Times Kerala

ഓപ്പോ Reno10 സീരീസ് അവതരിപ്പിച്ചു; ടെലിഫോട്ടോ ക്യാമറ സജ്ജീകരണം ഉപയോഗിച്ച് പോർട്രെയ്റ്റ് ഫോട്ടോഗ്രാഫിയെ പുനർനിർവചിക്കുന്നു

 
ഓപ്പോ Reno10 സീരീസ് അവതരിപ്പിച്ചു; ടെലിഫോട്ടോ ക്യാമറ സജ്ജീകരണം ഉപയോഗിച്ച് പോർട്രെയ്റ്റ് ഫോട്ടോഗ്രാഫിയെ പുനർനിർവചിക്കുന്നു
 

പ്രമുഖ ആഗോള സ്മാർട്ട് ഡിവൈസ് ബ്രാൻഡായ ഓപ്പോ, ഇന്ത്യയിൽ തങ്ങളുടെ റെനോ സീരീസിലേക്ക് പുതിയ കൂട്ടിച്ചേർക്കലുകൾ അവതരിപ്പിച്ചു. Reno10 Pro+ 5G, Reno10 Pro 5G, Reno10 5G എന്നിവ നാല് വർഷത്തിലധികം നീണ്ടുനിൽക്കുന്ന ബാറ്ററികൾക്കുള്ള BHE, അതിവേഗ ചാർജിംഗിനുള്ള SUPERVOOCTM, പശ്ചാത്തലത്തിൽ 40+ ആപ്പുകൾ സുഗമമായി പ്രവർത്തിക്കുന്ന ഡൈനാമിക് കംപ്യൂട്ടിംഗ് എഞ്ചിൻ എന്നിങ്ങനെയുള്ള ഓപ്പോയുടെ സാങ്കേതിക നവീനതകളോടെയാണ് വരുന്നത്. Reno10 Pro+ 5G, Reno10 Pro 5G എന്നിവയുടെ വില യഥാക്രമം INR 54,999, INR 39,999 എന്നിങ്ങനെയാണ്.

 

Reno10 സീരീസിനൊപ്പം, ഓപ്പോ ഏറ്റവും പുതിയ TWS Enco Air3 Pro, INR 4,999 വിലയിൽ പുറത്തിറക്കി.

 

ഓപ്പോ സാങ്കേതിക പുരോഗതിയുടെ അതിരുകൾ ഭേദിക്കുന്നത് തുടരുകയും വ്യവസായത്തിലെ ഒരു മുൻനിര ഇന്നൊവേറ്ററായി സ്വയം സ്ഥാപിക്കുകയും ചെയ്യുന്നത് തുടരുകയാണ്. Reno10 സീരീസിന്റെ അവതരണത്തോടെ, ഉപയോക്താക്കൾക്ക് അസാധാരണമായ അനുഭവം നൽകുന്നതിനായി അത്യാധുനിക ടെലിഫോട്ടോ ക്യാമറയിലൂടെയും തദ്ദേശീയമായി വികസിപ്പിച്ച SUPERVOOCTM ഫ്ലാഷ് ചാർജിംഗ് സാങ്കേതികവിദ്യയിലൂടെയും പോർട്രെയിറ്റ് ഫോട്ടോഗ്രാഫിയിൽ വിപ്ലവം സൃഷ്ടിച്ചു. മിനുസമാർന്നതും സ്റ്റൈലിഷുമായ ഈ സീരീസ് അതിന്റെ മികച്ച പ്രകടനത്തിലൂടെ മതിപ്പ് സൃഷ്ടിക്കുകയും, ഉപഭോക്താക്കൾക്ക് കൂടുതൽ മൂല്യം നൽകുകയും ചെയ്യും. പുതിയ ഫോണിന്റെ അവതരണത്തെക്കുറിച്ച് ദമ്യന്ത് സിംഗ് ഖനോറിയ, ചീഫ് മാർക്കറ്റിംഗ് ഓഫീസർ, ഓപ്പോ ഇന്ത്യ പറഞ്ഞു.

 

Reno10 Pro+ 5G  

2772×1240px റെസല്യൂഷനുള്ള 120Hz 6.74 ഇഞ്ച് OLED 10-ബിറ്റ് കളർ ഡിസ്‌പ്ലേ, ഉയർന്ന 93.9% സ്‌ക്രീൻ-ടു-ബോഡി അനുപാതം, സംരക്ഷണത്തിനായി ഡ്രാഗൺട്രയിൽ സ്റ്റാർ 2 ഗ്ലാസ് എന്നിവ Reno10 Pro+ 5G-യുടെ സവിശേഷതകളാണ്.

