Times Kerala

 കർവ്ഡ്സ്‌ക്രീനും 108എംപിക്യാമറയുമായി ഓപ്പോ Reno8 T 5G പുറത്തിറക്കി

 
 കർവ്ഡ്സ്‌ക്രീനും 108എംപിക്യാമറയുമായി ഓപ്പോ Reno8 T 5G പുറത്തിറക്കി
 

മുൻനിര ആഗോള സ്മാർട്ട് ഡിവൈസ് ബ്രാൻഡായ ഓപ്പോ, Reno8 T 5G ഇന്ന് ഇന്ത്യയിൽ 29,999 രൂപ വിലയ്ക്ക് പുറത്തിറക്കി. ബാക്കിയുള്ളവയേക്കാൾ #AStepAbove ഉപയോക്തൃ അനുഭവം വാഗ്‌ദാനം ചെയ്യുന്ന ഒരു സ്‌മാർട്ട്‌ഫോൺ സൃഷ്‌ടിക്കുന്നതിനുള്ള ഗവേഷണ-വികസനത്തോടും സാങ്കേതികമായ നവീകരണത്തോടുമുള്ള പ്രതിബദ്ധതയ്‌ക്ക് പ്രശസ്തമാണ് ഓപ്പോ ബ്രാൻഡ്. ഉപയോക്താക്കൾക്ക് പ്രീമിയം റെനോ അനുഭവം സൃഷ്ടിക്കുന്നതിനായി ഓപ്പോഅതിന്റെ ഡിസൈൻ, ഡിസ്‌പ്ലേ, ക്യാമറ, പ്രവർത്തനം, ബാറ്ററി എന്നിവയിൽ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യകൾ ഉപയോഗിച്ച് Reno8 T-യുടെസ്മാർട്ട്‌ഫോൺ ഹാർഡ്‌വെയർ മെച്ചപ്പെടുത്തി.   

ഓപ്പോ ഗ്ലോ സഹിതമുള്ള മൈക്രോ-കർവ്ഡ് ഡിസൈൻ

ഒരു കർവ്ഡ് ഡിസൈനിന്റെ ഭംഗിപ്രദർശിപ്പിക്കുന്നReno8 T 5Gഅതിന്റെസൗന്ദര്യത്തെകൈക്കുള്ളിലുള്ളസുഖപ്രദമായ അനുഭവം കൊണ്ട് സന്തുലിതമാക്കുന്നു. സ്‌ക്രീനിന് കൃത്യമായ 56-ഡിഗ്രി കർവും1.9മില്ലിമീറ്റർ ആർക്ക് ഉയരവുമുള്ളത് സുഖപ്രദമായ ഗ്രിപ്പ് നൽകുന്നു.

ഉരുണ്ട അഗ്രങ്ങളുള്ള ഒരു അലങ്കാര സ്ട്രിപ്പിനുള്ളിൽ ചെറുതായി ഉയർന്നു നിൽക്കുന്ന ഡ്യുവൽ ക്യാമറ മൊഡ്യൂളിന് ലംബമായി നിൽക്കുന്നതികച്ചും പുതിയ ബാക്ക് പാനൽ ഉൾക്കൊള്ളുന്നതാണ് ഈ സ്മാർട്ട്‌ഫോണിന്റെ രൂപകൽപ്പന.

സൺറൈസ് ഗോൾഡ്, മിഡ്‌നൈറ്റ് ബ്ലാക്ക് എന്നീ രണ്ട് ഫിനിഷുകളിൽ ലഭ്യമാകുന്ന ഈ ഫോൺ, വിരലടയാളം പതിയാത്ത പിന്നിലെ കവറിൽ, തിളങ്ങുന്ന ക്രിസ്റ്റൽ ഇഫക്റ്റിനായി ഓപ്പോഗ്ലോ പ്രോസസ്സ് ഉപയോഗിക്കുന്നു. 

ഈ വിഭാഗത്തിലെ ഏറ്റവും കട്ടി കുറഞ്ഞതും ഭാരം കുറഞ്ഞതുമായ ഹാൻഡ്‌സെറ്റായ Reno8 T 5G7.7മില്ലിമീറ്റർകനമുള്ളതും 171ഗ്രാം ഭാരമുള്ളതുമാണ്. ഇത് ഈടുനിൽപ്പിനായി320-ലധികം ഗുണനിലവാര പരിശോധനകളും110 തീവ്രമായ വിശ്വാസ്യത പരിശോധനകൾക്കും വിധേയമാക്കിയതാണ്.

