Times Kerala

സാംസങ് ആർട്ട് സ്റ്റോറിലേക്ക് കൂടുതൽ കലാസൃഷ്ടികൾ ചേർക്കുന്നു

 
samsung
 

17 വർഷമായി ആഗോളതലത്തിൽ ഒന്നാം സ്ഥാനത്തുള്ള ടെലിവിഷൻ ബ്രാൻഡായ സാംസങ്, ഓണായിരിക്കുമ്പോൾ ടിവിയും ഓഫാക്കുമ്പോൾ ചിത്രവുമാകുന്ന  ലൈഫ്‌സ്‌റ്റൈൽ ടിവിയായ ഫ്രെയിമിലെ ആർട്ട് സ്റ്റോറിലേക്ക് ഇന്ത്യൻ സമകാലിക കലാസൃഷ്ടികൾ ചേർത്തു.
ഈ മനോഹരമായ സമകാലിക കലാസൃഷ്‌ടികൾ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിന്, ദക്ഷിണേഷ്യയിൽ നിന്നുള്ള മികച്ച കലാരീതികൾക്ക് കരുത്ത് പകരുന്ന ഒരു ആഗോള ചുറ്റുപാട് കെട്ടിപ്പടുക്കാൻ ലക്ഷ്യമിടുന്ന, ബ്ലോക്ക്ചെയിൻ പിന്തുണയോടെ പ്രവർത്തിക്കുന്ന ഓൺലൈൻ പ്ലാറ്റ്‌ഫോമായ Terrain.art-മായി സാംസങ് സഹകരണത്തിലേർപ്പെട്ടു.

എല്ലാ ഫ്രെയിം ടിവി മോഡലുകളിലും Terrain.art-ൽ നിന്നുള്ള കലാസൃഷ്ടികളുടെ ശേഖരം നിലവിലുള്ള ആർട്ട് സ്റ്റോറിലേക്ക് ചേർത്തു, അത് 2100-ലധികം കലാസൃഷ്ടികൾ വാഗ്ദാനം ചെയ്യുന്നു. ഇന്ത്യയിലെ ചെറുപ്പക്കാരായ കലാകാരന്മാർ സൃഷ്ടിച്ച ഈ പുതുതായി ചേർത്ത കലാസൃഷ്ടികൾ ഇന്ത്യയിലെ സ്മാരകങ്ങൾ, നാടോടി കലകൾ, വസ്ത്ര പാരമ്പര്യങ്ങൾ, വൈവിധ്യങ്ങൾ എന്നിവയുടെ സമകാലികമായ ആവിഷ്കാരമാണ്. കട്ടിയുള്ള ബ്രഷ് സ്ട്രോക്കുകൾ, ആകർഷകമായ നിറങ്ങൾ, ശ്രദ്ധാപൂർവം വരച്ച വരകൾ എന്നിവ ഉപയോഗിച്ച് നിർമ്മിച്ച കലാസൃഷ്ടികൾ ഇക്കോളജി, ഫ്യൂച്ചറിസം, കുടിയേറ്റം, പ്രത്യാശ തുടങ്ങിയ ആശയങ്ങളെ വൈവിധ്യമാർന്ന കലാപരമായ ഭാഷയിൽ അവതരിപ്പിച്ചിരിക്കുന്നു.  

"കലയുടെ ആവിഷ്കാരത്തിനും അതിന്റെ മാധ്യമത്തിനും ഒപ്പം, കലാ പ്രദർശനത്തിന്റെ രീതിയും പരിവർത്തനം ചെയ്യപ്പെടുന്നു. ഫ്രെയിം ടിവിയിൽ ഡിജിറ്റൽ ഡിസ്‌പ്ലേയിലൂടെ സ്വീകരണ മുറികളിലോ ആർട്ട് ഗാലറികളിലോ കല സജീവമാക്കുന്ന രീതിയിൽ ഞങ്ങൾ വിപ്ലവം സൃഷ്ടിച്ചു. ഫ്രെയിം ടിവി ഉപഭോക്താക്കളെ അവരുടെ പ്രിയപ്പെട്ട ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ അനുവദിക്കുന്നു, അത് സ്ക്രീനിൽ അവിശ്വസനീയമാം വിധം യഥാർത്ഥമായി കാണപ്പെടുകയും ഏത് സ്ഥലത്തിന്റെയും ഡിസൈൻ ഘടകത്തെ മികച്ചതാക്കുകയും ചെയ്യും. ഫ്രെയിം ടിവിക്ക് കരുത്ത് പകരുന്ന ക്യുഎൽഇഡി സാങ്കേതികവിദ്യ, വീട്ടിലുള്ള മികച്ച വിനോദ അനുഭവത്തിനായി മികച്ച ചിത്ര നിലവാരം നൽകുന്നു. Terrain.art-മായുള്ള ഞങ്ങളുടെ സഹകരണം കലാസ്‌നേഹികളെയും പ്രാദേശിക, ആഗോള കലാകാരന്മാരെയും സാങ്കേതിക വിദ്യയിലൂടെ ഒരുമിച്ച് കൊണ്ടുവരാനുള്ള ഞങ്ങളുടെ കാഴ്ചപ്പാടിന്റെ പ്രകടനമാണ്,” മോഹൻദീപ് സിംഗ്, സീനിയർ വൈസ് പ്രസിഡന്റ്, വിഷ്വൽ ഡിസ്‌പ്ലേ ബിസിനസ്, സാംസങ് ഇന്ത്യ പറഞ്ഞു.

