Times Kerala

  ‘ad’എന്ന ലേബലിന് പകരം ‘sponsored’; മൊബൈലിലെ ഗൂഗിള്‍ സെര്‍ച്ചില്‍ ഇനി വലിയ മാറ്റം

 
 ‘ad’എന്ന ലേബലിന് പകരം ‘sponsored’; മൊബൈലിലെ ഗൂഗിള്‍ സെര്‍ച്ചില്‍ ഇനി വലിയ മാറ്റം
 

സന്‍ഫ്രാന്‍സിസ്കോ: ലോകത്ത് ഏറ്റവും കൂടുതല്‍പ്പേര്‍ ഉപയോഗിക്കുന്ന സേർച്ച് എൻജിൻ ആയ ഗൂഗിൾ പുതിയ അപ്‌ഡേറ്റ് അവതരിപ്പിച്ചിരിക്കുകയാണ്.ഇത്  പ്രകാരം വിശ്വസനീയമായ ഉറവിടങ്ങളിൽ നിന്നുള്ള വിവരങ്ങളും, പരസ്യങ്ങളും തമ്മില്‍ വേർതിരിച്ചറിയുന്നത് ഉപയോക്താക്കൾക്ക് എളുപ്പം സാധിക്കും. മൊബൈലിലെ ഗൂഗിള്‍ സെര്‍ച്ച് പേജിലാണ് ഈ അപ്ഡേഷന്‍ ലഭ്യമാക്കിയിരിക്കുന്നത്.  ഗൂഗിൾ അതിന്റെ സെര്‍ച്ച് റിസല്‍ട്ടുകളില്‍ ‘ad’എന്ന ലേബലിന് പകരം ‘sponsored’ എന്ന ടാഗ് നൽകുന്നു. ഗൂഗിള്‍ സെര്‍ച്ച് ഉടൻ തന്നെ ഡെസ്‌ക്‌ടോപ്പ് പതിപ്പില്‍ ഈ മാറ്റം പരീക്ഷിക്കാൻ തുടങ്ങും എന്നാണ് റിപ്പോർട്ട്. ബോൾഡിലുള്ള ‘sponsored’ ലേബൽ സൈറ്റ് URL-ന് മുകളിൽ ഒരു പ്രത്യേക വരിയിൽ ദൃശ്യമാകുന്നതാണ് പുതിയ അപ്‌ഡേറ്റ്.
“ഈ പുതിയ ലേബലും അത് പ്രധാന സ്ഥാനത്ത് വരുന്നു എന്നതും സെര്‍ച്ച് റിസല്‍ട്ടുകളില്‍ നിന്നും തങ്ങള്‍ക്ക് വേണ്ട കാര്യം തിരിച്ചറിയാനും, സെര്‍ച്ച് രീതി ഉന്നതനിലവാരം പുലർത്തുന്നതും ഉറപ്പാക്കും.  ഒപ്പം പണം മുടക്കിയുള്ള കണ്ടന്‍റിനെ വ്യത്യസ്തമായി തന്നെ നിര്‍ത്തും” - ഗൂഗിള്‍ പ്രസ്താവനയില്‍ പറയുന്നു. 

 

Related Topics

Share this story