Times Kerala

 
F6  ലോഞ്ചോടെ സ്നാപ്ഡ്രാഗൺ 8s Gen 3 പ്രൊസസറിൻ്റെ 
ഇന്ത്യയിലെ അരങ്ങേറ്റം കുറിക്കാൻ POCO

 
  F6  ലോഞ്ചോടെ സ്നാപ്ഡ്രാഗൺ 8s Gen 3 പ്രൊസസറിൻ്റെ  ഇന്ത്യയിലെ അരങ്ങേറ്റം കുറിക്കാൻ POCO
 ന്യൂ ഡൽഹിയിൽ നടന്ന ഒരു എക്സ്ക്ലൂസീവ് മീഡിയ ഇവൻ്റിൽ, ക്വാൽകോം ടെക്നോളജീസ്, Inc. അസാധാരണവും പ്രീമിയം അനുഭവങ്ങൾക്കായി സ്നാപ്ഡ്രാഗൺ 8 സീരീസിൽ നിന്ന് ഏറ്റവും കൂടുതൽ പ്രതീക്ഷിക്കുന്ന കഴിവുകൾ പ്രദാനം ചെയ്യുന്ന  സ്നാപ്ഡ്രാഗൺ® 8s Gen 3 മൊബൈൽ പ്ലാറ്റ്ഫോം പ്രദർശിപ്പിച്ചു. ഈ മാസം അവസാനം പുറത്തിറക്കുന്ന പുതിയ POCO F6-ൽ ഉപയോഗപ്പെടുത്തിക്കൊണ്ട് സ്നാപ്ഡ്രാഗൺ 8s Gen 3 മൊബൈൽ പ്ലാറ്റ്‌ഫോം, അവലംബിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സ്മാർട്ട്‌ഫോൺ ബ്രാൻഡുകളിലൊന്ന് തങ്ങളാണെന്ന് POCO -യും അറിയിച്ചു.
ഈ പ്രീമിയം-ടയർ പ്ലാറ്റ്‌ഫോമിൻ്റെ പ്രധാന സവിശേഷതകളിൽ ശക്തമായ ഓൺ-ഡിവൈസ് ജനറേറ്റീവ് AI സവിശേഷതകൾക്കുള്ള പിന്തുണ, ആൾവേയ്സ് - സെൻസിംഗ് ISP, ഹൈപ്പർ-റിയലിസ്റ്റിക് മൊബൈൽ ഗെയിമിംഗ്, ബ്രേക്ക്ത്രൂ കണക്റ്റിവിറ്റി, ലോസ്‌ലെസ്സ് ഹൈ-ഡെഫനിഷൻ ശബ്ദം എന്നിവ ഉൾപ്പെടുന്നു. പ്ലാറ്റ്ഫോം Baichuan-7B, Llama 2, Gemini Nano തുടങ്ങിയ ജനപ്രിയ ലാർജ് ലാംഗ്വേജ് മോഡലുകൾ (LLM) ഉൾപ്പെടെയുള്ള AI മോഡലുകളുടെ വിശാലമായ ശ്രേണിയെ പിന്തുണയ്ക്കുന്നു.
  
