Times Kerala

 റെഡ്മി 13C 5G നൽകുന്നു 5G മികവ്

 
 റെഡ്മി 13C 5G നൽകുന്നു 5G മികവ്
 

റെഡ്മി 13C സീരിസുമായി ഇന്ത്യയിലെ സ്മാർട്ട്‌ഫോൺ പോർട്ട്‌ഫോളിയോ വിപുലീകരിക്കുന്നതിൻറെ ഭാഗമായി റെഡ്മി 13C 5 ജിയുടെ ആഗോള അരങ്ങേറ്റം ഷവോമി ഇന്ത്യ ഇന്ന് പ്രഖ്യാപിച്ചു. ഈ വർഷമാദ്യം Redmi 12 5G യുടെ വിജയത്തെ അടിസ്ഥാനമാക്കി, ഷവോമി 5G വേഗതയുടെയും തടസ്സമില്ലാത്ത കണക്റ്റിവിറ്റിയുടെയും ഒരു പുതിയ യുഗം കൊണ്ടുവരുന്നത് രാജ്യത്ത് 5G- യിലേക്കുള്ള പ്രവേശനക്ഷമത കൂടുതൽ മെച്ചപ്പെടുത്തുന്നു.

റെഡ്മി 13C സീരീസ് വെറുമൊരു സ്‌മാർട്ട്‌ഫോൺ മാത്രമല്ല; അത് മാറ്റത്തിനുള്ള ഒരു ഉത്തേജകമാണ്. ഈ ഡിവൈസ് താങ്ങാനാവുന്ന വിലയെ അത്യാധുനിക സാങ്കേതികവിദ്യയുമായി അതിരുകളില്ലാതെ സമന്വയിപ്പിക്കുന്നുത്, 5G-യുമായി  മൊബൈൽ കണക്റ്റിവിറ്റിയുടെ ഭാവിയെ  സ്വീകരിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് ഒരു മികച്ച ചോയ്‌സായി മാറുന്നു.

ഇത് നിങ്ങളുടെ ശരാശരി സ്‌മാർട്ട്‌ഫോണല്ല - നാല് അസാധാരണമായ വഴികളിലൂടെ വിപണി നിലവാരത്തെ ധിക്കരിക്കുന്ന ഒരു പവർഹൗസാണ്

  1. റെഡ്മി 13C 5G: പവർ-പാക്ക്ഡ് 5G അനുഭവം ജനങ്ങളിലേക്ക് എത്തിക്കുന്നു

റെഡ്മി 13C 5G, സൂപ്പർ ഫാസ്റ്റ് 5G ആക്‌സസ് നൽകുന്ന ഹൈ-സ്പീഡ് കണക്റ്റിവിറ്റിക്കായി ഒരു പുതിയ മാനദണ്ഡം സൃഷ്ടിക്കുന്നു. റെഡ്മി 13C 5G യുടെ ഹൃദയഭാഗത്ത് ശക്തമായ മിഡിയടെക്‌ ഡൈമൻസിററി 6100+ പ്രോസസർ ഉണ്ട്, അത് 2.2 GHz വരെ ഉയർന്ന വേഗതയിൽ മിന്നൽ വേഗത്തിലുള്ള പ്രകടനവും തടസ്സമില്ലാത്ത മൾട്ടിടാസ്കിംഗും ഉറപ്പാക്കുന്ന ഒരു അത്യാധുനിക 5G ചിപ്‌സെറ്റാണ്.