മികച്ച ദൃശ്യാനുഭവത്തിനായി '10-ബിറ്റ്ഡിസ്പ്ലേ

ഓപ്പോ Reno8 T 5G-ൽ 120Hz റിഫ്രഷ് റേറ്റുള്ള,ദൃഡപ്പെടുത്തിയ മൈക്രോ-കർവ്ഡ്, 6.7 ഇഞ്ച് ഡ്രാഗൺട്രെയ്ൽ-സ്റ്റാർ 2 അമോലെഡ് സ്‌ക്രീനാണുള്ളത്.

ദീർഘനേരം കാണുമ്പോഴുള്ള ക്ഷീണം തടയാൻ ഹാൻഡ്‌സെറ്റ് എഐ അഡാപ്റ്റീവ് ഐ പ്രൊട്ടക്ഷൻ സിസ്റ്റം ഉപയോഗിക്കുന്നു. കൂടാതെ, ആമസോൺ പ്രൈം, നെറ്റ്ഫ്ലിക്സ് എന്നിവയിൽ നിന്ന് എച്ചഡിഉള്ളടക്കം സ്ട്രീം ചെയ്യാൻഅനുവദിക്കുന്ന വൈഡ് വൈൻ L1 സർട്ടിഫിക്കേഷൻ ഇതിലുണ്ട്.

ഇതിന് പുറമെ, അതിന്റെ 93% സ്‌ക്രീൻ-ടു-ബോഡി അനുപാതമുള്ളപഞ്ച്-ഹോൾ FHD+ ഡിസ്‌പ്ലേ1.07 ബില്യൺ നിറങ്ങൾ റെൻഡർ ചെയ്യാനുള്ള10-ബിറ്റ് കളർ ഡെപ്‌ത് ഉള്ളതാണ്.ഇത് 16.7 ദശലക്ഷം ശേഷിയുള്ള പരമ്പരാഗത 8-ബിറ്റ് ഡിസ്‌പ്ലേകളേക്കാൾ 64 മടങ്ങ് കൂടുതലാണ്.

108എംപിക്യാമറയും നോനാപിക്സൽപ്ലസ് ബിന്നിംഗും ഉപയോഗിച്ച് അതിശയിപ്പിക്കുന്ന വ്യക്തതയുള്ള പോർട്രെയ്റ്റുകൾ

108എംപിയുള്ള പ്രധാന ക്യാമറ, പോർട്രെയ്‌റ്റുകളിൽ കൃത്യമായ ബൊക്കെ ലഭിക്കുന്നതിനായിഒരു 2എംപി ഡെപ്ത് സെൻസിംഗ് ലെൻസ്, മൈക്രോസ്‌കോപ്പിക് ഫോട്ടോഗ്രാഫിക്കായി 40x മൈക്രോലെൻസ്, സെൽഫികൾക്കായി 32എംപി ഫ്രണ്ട് സ്‌നാപ്പർ എന്നിവReno8 T 5G-യിലുണ്ട്. ഈ കരുത്തുറ്റ ക്യാമറ സംവിധാനം സെൽഫി എച്ച്ഡിആർ, ബൊക്കെ ഫ്ലെയർ പോർട്രെയിറ്റ്, വ്ലോഗിംഗിനായി ഡ്യുവൽ വ്യൂ വീഡിയോ തുടങ്ങിയ നിരവധി സവിശേഷതകളും വാഗ്ദാനം ചെയ്യുന്നു. 

വെളിച്ചത്തിന്റെ എല്ലാ സാഹചര്യങ്ങളിലും വിശദവുംകൃത്യവുമായ ഫോട്ടോകൾക്കായി, Reno8 T 5G-യുടെ 108എംപിപോർട്രെയിറ്റ് ക്യാമറ നോനാപിക്സൽ പ്ലസ് ബിന്നിംഗ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നു.അത് 9 പിക്സലിൽ നിന്നുള്ള വിവരങ്ങൾ സംയോജിപ്പിച്ച് ഒരു സൂപ്പർ പിക്സൽ സൃഷ്ടിക്കുന്നു, ഓപ്പോയുടെ എഐപോർട്രെയ്റ്റ് സൂപ്പർ റെസല്യൂഷൻ അൽഗോരിതംഅൾട്രാ-ക്ലിയറും, ഉയർന്ന റെസല്യൂഷനുള്ളതുമായ ചിത്രങ്ങൾ പകർത്തുന്നു. 