 

ഇതിന്റെ ക്യാമറ മൊഡ്യൂളിന് പോറൽ പ്രതിരോധിക്കുന്ന തുരുമ്പിൽ നിന്നും വീഴ്ചകളിൽ നിന്നുള്ള തകരാറും പ്രതിരോധിക്കുന്ന അലൂമിനിയവും അടങ്ങുന്ന ടു-ടോൺ ഡിസൈൻ ഉണ്ട്. ക്യാമറ മൊഡ്യൂളിന് ചുറ്റും, ഉപകരണത്തിന് ഗൊറില്ല ഗ്ലാസ് 5 ബാക്ക് പാനൽ ഉണ്ട്. ഫോൺ ഗ്ലോസി പർപ്പിൾ, സിൽവറി ഗ്രേ എന്നീ രണ്ട് നിറങ്ങളിൽ ലഭ്യമാണ്. മികച്ചതും വ്യതിരിക്തവുമായ ഓഡിയോ ഔട്ട്‌പുട്ടിനായി മുകളിലും താഴെയുമുള്ള അരികുകളിൽ, Reno10 Pro+ 5G, ഡ്യുവൽ ട്രാക്ക് സ്റ്റീരിയോ സ്പീക്കറുകൾ ഉണ്ട്.

 

64MP, OV64B സെൻസറുള്ള ഉയർന്ന മെഗാപിക്സൽ ടെലിഫോട്ടോ പോർട്രെയിറ്റ് ക്യാമറ സൃഷ്ടിക്കാൻ ഓപ്പോ ഒരു പുതിയ പെരിസ്കോപ്പ് ഡിസൈൻ ഉപയോഗിച്ചു. അത് 3x വരെ ഒപ്റ്റിക്കൽ സൂമും ലോ-ലൈറ്റ് ക്രമീകരണങ്ങളിൽ മികച്ച ഫോട്ടോഗ്രാഫുകളും നൽകുന്നു; സ്വാഭാവിക ഒപ്റ്റിക്കൽ ബൊക്കെയും പശ്ചാത്തല കംപ്രഷനും ഉപയോഗിച്ച് മനോഹരമായി ആനുപാതികമായ പോർട്രെയ്റ്റുകൾ പകർത്താൻ ഇത് ഫോട്ടോഗ്രാഫർമാരെ അനുവദിക്കുന്നു.

 

8.28mm കനം കുറഞ്ഞ ഒരു ഹാൻഡ്‌സെറ്റ് നിർമ്മിക്കുമ്പോൾ തന്നെ പെരിസ്‌കോപ്പ് ഡിസൈൻ ഓപ്പോയെ അതിന്റെ ക്യാമറ മൊഡ്യൂളിൽ കൂടുതൽ ലെൻസുകൾ ക്രമീകരിക്കാൻ അനുവദിക്കുന്നു.

 

ഇതിന് പുറമെ, Reno10 Pro+ 5G 50MP IMX890 അൾട്രാ ക്ലിയർ പ്രധാന ക്യാമറയും 112° ഫീൽഡ് വ്യൂ ഉള്ള 8MP IMX355 അൾട്രാ വൈഡ് ആംഗിൾ സ്‌നാപ്പറും സഹിതമാണ് വരുന്നത്. ഇതിന്റെ 32MP മുൻ ക്യാമറയ്ക്ക് ഓപ്പോയും സോണിയും ചേർന്ന് വികസിപ്പിച്ചെടുത്ത IMX709 RGBW സെൻസർ ഉണ്ട്. മെച്ചപ്പെട്ട ലൈറ്റ് ക്യാപ്‌ചർ, കളർ റീപ്രൊഡക്ഷൻ, വെളിച്ചക്കുറവുള്ള പരിതസ്ഥിതികളിൽ ചിത്രങ്ങളുടെ മികച്ച ഗുണനിലവാരം എന്നിവ ഇത് സാധ്യമാക്കും.

 

പ്രവർത്തനവും ബാറ്ററിയും തമ്മിലുള്ള സന്തുലിതാവസ്ഥ കൈവരിക്കുന്നതിനായി, Reno10 Pro+ 5G-യെ Qualcomm’s 4nm Snapdragon 8+ Gen 1 ചിപ്‌സെറ്റ് പിന്തുണയ്ക്കുന്നു. അത് GPU-ന്റെ പ്രകടനത്തിൽ 10% പുരോഗതിയും Snapdragon 8 Gen 1 SoC-യ്‌ക്കൊപ്പം ചേരുമ്പോൾ കാര്യക്ഷമതയിൽ 30% പുരോഗതിയും നൽകുന്നു. കൂടാതെ, അതിന്റെ എഐ പ്രകടനം അതിന്റെ മുൻ മോഡലിനേക്കാൾ 20% മികച്ചതാണ്. 

