Times Kerala

 ഫോൺപേ ലങ്കാപേയുമായി കൈകോർക്കുന്നു

 
wsdw
 കൊളംബോയിൽ നടന്ന ഇവൻ്റിൽ, ലങ്കാപേയുമായി സഹകരിച്ച് ലങ്കQR മർച്ചൻ്റ് പോയിൻ്റുകളിലുടനീളം UPI പേയ്മെൻ്റ് സ്വീകരിക്കുന്നത് പ്രവർത്തനക്ഷമമാക്കിയതായി ഫോൺപേ അറിയിച്ചു. ചടങ്ങിൽ ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ ശ്രീ സന്തോഷ് ഝാ മുഖ്യാതിഥിയായിരുന്നു. ഇന്ത്യയും ശ്രീലങ്കയും തമ്മിൽ മൊത്തത്തിലുള്ള കണക്റ്റിവിറ്റിയിൽ ഫിൻടെക് കണക്റ്റിവിറ്റി വഹിച്ച പ്രധാന പങ്ക് അദ്ദേഹം എടുത്തുപറഞ്ഞു. സമ്മേളനത്തെ അഭിസംബോധന ചെയ്ത ശ്രീലങ്കൻ സെൻട്രൽ ബാങ്ക് (CBSL) ഗവർണർ ഡോ. നന്ദലാൽ വീരസിംഗ, ഈ സഹകരണത്തിലൂടെ ശ്രീലങ്കൻ വ്യാപാരികൾക്ക്  പുതിയ അവസരങ്ങൾ തുറക്കുന്നതിനും മത്സരശേഷി വർദ്ധിപ്പിക്കുന്നതിനുമുള്ള അവസരവും അത് നൽകുന്ന നേട്ടങ്ങളും എടുത്ത് പറഞ്ഞു.
ലങ്കാപേ സിഇഒ ചന്ന ഡി സിൽവയും സദസ്സിനെ അഭിസംബോധന ചെയ്തു. അദ്ദേഹം പ്രാദേശിക ബിസിനസുകൾക്കുള്ള സാധ്യതകളും വളർച്ചാ വഴികളും കേന്ദ്രീകരിച്ചുള്ള 'ശ്രീലങ്കയിലെ ഡിജിറ്റൽ പേയ്മെൻ്റുകളുടെ ഭാവി: ശ്രീലങ്കൻ ബിസിനസുകൾക്കുള്ള അവസരങ്ങൾ' എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള പാനൽ ചർച്ചയുടെ അദ്ധ്യക്ഷനാവുകയും ചെയ്തു. വികസിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക രംഗത്ത് മത്സരാധിഷ്ഠിതമായി നിലകൊള്ളുന്നതിന് ബിസിനസ്സിന് ഡിജിറ്റൽ പേയ്മെൻ്റ് സാങ്കേതികവിദ്യകൾ എങ്ങനെ പ്രയോജനപ്പെടുത്തണമെന്നതിനെക്കുറിച്ചും വിശാലമായ വിപണിയിലേക്ക് എങ്ങനെ പ്രവേശിക്കാമെന്നതിനെക്കുറിച്ചും ശ്രീമതി ശശി കണ്ടമ്പി, GM/CEO, നാഷണൽ സേവിംഗ്സ് ബാങ്ക്; ശ്രീ. സഞ്ജയ് വിജെമാൻ, COO, ഹാട്ടൺ നാഷണൽ ബാങ്ക് PLC; കോൺറാഡ് ഡയസ്, LOLC ഫിനാൻസ് PLC ചെയർമാൻ ഡയലോഗ് ഫിനാൻസ് PLC ചെയർപേഴ്സൺ രേണുക ഫെർണാണ്ടോ എന്നിവർ സെഷനിൽ സംസാരിച്ചു.
പാനൽ ചർച്ചയ്ക്ക് ശേഷം, ഫോൺപേ ഇൻ്റർനാഷണൽ പേയ്മെൻ്റ് CEO റിതേഷ് പൈ, ആഗോള വിപണികൾക്കായി UPI എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിനെക്കുറിച്ചും വ്യാപാരികൾക്ക് അത് വാഗ്ദാനം ചെയ്യുന്ന വളർച്ചാ സാധ്യതകളെക്കുറിച്ചും ഉള്ള തങ്ങളുടെ ഉൾക്കാഴ്ചകൾ അനാവരണം ചെയ്തു.