“ഇൻഡസ്ട്രിയിൽ ദീർഘകാല പങ്കാളിത്തം നയിക്കുന്നതിൽ പ്രീമിയം അനുഭവങ്ങൾ നൽകുന്നതിലെ ഞങ്ങളുടെ ഫോക്കസ് നിർണായകമാണ്. ഞങ്ങളുടെ ഏറ്റവും പുതിയ സ്നാപ്ഡ്രാഗൺ 8s Gen 3 മൊബൈൽ പ്ലാറ്റ്‌ഫോം, ഡിവൈസിലെ ഏറ്റവും പുതിയ ഓൺ ഡിവൈസ് AI അനുഭവങ്ങളാൽ സമ്പന്നമായ, പ്രത്യേകം തിരഞ്ഞെടുത്ത കഴിവുകൾ, മുൻനിര നിലവാരം എന്നിവ നൽകുന്നു. POCO, ക്വാൽകോം എന്നിവയെ ഒരുമിപ്പിക്കുന്നതെന്തെന്നാൽ ജനങ്ങൾക്ക് മികച്ച ഇൻ-ക്ലാസ് സ്മാർട്ട്‌ഫോൺ അനുഭവങ്ങൾ എത്തിക്കാനുള്ള ഞങ്ങളുടെ പങ്കിടുന്ന പ്രതിബദ്ധതയാണ്, കൂടാതെ അവരുടെ ഏറ്റവും പുതിയ ഉപകരണ ലോഞ്ചിലൂടെ ഈ അസാധാരണ അനുഭവങ്ങൾ ഇന്ത്യയിലെ ജനങ്ങൾക്ക് എത്തിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.” POCO-യുമായുള്ള ബന്ധത്തെക്കുറിച്ച് സംസാരിച്ച ക്വാൽകോം ഇന്ത്യയുടെ സീനിയർ വൈസ് പ്രസിഡൻ്റും പ്രസിഡൻ്റുമായ സാവി സോയിൻ പറഞ്ഞു.
“സ്നാപ്ഡ്രാഗൺ 8s Gen 3 -യാൽ ശാക്തീകരിക്കുന്ന POCO F6 ലോഞ്ചിംഗിൽ ഞങ്ങൾ ആവേശഭരിതരാണ്. നിങ്ങളുടെ സർഗ്ഗാത്മകത, വിനോദം, ഉൽപ്പാദനക്ഷമത എന്നിവയും അതിനപ്പുറവുമുള്ള മെച്ചപ്പെടുത്തുന്ന അനുഭവങ്ങൾ നൽകുന്നതിനായി പ്രത്യേകം ക്യൂറേറ്റ് ചെയ്തതാണ് ഈ പ്ലാറ്റ്ഫോം. ഡിവൈസിൽ ജനറേറ്റീവ് AI, നൂതന ഫോട്ടോഗ്രാഫി സവിശേഷതകൾ, ഹൈപ്പർ റിയലിസ്റ്റിക് മൊബൈൽ ഗെയിമിംഗ്, കണ്ണഞ്ചിപ്പിക്കുന്ന കണക്റ്റിവിറ്റി, ലോസ്സ് ലെസ്സ് ഹൈ-ഡെഫനിഷൻ ശബ്ദം എന്നിവ ഉൾപ്പെടെയുള്ള കഴിവുകളോടെ, അസാധാരണമായ ഉപയോക്തൃ അനുഭവത്തിനായി നിങ്ങളുടെ പ്രിയപ്പെട്ട സ്‌നാപ്ഡ്രാഗൺ 8-സീരീസ് പ്ലാറ്റ്‌ഫോം സവിശേഷതകളോടെയാണ് സ്‌നാപ്ഡ്രാഗൺ 8s Gen 3 യും രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ” പ്ലാറ്റ്‌ഫോം കഴിവുകളെക്കുറിച്ച് സംസാരിക്കവേ, ക്വാൽകോം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, മൊബൈൽ, കമ്പ്യൂട്ട്, എക്സ്.ആർ ബിസിനസ് ഡെവലപ്‌മെൻ്റ് ലീഡ് സൗരഭ് അറോറ പറഞ്ഞു.
“ഇന്ത്യൻ സ്മാർട്ട്‌ഫോൺ വിപണിയിലെ നവീകരണത്തിന് തുടക്കമിട്ടവർ എന്ന നിലയിൽ, ക്വാൽകോം ടെക്‌നോളജീസുമായുള്ള ഏറ്റവും പുതിയ സഹകരണം അനാവരണം ചെയ്യുന്നതിൽ POCO സന്തുഷ്ടരാണ്. പ്രകടനത്തിൻ്റെയും പുതുമയുടെയും പര്യായമായി മാറിയ POCO F സീരീസ് ഒരു മിഡ് റേഞ്ച് ഫോണിൽ സാധ്യമായവയുടെ അതിരുകൾ വർദ്ധിപ്പിക്കുന്നു. ഈ പൈതൃകം മുന്നോട്ട് കൊണ്ടുപോയി, ശക്തമായ സ്നാപ്ഡ്രാഗൺ 8s Gen 3 ചിപ്‌സെറ്റ് ഫീച്ചർ ചെയ്യുന്ന ഇന്ത്യയിലെ ആദ്യ ഡിവൈസായി ഇൻഡ്സ്ട്രിയെ പുനർനിർവചിക്കാനായി POCO F6 സജ്ജീകരിച്ചിരിക്കുന്നു. ഞങ്ങളുടെ F -സീരീസ് ലൈനപ്പിൽ മുൻനിര നിലവാരത്തിലുള്ള ക്വാൽകോം ചിപ്‌സെറ്റുകൾ നൽകുന്നതിന്റെ ഒരു ട്രാക്ക് റെക്കോർഡിലൂടെ, ഡിവൈസിലെ ഇൻ്റലിജൻസിൻ്റെയും ജെൻ AI അനുഭവങ്ങളുടെയും ഒരു പുതിയ യുഗത്തിന് തുടക്കമിട്ടുകൊണ്ട് ഞങ്ങൾ മൊബൈൽ വ്യവസായത്തിൻ്റെ മുൻനിരയിലേക്ക് മുന്നേറുകയാണ്.” POCO കൺട്രി ഹെഡ് ഹിമാൻഷു ടണ്ടൻ പറഞ്ഞു
സ്നാപ്ഡ്രാഗൺ 8s Gen 3 നെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ വെബ്സൈറ്റും പ്രൊഡക്ട് സംക്ഷിപ്തവും സന്ദർശിക്കുക

Related Topics

Share this story