 

Reno10 Pro+ 5G, തെർമൽ കണ്ടക്റ്റിവിറ്റിക്കായി വിമാനങ്ങളുടെ നിർമ്മാണത്തിൽ ഉപയോഗിക്കുന്ന ഉയർന്ന പ്രകടനം കാഴ്ച വെയ്ക്കുന്ന പോളിമറായ അൾട്രാ-കണ്ടക്റ്റീവ് ഗ്രാഫൈറ്റ് ഉപയോഗിക്കുന്നു. Reno8 Pro-യെ അപേക്ഷിച്ച് ഹാൻഡ്‌സെറ്റിന്റെ വേപ്പർ ചേമ്പറിന്റെ (VC) താപ വിസർജ്ജന ശേഷി 92% വർദ്ധിച്ചു; അതിന്റെ മൊത്തത്തിലുള്ള താപ വിസർജ്ജന ശേഷി 4% വർദ്ധിച്ചു, ഗെയിമിംഗ് സമയത്ത് താപനില (PUBGM) 2.1 ° C * കുറയുന്നു.

 

റെനോ സീരീസിലെ ഏറ്റവും ഉയർന്ന വാട്ടേജായ 100W ഉള്ള സൂപ്പർ-ചാർജ്ജുള്ള SUPERVOOCTM ഹാൻഡ്‌സെറ്റിന്റെ 4,700mAh ബാറ്ററി 9 മിനിറ്റും 30 സെക്കൻഡും കൊണ്ട് 50% വരെയും വെറും 27 മിനിറ്റിനുള്ളിൽ 100% വരെയും ചാർജ് ചെയ്യുന്നു. കൂടാതെ, Reno10 Pro+ 5G മൂന്ന് വർഷത്തെ ഓപ്പറേറ്റിംഗ് സിസ്റ്റം, നാല് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകൾ എന്നിവയെ പിന്തുണയ്ക്കുന്നു.

 

Reno10 Pro 5G 

Reno10 Pro+ 5G-യുടെ അതേ മിനുസവും ഒതുക്കമുള്ളതുമായ ഡിസൈൻ ശൈലി പിന്തുടരുന്ന Reno10 Pro 5G, ഡ്രാഗൺട്രയൽ സ്റ്റാർ 2 ഗ്ലാസ് ഡിസ്‌പ്ലേയുള്ള 120Hz 6.7 ഇഞ്ച് ഒഎൽഇഡി 3D കർവ് സ്‌ക്രീൻ ഉള്ളതാണ്. ഗ്ലോസി പർപ്പിൾ, സിൽവറി ഗ്രേ നിറങ്ങളിൽ ലഭ്യമാണ്. ബോഡിക്ക് ഗൊറില്ല ഗ്ലാസ്സ് 5 സംരക്ഷണം നൽകുന്നു. ഇത് മൊബൈൽ വ്യവസായത്തിലെ മുൻനിര ബോർഡർ രഹിത കാഴ്ചാനുഭവത്തിനായി 93% സ്‌ക്രീൻ-ടു-ബോഡി അനുപാതം ലഭ്യമാക്കുന്നു.

 

Reno10 Pro+ 5G പോലെ 50MP IMX890 അൾട്രാ ക്ലിയർ പ്രധാന ക്യാമറ, 2X ഒപ്റ്റിക്കൽ സൂം ഉള്ള 32MP IMX709 RGBW ടെലിഫോട്ടോ പോർട്രെയിറ്റ് ക്യാമറ, 112° വീക്ഷണകോൺ നൽകുന്ന 8MP IMX355 അൾട്ര വൈഡ് ആംഗിൾ സ്നാപ്പർ എന്നിവയുള്ള Reno10 Pro 5G ട്രിപ്പിൾ ക്യാമറ സജ്ജീകരണത്തോടെയാണ് വരുന്നത്. ഇത് 112° വ്യൂ ഫീൽഡ് നൽകുന്നു. അതിന്റെ 32MP IMX709 RGBW സെൽഫി ക്യാമറ Reno10 Pro+ 5G പോലെ തന്നെ, എല്ലാ വെളിച്ച സാഹചര്യങ്ങളിലും കൃത്യതയുള്ള സെൽഫ് പോർട്രെയ്‌റ്റുകൾക്കായി ഓട്ടോഫോക്കസിനെ പിന്തുണയ്‌ക്കുന്നു. 

 

Reno10 Pro 5G-യുടെ ഹൃദയം എന്നത് Qualcomm’s Snapdragon 778G 5G SoC ആണ്. കുറഞ്ഞ വൈദ്യുതി ഉപയോഗം വഴി ശക്തമായ പ്രകടനം സന്തുലിതമാക്കുന്നതിന് 6nm പ്രോസസ്സിൽ നിർമ്മിച്ചതാണിത്. തണുപ്പിക്കുന്നതിനായി, സാധാരണ ഗ്രാഫൈറ്റിനേക്കാൾ 33% ഉയർന്ന താപചാലകതയുള്ള പുതിയ ഉയർന്ന പ്രകടനം നൽകുന്ന ഗ്രാഫൈറ്റിന്റെ രണ്ടാം തലമുറയാണ് ഹാൻഡ്‌സെറ്റിൽ ഉപയോഗിക്കുന്നത്. Reno8 Pro-യുമായി താരതമ്യപ്പെടുത്തുമ്പോൾ, അതിന്റെ കൂളിംഗ് ഏരിയ 96% വർദ്ധിച്ചു, താപ വിസർജ്ജന ശേഷി 1% വർദ്ധിച്ചു, ഗെയിമിംഗ് സമയത്ത് താപനില (PUBGM) 2 ° C * കുറവാണ്. 