ഓപ്പോയുടെ ഡൈനാമിക് കമ്പ്യൂട്ടിംഗ് എഞ്ചിൻ ഉപയോഗിച്ച് സുഗമമായ പ്രകടനം

ക്വാൽകോം സ്നാപ്ഡ്രാഗൺ 695 5G SoC, 8GB റാം, 128 സ്റ്റോറേജ് ഓപ്‌ഷൻ, 1TB വരെ സ്‌റ്റോറേജ് സ്‌പേസിനുള്ള പിന്തുണയുള്ള മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് എന്നിവ Reno8 T 5G-യിലുണ്ട്. ഓപ്പോയുടെ റാം എക്സ്പാൻഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച്, ഉപയോക്താക്കൾക്ക് ഫോണിന്റെ സ്റ്റോറേജിൽ നിന്ന് കടമെടുത്ത് റാം8GB വരെ വർദ്ധിപ്പിക്കാൻ കഴിയും.

ഓപ്പോഅതിന്റെ ColorOS 13-ന്റെ ഡൈനാമിക് കംപ്യൂട്ടിംഗ് എഞ്ചിൻ ഉപയോഗിച്ച് ഫോണിന്റെ പ്രകടനം കൂടുതൽ മെച്ചപ്പെടുത്തുന്നു.അത് 18 ആപ്പുകൾ വരെ പശ്ചാത്തലത്തിൽ ഇഴച്ചിലില്ലാതെ പ്രവർത്തിപ്പിക്കുന്നു.

കൂടാതെ, നാല് വർഷത്തെ കനത്ത ഉപയോഗത്തിന് ശേഷവും കുറഞ്ഞ ലാഗുംതടസ്സങ്ങളുമുണ്ടെങ്കിലും സുഗമമായി പ്രവർത്തിക്കാനായാണ്Reno8 T 5G രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.

ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള ColorOS 13,ദ്രുത അറിയിപ്പുകൾക്കായി സ്‌മാർട്ട് ഓൾവെയ്സ്-ഓൺ ഡിസ്‌പ്ലേ, ചാറ്റ് സ്‌ക്രീൻഷോട്ടുകൾ പങ്കിടുമ്പോൾ സ്വകാര്യതയ്‌ക്കായി ഓട്ടോ പിക്‌സലേറ്റ്, വർദ്ധിച്ച പ്രവർത്തനക്ഷമതയ്ക്കും സുരക്ഷയ്‌ക്കുമായി അപ്‌ഗ്രേഡ് ചെയ്‌ത പ്രൈവറ്റ് സേഫ് തുടങ്ങിയ ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്നു.

Reno8 T 5G സ്റ്റീരിയോ സ്പീക്കറുകൾ സംഗീതം, ഹൈ-ഡെഫനിഷൻ വീഡിയോകൾ, ഗെയിമുകൾ എന്നിവയ്‌ക്ക് സറൗണ്ട് ശബ്‌ദം നൽകുന്നതിന്ഡിറാക് പരീക്ഷിച്ച റിയൽ ഒറിജിനൽ സൗണ്ട് ടെക്‌നോളജിയോടെയാണ് വരുന്നത്. ഹാൻഡ്‌സെറ്റിൽ ഒരു അൾട്രാ വോളിയം മോഡും ഉണ്ട്.ഏറ്റവും ശബ്ദമുള്ള അന്തരീക്ഷത്തിൽ പോലും സ്പീക്കറുകളുടെ ലെവൽ 200% വർധിപ്പിക്കാൻ കഴിയും. ഇതും, ഏറെക്കുറെയുള്ള ബെസെൽ-ലെസ് കാഴ്ചാ അനുഭവവും എച്ച്ഡി-സ്ട്രീമിംഗ് ക്രെഡൻഷ്യലുകളും ചേർന്ന്, ഈ സ്മാർട്ട്‌ഫോൺ സിനിമ കാണുന്നതിന് ഏറ്റവും അനുയോജ്യമാക്കുന്നു.

