Times Kerala

 പോക്കോ എം 6 5ജി അവിശ്വസനീയമായ വിലയായ 9,499 രൂപയിൽ ലോഞ്ച് ചെയ്തു

 
 പോക്കോ എം 6 5ജി അവിശ്വസനീയമായ വിലയായ 9,499 രൂപയിൽ ലോഞ്ച് ചെയ്തു
 

– POCO M6 Pro 5G യുടെ വൻ വിജയത്തെത്തുടർന്ന്, പ്രമുഖ ടെക്നോളജി ബ്രാൻഡായ POCO ഇന്ന് ജനപ്രിയ M സീരീസിലേക്ക് ഏറ്റവും പുതിയ അംഗത്തെ പ്രഖ്യാപിച്ചു - POCO M6 5G  9,499 രൂപയിൽ ആരംഭിക്കുന്നു*  5G സ്‌മാർട്ട്‌ ഫോൺ മേഖലയിൽ  വീണ്ടും ചലനങ്ങൾ സൃഷ്ടിക്കുന്നതിനായി സജ്ജീകരിച്ചിരിക്കുന്ന  ഈ പുതിയ സ്മാർട്ട്‌ഫോൺ ഫീച്ചറുകളാൽ സമ്പന്നമായ നൂതനവും വിശ്വസനീയവുമായ ഡിവൈസ് നൽകിക്കൊണ്ട് താങ്ങാനാവുന്ന 5G സെഗ്‌മെന്റിലെ അതിന്റെ നേതൃത്വം ശക്തിപ്പെടുത്താൻ ലക്ഷ്യമിടുന്നു.

“M സീരീസ് സ്‌മാർട്ട്‌ഫോൺ ഇൻഡസ്‌ട്രിയിൽ നിരവധി ആദ്യാനുഭവങ്ങൾ നൽകിക്കൊണ്ട് തുടർച്ചയായി ബാർ ഉയർത്തി. ഈ വർഷം, M സീരീസ് പോർട്ട്‌ഫോളിയോയിലേക്ക് POCO M6 Pro 5G ചേർത്തുകൊണ്ട് ഞങ്ങൾ 5G സെഗ്‌മെന്റിൽ വലിയ സ്വാധീനം ചെലുത്തുകയും, ഇത് ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന 5G സ്മാർട്ട്‌ഫോണായി മാറുകയും ചെയ്തു. ഇപ്പോൾ, POCO M6 5G അവതരിപ്പിക്കുന്നതോടെ, പാരമ്പര്യം തുടരുന്നതിനും 5G സാങ്കേതികവിദ്യ എല്ലാവർക്കും പ്രാപ്യമാക്കുന്നതിനുള്ള ഞങ്ങളുടെ ദൗത്യം മുന്നോട്ടുകൊണ്ടുപോകുന്നതിനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. 5G നൽകുന്ന ശ്രദ്ധേയമായ സാധ്യതകൾ അനുഭവിക്കാൻ എല്ലാവർക്കും അവസരം ഉണ്ടായിരിക്കണമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു, ആ കാഴ്ചപ്പാട് യാഥാർത്ഥ്യമാക്കുന്നതിനുള്ള ഞങ്ങളുടെ മാർഗമാണ് POCO M6 5G” ലോഞ്ചിനെക്കുറിച്ച് സംസാരിക്കവേ POCO ഇന്ത്യയുടെ കൺട്രി ഹെഡ് ഹിമാൻഷു ടണ്ഠ പറഞ്ഞു.

