Times Kerala

 
ഫെബ്രുവരി 1-ന് സാംസങ് പുതിയ എസ് സീരീസ് പുറത്തിറക്കുന്നു, മികച്ച ഓഫറുകൾക്കായി ഇപ്പോൾ മുൻകൂട്ടി ബുക്ക് ചെയ്യാം 

 
  ഫെബ്രുവരി 1-ന് സാംസങ് പുതിയ എസ് സീരീസ് പുറത്തിറക്കുന്നു, മികച്ച ഓഫറുകൾക്കായി ഇപ്പോൾ മുൻകൂട്ടി ബുക്ക് ചെയ്യാം 
 

ഗാലക്‌സി നവീകരണത്തിന്റെ പുതുയുഗത്തിന് വഴിയൊരുക്കിക്കൊണ്ട് സാംസങ് പുതിയ ഗാലക്‌സി എസ് സീരീസ് ഫെബ്രുവരി 1-ന് പുറത്തിറക്കും. ഇത്. ആത്യന്തികമായ പ്രീമിയം അനുഭവത്തെ ഞങ്ങൾ എങ്ങനെ നിർവചിക്കുന്നു എന്നതിന്റെ സംഗ്രഹമാണ് പുതിയ ഗാലക്‌സി എസ് സീരീസ് എന്ന് അവതരണത്തിന് മുമ്പായി സാംസങ്ങിന്റെ പ്രസിഡന്റും MX ബിസിനസ് മേധാവിയുമായ ടിഎം റോഹ് പറഞ്ഞു. സാംസങ് തങ്ങളുടെ നിലവാരം ഉയർത്തുകയും എന്താണ് ഐതിഹാസികം എന്നതിന് പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കുകയും ചെയ്യുന്നു, അദ്ദേഹം കൂട്ടിച്ചേർത്തു.

"ഈ വർഷം, ഗാലക്‌സി എസ് സീരീസ് അടിസ്ഥാനഘടകങ്ങൾ ഇരട്ടിയാക്കി നവീകരണത്തിന്റെ പാരമ്പര്യം വിപുലീകരിച്ചു. അതിനാലാണ് ഞങ്ങളുടെ ഗാലക്‌സി സ്‌മാർട്ട്‌ഫോണുകളിലെ പ്രോ-ഗ്രേഡ് ക്യാമറ സിസ്റ്റം ഏത് വെളിച്ചത്തിലും മികച്ച ഫോട്ടോകളും വീഡിയോകളും നൽകിക്കൊണ്ട് കൂടുതൽ സ്‌മാർട്ടായിക്കൊണ്ടിരിക്കുന്നത്. ഹാർഡ്‌വെയർ, സോഫ്‌റ്റ്‌വെയർ ഒപ്റ്റിമൈസേഷനൊപ്പം, സാംസങ്ങിന്റെ തുറന്ന പങ്കാളിത്ത തത്ത്വചിന്തയിൽ നിന്ന് പിറവിയെടുത്ത ഞങ്ങളുടെ ഏറ്റവും പുതിയ ചിപ്പ്സെറ്റ് ഗാലക്‌സിയുടെ വേഗമേറിയതും ശക്തവുമായ  പ്രകടനത്തെ പ്രാപ്‌തമാക്കുന്നു. ഞങ്ങളുടെ ഇക്കോസിസ്റ്റം കണക്റ്റിവിറ്റിയും എന്നത്തേക്കാളും എളുപ്പമുള്ളതും തടസ്സരഹിതവുമാണ്." ടിഎം റോഹ് പറഞ്ഞു.

“ഗാലക്സി എസ് സീരീസിന്റെ മുകളിലുള്ളത് ഞങ്ങളുടെ ഗാലക്സി എസ് അൾട്രയാണ്. അത് പുനർ നിർവചിക്കപ്പെട്ട പ്രകടനവും ഗുണനിലവാരവും ഉള്ള ഏറ്റവും മികച്ചത് നൽകുമെന്ന് നിങ്ങൾക്ക് വിശ്വസിക്കാം” അദ്ദേഹം കൂട്ടിച്ചേർത്തു.

“ഏറ്റവും പ്രിയപ്പെട്ട ഗാലക്‌സി നോട്ട് അനുഭവങ്ങളെ ഞങ്ങൾ അൾട്രയിലേക്ക് പൂർണ്ണമായും ലയിപ്പിച്ചു. രണ്ട് മുൻനിര ഗാലക്‌സി നവീകരണങ്ങളുടെ കരുത്തും പ്രകടനവും ക്രിയാത്മകമായ കഴിവുകളുമുള്ള ഒരു സ്മാർട്ട്‌ഫോണിന് തുടക്കം കുറിച്ചു.”

“ഗാലക്‌സി എസ് അൾട്ര ശരിക്കും സാംസങ് മൊബൈലിന്റെ നവീകരണത്തിലെ ഏറ്റവും ഉയർന്നതായി മാറിയിരിക്കുന്നു, മറ്റെല്ലാത്തിലും നിന്ന് വേറിട്ട് നിൽക്കുന്നത്. കൂടുതൽ ഉപകരണ വിഭാഗങ്ങളിൽ അൾട്രായ്‌ക്ക് എന്തുചെയ്യാൻ കഴിയുമെന്ന് ഞങ്ങൾ നിങ്ങൾക്ക് ഉടൻ കാണിച്ച് തരും”, ടിഎം റോഹ് പറഞ്ഞു.

Samsung.com,  സാംസങ് എക്ല്ക്ലൂസീവ് സ്റ്റോറുകൾ, Amazon.in എന്നിവയിലും ഇന്ത്യയിൽ ഉടനീളമുള്ള പ്രമുഖ റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലും 1999 രൂപ ടോക്കൺ തുക നൽകി ഉപഭോക്താക്കൾക്ക് ഫ്ലാഗ്ഷിപ്പ് ഗാലക്‌സി എസ് സീരീസ് മുൻകൂട്ടി റിസർവ് ചെയ്യാം. വരാനിരിക്കുന്ന ഗാലക്‌സി എസ് സീരീസ് സ്‌മാർട്ട്‌ഫോൺ മുൻകൂട്ടി റിസർവ് ചെയ്യുന്ന ഉപഭോക്താക്കൾക്ക് 5000 രൂപ വിലമതിക്കുന്ന പ്രീ-റിസർവ് ആനുകൂല്യം ലഭിക്കും. ആനുകൂല്യം ലഭിക്കുന്നതിന് ഉപഭോക്താക്കൾ 2023 മാർച്ച് 31-ന് മുമ്പ് ഫോൺ വാങ്ങി ആക്‌റ്റിവേറ്റ് ചെയ്യേണ്ടതുണ്ട്.


 

Related Topics

Share this story