Times Kerala

 ഇന്ത്യന്‍ വിപണിയില്‍ 10,000 കോടി രൂപയുടെ ടെലിവിഷന്‍ വില്‍പ്പന ലക്ഷ്യമിട്ട് സാംസങ്

 
samsung
 

രാജ്യത്തെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ബ്രാന്‍ഡായ സാംസങ് തങ്ങളുടെ പുത്തന്‍ എഐ ടിവികളുടെ ലോഞ്ചിനൊപ്പം ഇന്ത്യന്‍ വിപണിയില്‍ നിന്നും 10,000 കോടി രൂപയുടെ ടെലിവിഷന്‍ വില്‍പ്പന ലക്ഷ്യമിടുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്ത്യയില്‍ നിന്നും ഇതാദ്യമായാണ് ഒരു ടെലിവിഷന്‍ നിര്‍മാണ കമ്പനി ഇത്ര വലിയൊരു നേട്ടം കൈവരിക്കുവാനൊരുങ്ങുന്നത്. 


എഐ ഫീച്ചറോടുകൂടിയ 8കെ നിയോ ക്യുഎല്‍ഇഡി, 4കെ നിയോ ക്യുഎല്‍ഇഡി, ഒഎല്‍ഇഡി ടെലിവിഷനുകള്‍ അവതരിപ്പിച്ചതിലൂടെ ഈ വര്‍ഷം ഇന്ത്യന്‍ വിപണയില്‍ മുന്നേറാന്‍ സാധിക്കുമെന്ന് ഞങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ട്. 2024ല്‍  10000 കോടി രൂപയുടെ ടെലിവിഷന്‍ വില്‍പ്പനയെന്ന നേട്ടം കൈവരിക്കുവാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. യഥാര്‍ത്ഥമെന്ന് തോന്നിക്കുംവിധമുള്ള പിക്ചര്‍ ക്വാളിറ്റിയും പ്രീമിയം ഓഡിയോ ഫീച്ചറോടുംകൂടിയ ഞങ്ങളുടെ നിയോ ക്യുഎല്‍ഇഡി 8കെ എഐ ടെലിവിഷനുകള്‍ സമാനതകളില്ലാത്ത കാഴ്ചാനുഭവമാണ് ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. - സാംസങ് ഇന്ത്യ വിഷ്യല്‍ ഡിസ്പ്ലേ ബിസിനസ് വിഭാഗം സീനിയര്‍ വൈസ് പ്രസിഡന്റ് മോഹന്‍ദീപ് സിംഗ് പറഞ്ഞു. 


ഗവേഷണ സ്ഥാപനമായ ഓംഡിയയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം 2023ല്‍ 21 ശതമാനം വിപണി വിഹിതത്തോടെ ഇന്ത്യയിലെ ഏറ്റവും വലിയ ടെലിവിഷന്‍ ബ്രാന്‍ഡ് സാംസങ് ആണ്. ഈ റിപ്പോര്‍ട്ടുകള്‍ പ്രകാരം കഴിഞ്ഞ 5 വര്‍ഷങ്ങളായി ഇന്ത്യയിലെ മുന്‍നിര ടിവി ബ്രാന്‍ഡ് തങ്ങളാണെന്നാണ് സാംസങിന്റെ വാദം. 


പുതുതായി വിപണിയിലെത്തിയ നിയോ ക്യുഎല്‍ഇഡി 8കെ, നിയോ ക്യുഎല്‍ഇഡി 4കെ, ഗ്ലെയര്‍ ഫ്രീ ഒഎല്‍ഇഡി ടിവി മോഡലുകള്‍ എഐ ഫീച്ചറോടുകൂടിയാണ് അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. ഇത് ഉപഭോക്താക്കളുടെ ജീവിത നിലവാരം തന്നെ മെച്ചപ്പെടുത്തുവാന്‍ സഹായിക്കും - സാംസങ് അഭിപ്രായപ്പെടുന്നു.,ടെലിവിഷന്‍ കാഴ്ചാനുഭവത്തെത്തന്നെ തിരുത്തിയെഴുതുന്ന ഈ പുത്തന്‍ ടെലിവിഷന്‍ മോഡലുകള്‍ സുരക്ഷയും ഈടും ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നു. 


എഐ പിക്ചര്‍ ടെക്നോളജി, എഐ അപ്സ്‌കേയിലംഗ് പ്രൊ, എഐ മോഷന്‍ എന്‍ഹാന്‍സര്‍ പ്രൊ തുടങ്ങിയ എഐ ഫീച്ചറുകള്‍ സാംസങിന്റെ പുതിയ ടെലിവിഷന്‍ സീരീസുകളില്‍ ലഭ്യമാണ്. എഐ എനര്‍ജി മോഡിലൂടെ പിക്ചര്‍ ക്വാളിറ്റിയില്‍ വിട്ടുവീഴ്ച ചെയ്യാതെ തന്നെ വൈദ്യുതി ലാഭിക്കുവാനും ഉപഭോക്താക്കള്‍ക്ക് സാധിക്കും. 


QN900D,  QN800D എന്നീ മോഡലുകളില്‍ സാംസങ് നിയോ ക്യുഎല്‍ഇഡി 8കെ ടിവികള്‍ 65, 75,85 ഇഞ്ച് വലിപ്പത്തില്‍ ലഭിക്കും. 55,65,75,85, 98 ഇഞ്ച് വലിപ്പത്തില്‍ QN85D , QN90D എന്നീ മോഡലുകളിലായി നിയോ ക്യുഎല്‍ഇഡി 4കെ ടിവികളും ലഭിക്കും. S95D, S90D എന്നീ മോഡലുകളില്‍ 55,65,77, 83 ഇഞ്ചുകളിലായി സാംസങ് ഒഎല്‍ഇഡി ടിവികളും ലഭ്യമാകും. 


സാംസങ് ക്‌നോക്‌സ് ഫീച്ചറിലൂടെ ടെലിവിഷന്റെ എല്ലാ ഫീച്ചറുകളും, ആപ്പും, പ്ലാറ്റ്‌ഫോമും സുരക്ഷിതമാണെന്ന് ഉറപ്പാക്കുവാനും സാംസങ് ടിവി ഉപഭോക്താക്കള്‍ക്ക് സാധിക്കും. 


സാംസങ് നിയോ ക്യുഎല്‍ഇഡി 8കെ ടിവികള്‍ 319990 രൂപ മുതലും നിയോ ക്യുഎല്‍ഇഡി 4കെ ടിവികള്‍ 139990 രൂപ മുതലും ഒഎല്‍ഇഡി ടിവികള്‍ 164990 രൂപ മുതലും ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം.

Related Topics

Share this story