Times Kerala

ഗാലക്സി എ34 5ജിയ്ക്ക് അതിശയിപ്പിക്കും ക്യാഷ് ബാക്ക് ഓഫറുമായി സാംസങ്; ഇപ്പോള്‍ വെറും 24,499 രൂപയ്ക്ക് സ്വന്തമാക്കാം

 
samsung
 

ഗാലക്സി എ34 5ജി സ്മാര്‍ട് ഫോണ്‍ മോഡലുകള്‍ക്ക് അതിശയിപ്പിക്കുന്ന ക്യാഷ് ബാക്ക് ഓഫറുകള്‍ പ്രഖ്യാപിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രോണിക്സ് ബ്രാന്‍ഡ് ആയ സാംസങ്. സാംസങിന്റെ സിഗ്‌നേച്ചര്‍ ഗ്യാലക്സി ഡിസൈനില്‍ പ്രീമിയം എക്സ്പീരിയന്‍സാണ് ഉപഭോക്താക്കള്‍ക്ക് ഗാലക്സി എ34 5ജി സ്മാര്‍ട് ഫോണ്‍ വാഗ്ദാനം ചെയ്യുന്നത്. വെളിച്ചം കുറവുള്ള സാഹചര്യങ്ങളില്‍ കൂടുതല്‍ വ്യക്തതയുള്ള ഇമേജുകളും വീഡിയോകളും ഷൂട്ട് ചെയ്യുവാനുള്ള നൈറ്റോഗ്രഫി ഫ്ലാഗ്ഷിപ്പ് ഫീച്ചറും എ34 5ജി സ്മാര്‍ട് ഫോണില്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും. ഏറ്റവും മികച്ച ഐപി67 റേറ്റിംഗ്, ഗൊറില്ല ഗ്ലാസ് 5 സുരക്ഷ, 4 ആന്‍ഡ്രോയ്ഡ് ഒഎസ് അപ്ഗ്രേഡുകള്‍, 5 സുരക്ഷാ അപ്ഡേറ്റുകള്‍ തുടങ്ങിയവയോടുകൂടി ആശങ്കാരഹിതമായ ഉപഭോക്തൃ അനുഭവം എ35 5ജി മോഡലുകളില്‍ സാസംങ് ഉറപ്പാക്കുന്നു. 

കമ്പനി നല്‍കുന്ന ഏറ്റവും പുതിയ ഓഫര്‍ പ്രകാരം ഇപ്പോള്‍ ഗ്യാലക്സി എ34 5ജി വാങ്ങിക്കുന്ന ഉപഭോക്താക്കള്‍ക്ക് 3,000 രൂപയുടെ കിഴിവ് ലഭിക്കും. 27,499 രൂപ പ്രാരംഭ വിലയുള്ള 8 ജിബി + 128 ജിബി മോഡല്‍ 24,499 രൂപയ്ക്കും, 8 ജിബി + 256 ജിബി മോഡല്‍ 26,499 രൂപയ്ക്കും ഇപ്പോള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും. 

ഫ്ളോട്ടിംഗ് ക്യാമറ സംവിധാനമാണ് ഗ്യാലക്സി എ34 5ജിയില്‍ ഉള്ളത്, ഒപ്പം ഡിവൈസിന്റെ നിറത്തിനോട് യോജിച്ച മെറ്റല്‍ ക്യാമറ ഡെകോയും. വയലറ്റ്, ലൈം, സില്‍വര്‍, ഗ്രാഫൈറ്റ് എന്നിങ്ങനെ നാല് ട്രെന്‍ഡി നിറങ്ങളില്‍ ഗ്യാലക്സി എ34 5ജി മോഡലുകള്‍ ലഭ്യമാണ്. ദീര്‍ഘകാലത്തേക്ക് ഈടു നില്‍ക്കുന്ന രീതിയിലാണ് ഡിവൈസിന്റെ നിര്‍മാണം. ഈര്‍പ്പത്തില്‍ നിന്നും സുരക്ഷ ഉറപ്പാക്കുന്ന ഐപി 67 റേറ്റിംഗാണ് ഗ്യാലക്സി എ34 5ജിയ്ക്കുള്ളത്. അതായത് 30 മിനുട്ട് നേരം വരെ 1 മീറ്റര്‍ ആഴത്തില്‍ വെള്ളത്തില്‍ക്കിടന്നാലും ഡിവൈസിന് കേടുപാടുകള്‍ സംഭവിക്കുകയില്ല. അതോടൊപ്പം സ്‌ക്രാച്ചില്‍ നിന്നും മറ്റു പരിക്കുകളില്‍ നിന്നും രക്ഷ നേടുവാന്‍ സാധിക്കുന്ന ഗൊറില്ല ഗ്ലാസ് 5 സുരക്ഷയും ഫോണിനുണ്ട്. സൂപ്പര്‍ അമോള്‍ഡ് ടെക്നോളജിയില്‍ യഥാര്‍ത്ഥ നിറങ്ങളിലുള്ള ഡിസ്പ്ലേയും, ഫാസ്റ്റ് മോഷനില്‍ പോലും അനായാസേന സീന്‍ ടു സീന്‍ ട്രാന്‍സിഷന്‍ സാധ്യമാക്കുന്ന 120Hz റീഫ്രഷ് റേറ്റും മികച്ച ഉപഭോക്തൃ അനുഭവം ഉറപ്പാക്കുന്നു. 

