Times Kerala

 ഗാലക്‌സി എസ് 21  FE 5G സാംസങ് ഇന്ത്യയിൽ അവതരിപ്പിച്ചു.

 
 ഗാലക്‌സി എസ് 21  FE 5G സാംസങ് ഇന്ത്യയിൽ അവതരിപ്പിച്ചു.
 സാംസങ് ഗാലക്സി S21 FE 5G-യുടെ ഒരു പുതിയ വേരിയന്റ് പുറത്തിറക്കുന്നതായി പ്രഖ്യാപിച്ചു. അത്യാധുനിക 5nm പ്രോസസ്സറായ Qualcomm Snapdragon 888 കരുത്ത് പകരുന്ന ഫോണാണിത്. ചെറുപ്പക്കാരായ ഗാലക്‌സി ആരാധകർക്ക് സാംസങ്ങിന്റെ ഫ്ലാഗ്ഷിപ്പ് അനുഭവം നൽകുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഗാലക്‌സി എസ്21 FE 5G പ്രീമിയം “എസ് ” സീരീസ് സവിശേഷതകൾ നിറഞ്ഞതാണ്. സ്റ്റൈലിഷായ ഹെയ്‌സ് ഫിനിഷ്, ആകർഷകമായ ഡിസൈൻ, കരുത്തുറ്റ പ്രകടനം, മുൻനിര പ്രോ-ഗ്രേഡ് ക്യാമറ, തടസ്സങ്ങളില്ലാത്ത ഇക്കോസിസ്റ്റം കണക്റ്റിവിറ്റി എന്നിവയ്‌ക്കൊപ്പം ആരാധകരുടെ പ്രിയപ്പെട്ട നേവി നിറത്തിലും ഈ ഫോൺ ലഭ്യമാകും.ഗാലക്സി എസ് 21 FE 5G-ന് 256 GB മെമ്മറിയുണ്ട്. നേവി, ഒലിവ്, ലാവെൻഡർ, വൈറ്റ്, ഗ്രാഫൈറ്റ് എന്നിവയുൾപ്പെടെ അഞ്ച് ഐക്കോണിക് നിറങ്ങളിൽ ഫോൺ ലഭ്യമാകും. 49999 രൂപയാണ് വില.

Related Topics

Share this story