 

Reno10 Pro-യിൽ 80W SUPERVOOCTM ഉള്ള 4600mAh ബാറ്ററിയാണുള്ളത്. അത് 28 മിനിറ്റിനുള്ളിൽ 100% വരെ ചാർജ്ജ് ചെയ്യുന്നു; പെട്ടെന്നുള്ള 5 മിനിറ്റ് ചാർജ്ജ് 3.2 മണിക്കൂർ വീഡിയോ സ്ട്രീമിംഗ്, 3 മണിക്കൂർ ടെക്‌സ്‌റ്റിംഗ് അല്ലെങ്കിൽ 2.8 മണിക്കൂർ സോഷ്യൽ മീഡിയ ഉപയോഗം വാഗ്ദാനം ചെയ്യുന്നു. ബാറ്ററി തീർന്നുപോകുമെന്ന ആശങ്കയില്ലാതെ ഉപയോക്താക്കൾക്ക് കണക്റ്റഡായി ഇരിക്കാനും ഇടപഴകാനും കഴിയുമെന്നർത്ഥം. കൂടാതെ, Reno10 Pro 5G രണ്ട് വർഷത്തെ ഓപ്പറേറ്റിംഗ് സിസ്റ്റം അപ്ഡേറ്റുകൾ, മൂന്ന് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകൾ എന്നിവയെ പിന്തുണയ്ക്കും.

 

Reno10 5G  

സീരീസിന് അനുസരിച്ച്, Reno10 5G-ന് ഐസ് ബ്ലൂ, സിൽവറി ഗ്രേ എന്നിവയിൽ ലഭ്യമായ അൾട്രാ-സ്ലിം ബോഡി ഉണ്ട്, അത് കൈയിൽ പിടിക്കാൻ സൗകര്യപ്രദമാണ്. അതിന്റെ 3D കർവ്ഡ് ഡിസൈനിന്റെ മുന്നിൽ120Hz 6.7-ഇഞ്ച് AMOLED ഡിസ്‌പ്ലേയുണ്ട്, കൂടാതെ 93% സ്‌ക്രീൻ-ടു-ബോഡി അനുപാതം ഈ വിഭാഗത്തിൽ മുൻനിര ബോർഡറുകളില്ലാത്ത കാഴ്ചാനുഭവം നൽകുന്നു. ഡിസ്‌പ്ലേയുടെ സംരക്ഷണത്തിനായി ഡ്രാഗൺട്രയൽ സ്റ്റാർ 2 പരിരക്ഷയും ഈടുനിൽക്കുന്ന പോളികാർബണേറ്റ് പ്രീമിയം പിൻഭാഗവുമാണ് ഈ ഹാൻഡ്‌സെറ്റിലുള്ളത്.

 

64MP OV64B അൾട്രാ ക്ലിയർ പ്രധാന ക്യാമറ, 32MP IMX709 ടെലിഫോട്ടോ പോർട്രെയിറ്റ് ക്യാമറ, 8MP IMX355 112° അൾട്രാ വൈഡ് ക്യാമറ, 32MP OV32C അൾട്രാ ക്ലിയർ സെൽഫി ക്യാമറ എന്നിവ അടങ്ങുന്ന കരുത്തുറ്റ ക്യാമറ സംവിധാനം ഈ ഫോണിലുണ്ട്. കുറഞ്ഞ വെളിച്ചത്തിലായാലും പോർട്രെയിറ്റ് ഫോട്ടോഗ്രാഫിയിലായാലും വൈഡ് ആംഗിൾ കാഴ്ചകളായാലും ഈ സജ്ജീകരണം എല്ലാ വിശദാംശങ്ങളും മികച്ച വ്യക്തതയോടെ ഫോട്ടോയിലേക്ക് പകർത്തുന്നു. 

 

2.6GHz വരെ സിപിയു വേഗതയുള്ള, കാലതാമസമില്ലാത്ത വിശ്വസനീയമായ പ്രകടനം വാഗ്ദാനം ചെയ്യുന്ന മീഡിയടെക് ഡൈമെൻസിറ്റി 7050 SoC ആണ് Reno10-ന് കരുത്ത് പകരുന്നത്. 47 മിനിറ്റിൽ 100% വരെ വേഗത്തിൽ ചാർജ്ജ് ചെയ്യുന്ന 67W SUPERVOOCTM ചാർജിംഗ് സഹിതമുള്ള റെനോ സീരീസിലെ എക്കാലത്തെയും വലിയ 5000mAh ബാറ്ററിയാണ് ഇതിലുള്ളത്. എപ്പോഴും യാത്രയിലായിരിക്കുന്ന ഉപയോക്താക്കൾക്ക്, 70% അധികമായി ചാർജ്ജ് ചെയ്യാൻ 30 മിനിറ്റ് മതി.

