Times Kerala

 ഇന്ത്യയിൽ പോക്കോ പോഡ്സ് പുറത്തിറക്കി പോക്കോ AIoT മേഖലയിലേക്ക് പ്രവേശിക്കുന്നു

 
 ഇന്ത്യയിൽ പോക്കോ പോഡ്സ് പുറത്തിറക്കി പോക്കോ AIoT മേഖലയിലേക്ക് പ്രവേശിക്കുന്നു
 

ഇന്ത്യയിലെ മുൻനിര കൺസ്യൂമർ ടെക്നോളജി ബ്രാൻഡുകളിലൊന്നായ പോക്കോ ഇന്ത്യ, പോക്കോ പോഡ്‌സിന്റെ പുറത്തിറക്കി TWS വിഭാഗത്തിലേക്കുള്ള തങ്ങളുടെ പ്രവേശനം അടയാളപ്പെടുത്തി. ആഴമേറിയ ശ്രവണാനുഭവത്തിനായി നിർമ്മിച്ചതാണ് ഈ ഉൽപ്പന്നം. തുലനം ചെയ്യാനാവാത്ത ഡൈനാമിക്കായ ഓഡിയോ പ്രകടനവും ശക്തമായ ബാസും നൽകാനായാണ് പോക്കോ പോഡ്സ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. 2023 ജൂലൈ 29 മുതൽ ഫ്ലിപ്കാർട്ടിൽ 1,199 രൂപയെന്ന ആകർഷകമായ വിലയിൽ പോക്കോ പോഡ്സ് ലഭ്യമാകും.

"പ്രീമിയം സാങ്കേതികവിദ്യ ഉപയോഗിച്ച് ഓരോ ഇന്ത്യക്കാരനെയും ശാക്തീകരിക്കുക എന്ന കാഴ്ചപ്പാടോടെ, പോക്കോ പോഡ്‌സ് പുറത്തിറക്കി ഞങ്ങൾ അഭിമാനപൂർവ്വം ഇന്ത്യയിലെ AIoT മേഖലയിലേക്ക് പ്രവേശിക്കുകയാണ്. അത്യാധുനികമായ നൂതനത്വത്തിന്റെയും തടസ്സമില്ലാത്ത കണക്റ്റിവിറ്റിയുടെയും സമാനതകളില്ലാത്ത ഓഡിയോ പ്രകടനത്തിന്റെയും മികച്ച സംയോജനമാണ് പോക്കോ പോഡുകൾ. അസാധാരണമായ അനുഭവങ്ങൾ നൽകുന്നതിനും ഉപയോക്താക്കൾക്കായി ഒരു ആവേശകരമായ ടെക്നോളജി പോർട്ട്‌ഫോളിയോ അവതരിപ്പിക്കുന്നതിനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്." പുതിയ ഉൽപ്പന്ന അവതരണത്തെ കുറിച്ച് ഹിമാൻഷു ടണ്ടൻ, കൺട്രി ഹെഡ്, പോക്കോ ഇന്ത്യ പറഞ്ഞു.

പോക്കോ പോഡ്സിൽ 12മി.മീ. ഡ്രൈവറുകൾ സജ്ജീകരിച്ചിരിക്കുന്നു. ഇവ കൃത്യമായ ബാസ് പ്രകടനം നൽകാനും ഉപയോക്താക്കൾക്ക് സമ്പുഷ്ടവും വ്യക്തവും കൃത്യവുമായ ശബ്‌ദം നൽകാനുമായി ട്യൂൺ ചെയ്‌തിരിക്കുന്നു. ഒറ്റ ചാർജിൽ 30 മണിക്കൂർ വരെ നീണ്ടുനിൽക്കുന്ന ബാറ്ററി  നൽകുന്ന ഈ ഇയർബഡുകൾ അതിവേഗ ചാർജിംഗ് ലഭ്യമാക്കുന്നു. 10 മിനിറ്റ് ചാർജ് ചെയ്താൽ 90 മിനിറ്റ് ഉപയോഗിക്കാം. കൂടാതെ, പോക്കോ പോഡ്‌സ് കുറഞ്ഞ ലേറ്റൻസി മോഡ് അവതരിപ്പിക്കുന്നു. ഇത് ഗെയിമർമാർക്കും സിനിമാ പ്രേമികൾക്കും സംഗീത പ്രേമികൾക്കും അനുയോജ്യമാണ്. ഈ മോഡ് 60മില്ലി സെക്കൻഡ് വരെയുള്ള അവിശ്വസനീയമായ തരത്തിൽ കുറഞ്ഞ ലേറ്റൻസി ഉറപ്പ് നൽകുന്നു, മുമ്പൊരിക്കലുമില്ലാതിരുന്ന ആഴത്തിലുള്ള അനുഭവം നൽകുന്നു.
 
IPX4 റേറ്റിംഗ് ഉള്ളതിനാൽ ഇത് വിയർപ്പിനെയും വെള്ളത്തെയും പ്രതിരോധിക്കും. അതുവഴി തീവ്രമായ വ്യായാമങ്ങളിലോ പുറത്തുള്ള ജോലികളിലോ ഈടുനിൽപ്പും വിശ്വാസ്യതയും ഉറപ്പാക്കുന്നു. മെച്ചപ്പെടുത്തിയ കണക്റ്റിവിറ്റിക്കായി ഏറ്റവും പുതിയ ബ്ലൂടൂത്ത് v5.3 (ബ്ലൂടൂത്ത് ലോ എനർജി) സാങ്കേതികവിദ്യയാണ് ഇതിൽ ഉപയോഗിക്കുന്നത്. കൂടാതെ, പോക്കോ പോഡുകൾ ഗൂഗിൾ ഫാസ്റ്റ് പെയർ സഹിതം വരുന്നു. ഒരൊറ്റ ടാപ്പിൽ തടസ്സങ്ങളില്ലാത്ത ഉപകരണ കണക്ഷനുകൾ അനുവദിക്കുന്നു. ഇത് അവയെ അവിശ്വസനീയമായ വിധത്തിൽ ഉപയോക്തൃ സൗഹൃദമാക്കി  മാറ്റുന്നു. എൻവയോൺമെന്റൽ നോയ്‌സ് ക്യാൻസലേഷൻ ടെക്‌നോളജി ഉപയോഗിച്ച്, ശബ്ദമുഖരിതമായ ചുറ്റുപാടുകൾക്കിടയിലും പോക്കോ പോഡ്സ് വ്യക്തമായ ശബ്ദം നൽകും. 

Related Topics

Share this story