Times Kerala

 സാംസങ് E.D.G.E ക്യാമ്പസ് പ്രോഗ്രാമിന്‍റെ എട്ടാം എഡിഷൻ സാംസങ് ഇന്ത്യ ലോഞ്ച് ചെയ്തു

 
സാംസങ് E.D.G.E ക്യാമ്പസ് പ്രോഗ്രാമിന്‍റെ എട്ടാം എഡിഷൻ സാംസങ് ഇന്ത്യ ലോഞ്ച് ചെയ്തു
 

ഇന്ത്യയിലെ പ്രമുഖ സ്ഥാപനങ്ങളിൽ നിന്നുള്ള യുവ മനസ്സുകളെ യഥാർത്ഥ ലോക പ്രശ്‌ന സ്റ്റേറ്റ്‍മെന്‍റുകളിൽ പ്രവർത്തിക്കാൻ ക്ഷണിച്ചും, അവർക്ക് സാംസങ്ങിന്‍റെ ടോപ്പ് നേതാക്കളിൽ നിന്ന് പഠിക്കാനും നിസ്തുലമായ പ്രതിവിധികൾ കണ്ടെത്താനും അവസരം നൽകിയും സാംസങ് ഇന്ത്യ ഇന്ന് അതിന്‍റെ പാൻ-ഇന്ത്യ ക്യാമ്പസ് പ്രോഗ്രാമായ സാംസങ് E.D.G.E ന്‍റെ എട്ടാം എഡിഷൻ  പ്രഖ്യാപിച്ചു. 

ക്യാമ്പസുകളിൽ നടക്കുന്ന ഈ ഇവന്‍റിൽ ടോപ്പ് ബി-സ്‌കൂളുകൾ, എഞ്ചിനീയറിംഗ് കോളേജുകൾ, ഡിസൈൻ സ്‌കൂളുകൾ എന്നിവയുൾപ്പെടെ 35 ക്യാമ്പസുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുക്കും.

മൂന്ന് റൗണ്ടുകളിലായാണ് പ്രോഗ്രാം നടക്കുക, ആദ്യ റൗണ്ടിൽ ആശയ രൂപീകരണത്തിലാണ് ഊന്നൽ. സമഗ്രമായ ഗവേഷണത്തിന്‍റെയും വിശകലനത്തിന്‍റെയും അടിസ്ഥാനത്തിൽ ടീം അംഗങ്ങൾ സഹകരിച്ച് ഒരു എക്സിക്യൂട്ടീവ് കേസ് സമ്മറി നിർമ്മിക്കും. ക്യാമ്പസ് റൗണ്ടിനെ തുടർന്ന്, ഷോർട്ട്‌ലിസ്റ്റ് ചെയ്ത 45 ടീമുകൾ റീജണൽ റൗണ്ടിലേക്ക് പോകും, അവിടെ അവർ കേസ് സ്റ്റഡി പരിശോധിക്കുകയും വിശദമായ സൊല്യൂഷനുകൾ സമർപ്പിക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്നു. റീജണൽ റൗണ്ട് കഴിഞ്ഞാൽ, ടോപ്പ് 10 ടീമുകളെ തിരഞ്ഞെടുത്ത്, സാംസങ് നേതാക്കൾ അതത് പ്രതിവിധികളിൽ മാർഗനിർദേശം നൽകും. ഈ ഫൈനൽ 10 ടീമുകൾ ദേശീയ റൗണ്ടിൽ മത്സരിക്കും, മികച്ച മൂന്ന് ടീമുകളെ വിജയികളായി പ്രഖ്യാപിക്കും. 