ബാങ്കിംഗ് മേഖലകളിലെ മുതിർന്ന പ്രതിനിധികൾ, പേയ്മെൻ്റ് സിസ്റ്റം ദാതാക്കൾ, ടൂറിസം മേഖലയിലെയും ബിസിനസ്സ് അസോസിയേഷനുകളിലെയും പ്രതിനിധികൾ എന്നിവരുൾപ്പെടെ ശ്രീലങ്കൻ സാമ്പത്തിക രംഗത്ത് നിന്നുള്ള നിരവധി പ്രധാന പങ്കാളികളുടെ സാന്നിധ്യവും ചടങ്ങിൽ ഉണ്ടായിരുന്നു. NPCI ഇൻ്റർനാഷണൽ പേയ്മെൻ്റ് ലിമിറ്റഡുമായുള്ള (NIPL) ലങ്കാപേയുടെ പങ്കാളിത്തത്തിലൂടെയാണ് ഈ സഖ്യം സാധ്യമായത്.
ശ്രീലങ്കയിലേക്ക് യാത്ര ചെയ്യുന്ന ഫോൺപേ ഉപയോക്താക്കൾക്ക് ഇപ്പോൾ UPI ഉപയോഗിച്ച് രാജ്യമെമ്പാടുമുള്ള ലങ്കാപേQR വ്യാപാരികൾക്ക് പേയ്മെൻ്റുകൾ നടത്താനാകുമെന്ന് ഈ പരിപാടിയിൽ ഫോൺപേ പ്രഖ്യാപിച്ചു. പണം കൊണ്ടുപോകുകയോ കറൻസി മാറ്റത്തിനെക്കുറിച്ച് ആകുലരാകുകയോ ചെയ്യാതെ ഉപയോക്താക്കൾക്ക് സുരക്ഷിതവും വേഗത്തിലുള്ളതുമായ പേയ്മെൻ്റുകൾ നടത്താൻ ലങ്കാQR കോഡ് സ്കാൻ ചെയ്യാനാകും. കറൻസി വിനിമയ നിരക്ക് കാണിച്ചുകൊണ്ട് അവരുടെ അക്കൗണ്ടിൽ നിന്ന് രൂപയിൽ തുക കുറയ്ക്കും. ഈ ഇടപാടുകൾ യൂണിഫൈഡ് പേയ്മെൻ്റ് ഇൻ്റർഫേസും (UPI) ലങ്കാപേ നാഷണൽ പേയ്മെൻ്റ് നെറ്റ്വർക്കും വഴി സുഗമമാക്കപ്പെട്ടിരിക്കുന്നു
ചടങ്ങിൽ സംസാരിച്ച ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ ശ്രീ സന്തോഷ് ഝാ, "ഇരു രാജ്യങ്ങൾക്കും ഡിജിറ്റൽ പങ്കാളിത്തത്തിലൂടെ സഹകരിക്കാനുള്ള വലിയ ലക്ഷ്യത്തിൻ്റെ ഒരു പ്രധാന ഭാഗമാണ് UPI ലോഞ്ച്" എന്ന് അഭിപ്രായപ്പെട്ടു. "ശ്രീലങ്കയ്ക്കും ഉഭയകക്ഷി സാമ്പത്തിക പങ്കാളിത്തത്തിനും അപാരമായ പരിവർത്തന സാധ്യതകളുള്ള തനതായ ഡിജിറ്റൽ ഐഡൻ്റിറ്റി പ്രോഗ്രാമിൻ്റെയും ഡിജിറ്റൽ സ്റ്റാക്കിൻ്റെ മറ്റ് ഘടകങ്ങളുടെയും വികസനത്തിൽ ഇന്ത്യയും ശ്രീലങ്കയെ പിന്തുണയ്ക്കുന്നു", എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഫോൺപേ, ഇൻ്റർനാഷണൽ പേയ്മെൻ്റ് സിഇഒ റിതേഷ് പൈ ഇങ്ങനെ കൂട്ടിച്ചേർത്തു, "ലങ്കാപേയുമായുള്ള പങ്കാളിത്തം പ്രഖ്യാപിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. യാത്ര ചെയ്യുമ്പോൾ പരിചിതവും സുരക്ഷിതവുമായ പേയ്മെൻ്റ് രീതി ഉപയോഗിക്കാനും ലങ്കാQR മർച്ചൻ്റ് പോയിൻ്റുകളിലുടനീളം പണമടയ്ക്കാനും കഴിയുന്ന ഇന്ത്യൻ ടൂറിസ്റ്റുകൾക്ക് ഈ സഹകരണം സമാനതകളില്ലാത്ത സൗകര്യം പ്രദാനം ചെയ്യുന്നു. പേയ്മെൻ്റുകളിൽ പുതുമ കൊണ്ടുവരുന്നതിൽ ഫോൺപേ എപ്പോഴും മുൻപന്തിയിലാണ്. ഇന്ത്യയിലുടനീളം UPI അഡാപ്റ്റേഷൻ നടത്താൻ കഴിയുന്നതിൽ ഞങ്ങൾക്ക് വളരെയധികം അഭിമാനമുണ്ട്. ഞങ്ങളുടെ സേവനങ്ങൾ ശ്രീലങ്കയിലേക്ക് വിപുലീകരിക്കുന്നത് ആവേശകരമായ മറ്റൊരു ചുവടുവയ്പ്പാണ്."
