Times Kerala

 മിഡ്-പ്രീമിയം സ്മാർട്ട്‌ഫോൺ വിഭാഗത്തെ പുനർനിർവചിച്ച് പോക്കോ ഇന്ത്യയിൽ POCO X5 Pro 5G പുറത്തിറക്കുന്നു

 
 മിഡ്-പ്രീമിയം സ്മാർട്ട്‌ഫോൺ വിഭാഗത്തെ പുനർനിർവചിച്ച് പോക്കോ ഇന്ത്യയിൽ POCO X5 Pro 5G പുറത്തിറക്കുന്നു
 ഇന്ത്യയിലെ മുൻനിര കൺസ്യൂമർ ടെക്നോളജി ബ്രാൻഡുകളിലൊന്നായ പോക്കോ തങ്ങളുടെ അടുത്ത X-സീരീസ് പുറത്തിറക്കുന്നതായി പ്രഖ്യാപിച്ചു. സ്‌നാപ്ഡ്രാഗൺ 778G പ്രോസസർ, 6.67" Xfinity AMOLED ഡിസ്‌പ്ലേ, Dolby Vision®, Dolby Atmos® പിന്തുണ, 108MP ട്രിപ്പിൾ ക്യാമറ സംവിധാനം എന്നിങ്ങനെ ഈ വിഭാഗത്തിൽ ആദ്യമായുള്ളതും കരുത്തുറ്റതുമായ നിരവധി സവിശേഷതകളാൽ നിറഞ്ഞതാണ് POCO X5 Pro 5G. 6GB+128GB 256GB എന്നീ രണ്ട് വേരിയന്റുകളിലുള്ള POCO X5 Pro 5G-യുടെ വില യഥാക്രമം 22,999 രൂപയും 24,999 രൂപയുമാണ്. ഫെബ്രുവരി 6 മുതൽ ഇത് ഫ്ലിപ്കാർട്ട് വഴി ലഭ്യമാകും.
“പോക്കോ X-സീരീസ് സ്‌മാർട്ട്‌ഫോണുകൾ എല്ലായ്പ്പോഴും വിപണിയിൽ മികച്ച പ്രകടനം കാഴ്ചവെക്കുകയും ചിതറിക്കിടന്ന ഈ വിഭാഗത്തിൽ ശ്രദ്ധ നേടുകയും ചെയ്തു. പോക്കോ X-സീരീസ് നിലവിലുള്ള അവസ്ഥയെ വെല്ലുവിളിക്കുന്ന ഞങ്ങളുടെ ബ്രാൻഡ് ഐഡന്റിറ്റിയെ പ്രതിഫലിപ്പിക്കുകയും അതിനെ ഏറെ ഉയർന്ന നിലയിലേക്ക് ഉയർത്തുകയും ചെയ്യുന്നുവെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. 2021-ൽ സ്‌നാപ്ഡ്രാഗൺ 860 പ്രോസസ്സറുള്ള ഇരുപതിനായിരം രൂപയിൽ താഴെ വിലയുള്ള ഒരു സ്‌മാർട്ട്‌ഫോൺ പുറത്തിറക്കുക എന്നത് വെല്ലുവിളി നിറഞ്ഞതായിരുന്നു, എന്നാൽ POCO X3 Pro വഴി പോക്കോ മത്സരത്തിൽ മുന്നിലെത്തി. 2022-ലെ ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്‌സ് സെയിലിൽ POCO X4 Pro 5G വൻതോതിലുള്ള അപ്‌ഗ്രേഡുകൾ കൊണ്ടുവരികയും,50000 യൂണിറ്റ് എന്ന റെക്കോർഡ് വിൽപ്പന നേടുകയും ചെയ്തു.” പുതിയ ഫോൺ പുറത്തിറക്കുന്നതിനെക്കുറിച്ച് ഹിമാൻഷു ടണ്ടൻ, കൺട്രി ഹെഡ്, പോക്കോ ഇന്ത്യ  പറഞ്ഞു.
 