48 എംപി ഒഐഎസ് പ്രൈമറി ലെന്‍സ്, 8 എംപി അള്‍ട്ര വൈഡ് ലെന്‍സ്, 5 എംപി മാക്രോ ലെന്‍സ് എന്നിവയോടുകൂടിയാണ് ഗ്യാലക്സി എ34 5ജി തയ്യാറാക്കിയിട്ടുള്ളത്. അതോടൊപ്പം ഒബ്ജെക്ട് ഇറേസര്‍, ഇമേജ് റീമാസ്റ്റര്‍, ഇമേജ് ക്ലിപ്പര്‍ എന്നിങ്ങനെയുള്ള ക്യാമറ എഐ ഫീച്ചറുകളും ഫോണില്‍ സജ്ജമാക്കിയിട്ടുണ്ട്. അനാവശ്യമായ വസ്തുക്കളും, നിഴലുകളും, പ്രതിബിംബങ്ങളുമൊക്കെ ഇമേജുകളില്‍ നിന്നും ഒബ്ജെക്ട് ഇറേസര്‍ വഴി നീക്കം ചെയ്യാം. ഇമേജ് റീമാസ്റ്ററിലെ പുത്തന്‍ ഇമേജ് പ്രൊസസിംഗ് എഞ്ചിന്‍ ഫോട്ടോകള്‍ കൂടുതല്‍ മികവുറ്റതാക്കിമാറ്റും. ഇമേജ് ക്ലിപ്പറിലൂടെ ഉപഭോക്താക്കള്‍ക്ക് അവരുടെ ഫോട്ടോകളിലെ സബ്ജക്ടുകളെ കട്ടൗട്ട് ചെയ്യുവാനും മറ്റെവിടെയെങ്കിലും ഉപയോഗിക്കുവാനും സാധിക്കും. 

സാംസങിന്റെ ഡിഫന്‍സ് ഗ്രേഡ് സെക്യൂരിറ്റി ഗ്രേഡ് പ്ലാറ്റ്ഫോമായ കെനോക്സോടുകൂടിയാണ് ഗ്യാലക്സി എ34 5ജി പുറത്തിറക്കിയിരിക്കുന്നത്. റിയല്‍ ടൈമില്‍ ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ സുരക്ഷിതമാക്കുവാന്‍ ഇതിലൂടെ സാധിക്കും. ഇവയ്ക്ക് പുറമേ, കൂടുതല്‍ മികവുറ്റ രീതിയില്‍ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നതിനായുള്ള ഫീച്ചറുകളും ഗ്യാലക്സി എ34 5ജിയില്‍ സാംസങ് ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നു. സവിശേഷമായ വോയ്സ് ഫോക്കസ് ഫീച്ചറിലൂടെ വ്യക്തയുള്ള വോയ്സ്/ വീഡിയോ കാളുകള്‍ തേര്‍ഡ് പാര്‍ടി ആപ്പുകളിലുള്‍പ്പെടെ സാധ്യമാകും. ഉപഭോക്താക്കള്‍ക്ക് അവരുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ടാപ് ആന്‍ഡ് പേ സൗകര്യം ഉറപ്പാക്കുന്ന സാംസങ് വാലറ്റും ഗ്യാലക്സി എ34 5ജിയിലുണ്ട്. തടസ്സങ്ങളില്ലാത്ത യുപിഐ പെയ്മെന്റ് അനുഭവും ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുന്നു. പാന്‍, ഡ്രൈവിംഗ് ലൈസന്‍സ്, വാക്സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയ ഡിജിറ്റല്‍ ഐഡികളിലേക്ക് സുരക്ഷിതമായ പ്രവേശനം ഉറപ്പാക്കുവാനും സാംസങ് വാലറ്റിലൂടെ സാധിക്കും.

Related Topics

Share this story