Times Kerala

സാംസങ് ഗ്യാലക്സി S23 എഫ്ഇ നാളെ ഇന്ത്യയിൽ എത്തുന്നു
 

 
സാംസങ് ഗ്യാലക്സി S23 എഫ്ഇ നാളെ ഇന്ത്യയിൽ എത്തുന്നു

സാംസങ് ഗ്യാലക്സി S23 എഫ്ഇ നാളെ  ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് റിപ്പോർട്ട്. ഫോണിന്റെ കൃത്യമായ പേര് ഈ ദിവസം പ്രഖ്യാപിക്കുമെന്നാണ് കമ്പനി പോസ്റ്റ് ചെയ്ത ടീസറുകൾ വ്യക്തമാക്കുന്നത്. എന്നാലിതിൽ കമ്പനി ഔദ്യോഗിക സ്ഥീരികരണം ഇതുവരെ നടത്തിയിട്ടില്ല. സാംസങ്ങിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഉപകരണത്തിന്റെ മോഡൽ ഇതിനകം ലിസ്റ്റ് ചെയ്തുകഴിഞ്ഞു. ടീസറിൽ ലോഞ്ച് തീയതിയും പിൻ ക്യാമറകളെ കുറിച്ചുമാണ് പരാമർശിക്കുന്നത്. 

5ജി ഫോണാണ് ഇതെന്നും ടീസറിലൂടെ മനസിലാക്കാം. ഡിസൈൻ ഗാലക്‌സി എസ് 23 ന്റെ പിൻ പാനൽ ആവർത്തിക്കുന്നതായി തോന്നുന്നു, ഇത് ഗാലക്‌സി എസ് 23 എഫ്ഇ ആണെന്നും പറയപ്പെടുന്നുണ്ട്

സാംസങ്ങിന്റെ പുതിയപതിപ്പിന്റെ ലോഞ്ച് സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ല. എന്നാൽ വരാനിരിക്കുന്ന ഫോണിന്റെ ഫീച്ചറുകളും വിലയും സംബന്ധിച്ച ഫീച്ചറുകൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്. സാംസങ് ഗാലക്‌സി എസ് 23 എഫ്ഇ 6.3 ഇഞ്ച് എഫ്‌എച്ച്‌ഡി + ഒഎൽഇഡി ഡിസ്‌പ്ലേയുമായി വരുമെന്നാണ് ലീക്കുകൾ വ്യക്തമാക്കുന്നത്. സ്‌ക്രീനിന് സാധാരണ 120Hz റിഫ്രഷിങ് റേറ്റ് ഉണ്ടായിരിക്കും. മുൻകാലങ്ങളിൽ  ഉപയോഗിച്ചിരുന്ന സ്‌നാപ്ഡ്രാഗൺ 8 ജെൻ 1 അല്ലെങ്കിൽ എക്‌സിനോസ് 2200 ചിപ്‌സെറ്റ് ആണ് ഇത് നൽകുന്നത്. ഈ പ്രീമിയം 5ജി ഫോണിൽ ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സ്കാനറും ഉണ്ടായിരിക്കും.

Related Topics

Share this story