 

Reno10-, ഫലപ്രദമായ കൂളിംഗിനും തടസ്സങ്ങളില്ലാത്ത ഉപയോഗക്ഷമതയ്ക്കുമായി ഉയർന്ന പ്രവർത്തനക്ഷമതയുള്ള T19 ഇരട്ട ലെയർ ഗ്രാഫൈറ്റാണ് താപ വിസർജ്ജനം കൈകാര്യം ചെയ്യുന്നത്. രണ്ട് വർഷത്തെ ഓപ്പറേറ്റിംഗ് സിസ്റ്റം, മൂന്ന് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളോടെയാണ് ഈ ഫോൺ വരുന്നത്. 

 

Reno10 സീരീസ് - സ്‌മാർട്ട് അനുഭവങ്ങൾക്കൊപ്പം സുഗമമായ പ്രകടനം  

ഇൻഫ്രാറെഡ് റിമോട്ട് കൺട്രോൾ: Reno10 സീരീസ് ഇൻഫ്രാറെഡ് റിമോട്ട് കൺട്രോൾ ആപ്ലിക്കേഷനോടെയാണ് വരുന്നത്. അത് ആപ്ലിക്കേഷനിൽ തന്നെ നിർദ്ദിഷ്ട ഉപകരണത്തിന്റെ തരവും മോഡലും തിരഞ്ഞെടുക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്നു. ഫോണിന്റെ ഇൻഫ്രാറെഡ് ട്രാൻസ്മിറ്റർ ടിവി, എസി, സെറ്റ്-ടോപ്പ് ബോക്സ് എന്നിവ പോലുള്ള ആവശ്യമുള്ള വീട്ടുപകരണങ്ങൾക്ക് നേരെ പിടിച്ച് വിദൂരമായിരുന്ന പ്രവർത്തിപ്പിക്കാം.  

 

BHE: ബാറ്ററി ഹെൽത്ത് എഞ്ചിൻ (BHE) സാങ്കേതികവിദ്യ ഉപയോഗിച്ച് ഓപ്പോ Reno10 സീരീസ് സജ്ജമാക്കിയിരിക്കുന്നു. അത് ചാർജിംഗ് ആയുസ്സ് വർദ്ധിപ്പിക്കുന്നതിന് തത്സമയമുള്ള നിരീക്ഷണത്തിലൂടെ കറന്റും വോൾട്ടേജും ബുദ്ധിപരമായി നിയന്ത്രിക്കുന്നു. 1,600 ചാർജ്ജിംഗുകൾക്ക് ശേഷവും ബാറ്ററി 80% വരെ ആരോഗ്യം നിലനിർത്തുന്നുവെന്ന് BHE ഉറപ്പാക്കുന്നു. 40 കർശനമായ പരിശോധനകൾക്ക് ശേഷം ഓപ്പോ അപ്‌ഗ്രേഡഡ് TÜV റൈൻലാൻഡ് സേഫ് ഫാസ്റ്റ്-ചാർജ് സിസ്റ്റം സർട്ടിഫിക്കേഷൻ നേടി. ഈ ഹരിത നവീകരണത്തിന് 2023-ലെ SEAL സുസ്ഥിര ഉൽപ്പന്ന അവാർഡും BHE നേടിയിട്ടുണ്ട്. 

 

സൂപ്പർവൂക്ക് എസ്: ഇത്തവണ, ഒപ്പോ ബാറ്ററി ഡിസ്ചാർജ് കാര്യക്ഷമത 97.5% ൽ നിന്ന് പരമാവധി 99.5% വരെ വർദ്ധിപ്പിക്കുന്ന, സ്വതന്ത്രമായി വികസിപ്പിച്ച ആദ്യത്തെ പവർ-മാനേജ്‌മെന്റ് ചിപ്പായ സൂപ്പർവൂക്ക് എസ് അവതരിപ്പിച്ചു. യഥാർത്ഥ ഉപയോഗത്തിൽ, 2% വർദ്ധനവ് അർത്ഥമാക്കുന്നത്, Reno10 Pro+ ന്റെ ബാറ്ററിയുടെ ആയുസ്സ് 37 അധിക മിനിറ്റ് വരെ സംസാര സമയം നൽകുമെന്നാണ്. സൂപ്പർവൂക്ക് എസ് ഹാർഡ്‌വെയർ തലത്തിലുള്ള സുരക്ഷയും നൽകുന്നു. ബാറ്ററി തകരാറിന് കാരണമാകുന്ന ചാർജിംഗ് പോർട്ടിലെ തകരാറുള്ള/വ്യാജ ചാർജറോ, ചാർജ് ചെയ്യുന്ന പോർട്ടിൽ വെള്ളമോ കണ്ടെത്തുമ്പോൾ അതിന് വൈദ്യുതി വിച്ഛേദിക്കാനാകും. 

