Times Kerala

 ഫോൺപേ സ്മാർട്ട്സ്പീക്കറുകൾ മലയാളത്തിൽ വോയ്സ് പേയ്മെന്റ് അറിയിപ്പുകൾ വാഗ്ദാനം ചെയ്യുന്നു

 
ഇൻഷുറൻസ് ബ്രോക്കിംഗ് ലൈസൻസ് നേടി PhonePe
 

ഫോൺപേ, അതിന്റെ സ്മാർട്ട് സ്പീക്കറുകൾക്കുള്ള വോയ്സ് പേയ്മെന്റ് അറിയിപ്പുകൾ മലയാളത്തിൽ സമാരംഭിക്കുന്നതായി പ്രഖ്യാപിച്ചു. പ്രാദേശിക ഭാഷയിൽ അറിയിപ്പുകൾ കേൾക്കാൻ കഴിയുന്നതോടെ-, വ്യാപാരികൾക്ക് ഉപഭോക്താക്കളുടെ ഫോൺ സ്ക്രീൻ പരിശോധിക്കാതെയോ ബാങ്കിൽ നിന്നുള്ള പേയ്മെന്റ് സ്ഥിരീകരണ എസ്.എം.എസ്.-നായി കാത്തിരിക്കാതെയോ തന്നെ, അവർക്ക് ഇഷ്ടമുള്ള പ്രാദേശിക ഭാഷയിൽ ഉപഭോക്തൃ പേയ്മെന്റുകൾ തൽക്ഷണം സാധൂകരിക്കാനാകും.
വോയ്സ് പേയ്മെന്റ് അറിയിപ്പുകൾ പ്രവർത്തനക്ഷമമാക്കുന്നതിന് നിലവിൽ 19,000 പിൻ കോഡുകളിലുടനീളമുള്ള (രാജ്യത്തിന്റെ 90 ശതമാനത്തിലധികം വരുന്ന) വ്യാപാരി പങ്കാളികൾ ഫോൺപേ സ്മാർട്ട്സ്പീക്കറുകൾ  ഉപയോഗിക്കുന്നു. കേരളത്തിൽ മാത്രം, 9 ലക്ഷം വ്യാപാരി പങ്കാളികളെ ഫോൺപേ വിജയകരമായി ഡിജിറ്റൈസ് ചെയ്തിട്ടുണ്ട്, അവർ അതിന്റെ ക്യു.ആർ. കോഡുകളും മറ്റ് മാർഗ്ഗങ്ങളും സജീവമായി ഉപയോഗിക്കുന്നു. മലയാളത്തിൽ വോയ്സ് പേയ്മെന്റ് നോട്ടിഫിക്കേഷനുകൾ ചേർക്കുന്നതോടെ, അധിക നിരക്കുകളൊന്നും ഈടാക്കാതെ, അവർക്ക് ഇപ്പോൾ ഇഷ്ട ഭാഷയിൽ ഫോൺപേ ഫോർ ബിസിനസ് ആപ്പിൽ ഫോൺപേ സ്മാർട്ട്സ്പീക്കറുകൾ  ആക്സസ് ചെയ്യാൻ കഴിയും. കേരളത്തിൽ പ്രതിമാസം 2.7 കോടിയിലധികം ഇടപാടുകൾ ഫോൺപേ സ്മാർട്ട്സ്പീക്കറുകൾ  സാധൂകരിക്കുന്നുണ്ട്, ഇതിലൂടെ സംസ്ഥാനത്തെ അതിന്റെ വ്യാപകമായ ഉപയോഗം പ്രകടമാണ്.