ലങ്കപേ CEO ചന്ന ഡി സിൽവ ഇങ്ങനെ കൂട്ടിച്ചേർത്തു, "ശ്രീലങ്കയും ഇന്ത്യയും തമ്മിലുള്ള അതിർത്തി കടന്നുള്ള പേയ്മെൻ്റുകളിൽ വിപ്ലവം സൃഷ്ടിക്കാൻ ഫോൺപേ-യുമായി സഹകരിക്കുന്നതിൽ ലങ്കപേയ്ക്ക് സന്തോഷമുണ്ട്. ഈ പങ്കാളിത്തത്തിലൂടെ ഫോൺപേ ആപ്പ് വഴി ശ്രീലങ്കയിലെ എല്ലാ ലങ്കാQR മർച്ചൻ്റ് പോയിൻ്റുകളിലും ഇന്ത്യൻ ടൂറിസ്റ്റുകൾക്കും ബിസിനസ്സ് യാത്രക്കാർക്കും കൂടുതൽ സൗകര്യപ്രദമായ രീതിയിൽ തടസ്സങ്ങളില്ലാതെ UPI പേയ്മെൻ്റുകൾ നടത്താൻ കഴിയും. ഈ സഹകരണത്തിൻ്റെ സാധ്യതയെക്കുറിച്ച് ഞങ്ങൾക്ക് വളരെയധികം പ്രതീക്ഷകളുണ്ട്. ഇത് ശ്രീലങ്കയിൽ താമസിക്കുന്ന ഇന്ത്യൻ ടൂറിസ്റ്റുകളുടെയും ബിസിനസ്സ് യാത്രക്കാരുടെയും പേയ്മെൻ്റ് അനുഭവം മെച്ചപ്പെടുത്തും. കൂടാതെ ഇത്  വ്യാപാരികൾക്ക് ചെലവ് കുറഞ്ഞ കാർഡ് പേയ്മെൻ്റുകൾക്കുള്ള അവസരവും നൽകുന്നു. നവീകരണം ഈ സഖ്യത്തിൻ്റെ ആണിക്കല്ലായിരിക്കുമെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിലേക്ക് നയിക്കുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു."
ഫോൺപേ ഗ്രൂപ്പിനെക്കുറിച്ച്
ഫോൺപേ ഗ്രൂപ്പ് ഇന്ത്യയിലെ മുൻനിര ഫിൻടെക് കമ്പനിയാണ്. ഇതിൻ്റെ പ്രധാന ഉൽപ്പന്നമായ ഫോൺപേ ഡിജിറ്റൽ പേയ്മെൻ്റ് ആപ്പ്, 2016 ഓഗസ്റ്റിൽ സമാരംഭിച്ചു. വെറും 7 വർഷത്തിനുള്ളിൽ, രജിസ്റ്റർ ചെയ്ത 535+ മില്ല്യൺ ഉപയോക്താക്കളും 39+ മില്ല്യൺ വ്യാപാരികളുടെ ഡിജിറ്റൽ പേയ്മെൻ്റ് സ്വീകാര്യ ശൃംഖലയുമായി ഇന്ത്യയിലെ മുൻനിര ഉപഭോക്തൃ പേയ്മെൻ്റ് ആപ്പായി കമ്പനി മാറി. ഫോൺപേ പ്രതിദിനം 255+ മില്ല്യൺ ട്രാൻസാക്ഷനുകൾ നടത്തുന്നു. ഇവയുടെ മൊത്തം വാർഷിക പേയ്മെൻ്റ് മൂല്യം (TPV), 1.5+ ട്രില്യൺ USD ആണ്. 