എല്ലാ സ്പെഷ്യലൈസേഷനുകളിൽ നിന്നുമായി പരമാവധി മൂന്ന് വിദ്യാർത്ഥികൾ അടങ്ങുന്നതാണ് ഓരോ ടീമും. ഓരോ ടീമും മികച്ച ഇന്നൊവേഷനും നേതൃത്വ പാടവവും പ്രകടമാക്കുന്ന അവരുടെ വേറിട്ട പ്രതിവിധി അവതരിപ്പിക്കും. മികച്ച മൂന്ന് ടീമുകൾക്ക് ക്യാഷ് പ്രൈസുകളും ഒരു ഫ്ലാഗ്‌ഷിപ്പ് ഗാലക്‌സി സ്‌മാർട്ട്‌ഫോണും സാംസങ്ങുമായി ചേർന്ന് പ്രവർത്തിക്കാനുള്ള അവസരവും ലഭിക്കും.
“സാംസങ്ങിൽ, ഇന്നൊവേഷനാണ് ഞങ്ങളുടെ ഉദ്യമങ്ങളുടെ ആണിക്കല്ല്. വർഷങ്ങളായി, സാംസങ് E.D.G.E. കോർപ്പറേറ്റ് ലോകത്ത് അവരുടെ ക്രിയാത്മകമായ സൊല്യൂഷനുകളും ഫലവത്താകുന്ന മാറ്റവും പ്രകടമാക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്ന ഒരു പ്ലാറ്റ്ഫോം ആണെന്ന് തെളിയിച്ചു. പ്രോഗ്രാമിന്‍റെ എട്ടാം എഡിഷനിലേക്ക് ഞങ്ങൾ കടക്കുമ്പോൾ, ഈ സംരംഭത്തിൽ പങ്കെടുക്കുന്ന വളർന്നുവരുന്ന പ്രതിഭകൾ ബിസിനസ്സ് വെല്ലുവിളികളെ നേരിടാൻ സഹായിക്കുന്ന ഉൾക്കാഴ്ചയുള്ള പ്രതിവിധികൾ വികസിപ്പിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്," സാംസങ് ഇന്ത്യയുടെ ഹ്യൂമൻ റിസോഴ്‌സ് മേധാവി ശ്രീ. സമീർ വാധവാൻ പറഞ്ഞു.
2022-ൽ, ഇന്ത്യയിലുടനീളമുള്ള 2620 ടീമുകൾ അവർ വികസിപ്പിച്ച ഇന്നൊവേറ്റീവ് സൊല്യൂഷനുകൾ വികസിപ്പിച്ച് പ്രോഗ്രാമിൽ പങ്കെടുത്ത് അവതരിപ്പിച്ചു. അതിൽ IIM ബാംഗ്ലൂരിന്‍റെ ടീം ട്രാൻസ്‌സെൻഡൻസ് ഇന്ത്യയിലെ ഉപഭോക്താക്കൾക്കിടയിൽ IoT ഡിവൈസുകൾ സ്വീകരിക്കുന്നതിന് നൂതനവും പാരമ്പര്യേതരവുമായ ഒരു സമീപനം അവതരിപ്പിച്ച് വിജയം ഉറപ്പിച്ചു. ഉപഭോക്താക്കളുമായി നേരിട്ടുള്ള ആശയവിനിമയത്തിന്റെ സമകാലിക മോഡുകൾ പ്രാപ്തമാക്കുന്നതിന് ഫുൾ-മോഷൻ വീഡിയോയിലൂടെ ഗെയിമിഫിക്കേഷൻ പ്രയോജനപ്പെടുത്തുന്ന അവരുടെ ഡിസൈൻ സൊല്യൂഷൻ പ്രദർശിപ്പിക്കുന്നതിന് NID ബാംഗ്ലൂരിൽ നിന്നുള്ള ടീം സൃജൻ റണ്ണറപ്പായി വന്നു. IIFT യിൽ നിന്നുള്ള ടീം G.U.G. മൂന്നാം സ്ഥാനം കരസ്ഥമാക്കി, ഇൻ-സ്റ്റോർ സ്‍മാർട്ട് ഹോം മോഡലിലൂടെയും മെറ്റാവേർസ് എക്സ്പീരിയൻസ് സ്റ്റോറിലൂടെയും കണക്‌ട് ചെയ്‌ത ഡിവൈസുകളുടെ ഇക്കോസിസ്റ്റം അനുഭവിച്ചറിയാൻ ഉപഭോക്താക്കളെ പ്രാപ്‌തമാക്കുന്ന സൊല്യൂഷനാണ് അവർ അവതരിപ്പിച്ചത്.

2016 ഡിസംബറിൽ ആരംഭിച്ച സാംസങ് E.D.G.E. രാജ്യത്തെ ഏറ്റവും മികച്ച പ്രതിഭകൾക്ക് മുന്നോട്ട് വരാനും, അർത്ഥവത്തായ ഉൾക്കാഴ്ച്ചകൾ പങ്കുവച്ച് കരിയറിൽ മികച്ച തുടക്കം കുറിക്കാനും അവസരമേകുന്ന ഇത്തരത്തിലുള്ള ആദ്യത്തെ ക്യാമ്പസ് പ്രോഗ്രാമാണ്.
 

Related Topics

Share this story