പുതിയ ഓഫറുകളെക്കുറിച്ച് സംസാരിച്ച ഫോൺപേ-യുടെ ഓഫ്ലൈൻ ബിസിനസ്സ് മേധാവി വിവേക് ലോഹ്ചെബ് ഇപ്രകാരം പറഞ്ഞു, “ഞങ്ങൾ ഇന്ത്യൻ ഹൃദയങ്ങളിലേക്ക് ഡിജിറ്റൽ പേയ്മെന്റുകൾ നടത്തുമ്പോൾ, വ്യാപാരികൾ നിലവിൽ നേരിടുന്ന നിരവധി വെല്ലുവിളികൾ സജീവമായി പരിഹരിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. ഞങ്ങൾ അതിനായി ഞങ്ങളുടെ സ്മാർട്ട് സ്പീക്കർ ഉപകരണങ്ങളുടെ മികച്ച ഉപയോഗം ഉറപ്പാക്കുന്നു. വ്യത്യസ്ത ഭാഷാ ആവശ്യകതകൾ നിറവേറ്റുക എന്ന വെല്ലുവിളി ഏറ്റെടുത്തത് അതിലേക്കുള്ള ഒരു ചുവടുവെപ്പാണ്. പേയ്മെന്റ് സ്ഥിരീകരണം നടത്തേണ്ടതിന്റെ വർദ്ധിച്ചുവരുന്ന ആവശ്യകത അനുസരിച്ച്, ഞങ്ങളുടെ സേവനങ്ങൾ അവരുടെ പ്രത്യേക ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പ്രാദേശികവൽക്കരിക്കുകയും ഇഷ്ടാനുസൃതമാക്കുകയും ചെയ്തുകൊണ്ട് ഇന്ത്യയിലെ എല്ലാ വ്യാപാരികൾക്കും ഞങ്ങളുടെ ഉപകരണങ്ങൾ ആക്സസ് ചെയ്യാൻ ലഭ്യമാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം."
ഫോൺപേ സ്മാർട്ട്സ്പീക്കറുകളിൽ വ്യാപാരികൾക്ക് തങ്ങൾക്കിഷ്ടമുള്ള പ്രാദേശിക ഭാഷ ഡൗൺലോഡ് ചെയ്യാനും തിരഞ്ഞെടുക്കാനുമുള്ള ഘട്ടം ഘട്ടമായുള്ള ഗൈഡ് ഇതാ:
1) ഫോൺപേ ഫോർ ബിസിനസ് ആപ്പ് തുറക്കുക
2) ഹോം സ്ക്രീനിലെ സ്മാർട്ട്സ്പീക്കറുകൾ എന്ന വിഭാഗത്തിലേക്ക് പോകുക
3) ഭാഷാ ബാറിന് കീഴിൽ, ലഭ്യമായ ഒന്നിലധികം ഓപ്ഷനുകളിൽ നിന്ന് നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഭാഷ തിരഞ്ഞെടുക്കുക
4) തിരഞ്ഞെടുത്ത ഭാഷ ഉപകരണത്തിൽ ഡൗൺലോഡ് ചെയ്യപ്പെടും
5) ഭാഷ അപ്ഡേറ്റ് ചെയ്തുകഴിയുമ്പോൾ ഉപകരണം റീബൂട്ട് ചെയ്യപ്പെടും
സ്റ്റോറുകളിൽ വിശ്വസനീയവും സൗകര്യപ്രദവുമായ പേയ്മെന്റ് ട്രാക്കിംഗ് നൽകുന്നതിനായി ഫോൺപേ കഴിഞ്ഞ വർഷം സ്മാർട്ട്സ്പീക്കറുകൾ  അവതരിപ്പിച്ചിരുന്നു. ഫോൺപേ സ്മാർട്ട്സ്പീക്കറുകളെ വിപണിയിൽ വേറിട്ടു നിർത്തുന്ന ചില സവിശേഷതകളിൽ പോർട്ടബിലിറ്റി (വഹനീയത), മികച്ച ഇൻ-ക്ലാസ് ബാറ്ററി, ഏറ്റവും ശബ്ദായമാനമായ അന്തരീക്ഷത്തിൽ പോലും നല്ല വ്യക്തതയുള്ള ഓഡിയോ, ഒതുക്കമുള്ളതും പല ഉപയോഗങ്ങളുള്ളതുമായ രൂപ ഘടന എന്നിവ ഉൾപ്പെടുന്നു, ഇത് ഏറ്റവും തിരക്കേറിയ കൗണ്ടറുകളിൽ പോലും ഇത് ഉപയോഗിക്കാൻ വ്യാപാരികളെ അനുവദിക്കുന്നു.  നേരത്തെ ഫീച്ചർ ഫോണുകൾ ഉപയോഗിച്ചിരുന്ന വ്യാപാരികൾ എസ്.എം.എസ്.-നെയാണ് കൂടുതലായി ആശ്രയിച്ചിരുന്നത്, എന്നാൽ ഇപ്പോൾ ഫോൺപേ സ്മാർട്ട്സ്പീക്കറുകൾ  ഉപയോഗിക്കുന്നതിലൂടെ അവരുടെ പേയ്മെന്റ് സ്ഥിരീകരൻ പ്രക്രിയ ഗണ്യമായി ലഘൂകരിച്ചിട്ടുണ്ട്. ഫോൺപേ സ്മാർട്ട്സ്പീക്കറുകളിൽ 4 ദിവസത്തെ ബാറ്ററി ലൈഫ്, ഡാറ്റാ കണക്റ്റിവിറ്റി, എളുപ്പത്തിൽ ഉപയോഗിക്കാനുള്ള ഒരു പ്രത്യേക ബാറ്ററി ലെവൽ എൽ.ഇ.ഡി. ഇൻഡിക്കേറ്റർ, കുറഞ്ഞ ബാറ്ററി ലെവലിനുള്ള ഓഡിയോ അലേർട്ടുകൾ, അവസാന ഇടപാടിനുള്ള റീപ്ലേ ബട്ടൺ എന്നിവയുണ്ട്.

 

Related Topics

Share this story