 

ഡൈനാമിക്കായ കംപ്യൂട്ടിംഗ് എഞ്ചിൻ: സുഗമമായ പ്രവർത്തനങ്ങൾക്കായി, കഴിഞ്ഞ തലമുറയെ അപേക്ഷിച്ച് ആപ്പ് തുറക്കുന്നതിന്റെ വേഗത 12% വർദ്ധിപ്പിക്കുന്ന ഓപ്പോയുടെ ഡൈനാമിക് കമ്പ്യൂട്ടിംഗ് എഞ്ചിൻ സഹിതമാണ് Reno10 സീരീസ് വരുന്നത്. കൂടാതെ, 40-ൽ അധികം ആപ്പുകൾ വരെ പശ്ചാത്തലത്തിൽ കാലതാമസമില്ലാതെ സുഗമമായി പ്രവർത്തിപ്പിക്കാനാകും. ഈ സവിശേഷ മറ്റുള്ള തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതികവിദ്യകളുമായി ചേർന്ന് Reno10 Pro+-ഉം Reno10 Pro-യും 48-മാസത്തെ TÜV SUD ഫ്ലൂവൻസി സർട്ടിഫിക്കേഷൻ നേടി. ഈ ടെസ്റ്റുകളിൽ ഈ ഉപകരണങ്ങൾക്ക് '' റേറ്റിംഗ് ലഭിച്ചു, അതായത് നാല് വർഷത്തിന് ശേഷവും അവ ഒരു പുതിയ ഉപകരണം പോലെ സുഗമമായി പ്രവർത്തിക്കും എന്ന് അർത്ഥമാക്കുന്നു.

 

റാം വിപുലീകരണം: Reno10 സീരീസിലെ കമ്പ്യൂട്ടിംഗിനെ പിന്തുണയ്ക്കുന്നത് ഓപ്പോയുടെ റാം വിപുലീകരണ സാങ്കേതികവിദ്യയാണ്—Reno10 Pro+, Reno10 Pro എന്നിവയ്‌ക്ക് 12GB, Reno10-ന് 8GB വരെ. ഇത് മികച്ച പ്രവർത്തന മികവിനായി ഗെയിമിംഗ്, വീഡിയോ പ്രോസസ്സിംഗ് പോലുള്ള ജോലികളിൽ ഉപകരണത്തിന്റെ സ്റ്റോറേജിൽ നിന്ന് അതിന്റെ റാമിലേക്ക് സ്ഥലം നൽകുന്നു.

  

ഓപ്പോ Enco Air3 Pro: ഓഡിയോ മികവിന്റെ പുതിയ തലം  

ഓഡിയോ പ്രേമികൾക്കായി, ഓപ്പോ അതിന്റെ മികച്ച ഇൻ-ക്ലാസ് നോയ്സ്-ക്യാൻസലിംഗ് TWS Enco Air3 Pro പ്രഖ്യാപിച്ചു. വ്യക്തവും മികച്ചതുമായ ശബ്ദത്തിനായി പ്രകൃതിദത്ത മുള കൊണ്ടുള്ള ഫൈബർ ഡയഫ്രം ഉള്ള ലോകത്തിലെ ആദ്യത്തെ ഇയർബഡുകളാണിത്. ഇതിന്റെ ഹൈ-ഡെഫനിഷൻ ഓഡിയോ LDAC ഉപയോഗിച്ച് യാഥാർത്ഥ ശബ്ദത്തെ പുനർസൃഷ്ടിക്കുന്നു. അതേസമയം അതിന്റെ 49dB അഡാപ്റ്റീവ് നോയ്‌സ് ക്യാൻസലേഷൻ ആഴത്തിലുള്ള ശ്രവണാനുഭവം നൽകുന്നു.