“കലയുടെ ആവിഷ്‌കാരം വർഷങ്ങൾ കൊണ്ട് പരിണമിച്ചു വന്നതാണ്, ഇന്നത്തെ കലാകാരന്മാർ അവരുടെ സൃഷ്ടികൾ പ്രദർശിപ്പിക്കുന്നതിന് പുതുമയെ സന്തോഷത്തോടെ സ്വീകരിക്കുന്നു. അവർ മാറ്റത്തിൽ തളരുന്നവരല്ല; സാങ്കേതികവിദ്യ കലാകാരന്മാർക്ക് വിപുലമായ പ്രേക്ഷകരിലേക്ക് എത്താനും സർഗ്ഗാത്മകമായ ഒരു വലിയ സമൂഹത്തിന്റെ ഭാഗമാകുന്നത് സാധ്യമാക്കുന്നത് എളുപ്പമാക്കുകയും ചെയ്തതിനാൽ അവർ ശരിക്കും ആവേശഭരിതരാണ്. ആഗോള ടെലിവിഷൻ വ്യവസായത്തിൽ മുൻനിരയിലുള്ള സാംസങ്ങുമായി സഹകരിച്ചുകൊണ്ട്, ഇന്ത്യയുടെ വൈവിധ്യമാർന്ന കലാസൃഷ്ടികൾ ഓരോ വ്യക്തിയുടെയും വീടുകളെ അലങ്കരിക്കാൻ ഞങ്ങൾ ശ്രമിക്കുന്നു. നമ്മുടെ രാജ്യത്തിന്റെ സമ്പന്നമായ സംസ്‌കാരവും പൈതൃകവും പ്രദർശിപ്പിക്കുന്നതിനുള്ള മനോഹരമായ മാർഗ്ഗമാണിത്, കലയുടെയും സാങ്കേതികവിദ്യയുടെയും സവിശേഷമായ മിശ്രണമാണ് ഇത്.” അപരാജിത ജെയിൻ, ഫൗണ്ടർ, Terrain.art പറഞ്ഞു.

കലാ വിദഗ്ദർ ഇത് ഉപയോഗിക്കുന്ന രീതിയിൽ വിപ്ലവം സൃഷ്ടിച്ച്, കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ കലയുടെ അവതരണം എങ്ങനെ വിപുലമായി വികസിച്ചുവെന്ന് ഈ പങ്കാളിത്തം കൃത്യമായ തരത്തിൽ ചിത്രീകരിക്കുന്നു. ഇഷ്‌ടാനുസൃതമാക്കാവുന്ന ബെസലുകളും കനം കുറഞ്ഞ അരികുകളുമായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഫ്രെയിം ടിവി, വീട്ടിൽ യഥാർത്ഥ ആർട്ട് ഗാലറി പോലുള്ള അനുഭവം നൽകി ഉപഭോക്താക്കളുടെ ലിവിംഗ് റൂമുകളുടെ ആഡംബര സ്വഭാവത്തെ ഉയർത്തുന്നു. അതിന്റെ മാറ്റ് ഡിസ്‌പ്ലേയും നിറങ്ങളുടെ കൃത്യമായ പ്രദർശനവും ഉപഭോക്താക്കളെ കലാ സൃഷ്ടികളുടെ എല്ലാ വിശദാംശങ്ങളും വളരെ കൃത്യതയോടെ ആസ്വദിക്കാൻ അനുവദിക്കുന്നു.

