെച്ചപ്പെടുത്തുന്നതിനാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. രണ്ട് ഉപകരണങ്ങളുടെയും മികച്ച ഡിസ്‌പ്ലേയിൽ 6.6 ഇഞ്ച് എഫ് എച് ഡി സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയും മിനിമൈസ് ചെയ്‌ത ബെസലുകളുമുള്ള യഥാർത്ഥ നിറങ്ങൾ അവതരിപ്പിക്കുന്നു. 120Hz റിഫ്രഷ് റെയ്റ്സ്, വേഗത്തിലുള്ള ചലനത്തിൽ പോലും അവിശ്വസനീയമാംവിധം സുഗമമായ സീൻ ടു സീൻ ട്രാൻസിഷനുകൾ അനുവദിക്കുന്നു. കൂടാതെ, അഡാപ്റ്റീവ്  റിഫ്രഷ് റെയ്റ്സ് ബാറ്ററി കാര്യക്ഷമത വർദ്ധിപ്പിക്കുന്നു, അതേസമയം വിഷൻ ബൂസ്റ്റർ സൂര്യപ്രകാശത്തിൽ പോലും ദൃശ്യപരത വർദ്ധിപ്പിക്കുന്നു. ഐ കംഫർട്ട് ഷീൽഡും ക്വിക്ക് പാനലിൽ ആക്‌സസ് ചെയ്യാവുന്നതാണ്, ഇത് ഉപയോക്താവിൻ്റെ കണ്ണുകൾക്ക് സംരക്ഷണം നൽകുന്നു.

പ്രീമിയം ഓഡിയോ അനുഭവം നൽകുന്ന ഡോൾബി എഞ്ചിനീയറിംഗ് സ്റ്റീരിയോ സ്പീക്കറുകൾക്കൊപ്പം ഈ സ്മാർട്ട്ഫോണുകൾ മെച്ചപ്പെട്ട ഓഡിയോ എക്സ്‌പീരിയൻസും നൽകുന്നുണ്ട്.

എക്കാലത്തെയും മികച്ച പ്രകടനം

4nm പ്രോസസ്സ് ടെക്‌നോളജിയിൽ നിർമ്മിച്ച പുതിയ എക്‌സിനോസ് 1480 പ്രോസസർ ഗാലക്‌സി എ55 നെ ശക്തിപ്പെടുത്തുന്നു, അതേസമയം ഗാലക്‌സി എ35 5G 5nm പ്രോസസ്സ് സാങ്കേതികവിദ്യയിൽ നിർമ്മിച്ച എക്‌സിനോസ് 1380 പ്രോസസറിലേക്ക് അപ്‌ഗ്രേഡുചെയ്‌തു. ഈ പവർ പാക്ക്ഡ് ഫോണുകൾ നിരവധി എൻപിയു, ജിപിയു, സിപിയു അപ്‌ഗ്രേഡുകൾക്കൊപ്പം 70% വലിയ കൂളിംഗ് ചേമ്പറിനൊപ്പമാണ് വരുന്നത്. ഗെയിമായാലും മൾട്ടി ടാസ്‌ക്കായാലും സുഗമമായ ഔട്ട്‌പുട്ട് ഉറപ്പാക്കുന്നു.

ഗാലക്‌സി എ55 5 ജിയിൽ 12 ജിബി റാം അവതരിപ്പിക്കുന്നതിനൊപ്പം ഈ ആകർഷണീയമായ മെച്ചപ്പെടുത്തലുകളെല്ലാം ഉണ്ട്. 25W ചാർജ്ജിംഗ് ഉള്ള 5000mAh ബാറ്ററിയാണ് ഈ ഉപകരണങ്ങൾക്ക് കരുത്തേകുന്നത്, കൂടാതെ വൺ യുഐ 6.1 ഉള്ള ആൻഡ്രോയിഡ് 14ൽ ആണ് വരുന്നത്.