 

സ്‌മാർട്ട്‌ഫോണിൽ സിനിമകൾ കാണുമ്പോൾ സ്‌പേഷ്യൽ സറൗണ്ട് ശബ്‌ദത്തിനായി ഓപ്പോ എലൈവ് ഓഡിയോ TWS Enco Air3 Pro അവതരിപ്പിക്കുന്നു. TWS-ൽ ഗോൾഡൻ സൗണ്ട് 2.0 സഹിതവും വരുന്നു. ഇത് ഉപയോക്തൃ-നിർദ്ദിഷ്‌ട ഇയർ കനാൽ മോഡൽ സൃഷ്ടിക്കുന്നു. ഉപയോക്താവിന്റെ ചെറിയ കേൾവി ടെസ്റ്റിന് ശേഷം കേൾവിക്ക് അനുസരിച്ച് പ്രത്യേകമായി ബഡ്‌സ് ക്രമീകരിക്കുന്നു. ഈ ഇയർബഡുകൾ IP55 പൊടി, ജല പ്രതിരോധം വാഗ്ദാനം ചെയ്യുന്നു. ഇത് ഔട്ട്ഡോർ ഉപയോഗങ്ങൾക്ക് അനുയോജ്യമാക്കുന്നു. ഒറ്റ ചാർജ്ജിൽ 30 മണിക്കൂർ ശ്രവണാനുഭവം വാഗ്ദാനം ചെയ്യുന്നു.

സ്പെസിഫിക്കേഷൻ

Reno10 Pro+ 5G 

Reno10 Pro 5G 

Reno10 5G 

പ്ലാറ്റ്ഫോം

Snapdragon 8+ Gen 1  

Snapdragon 778G 5G 

Dimensity 7050 5G  

ഡിസ്പ്ലേ

32MP IMX709 RGBW sensor, autofocus

6.7-ഇഞ്ച് OLED 3D കർവ്ഡ് സ്‌ക്രീൻ, 120Hz റിഫ്രഷ് റേറ്റ്, 240Hz വരെ ടച്ച് സാമ്പിൾ നിരക്ക്

6.7-ഇഞ്ച് OLED 3D കർവ്ഡ് സ്‌ക്രീൻ, 120Hz റിഫ്രഷ് റേറ്റ്, 240Hz വരെ ടച്ച് സാമ്പിൾ നിരക്ക്

32MP OV32C sensor 

6.7-ഇഞ്ച് OLED 3D കർവ്ഡ് സ്‌ക്രീൻ, 120Hz റിഫ്രഷ് റേറ്റ്, 240Hz വരെ ടച്ച് സാമ്പിൾ നിരക്ക്

മുൻ ക്യാമറ

32MP IMX709 RGBW സെൻസർ, ഓട്ടോഫോക്കസ്

32MP IMX709 RGBW സെൻസർ, ഓട്ടോഫോക്കസ്

 32MP OV32C സെൻസർ

പിന്നിലെ ക്യാമറകൾ

50MP IMX890, OIS 

64MP OV64B സെൻസർ, ടെലിഫോട്ടോ സഹിതം

112° വൈഡ്-ആംഗിൾ 8MP IMX355  

50MP IMX890, OIS 

 

32MP IMX709 RGBW, ടെലിഫോട്ടോ സഹിതം

112° വൈഡ്-ആംഗിൾ 8MP IMX355  

64MP OV64B

 

32MP IMX709 RGBW, ടെലിഫോട്ടോ സഹിതം

112° വൈഡ്-ആംഗിൾ 8MP IMX355   

സ്റ്റോറേജ്/റാം

256GB UFS 3.1/
12GB DDR5
 

256GB UFS 3.0/
12GB DDR4
 

128GB UFS 3.0/
8GB
 DDR4

ബാറ്ററി

4700mAh ബാറ്ററി,

100W SUPERVOOCTM

4600mAh ബാറ്ററി,

80W SUPERVOOCTM

5000mAh ബാറ്ററി, 67W SUPERVOOCTM

പ്രൊഫൈൽ/ഭാരം

8.28mm/194g 

7.89mm/185g 

7.89mm/185g 

വിലയും ലഭ്യതയും

INR 54,999 വിലയുള്ള ഓപ്പോ Reno10 Pro+ 5G, INR 39,999 വിലയുള്ള OPPO Reno10 Pro എന്നിവ 2023 ജൂലൈ 13, രാവിലെ 12 മണി മുതൽ വിൽപ്പനയ്‌ക്ക് ലഭ്യമാകും. ഉപകരണങ്ങൾ ഫ്ലിപ്കാർട്ട്, ഓപ്പോ സ്റ്റോറുകൾ, പ്രധാന റീട്ടെയിൽ ഔട്ട്ലെറ്റുകൾ എന്നിവയിൽ നിന്ന് വാങ്ങാം. 4,999 രൂപ വിലയുള്ള ഓപ്പോ Enco Air3 Pro, ഫ്ലിപ്കാർട്ട്, ആമസോൺ, ഓപ്പോ സ്റ്റോറുകൾ എന്നിവയിൽ നിന്ന് 2023 ജൂലൈ 11 മുതൽ ഉച്ചയ്ക്ക് 12 മണി മുതൽ വാങ്ങാം.

ഓഫറുകൾ

OPPO Reno10 Pro+ 5G, OPPO Reno10 Pro 5G എന്നിവയുടെ ആദ്യ വിൽപ്പനയിൽ ഉപഭോക്താക്കൾക്ക് ഇനിപ്പറയുന്ന ഓഫറുകൾ ലഭിക്കും.