ഡിജിറ്റൽ പേയ്മെൻ്റുകളിലെ ആധിപത്യത്തിന് ശേഷം, ഫോൺപേ ഗ്രൂപ്പ് സാമ്പത്തിക സേവനങ്ങളിലേക്കും (ഇൻഷുറൻസ്, ലെൻഡിംഗ്, വെൽത്ത്) പുതിയ ഉപഭോക്തൃ സാങ്കേതിക ബിസിനസുകളിലേക്കും തങ്ങളുടെ സേവനം (പിൻകോഡ് - ഹൈപ്പർലോക്കൽ ഇ-കൊമേഴ്സ്, ഇൻഡസ് ആപ്പ്സ്റ്റോർ - ഇന്ത്യയിലെ ആദ്യത്തെ പ്രാദേശികവൽക്കരിച്ച ആപ്പ്സ്റ്റോർ) വിപുലീകരിച്ചു. മെച്ചപ്പെട്ട പണമിടപാടുകളും സേവനങ്ങളിലേക്കുള്ള പ്രവേശനവും ലഭ്യമാക്കിക്കൊണ്ട് 'ഓരോ ഇന്ത്യക്കാരനും അവരുടെ ജീവിതം മെച്ചപ്പെടുത്താൻ തുല്യ അവസരം വാഗ്ദാനം ചെയ്യുക', എന്ന കമ്പനി വിഷന് അനുയോജ്യമായ ബിസിനസ് പോർട്ട്ഫോളിയോ ഉള്ള, ഇന്ത്യ ആസ്ഥാനമായയി പ്രവർത്തിക്കുന്ന ടെക്നോളജി കമ്പനിയാണ് ഫോൺപേ ഗ്രൂപ്പ്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: media@phonepe.com
ലങ്കാപേയെ കുറിച്ച്
2002-ൽ സ്ഥാപിതമായ, ലങ്കാപേ ശ്രീലങ്കയുടെ നാഷണൽ പേയ്മെൻ്റ് നെറ്റ്വർക്കാണ്. ഒട്ടനവധി ഡിജിറ്റൽ പേയ്മെൻ്റ് സൊല്യൂഷനുകൾക്കൊപ്പം, ശ്രീലങ്കൻ സെൻട്രൽ ബാങ്കിൻ്റെ മാർഗനിർദേശപ്രകാരം ആഭ്യന്തര ഇൻ്റർബാങ്ക് പേയ്മെൻ്റുകളും സെറ്റിൽമെൻ്റുകളും ഈ സ്ഥാപനം സുഗമമാക്കുന്നു. ദക്ഷിണേഷ്യയിലെ ഏറ്റവും നൂതനമായ പേയ്മെൻ്റ് ശൃംഖലകളിലൊന്നായ ലങ്കാപേ ഈ മേഖലയിൽ നിരവധി പേയ്മെൻ്റ് സാങ്കേതികവിദ്യാ നവീകരണങ്ങൾ ആദ്യമായി അവതരിപ്പിച്ചു. സെൻട്രൽ ബാങ്ക് ഓഫ് ശ്രീലങ്കയുടെയും രാജ്യത്തെ എല്ലാ ലൈസൻസുള്ള വാണിജ്യ ബാങ്കുകളുടെയും ഉടമസ്ഥതയിലുള്ള ഈ സ്ഥാപനം മേഖലയിലെ ഏറ്റവും മികച്ച പൊതു സ്വകാര്യ പങ്കാളിത്തമായി കണക്കാക്കപ്പെടുന്നു. 2020-ൽ, ശ്രീലങ്കൻ സെൻട്രൽ ബാങ്കിൻ്റെ മാർഗനിർദേശപ്രകാരം, ലങ്കാപേ ലങ്കാQR സമാരംഭിച്ചു. നിലവിൽ 19 പ്രാദേശിക ബാങ്കുകളും ധനകാര്യ കമ്പനികളും ദ്വീപിലുടനീളം ഏകദേശം 400,000 വ്യാപാരികളുള്ള ലങ്കാQR നെറ്റ്വർക്കുമായി ബന്ധിപ്പിച്ചിരിക്കുന്നു.

Related Topics

Share this story