മറ്റെന്തിനേക്കാളും സുരക്ഷിതം

സാംസങിന്റെ ഫ്‌ളാഗ്ഷിപ്പ് ഡിവൈസുകളിലെ ഏറ്റവും നൂതനമായ സുരക്ഷാ ഫീച്ചര്‍ സാംസങ് ക്‌നോക്‌സ് വാള്‍ട്ടുമായാണ് ഗ്യാലക്‌സി എ55 5ജി, ഗ്യാലക്‌സി എ35 5ജിയും എത്തുന്നത്. ഡിവൈസിന്റെ ഹാര്‍ഡ് വെയര്‍, സോഫ്റ്റ് വെയര്‍ സുരക്ഷ ഉറപ്പാക്കുന്ന ഈ ഫീച്ചറിലൂടെ പിന്‍ നമ്പറുകള്‍, പാസ് വേഡുകള്‍ തുടങ്ങി ഡിവൈസിലെ സുപ്രധാന ഡാറ്റയെല്ലാം സുരക്ഷിതമാക്കുവാന്‍ ഉപഭോക്താവിന് സാധിക്കും. ഡിവൈസ് നഷ്ടപ്പെടുകയോ, മോഷണം പോവുകയോ ചെയ്താലും ഉടമയ്ക്ക് മാത്രമാണ് അതിലെ ഡാറ്റ ആക്‌സസ് ചെയ്യുവാന്‍ സാധിക്കുകയുള്ളൂ.

കൂടുതല്‍ സുരക്ഷ ഉറപ്പാക്കുന്നതിനായി ഗ്യാലക്‌സി എ സീരീസില്‍ ഓട്ടോ ബ്ലോക്കര്‍ ഫീച്ചറും സജ്ജമാക്കിയിട്ടുണ്ട്. നിയമാനുസൃതമല്ലാത്ത ശ്രോതസ്സുകളില്‍ നിന്നുമുള്ള ആപ്പ് ഇന്‍സ്റ്റലേഷനുകള്‍ ഈ ഫീച്ചര്‍ ബ്ലോക്ക് ചെയ്യും. യുഎസ്ബി കണക്ട് ചെയ്യുമ്പോള്‍ സുരക്ഷാ സ്‌കാനിംഗും ഈ ഫീച്ചറിലുണ്ട്. വ്യക്തിഗത വിവരങ്ങള്‍ അടങ്ങിയ സ്വകാര്യ ഫയലുകള്‍ പങ്കുവെക്കുവാന്‍ പ്രൈവറ്റ് ഷെയറിംഗ് ഫീച്ചറുമുണ്ട്.

മികച്ച അനുഭവം

പെയ്‌മെന്റ് കാര്‍ഡുകള്‍, ഡിജിറ്റള്‍ ഐഡി, യാത്രാ ടിക്കറ്റുകള്‍ തുടങ്ങിയവ ഗ്യാലക്‌സി ഡിവൈസില്‍ സുരക്ഷിതമായി ചേര്‍ക്കുവാന്‍ സാധിക്കുന്ന സാംസങ് വാലറ്റ് ഗ്യാലക്‌സി എ55 5ജി, ഗ്യാലക്‌സി എ35 5ജി ഡിവൈസുകളില്‍ ലഭിക്കും. ആദ്യത്തെ ടാപ് & പേ ഇടപാടിന് 250 രൂപയും ആമസോണ്‍ വൗച്ചറും എല്ലാ ഉപഭോക്താക്കള്‍ക്കും വാദ്ഗാനം ചെയ്യുന്നു.

ഭൂമിക്കായി ഗ്യാലക്‌സി

ഭാവി തലമുറയെക്കുറിച്ചുള്ള കരുതല്‍ കൂടി ഉള്‍ക്കൊണ്ടുകൊണ്ടാണ് ഗ്യാലക്‌സി എ55 5ജി, ഗ്യാലക്‌സി എ35 5ജി മോഡലുകള്‍ സാംസങ് തയ്യാറാക്കിയിരിക്കുന്നത്. ഇവയുടെ നിര്‍മാണത്തില്‍ പുനരുപയോഗ സാധ്യമായ പേപ്പറുകളും പ്ലാസ്റ്റിക്കും ഉള്‍പ്പെടുത്തിയിരിക്കുന്നു.

Memory Variants, Price, Availability and Offers

 

Product

Storage Variant

Price*

Galaxy A55 5G

8GB+128GB

INR 36999

8GB+256GB

INR 39999

12GB+256GB

INR 42999

Galaxy A35 5G

8GB+128GB

INR 27999

8GB+256GB

INR 30999

 

Related Topics

Share this story