അതിമനോഹരമായി സൃഷ്ടിച്ചെടുത്ത, POCO M6 5G ആകർഷകവും സങ്കീർണ്ണവുമായ സ്കൈ ഡാൻസ് ഡിസൈനിലാണ് എത്തുന്നത്. മീഡിയടെക് ഡൈമെൻസിറ്റി 6100+ നാൽ ശാക്തീകരിച്ചിരിക്കുന്ന POCO M6 5G, തടസ്സമില്ലാത്തതും കാര്യക്ഷമവുമായ പ്രകടനം നൽകുന്നു. കോർണിംഗ് ഗൊറില്ല ഗ്ലാസിനാൽ പരിരക്ഷിച്ചിരിക്കുന്ന, മെച്ചപ്പെട്ട കാഴ്ച, ഗെയിമിംഗ് അനുഭവങ്ങൾ ഉറപ്പുനൽകുന്ന ഇമ്മേഴ്‌സീവ് 6.74" 90Hz ഡിസ്‌പ്ലേ ഈ ഡിവൈസ് വാഗ്ദാനം ചെയ്യുന്നു. മാത്രമല്ല, അതിന്റെ വിശാലമായ സ്‌ക്രീ സ്പ്ലാഷ് റെസിസ്റ്റൻസ്, ഡസ്റ്റ് പ്രൊട്ടക്ഷൻ ശേഷികളാൽ സജ്ജീകരിച്ചിരിക്കുന്നു. POCO M6 5G അൺലോക്ക് ചെയ്യുന്നത് തടസ്സമില്ലാത്ത അനുഭവമാകുന്നതിന് ഫാസ്റ്റ് സൈഡ് ഫിംഗർപ്രിന്റ് സെൻസറിന് നന്ദി.

POCO M6 5G ശ്രദ്ധേയമായ വിശദാംശങ്ങളോടെ മികച്ചതും വ്യക്തവുമായ ചിത്രങ്ങൾ പകർത്തുന്നു ഒരു 50MP AI ഡ്യുവൽ ക്യാമറയുടെ ഗർവ്വോടെയാണെത്തുന്നത്. 5എംപി AI സെൽഫി ക്യാമറയാണ് സ്മാർട്ട്ഫോണിന്റെ മുൻ ക്യാമറ. ശക്തമായ 5000mAh ബാറ്ററിയും 18W ഫാസ്റ്റ് ചാർജിംഗ് പിന്തുണയും 10W C-ടൈപ്പ് ഇൻ-ബോക്സ് ചാർജറും ഫോണിന്റെ ഇന്ധനം  നിറയ്ക്കുന്നത് വേഗമാക്കുന്നു. POCO M6 5G ഉപയോക്താക്കൾക്ക് അവരുടെ പ്രിയപ്പെട്ട സംഗീതം യാതൊരു വിട്ടുവീഴ്ചയും കൂടാതെ ആസ്വദിക്കാൻ അനുവദിക്കുന്ന 3.5mm ഹെഡ്‌ഫോൺ ജാക്കും അവതരിപ്പിക്കുന്നു.

വിപണി ലഭ്യതയും വിലയും

POCO M6 5G 2023 ഓറിയോൺ ബ്ലൂ, ഗാലക്‌റ്റിക് ബ്ലാക്ക് എന്നീ രണ്ട് നിറങ്ങളിലായി ഡിസംബർ 26-ന് ഉച്ചയ്ക്ക് 12 മണി മുതൽ ഫ്ലിപ്പ്കാർട്ടിൽ ലഭ്യമാകും:, വില 9,499 രൂപയിൽ ആരംഭിക്കുന്നു. കൂടതെ POCO M6 5G വാങ്ങുന്ന ഉപഭോക്താക്കളിൽ, എയർടെൽ പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് മാത്രമായി 50GB അധിക ഡാറ്റയും ലഭ്യമാണ്.

*ഐ‌സി‌ഐ‌സി‌ഐ‌ ഡെബിറ്റ്/ ക്രെഡിറ്റ് കാർഡുകൾ ഇ‌.എം‌.ട്രാൻസാക്‌ഷനുകൾ എന്നിവയിലെ 1,000 രൂപയുടെ ഓഫർ അല്ലെങ്കിൽ അല്ലെങ്കിൽ തത്തുല്യമായ ഉൽപ്പന്ന എക്സ്ചേഞ്ച് ഓഫർ എന്നിവയ്ക്കുശേഷം ഉപഭോക്താക്കൾക്ക് 4+128GB, 6+128GB, 8+256GB വേരിയന്റുകൾ യഥാക്രമം  9,499 രൂപ, 10,499 രൂപ, 12,499 രൂപ എന്നിങ്ങനെ ആവേശകരമായ വിലയിൽ ഡിവൈസ്ഭ്യമാകും.

Related Topics

Share this story