Times Kerala

 200 എംപി ക്യാമറയും കസ്റ്റം ഡിസൈൻഡ് ചിപ്‌സെറ്റുമായി സാംസംഗ് ഗ്യാലക്സി എസ് 23 സീരീസ്, ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുന്നു

 
 200 എംപി ക്യാമറയും കസ്റ്റം ഡിസൈൻഡ് ചിപ്‌സെറ്റുമായി സാംസംഗ് ഗ്യാലക്സി എസ് 23 സീരീസ്, ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുന്നു
 

ഗുരുഗ്രാം: സാംസംഗിന്റെ ഏറ്റവും പുതിയ മുൻനിര സ്മാർട്ട്‌ഫോൺ സീരീസായ ഗ്യാലക്സി എസ് 23 സീരീസ് , 2023ഫെബ്രുവരി 24 മുതൽ വിൽപ്പനയ്‌ക്കെത്തും. പാരിസ്ഥിതിക ആഘാതം വളരെ കുറവുള്ള ബെസ്റ്റ് ഇൻ ക്ലാസ്സ് നവീകരണത്തിൽ മികച്ച ഗ്യാലക്സി S23 അൾട്ര, ഗ്യാലക്സി S23+, ഗ്യാലക്സി S23 ഡിവൈസുകൾ ഒരു ജെനറേഷൻ കുതിച്ചുചാട്ടമാണ്. പുതിയ ഗ്യാലക്സി എസ് 23 സീരീസ് സ്‌മാർട്ട്‌ഫോണുകൾ വാങ്ങാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് Samsung.com-ൽ നിന്നും തെരഞ്ഞെടുത്ത റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ നിന്നും തിരഞ്ഞെടുക്കാനും ഇന്ന് മുതൽ വാങ്ങിക്കുവാനാകും.

ഇതിഹാസ വിശദാംശങ്ങളോടെ ചിത്രങ്ങൾ പകർത്താൻ കഴിയുന്ന അഡാപ്റ്റീവ് പിക്സലുകളോട് കൂടിയ പുതിയ 200എംപി സെൻസറുമായാണ് ഗ്യാലക്സി എസ്23 അൾട്രാ വരുന്നത്. സൂപ്പർ ക്വാഡ് പിക്സൽ AF ഉപയോഗിച്ച്, പിൻ ക്യാമറയ്ക്ക് സബ്ജക്ടുകളിൽ 50% കൂടുതൽ വേഗത്തിൽ ഫോക്കസ് ചെയ്യാൻ കഴിയും. ഗ്യാലക്സി എസ് 23 സീരീസിലെ മുൻ ക്യാമറ ഇപ്പോൾ ഡ്യുവൽ പിക്‌സൽ ഓട്ടോ ഫോക്കസ് സാങ്കേതികവിദ്യയ്‌ക്കൊപ്പം കുറഞ്ഞ വെളിച്ചത്തിൽ പോലും മുൻ ക്യാമറയിലൂടെ ചിത്രങ്ങൾ പകർത്താൻ അനുവദിക്കുന്ന, നൈറ്റോഗ്രാഫിയുമായാണ് വരുന്നത്. ഡ്യുവൽ പിക്സൽ ഓട്ടോ ഫോക്കസ് സാങ്കേതികവിദ്യ മുൻ ക്യാമറയിലൂടെ 60% വേഗത്തിലുള്ള ഫോക്കസ് ഉറപ്പാക്കുന്നു.

ഗ്യാലക്സി എസ് 23 സീരീസിലെ വീഡിയോകൾ സൂപ്പർ എച്ച്‌ഡിആർ, എൻഹാൻസ്‌ഡ് നോയ്‌സ് കൺട്രോൾ അൽഗോരിതം, രാത്രിയിൽ സുഗമവും മൂർച്ചയുള്ളതുമായ ഔട്ട്‌പുട്ടിനായുള്ള 2X വിശാലമായ OIS എന്നിവയാൽ കൂടുതൽ സിനിമാറ്റിക് ആയിരിക്കും. ലോകത്തിലെ ഏറ്റവും വേഗതയേറിയ മൊബൈൽ ഗ്രാഫിക്‌സ് നൽകുന്നതിനായി ഗ്യാലക്സിക്കായി കസ്റ്റം ഡിസൈ ചെയ്ത ചെയ്‌ത സ്‌നാപ്‌ഡ്രാഗൺ 8 Gen 2 മൊബൈൽ പ്ലാറ്റ്‌ഫോമുമായാണ് ഗ്യാലക്സി S23 സീരീസ് വരുന്നത്. വിശ്വസനീയമായ ഗെയിമിംഗ് പ്രകടനത്തിനായി ഗ്യാലക്സി എസ് 23 സീരീസ് 2.7x വരെ വലിയ വേപ്പർ കൂളിംഗ് ചേമ്പറുമായി വരുന്നു.

മെയിൻസ്ട്രീം മൊബൈൽ ഗെയിമിംഗിലേക്ക് വരുന്നതിനാൽ ഗ്യാലക്സി S23 Ultra തത്സമയ റേ ട്രെയ്‌സിംഗിനെ പിന്തുണയ്ക്കുന്നു. ഓരോ പ്രകാശകിരണത്തെയും അനുകരിക്കുകയും ട്രാക്ക് ചെയ്യുകയും ചെയ്യുന്ന സാങ്കേതികവിദ്യയിലൂടെ ഉപയോക്താക്കൾക്ക് ദൃശ്യങ്ങളുടെ കൂടുതൽ ജീവസ്സുറ്റ റെൻഡറിംഗുകൾ കാണാനാവും.

ഇന്ത്യയിൽ വിൽക്കുന്ന എല്ലാ ഗ്യാലക്സി S23 സ്മാർട്ട്ഫോണുകളും കമ്പനിയുടെ നോയിഡ ഫാക്ടറിയിലാണ് നിർമ്മിക്കുന്നത്. 'മെയ്ഡ് ഇൻ ഇന്ത്യ' ഗ്യാലക്‌സി എസ് 23 സ്‌മാർട്ട്‌ഫോണുകൾ വിൽക്കാനുള്ള സാംസങ്ങിന്റെ തീരുമാനം ഇന്ത്യയുടെ ഉൽപ്പാദന വളർച്ചാ ചരിത്രത്തിലുമുള്ള കമ്പനിയുടെ പ്രതിബദ്ധതയുടെ സാക്ഷ്യമാണ്.

വിശദാംശങ്ങൾ

ഗ്യാലക്സി S23 അൾട്ര (12/1TB)                           154999 രൂപ    ഫാന്റം ബ്ലാക്ക്, ക്രീം, ഗ്രീൻ

ഗ്യാലക്സി S23 അൾട്ര (12/512GB)       134999 രൂപ   

ഗ്യാലക്സി S23 അൾട്ര (12/256GB)       124999 രൂപ   

ഗ്യാലക്സി S23+ (8/512GB)                        104999 രൂപ    ഫാന്റം ബ്ലാക്ക്, ക്രീം

ഗ്യാലക്സി S23+ (8/256GB)                        94999 രൂപ     

ഗ്യാലക്സി S23 (8/256GB)                            79999 രൂപ      ഫാന്റം ബ്ലാക്ക്, ക്രീം, ഗ്രീൻ, ലാവൻഡർ

ഗ്യാലക്സി S23 (8/128GB)                            74999 രൂപ

Related Topics

Share this story