കൂടാതെ, Reno8 T 5Gസ്വകാര്യതാ സവിശേഷതകളെISO, TRUSTe, ePrivacy എന്നിവ സാക്ഷ്യപ്പെടുത്തിയിട്ടുള്ളതാണ്.

67W സൂപ്പർവൂക്, BHE സാങ്കേതികവിദ്യയുള്ള കരുത്തുറ്റ ബാറ്ററി

ഓപ്പോയുടെ 67W SUPERVOOCTMഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് 45 മിനിറ്റിനുള്ളിൽ 100% ചാർജ് ചെയ്യുന്ന 4,800mAh ബാറ്ററിയോടെയാണ്Reno8 T 5G വരുന്നത്. 

ഹാൻഡ്‌സെറ്റിന്റെ ആയുസ്സ് വർദ്ധിപ്പിക്കുന്നതിനായി, ഓപ്പോ അതിന്റെ സ്വന്തം ബാറ്ററി ഹെൽത്ത് എഞ്ചിൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു, അത് ചാർജ് സൈക്കിളുകൾ 1,600 ആയി വർദ്ധിപ്പിക്കുന്നു (വ്യവസായത്തിലെ ശരാശരിയായ വെറും 800 റീചാർജുകളുടെ ഇരട്ടി).Reno8 T 5G ബാറ്ററിയുടെ പ്രകടനത്തിൽ ഒരു കുറവും വരുത്താതെ കുറഞ്ഞത് നാല് വർഷമെങ്കിലും മികച്ച പ്രകടനം നൽകുന്നത് തുടരും. 

ഓപ്പോ Enco Air3 

പുതിയ ഓപ്പോ Enco Air3തികച്ചും പുതിയ സുതാര്യമായ ലിഡ് ഡിസൈനോടെയാണ് വരുന്നത്.13.4mm ഡ്രൈവറുകളാണ് ഇതിലുള്ളത്.ഇയർബഡുകൾ ഒറ്റ ചാർജിൽ 6 മണിക്കൂർ വരെ പ്രവർത്തിക്കും. 25 മണിക്കൂർ വരെമൊത്തം പ്ലേബാക്ക് സമയം നൽകുന്നതിന് അതിന്റെ കെയ്‌സ് വഴി നാല് അധിക പൂർണ്ണ റീചാർജുകൾ ഇത് അനുവദിക്കുന്നു.

IP5റേറ്റിംഗുള്ളപെയറിന് കരുത്ത് നൽകുന്നത് Cadence HiFi5 DSP (ഡിജിറ്റൽ സിഗ്നൽ പ്രോസസ്സർ) ആണ്.അത് മികച്ച വോയ്‌സ് അധിഷ്‌ഠിത ഇടപെടലുകൾക്ക് സ്പീച്ച് റെക്കഗ്നിഷൻ മെച്ചപ്പെടുത്തുന്നു. ഫോൺ അല്ലെങ്കിൽ ഓഡിയോ പ്ലെയർ ബ്രാൻഡ് പരിഗണിക്കാതെ സിനിമാ തിയേറ്റർ തരത്തിലുള്ള സറൗണ്ട് ശബ്ദത്തിനായി ഓപ്പോ എലൈവ്ഓഡിയോ ഉപയോഗിച്ച് ഓറൽ ഔട്ട്പുട്ട് മെച്ചപ്പെടുത്തിയിരിക്കുന്നു.

ഓപ്പോ Enco Air3 ഡെഡിക്കേറ്റഡ് ഗെയിം മോഡിൽ 47msഎന്നകുറഞ്ഞ ലേറ്റൻസി നിരക്കിനെയും പിന്തുണയ്ക്കുന്നു. SBC, AAC കോഡെക്കുകൾ പിന്തുണയ്ക്കുന്ന TWS, ബ്ലൂടൂത്ത് v5.3 വഴി സ്‌മാർട്ട്‌ഫോണിലേക്ക് ബന്ധിപ്പിക്കുകയും ഒരേ സമയം രണ്ട് ഉപകരണങ്ങളുമായി ബന്ധിപ്പിക്കാൻ/ജോടിയാക്കാൻ ഉപയോക്താക്കളെ അനുവദിക്കുകയും ചെയ്യുന്നു.