  1. റെഡ്മി 13C സീരീസ് സെഗ്‌മെന്റിലെ ഏറ്റവും സ്റ്റൈലിഷ് സ്മാർട്ട്‌ഫോൺ

റെഡ്മി 13C സീരീസ് രണ്ട് ഉഗ്രൻ ഡിസൈൻ സൗന്ദര്യശാസ്ത്രത്തിലാണ് വരുന്നത്: 5G വേരിയന്റിൽ ഡൈനാമിക് സ്റ്റാർ ട്രയൽ ഡിസൈൻ അതോടൊപ്പം സ്റ്റാർ ഷൈൻ ഡിസൈൻ എന്നിവ. സ്റ്റാർ ട്രെയിൽ ഡിസൈനിന് അനുബന്ധമായി റെഡ്മി 13 സി 5 ജി മൂന്ന് ശ്രദ്ധേയമായ കളർ ഓപ്ഷനുകളിൽ ലഭ്യമാണ് - സ്റ്റാർട്രെയിൽ സിൽവർ, സ്റ്റാർട്രെയ്ൽ ഗ്രീൻ, സ്റ്റാർലൈറ്റ് ബ്ലാക്ക്. സ്റ്റാർ ഷൈൻ ഡിസൈൻ ഫീച്ചർ ചെയ്യുന്ന റെഡ്മി 13C ബേസ് വേരിയന്റ് സ്മാർട്ട്‌ഫോണുകളുടെ ലോകത്ത് ഒരു ധീരമായ പ്രസ്താവന പ്രഖ്യാപനം നടത്തിക്കൊണ്ട് സ്റ്റാർഷൈൻ ഗ്രീൻ, സ്റ്റാർഡസ്റ്റ് ബ്ലാക്ക് നിറങ്ങളിൽ വരുന്നു,

  1. അഡാപ്റ്ററിവ് സിങ്ക് റിഫ്രഷ് റേറ്റുള്ള ആഴത്തിലുള്ള പിക്ച്ചർ

റെഡ്മി 13C സീരീസ്  17.1 cm (6.74) HD+ ഡിസ്‌പ്ലേയും 90Hz-ന്റെ സൂപ്പർ-സ്മൂത്ത് അഡാപ്റ്ററിവ് സിങ്ക് റിഫ്രഷ് റേറ്റും ഫീച്ചർ ചെയ്യുന്നത്തിലൂടെ സ്‌ക്രീനിൽ ദൃശ്യമാകുന്ന ഉള്ളടക്കത്തെ അടിസ്ഥാനമാക്കി ചലനാത്മകമായി സ്വയം ക്രമീകരിക്കുന്നു. നിങ്ങൾ ലൈവ് വീഡിയോ സ്ട്രീമിംഗിലോ, ഗെയിമിലോ, ബൗസിംഗിലോ ആകട്ടെ, 600 നിറ്റ്സ് ബ്രൈറ്റ്നസ് വരെയുള്ള ഉയർന്ന റിഫ്രഷ് റേറ്റ്, സുഗമമായ സംക്രമണങ്ങളും ജീവൻ തുടിക്കുന്ന ദൃശ്യങ്ങളും ഉറപ്പാക്കുന്നതിലൂടെ ഡിവൈസുമായുള്ള എല്ലാ ഇടപെടലുകളും ആനന്ദദായകമാക്കുന്നു.

  1. 50MP AI ഡ്യുവൽ ക്യാമറ ഉപയോഗിച്ച് എല്ലാ വിശദാംശങ്ങളും ക്യാപ്‌ചർ ചെയ്യുക

മികച്ച ലോ-ലൈറ്റ് പ്രകടനവും എല്ലാ ലൈറ്റിംഗ് സാഹചര്യങ്ങളിലും വിശദമായ ഷോട്ടുകളും അനുവദിക്കുന്ന f/1.8 അപ്പേർച്ചർ ഉള്ള 50MP AI ഡ്യുവൽ ക്യാമറയാണ് റെഡ്മി 13C അവതരിപ്പിക്കുന്നത്. 8MP ഫ്രണ്ട് ഷൂട്ടർ ഉയർന്ന നിലവാരമുള്ള സെൽഫികൾ എടുക്കാൻ അനുയോജ്യമാണ്. Redmi 13C ഉപയോഗിച്ച് ചീസ് പറയൂ ഫോട്ടോഗ്രാഫി മികവിന്റെ ലോകത്തേക്ക്!

