Times Kerala

 പോക്കോ ഇന്ത്യ തങ്ങളുടെ ഏറ്റവും പൂർണ്ണതയുള്ള സ്മാർട്ട്‌ഫോണായ #The5GAllStar POCO X5 5G പുറത്തിറക്കി

 
 പോക്കോ ഇന്ത്യ തങ്ങളുടെ ഏറ്റവും പൂർണ്ണതയുള്ള സ്മാർട്ട്‌ഫോണായ #The5GAllStar POCO X5 5G പുറത്തിറക്കി
  ഇന്ത്യയിലെ മുൻനിര കൺസ്യൂമർ ടെക്നോളജി ബ്രാൻഡുകളിലൊന്നായ പോക്കോ, തങ്ങളുടെ ജനപ്രിയ X-സീരീസിന് കീഴിൽ  POCO X5 5G എന്ന പുതിയ സ്മാർട്ട്‌ഫോൺ അവതരിപ്പിക്കുന്നതായി ഇന്ന് പ്രഖ്യാപിച്ചു. Qualcomm® Snapdragon® 695 പ്രോസസ്സർ, 6.67" 120Hz സൂപ്പർ AMOLED ഡിസ്‌പ്ലേ, 48എംപി ട്രിപ്പിൾ ക്യാമറ, 33W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,000mAh ബാറ്ററി തുടങ്ങിയ ആവേശകരമായ ഫീച്ചറുകളുമായി പോക്കോ ഇന്ത്യ #The5GAllStar വിപണിയിലേക്ക് എത്തിക്കുന്നു.
"മിഡ്-റേഞ്ച് വിഭാഗത്തിൽ ഞങ്ങളുടെ സ്ഥാനം ശക്തിപ്പെടുത്തുന്ന, ഞങ്ങളുടെ #The5GAllStar ആയ POCO X5 5G സാങ്കേതികവിദ്യയുടെയും പുതുമയുടെയും തികവാർന്ന സംയോജനമാണ്. POCO X5 5G-യ്‌ക്ക് ലോകമെമ്പാടും നിന്നുമുള്ള മികച്ച പ്രതികരണത്തിന് ഞങ്ങൾ സാക്ഷ്യം വഹിക്കുകയും, പുതുതായി പുറത്തിറക്കിയ POCO X5 Pro 5G ഫെബ്രുവരി മാസത്തിൽ ഇന്ത്യയിൽ ഫ്ലിപ്കാർട്ടിൽ ഒന്നാം നമ്പർ സ്മാർട്ട്ഫോൺ എന്ന സ്ഥാനം നേടുകയും ചെയ്തു. POCO X5 5G വിപണിയിൽ ഒരു വിപ്ലവം സൃഷ്ടിക്കുമെന്നും, 5G അനുഭവത്തെ കൂടുതൽ പുനർനിർവചിക്കുമെന്നും ഞങ്ങൾക്ക് ഉറപ്പുണ്ട്." ഫോൺ പുറത്തിറക്കുന്നതിനെക്കുറിച്ച് ഹിമാൻഷു ടണ്ടൻ, കൺട്രി ഹെഡ്, പോക്കോ ഇന്ത്യ പറഞ്ഞു.
ഈ വിഭാഗത്തിലെ ഏറ്റവും കരുത്തുറ്റ 5G പ്രോസസ്സറുകളിലൊന്നായ Snapdragon® 695 ആണ് POCO X5 5G-യ്ക്ക് കരുത്ത് പകരുന്നത്. ഇത് ഉയർന്ന ബാൻഡ്‌വിഡ്ത്തും ലോ-ലേറ്റൻസിയുമുള്ള കണക്ഷനുകൾ വാഗ്ദാനം ചെയ്യുന്നു. ഇത് 7 5G ബാൻഡുകളോടെ വരുന്നു, കൂടാതെ 2.5Gbps വരെ ഡൗൺലോഡ് വേഗതയുള്ള ഇരട്ട 5G പിന്തുണയും ഉണ്ട്*. FHD+ സൂപ്പർ AMOLED ഡിസ്‌പ്ലേയുള്ള ഈ വിഭാഗത്തിൽ അപൂർവ്വമായ 5G സ്‌മാർട്ട്‌ഫോണായ POCO X5 5G കോർണിംഗ് ഗൊറില്ല ഗ്ലാസ് പരിരക്ഷയുള്ള വലിയ 6.67" വലിയ ഡിസ്‌പ്ലേ ഉള്ളതാണ്. അത് ഉപയോക്താവിന്റെ ഉള്ളടക്ക കാഴ്ചാനുഭവം മികച്ചതാക്കുന്നു.
POCO X5 5G-യിൽ 48MP f/1.8 പ്രൈമറി ക്യാമറയാണുള്ളത്. അത് മികച്ച ചിത്രങ്ങളും വീഡിയോകളും പകർത്താൻ കഴിവുള്ളതാണ്. സൂക്ഷ്മമായ വിശദാംശത്തിനായി 8 എംപി അൾട്രാ വൈഡ് ക്യാമറയും 2 എംപി മാക്രോ സെൻസറും ഇതിലുണ്ട്. മികച്ച വ്യക്തതയും വിശദാംശങ്ങളും നൽകുന്ന 13എംപി ഫ്രണ്ട് ക്യാമറയും POCO X5 5G-യിൽ ഉണ്ട്. വാരാന്ത്യം ചെലവഴിക്കാൻ ഒരു ശരാശരി ഉപയോക്താവിനെ പിന്തുണയ്ക്കുന്നതിന് ആവശ്യമായ 5,000mAh ബാറ്ററിയെ സ്മാർട്ട്ഫോൺ പിന്തുണയ്ക്കുന്നു. ഇത് ബോക്സിൽ 33W ഫാസ്റ്റ് ചാർജറോടെയാണ് വരുന്നത്. വെറും 22 മിനിറ്റിനുള്ളിൽ ബാറ്ററിയുടെ പകുതി ചാർജ് ചെയ്യും. വേഗതയേറിയതും കൂടുതൽ ഫലപ്രദവുമായ ഒരു എർഗണോമിക് ഡിസൈനും വശത്തുള്ള ഫിംഗർപ്രിന്റ് സെൻസറുമുള്ള POCO X5 5G 188 ഗ്രാം ഭാരവും 7.98 മി.മീ. കനമുള്ളതുമാണ്.
6GB+128GB, 8GB+256GB എന്നിങ്ങനെ രണ്ട് സ്റ്റോറേജ് വേരിയന്റുകളിലും സൂപ്പർനോവ ഗ്രീൻ, വൈൽഡ്‌കാറ്റ് ബ്ലൂ, ജാഗ്വാർ ബ്ലാക്ക് എന്നീ മൂന്ന് നിറങ്ങളിലും പുറത്തിറക്കിയ POCO X5 5G-യ്ക്ക് യഥാക്രമം 18,999 രൂപയും 20,999 രൂപയുമാണ് വില. ഐസിഐസിഐ ബാങ്ക് കാർഡുകൾ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് 2000 രൂപ കിഴിവിലും സ്മാർട്ട്‌ഫോൺ അപ്‌ഗ്രേഡ് ചെയ്യാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് 2000 രൂപയുടെ അധിക എക്‌സ്‌ചേഞ്ച് ഡിസ്‌കൗണ്ടിലും മാർച്ച് 21 മുതൽ ഫ്ലിപ്പ്കാർട്ടിൽ ഇത് ലഭ്യമാകും.

Related Topics

Share this story