ഫ്രെയിം ടിവിയെക്കുറിച്ച്
സാംസങ്ങിന്റെ ലൈഫ്സ്റ്റൈൽ ഫ്രെയിം ടിവി ഒരു കലാപരമായ അത്ഭുതമാണ്, അത് വീടിനുള്ളിലെ സ്ഥലവുമായി പൊരുത്തപ്പെടുന്ന വിധത്തിൽ ഇഷ്ടപ്പെട്ട നിറം എളുപ്പത്തിൽ തിരഞ്ഞെടുക്കുകയോ മാറ്റുക പോലുമോ ചെയ്ത് ഇഷ്ടാനുസൃതമാക്കാവുന്ന, മാഗ്നെറ്റിക് ബെസലുകൾ വാഗ്ദാനം ചെയ്തുകൊണ്ട് ഉപഭോക്താക്കളെ അവരുടെ രീതി രൂപപ്പെടുത്താൻ അനുവദിക്കുന്നു. ചിത്രത്തിന്റെ ശ്രദ്ധേയമായ വ്യക്തതയും 100% കളർ വോളിയവും ക്യുഎൽഇഡി സാങ്കേതികവിദ്യ ഉപയോഗിച്ച് ജീവസ്സുറ്റ നിറങ്ങൾ, വർദ്ധിപ്പിച്ച ദൃശ്യതീവ്രത, മാതൃകാപരമായ വിശദാംശങ്ങൾ എന്നിവ പ്രാപ്‌തമാക്കുന്നു. ഫ്രെയിം ടിവിയിൽ സാംസങ്ങിന്റെ സ്വന്തം ക്വാണ്ടം ഡോട്ട് ടെക്‌നോളജി, ഒരു കരുത്തുറ്റ ക്വാണ്ടം പ്രോസസ്സർ, 4K, 4K AI അപ്‌സ്‌കെയിലിംഗ് ശേഷി, ടെലിവിഷൻ സ്പീക്കറുകൾ നിശബ്ദമാക്കാതെ തന്നെ ഉയർന്ന സറൗണ്ട് സൗണ്ട് ഇഫക്റ്റിനായി സാംസങ് സൗണ്ട്ബാറുമായി സമന്വയിപ്പിക്കാൻ ഫ്രെയിം ടിവിയെ അനുവദിക്കുന്ന ക്യു-സിംഫണി എന്നീ ഫീച്ചറുകൾ ഫ്രെയിം ടിവിയിലുണ്ട്. ടെലിവിഷന്റെ 'മാറ്റ് ഡിസ്പ്ലേ' പ്രതിഫലനം ഒഴിവാക്കി, ചിത്രത്തിന് യഥാർത്ഥ ത്തിലുള്ളത് പോലുള്ള കാഴ്ച നൽകുന്നു.

ഫ്രെയിം ടിവിയിലെ ആർട്ട് സ്റ്റോർ ഉപയോഗിച്ച്, പ്രശസ്തരും വളർന്നുവരുന്നവരുമായ കലാകാരന്മാരിൽ നിന്നുള്ള 1,600-ലധികം ആധുനികവും ക്ലാസിക്കും സമകാലികവുമായ കലാസൃഷ്ടികളുടെ ശേഖരത്തിലേക്ക് ഉപഭോക്താക്കൾക്ക് പരിധിയില്ലാതെ പ്രവേശനം നേടാം. മാത്രമല്ല, ടിവി ഉപയോഗിക്കാത്തപ്പോൾ ഉപഭോക്താക്കൾക്ക് അവരുടെ സ്വകാര്യ ഫോട്ടോകളുടെ ശേഖരം പ്രദർശിപ്പിക്കാനും മനോഹരമായ ഓർമ്മകളെ വീണ്ടും ഓർമ്മിക്കാനും കഴിയും.

പ്രധാന സവിശേഷതകൾ:

മാറ്റ് ഡിസ്പ്ലേ ഉള്ള ആന്റി-റിഫ്ലെക്ഷൻ

ആന്റി-റിഫ്ലക്ഷൻ മാറ്റ് ഡിസ്പ്ലേ ഗ്ലെയർ ഇഫക്റ്റ് കുറയ്ക്കുന്നതിലൂടെ ഫ്രെയിം ടിവി സ്‌ക്രീനിലെ  വെളിച്ചത്തിന്റെ വ്യതിചലനത്തെ പരിമിതപ്പെടുത്തുന്നു. ഇത് ടെലിവിഷനിൽ പ്രദർശിപ്പിക്കുന്ന ചിത്രവും യഥാർത്ഥ ചിത്രവും തമ്മിലുള്ള വ്യത്യാസം തികച്ചും അപ്രസക്തമാക്കുന്നു.