ഇയർബഡുകളുടെ ഭാരം 3.75 ഗ്രാം വീതമാണ്, അതേസമയം അവ കെയ്സ് സഹിതം37.4 ഗ്രാമാണ്.

2023 ഫെബ്രുവരി 10 മുതൽ ഫ്ലിപ്കാർട്ട്, ആമസോൺ, ഓപ്പോസ്റ്റോർ, പ്രധാന റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ എന്നിവയിൽ ഉടനീളം 2999 രൂപയ്ക്ക് Enco Air3 ലഭ്യമാകും.

വിലയും ലഭ്യതയും –ഓപ്പോ Reno8 T 5G

29,999 രൂപയാണ് Reno 8 5G-യുടെ വില.2023 ഫെബ്രുവരി 10 മുതൽ ഫ്ലിപ്കാർട്ട്, ഓപ്പോസ്റ്റോർ, പ്രധാന റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ എന്നിവയിൽ ഉടനീളം ഇത് ലഭ്യമാകും.

ഓപ്പോ Reno8 T 5G-യിൽ ഉപഭോക്താക്കൾക്ക് ഇനിപ്പറയുന്ന ഓഫറുകൾ ലഭിക്കും.

പ്രധാന റീട്ടെയിൽ ഔട്ട്ലെറ്റുകൾ:

  • ഐസിഐസിഐ ബാങ്ക്, എസ്ബിഐ കാർഡുകൾ, കൊട്ടക് മഹീന്ദ്ര ബാങ്ക്, യെസ് ബാങ്ക്, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, വൺ കാർഡ്, എയു സ്മോൾ ഫിനാൻസ് ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക് എന്നിവയിൽ ഉപഭോക്താക്കൾക്ക് 6 മാസം വരെ 10% ക്യാഷ് ബാക്കും പലിശ രഹിത ഇഎംഐയും ആസ്വദിക്കാം.
  • ബജാജ് ഫിൻസെർവ്, ഐസിഐസിഐ ബാങ്ക്, ടിവിഎസ് ക്രെഡിറ്റ്, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, എച്ച്ഡിബി ഫിനാൻഷ്യൽ സർവീസസ്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഹോംക്രെഡിറ്റ്, സെസ്റ്റ് മണി, മഹീന്ദ്ര ഫിനാൻസ് തുടങ്ങിയ പ്രമുഖ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും ആകർഷകമായ ഇഎംഐ സ്കീമുകൾ ലഭ്യമാണ്.
  • കാഷിഫൈവഴി ഓപ്പോഫോണിലേക്ക് അപ്‌ഗ്രേഡ് ചെയ്യുന്നതിലൂടെ ഉപഭോക്താക്കൾക്ക് 2000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസും1000രൂപ ലോയൽറ്റി ബോണസുംപ്രയോജനപ്പെടുത്താം.

  • ഓൺലൈൻ ഉപഭോക്താക്കൾക്ക്:
  • Reno8 T 5G-യിൽ 3,000 രൂപ വരെയുള്ള എക്‌സ്‌ചേഞ്ച് ഓഫർ ബാധകമാണ്
  • കൊട്ടക് ബാങ്ക്, എച്ച്ഡിഎഫ്സി, യെസ് ബാങ്ക്, എസ്ബിഐ എന്നിവയിലൂടെ Reno8 T 5G വാങ്ങുന്നതിന് 10% വരെ തൽക്ഷണമുള്ള ബാങ്ക് കിഴിവ്
  • 6 മാസം വരെ പലിശ രഹിത ഇഎംഐ

ഉപഭോക്താക്കൾക്ക് OPPOverse ബണ്ടിൽ ഓഫർ പ്രയോജനപ്പെടുത്താം::

  • Reno8 T 5G വാങ്ങുകയും Enco Air3-ൽ 500 രൂപ കിഴിവ് നേടുകയും ചെയ്യുക.ഈ ഓഫർ ഫെബ്രുവരി 16 വരെ ബാധകമായിരിക്കും.

Related Topics

Share this story