  • ഫ്ലിപ്കാർട്ട്, ഓപ്പോ സ്റ്റോറുകളിൽ ഉപഭോക്താക്കൾക്ക് 4000 രൂപ വരെ കിഴിവുകളും എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്ക്, എസ്ബിഐ കാർഡുകളിൽ 9 മാസം വരെ പലിശ രഹിത ഇഎംഐയും ലഭിക്കും.
  • എസ്‌ബിഐ കാർഡ്സ്, കൊട്ടക് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്, വൺ കാർഡ്, എയു സ്‌മോൾ ഫിനാൻസ് തുടങ്ങിയ പ്രമുഖ ബാങ്കുകളുടെ കാർഡുകളിൽ ഉപഭോക്താക്കൾക്ക് പ്രമുഖ റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ നിന്ന് 4000 രൂപ വരെ ക്യാഷ്ബാക്കും 9 മാസം വരെ പലിശ രഹിത ഇഎംഐയും ലഭിക്കും.
  • ടിവിഎസ് ക്രെഡിറ്റ്, എച്ച്ഡിബി ഫിനാൻഷ്യൽ, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് തുടങ്ങിയ ഉപഭോക്തൃ വായ്പാ പങ്കാളികളിൽ നിന്ന് ഉപഭോക്താവിന് 4000 രൂപ വരെ ക്യാഷ് ബാക്ക് ലഭിക്കും. കൂടാതെ, ഉപഭോക്താക്കൾക്ക് പ്രമുഖ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള സീറോ ഡൗൺ പേയ്‌മെന്റ് സ്കീമുകളുടെ നേട്ടം ഉപയോഗപ്പെടുത്താം.
  • വിശ്വസ്തരായ ഓപ്പോ ഉപഭോക്താക്കൾക്ക് ഓൺലൈനായും ഓഫ്‌ലൈനായും 4000 രൂപ വരെയുള്ള എക്സ്ചേഞ്ച് + ലോയൽറ്റി ബോണസ് ലഭിക്കും.
  • MyOPPO വഴി ഉപയോക്താക്കൾക്ക് 6 മാസം വരെ യുട്യൂബ് പ്രീമിയം, ഗൂഗിൾ വൺ എന്നിവയുടെ സൗജന്യ ട്രയലുകൾ ആസ്വദിക്കാനാകും.
  • ജൂലൈ 13-നും 19-നും ഇടയിൽ ഫോൺ വാങ്ങുന്ന ഉപഭോക്താക്കൾക്ക് MyOPPO റാഫിളിൽ പ്രവേശനം നേടി ദുബായിലേക്കുള്ള ഒരു യാത്രയും മറ്റ് ആകർഷകമായ സമ്മാനങ്ങളും നേടാം. ജൂലൈ 13 മുതൽ ജൂലൈ 31 വരെ Reno10Pro+ 5G, Reno10 Pro 5G എന്നിവ വാങ്ങുക, 1500 രൂപ കിഴിവിൽ ഓപ്പോ പാഡ് എയർ (4+128GB) നേടാം.

 

ഓപ്പോ പ്രീമിയം സർവീസ് ഓഫർ

  • സമർപ്പിതരായ വിദഗ്ധരുടെ ഒരു ടീം (എക്‌സ്‌ക്ലൂസീവ് ഹോട്ട്‌ലൈൻ - 9958808080) എല്ലാ പ്രശ്‌നങ്ങളും/ചോദ്യങ്ങളും 24 പ്രവൃത്തി മണിക്കൂറിനുള്ളിൽ പരിഹരിക്കും.
  • പരാതി ലഭിച്ച് 72 മണിക്കൂറിനുള്ളിൽ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനൊപ്പം 13,000+ പിൻ കോഡുകളിൽ ഉടനീളം സൗജന്യ പിക്ക് അപ്പ്, ഡ്രോപ്പ് സൗകര്യം ലഭ്യമാണ്.
  • സ്‌മാർട്ട്‌ഫോണുകളുടെ സേവനത്തിനും/അറ്റകുറ്റപ്പണികൾക്കും ഓപ്പോ താങ്ങാനാവുന്ന ഇഎംഐ വാഗ്ദാനം ചെയ്യുന്നു. എല്ലാ പ്രമുഖ വായ്പാ സ്ഥാപനങ്ങളിലും 3200 രൂപ മുതൽ ഏറ്റവും കുറഞ്ഞ ഇഎംഐ ആരംഭിക്കുന്നു. ഉപഭോക്താക്കൾക്ക് അവരുടെ സൗകര്യത്തിനനുസരിച്ച് ഇഎംഐ ഇൻസ്‌റ്റാൾമെന്റും കാലാവധിയും തീരുമാനിക്കാനുള്ള ഓപ്ഷൻ ഉണ്ട്.

Related Topics

Share this story