ഇഷ്ടാനുസൃതമാക്കാവുന്ന ബെസലുകൾ ഉപയോഗിച്ച് ശരിയായ മൂഡ് സൃഷ്ടിക്കുന്നു

നിങ്ങളുടെ സൗന്ദര്യ സങ്കൽപ്പമോ മാനസികാവസ്ഥയോ സന്ദർഭമോ എന്തുമാകട്ടെ, 4 വ്യത്യസ്ത നിറങ്ങളിലുള്ള മോഡേൺ അല്ലെങ്കിൽ ബെവൽഡ് ബെസെലുകളിൽ നിന്ന് തിരഞ്ഞെടുക്കുക. മാഗ്നെറ്റിക് ബെസെൽ സ്‌നാപ്പ് ചെയ്യാൻ എളുപ്പമാണ്, ഇത് ഡിസൈൻ അപ്‌ഡേറ്റുകൾ നടത്തുന്നത് തികച്ചും ലളിതമാക്കുന്നു.

ചിത്രങ്ങളുടെ100% കളർ പെർഫോമൻസുള്ള ജീവസ്സുറ്റ നിലവാരം

100% കളർ വോളിയത്തിൽ ഒരു ബില്യൺ ഷേഡുകൾ തിളക്കമുള്ള നിറങ്ങളാൽ ഉപഭോക്താക്കളെ അതിശയിപ്പിക്കുന്നുവെന്ന് ക്യുഎൽഇഡി സാങ്കേതികവിദ്യ ഉറപ്പാക്കുന്നു. ക്വാണ്ടം ഡോട്ട് സാങ്കേതികവിദ്യ പ്രകാശത്തെ ഉജ്ജ്വലമായ നിറമാക്കി മാറ്റുന്നതിലൂടെ, ദൃശ്യം തെളിച്ചമുള്ളതാണെങ്കിലും, വിശദാംശങ്ങൾ കൃത്യമായി തന്നെ നിലനിൽക്കുന്നു. 

ക്വാണ്ടം എച്ച്ഡിആർ ഉപയോഗിച്ച് ഉജ്ജ്വലമായ ചിത്ര വ്യക്തത

ഇന്റലിജന്റ് ക്വാണ്ടം എച്ച്‌ഡിആർ ഉപയോഗിച്ച് വിപുലീകരിച്ച കളർ ശ്രേണിയും കോൺട്രാസ്റ്റും ആസ്വദിക്കാനുള്ള അവസരം ഫ്രെയിം ടിവി നൽകുന്നു. വെള്ളയെ പ്രകാശിപ്പിക്കുകയും കറുപ്പിന് ആഴം നൽകുകയും ചെയ്യുന്ന ആകർഷകമായ സ്പെക്‌ട്രത്തോടെ വരുന്ന ഇതിൽ ഉപഭോക്താക്കൾക്ക് എച്ചഡിആർ ഉപയോഗിച്ച് സിനിമകളുടെയും ഷോകളുടെയും എല്ലാ വിശദാംശങ്ങളും  കാണാൻ കഴിയും.

മോഷൻ സെൻസറുകളുള്ള സ്മാർട്ട് ഡിസ്പ്ലേ

ഫ്രെയിം ടിവി ഓഫായിരിക്കുമ്പോൾ, ബിൽറ്റ്-ഇൻ മോഷൻ സെൻസറുകൾ ഉപയോഗിച്ച് ആർട്ട് മോഡ് സജീവമാക്കുന്നു, അത് ടെലിവിഷനെ കലാ ശേഖരത്തിന്റെ ഒരു പ്രദർശനമാക്കി മാറ്റുന്നു. ഈ ഇന്റലിജന്റ് സെൻസറുകൾ ഉപഭോക്താക്കളെ അവരുടെ വ്യക്തിഗത കലാ ശേഖരം അല്ലെങ്കിൽ പ്രിയപ്പെട്ട ഫോട്ടോകൾ സാംസങ് ആർട്ട് സ്റ്റോറിൽ നിന്ന് പ്രദർശിപ്പിക്കാൻ അനുവദിക്കുന്നു.

Related Topics

Share this story