“ആ പാരമ്പര്യത്തെ മുന്നോട്ട് കൊണ്ടുപോകുമ്പോൾ, POCO X5 Pro 5G ഉയർന്ന ഗുണനിലവാരമുള്ള വിനോദത്തിനും പ്രകടനത്തിനുമുള്ള ഏറ്റവും ഉയർന്ന നിലവാരം പുലർത്തുന്നു, അതേസമയം തന്നെ മുൻനിര ഫോണിന്റെ അനുഭവവും ഉൾക്കൊള്ളുന്നു. POCO X5 Pro 5G ഉപയോഗിച്ച് ഉപയോക്താക്കളുടെയും ആരാധകരുടെയും ആവശ്യങ്ങൾ ഞങ്ങൾ നിറവേറ്റി. പുതിയ POCO X5 Pro 5G ഉപയോഗിച്ച് ഒരു വിപ്ലവം അഴിച്ചുവിടുന്നതിൽ ഞങ്ങൾക്ക് ആവേശമുണ്ട്.”
 
ആൻഡ്രോയിഡ് 12-ൽ പ്രവർത്തിക്കുന്ന സ്‌നാപ്ഡ്രാഗൺ 778G വിഭാഗത്തിലെ മികച്ച കരുത്തുള്ള ചിപ്‌സെറ്റുമായാണ് POCO X5 Pro 5G വരുന്നത്. MIUI 14 സഹിതം വരുന്ന ഇന്ത്യയിലെ ആദ്യത്തെ സ്മാർട്ട്‌ഫോണാണിത്. ആസ്ട്രൽ ബ്ലാക്ക്, ഹൊറൈസൺ ബ്ലൂ, പോക്കോ യെല്ലോ എന്നീ നിറങ്ങളിൽ ലഭ്യമായ  POCO X5 Pro 5G-യുടെ ഭാരം 181 ഗ്രാമും കനം 7.9 മില്ലി മീറ്ററുമാണ്. X സീരീസിലെ ഏറ്റവും ഭാരം കുറഞ്ഞതും കനം കുറഞ്ഞതുമായ ഫോൺ ആണ് ഇത്. വളരെ മെലിഞ്ഞ ബെസലുകളോടെ 6.67” Xfinity ഡിസ്‌പ്ലേ അവതരിപ്പിക്കുന്ന ഇത് Dolby Vision®-ന്റെ പിന്തുണയോടെ ഉപയോക്താവിന്റെ അനുഭവം മെച്ചപ്പെടുത്തുന്നു – ഇത് X-സീരീസ് ശ്രേണിയിലെ ഏറ്റവും സവിശേഷതയാർന്ന ആദ്യത്തെ ഫോണാണ്.
 
108 എംപി പ്രൈമറി ക്യാമറ സെൻസറുള്ള ഇന്ത്യയിലെ ആദ്യത്തെ പോക്കോ സ്മാർട്ട്‌ഫോണാണ് POCO X5 Pro 5G. ഇതിന് 8 എംപി അൾട്രാ വൈഡ് സ്‌നാപ്പറും 2 എംപി മാക്രോ സെൻസറും ഉണ്ട്. ഇത് ഏറ്റവും മികച്ച വിശദാംശങ്ങളോടെ ഏറെ വിശാലമായ പ്രദേശം ഒപ്പിയെടുക്കുന്നു. 8 എംപി അൾട്രാ വൈഡ് സ്‌നാപ്പറും 2 എംപി മാക്രോ സെൻസറുമാണ് ഇത് സാധ്യമാക്കുന്നത്. സ്വാഭാവികതയുള്ള സെൽഫികൾ ഉറപ്പാക്കിക്കൊണ്ട് 16MP സ്‌നാപ്പർ മികച്ച ഫലങ്ങൾ നൽകുന്നു.
 
5000mAh ഉള്ള വലിയ ബാറ്ററി കരുത്ത് പകരുന്ന POCO X5 Pro 5G വളരെ അനായാസമായി, ബുദ്ധിമുട്ടുള്ള ജോലികളിലും ഒരു ദിവസം നീണ്ടുനിൽക്കും. വെറും 45 മിനിറ്റിനുള്ളിൽ സ്മാർട്ട്‌ഫോൺ പൂർണ്ണമായും ചാർജ് ചെയ്യുന്ന 67W ഫാസ്റ്റ് ചാർജിംഗ് ആണ് ഇതിന് കരുത്ത് പകരുന്നത്.

Related Topics

Share this story