  1. മെമ്മറി, സ്റ്റോറേജ്  എന്നിവ യഥേഷ്ടം

റെഡ്മി 13C 5G, 16GB വരെ റാം* വാഗ്ദാനം ചെയ്യുന്നതിലൂടെ, നിങ്ങളുടെ ഡിവൈസിന് ഏറ്റവും ജനപ്രീതിയുള്ള ആപ്ലിക്കേഷനുകളും ഗെയിമുകളും പോലും എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ കഴിയുമെന്ന് ഉറപ്പാക്കുന്നു. കൂടാതെ, 256GB വരെ UFS 2.2 സ്റ്റോറേജ് ഉള്ളതിനാൽ, നിങ്ങളുടെ ആപ്പുകൾക്കും ഫോട്ടോകൾക്കും വീഡിയോകൾക്കും ഫയലുകൾക്കും ധാരാളം ഇട വുമുണ്ട്.

വിലയിരുത്തൽ:

ചുരുക്കത്തിൽ, റെഡ്മി 13C പ്രതീക്ഷകൾക്കപ്പുറമുള്ള ഒരു ബജറ്റ് സ്മാർട്ട്‌ഫോണാണ്. ഇത് ഒരു സ്റ്റൈലിഷ് ഡിസൈൻ, ആകർഷകമായ ക്യാമറ കഴിവുകൾ, വിശ്വസനീയമായ പ്രകടനം എന്നിവ വാഗ്ദാനം ചെയ്യുന്നു, എല്ലാം താങ്ങാനാവുന്ന വിലയിൽ. ബാധ്യതയാകാതെ ഫീച്ചറുകളാൽ സമ്പന്നമായ ഡിവൈസ് തേടുന്ന ഉപയോക്താക്കൾക്ക്, റെഡ്മി 13C ഒരു മികച്ച ചോയിസ് ആണെന്ന് തെളിയിക്കുന്നു

വിലയും ലഭ്യതയും:

റെഡ്മി 13C 5G ഓഫറുകൾ ഉൾപ്പെടെ 4GB+128 GB വേരിയന്റിന് 9,999 രൂപ, 6GB +128 GB-ക്ക്  11,499 രൂപ, 8GB+256 GB-ക്ക് 13,499 രൂപ  എന്നീ വിലകളിൽ Mi.com, Amazon.in, ഷവോമി റീറ്റെയ്ൽ പാർട്ണർമാർ എന്നിവയിലുടനീളം 2023 ഡിസംബർ 16, ഉച്ചയ്ക്ക് 12 മണി മുതൽ ലഭ്യമാകും.

*ഓഫർ വിശദാംശങ്ങൾ: നിലവിലുള്ള ഷവോമി ഉപയോക്താക്കൾക്ക് ICICI ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾക്കൊപ്പം 1000/- രൂപ തൽക്ഷണ കിഴിവ് അല്ലെങ്കിൽ റെഡ്മി 13C 5G 8GB വേരിയന്റിൽ 1000/- രൂപ എക്‌സ്‌ചേഞ്ച് ബോണസ് ലഭിക്കും.

കൂടാതെ ഇത് അവർക്ക് പ്രതിമാസം 999 രൂപയുടെ EMI-ക്ക് അർഹതതയുള്ള  ഷവോമി ഈസി ഫിനാൻസ് പ്രോഗ്രാമിന് കീഴിൽ വരും.

റെഡ്മി 13C ഓഫറുകൾ ഉൾപ്പെടെ 4GB+128 GB വേരിയന്റിന് 7,999 രൂപ, 6GB +128 GB-ക്ക്  8,499 രൂപ, 8GB+256 GB-ക്ക് 10,499 രൂപ  എന്നീ വിലകളിൽ Mi.com, Amazon.in, ഷവോമി റീറ്റെയ്ൽ പാർട്ണർമാർ എന്നിവയിലുടനീളം 2023 ഡിസംബർ 12, ഉച്ചയ്ക്ക് 12 മണി മുതൽ ലഭ്യമാകും.

*ഓഫർ വിശദാംശങ്ങൾ: ഉപയോക്താക്കൾക്ക് ICICI ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾക്കൊപ്പം 1000/- രൂപ തൽക്ഷണ കിഴിവ് ലഭിക്കും.

ഡിവൈസ് ചിത്രങ്ങൾ ഇവിടെ ലഭ്യമാകും

           

 

 

 

 

Related Topics

Share this story