Times Kerala

 എഐ ടി വി കളുടെ പുത്തന്‍ നിരയുമായി സാംസങ്; ലോഞ്ചിംഗ് ഏപ്രില്‍ 17ന് 

 
samsung
 

രാജ്യത്തെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് കമ്പനിയായ സാസംങ് നിര്‍മിതബുദ്ധി (എഐ) കരുത്തോടുകൂടിയ പുതിയ ടെലിവിഷന്‍ മോഡലുകള്‍ ഏപ്രില്‍ 17ന് ലോഞ്ച് ചെയ്യും. എഐ സാങ്കേതിക വിദ്യകൂടുതല്‍ ഡിവൈസുകളിലേക്ക് വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കമ്പനിയുടെ ഈ നീക്കം . ഈ വര്‍ഷം ജനുവരിയില്‍ ഗ്യാലക്‌സി എസ്24 സീരീസ് സ്മാര്‍ട് ഫോണുകളില്‍ സാംസങ് ഗ്യാലക്‌സി എഐ ലോഞ്ച് ചെയ്തിരുന്നു. കഴിഞ്ഞ ആഴ്ചയില്‍ ഗൃഹോപകരണങ്ങളില്‍ ബെസ്‌പോക് എഐയും സാംസങ് ലോഞ്ച് ചെയ്തിരുന്നു. സാംസങ് നിയോ ക്യൂഎല്‍ഇഡി 8 കെ സീരീസ്, ക്യൂഎല്‍ഇഡി 4കെ സീരീസ്, ഒഎല്‍ഇഡി സീരീസ് എന്നീ മോഡലുകളില്‍ ഈവര്‍ഷം എഐ എത്തിയേക്കും . 

പുത്തന്‍ എഐ ടെലിവിഷന്‍ മോഡലുകള്‍ വാങ്ങിക്കുവാന്‍ താത്പര്യ മുള്ള ഇന്ത്യന്‍ ഉപഭോക്താക്കളില്‍ നിന്നും സാസംങ് നേരത്തേ ഓര്‍ഡറുകള്‍ സ്വീകരിക്കുവാനും ആരംഭ ച്ചിരുന്നു. സാംസങ്. കോമില്‍ നിന്നോ , സാംസങ് ഷോപ്പ് ആപ്പില്‍ നിന്നോ 5000 രൂപ നല്‍കിക്കൊണ്ട്  സാസംങിന്റെ പുതിയ എഐ ടിവികള്‍ ഉപഭോക്താക്കള്‍ക്ക് പ്രീ ഓര്‍ഡര്‍ ചെയ്യാം . മുന്‍കൂര്‍ ബുക്കിംഗ് നടത്തുന്ന ഉപഭോക്താക്കള്‍ക്ക് മറ്റ് ഓഫറുകളുടെ അധിക നേട്ടവും ലഭ്യമാകും . നിയോ ക്യൂ എല്‍ഇഡി 8കെ സീരീസ് (75 ഇഞ്ചോ , അതിന് മുകളിലോ ) ബുക്ക് പ്രീ ബുക്ക് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് 15000 രൂപയുടേയും , നിയോ ക്യു എല്‍ഇഡി 4കെ & ഒഎല്‍ഇഡി സീരീസ് ബുക്ക് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് 10000 രൂപയുടേയും നേട്ടങ്ങള്‍ ലഭ്യമാകും . 

പ്രീമിയം ടെലിവിഷന്‍ കാഴ്ചാനുഭവം, പേഴ്‌സണലൈസ്ഡ് എക്‌സ്പീരി യന്‍സസ്, മിതമായ ഊര്‍ജോപഭോഗം, നവീന ഫീച്ചറുകള്‍, ശക്തമായ ഓഡിയോ ഫീച്ചറുകള്‍ തുടങ്ങിയവ സാംസങിന്റെ പുതിയ നിയോ ക്യൂ എല്‍ഇഡി 8കെ സീരീസ് വാഗ്ദാനം ചെയ്യുന്നു.

Related Topics

Share this story