Times Kerala

 മർച്ചൻ്റ് ലെൻഡിംഗിനായി PhonePe ഒരു പ്ലാറ്റ്ഫോം ആരംഭിച്ചിരിക്കുന്നു 

 
ഇൻഷുറൻസ് ബ്രോക്കിംഗ് ലൈസൻസ് നേടി PhonePe
 

35 ദശലക്ഷത്തിലധികം വ്യാപാരികൾക്ക് പൂർണ്ണമായും ഡിജിറ്റലിലും തടസ്സങ്ങളില്ലാതെയും വായ്പ ലഭ്യമാക്കുന്നതിന് ബാങ്കുകളെയും NBFC-യെയും (നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികൾ) അനുവദിക്കുന്ന മർച്ചൻ്റ് ലെൻഡിംഗ് പ്ലാറ്റ്ഫോം ആരംഭിക്കുന്നതായി PhonePe പ്രഖ്യാപിച്ചു. ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് (SMEs) സാമ്പത്തിക ഉൾപ്പെടുത്തൽ നൽകുന്നതിനുള്ള PhonePe-യുടെ പ്രതിബദ്ധതയെ ഇതിലൂടെ വീണ്ടും വ്യക്തമാക്കുന്നു.
ഇന്ത്യയിലെ SMEs സംഘടിത വായ്പ ലഭ്യമാക്കുന്നതിൽ, അവരുടെ വളർച്ചയെ തടസ്സപ്പെടുത്തുന്നതും അവരുടെ സാധ്യതകളെ തടസ്സപ്പെടുത്തുന്നതുമായുള്ള വെല്ലുവിളികൾ ദീർഘകാലമായി നേരിടുന്നു. ഈ ഓഴിവാക്കാനാവാത്ത ആവശ്യം മനസിലാക്കി, PhonePe, PhonePe for Business ആപ്പിൽ വായ്പ നൽകുന്ന പങ്കാളികൾ മിനിറ്റുകൾക്കുള്ളിൽ വായ്പകൾ അംഗീകരിക്കുന്നുവെന്ന് ഉറപ്പാക്കുന്ന തടസ്സങ്ങളില്ലാത്ത ഒരു എൻഡ്-ടു-എൻഡ് നടപടികൾ രൂപകൽപ്പന ചെയ്തിരിക്കുന്നു. PhonePe അതിന്റെ ശക്തമായ വിതരണ ശൃംഖലയും മികച്ച സാങ്കേതിക കഴിവുകളും പ്രയോജനപ്പെടുത്തുകയും, അതേസമയം ലെൻഡിംഗ് പങ്കാളികൾ അണ്ടർ റൈറ്റിംഗ്, വിതരണം, വായ്പ ശേഖരണം എന്നിവയിൽ അവരുടെ വൈദഗ്ദ്ധ്യം പ്രകടിപ്പിക്കുകയും ചെയ്യുന്നു.  
2023 മെയ് മുതൽ PhonePe-യ്ക്ക് വിശ്വസ്തരായ NBFC പങ്കാളികൾ വഴി 20,000-ലധികം ലോണുകൾ വിതരണം ചെയ്യാൻ വിജയകരമായി സാധിച്ചു. അസാധാരണമായ ആദ്യകാല ട്രാക്ഷനിൽ (early traction), SME-കൾക്കിടയിൽ ക്രെഡിറ്റിനുള്ള വമ്പിച്ച ഡിമാൻഡും ഈ ആവശ്യം നിറവേറ്റുന്നതിൽ PhonePe യുടെ മാർക്കറ്റ് പ്ലേസ് മോഡലിന്റെ ഫലപ്രാപ്തിയും കമ്പനി എടുത്തുകാട്ടുന്നു. പേയ്മെൻ്റ് ബിസിനസിൽ, വ്യാപാരികളുമായുള്ള ശക്തമായ ഇടപഴകലാണ് PhonePe-യെ വേറിട്ടു നിർത്തുന്ന വ്യതിരിക്തമായ ഘടകങ്ങളിലൊന്ന്. ഒരു വ്യാപാരിയുടെ ഇടപാട് പെരുമാറ്റത്തെക്കുറിച്ചുള്ള കമ്പനിയുടെ ആഴത്തിലുള്ള ധാരണ, വ്യാപാരിയുടെ ബിസിനസ്സിന്റെ നിലനിൽപ്പിനെ സാധൂകരിക്കുന്ന ഒരു ശക്തമായ മാനമാണ്. കൂടാതെ, അത്യാധുനിക ഡാറ്റാ സയൻസ്-ഡ്രൈവ് മോഡലുകൾ ഉപയോഗിച്ച് PhonePe അതിന്റെ ക്രെഡിറ്റ് സ്കോർ സജീവമായി വികസിപ്പിക്കുന്നു, ഇത് പങ്കാളിയുടെ വായ്പാ പ്രക്രിയയെ കൂടുതൽ വർദ്ധിപ്പിക്കുകയും കൂടുതൽ എളുപ്പത്തിൽ ക്രെഡിറ്റ് ആക്സസ് ചെയ്യാൻ SME-കളെ പ്രാപ്തരാക്കുകയും ചെയ്യുന്നു.
ലോഞ്ചിൻ്റെ സമയത്ത്, ഫിനാൻഷ്യൽ സർവീസസ് വൈസ് പ്രസിഡന്റ് ഹേമന്ത് ഗാലയുടെ വാക്കുകളിലൂടെ, “സാമ്പത്തിക ഉൾപ്പെടുത്തൽ പ്രോത്സാഹിപ്പിക്കുക എന്നതാണ് PhonePe യുടെ ദൗത്യത്തിന്റെ കാതൽ. മാർക്കറ്റ്പ്ലേസ് മോഡൽ ഉപയോഗിച്ച് ഞങ്ങളുടെ പ്ലാറ്റ്ഫോമിൽ മർച്ചന്റ് ലെൻഡിംഗ് ആരംഭിക്കുന്നതിൽ ഞങ്ങൾ ആവേശഭരിതരാണ്, SME-കൾക്കും MSME-കൾക്കും സംഘടിത വായ്പ ലഭ്യമാക്കുകയും അവരുടെ വളർച്ച പരിപോഷിപ്പിക്കുകയും ചെയ്യുന്നു. MSME, SME എന്നിവയുടെ സാമ്പത്തിക ശാക്തീകരണത്തിന് ഉത്തേജകമായി പ്രവർത്തിക്കുന്നതിലൂടെ, സമ്പദ്വ്യവസ്ഥയുടെ മൊത്തത്തിലുള്ള വികസനത്തിന് സംഭാവന നൽകിയതിലും സുസ്ഥിര പുരോഗതി കൈവരിക്കുന്നതിലും.’’

Related Topics

Share this story