Times Kerala

 ടെലിഫോട്ടോ ക്യാമറ ഉപയോഗിച്ചുള്ള പോർട്രെയിറ്റ് ഫോട്ടോഗ്രഫിയെ OPPO Reno10 5G പുനർനിർവ്വചിക്കുന്നു 

 
 ടെലിഫോട്ടോ ക്യാമറ ഉപയോഗിച്ചുള്ള പോർട്രെയിറ്റ് ഫോട്ടോഗ്രഫിയെ OPPO Reno10 5G പുനർനിർവ്വചിക്കുന്നു 
 

പ്രമുഖ ആഗോള സ്മാർട്ട് ഉപകരണ ബ്രാൻഡായ OPPO Reno10  5Gജൂലൈ 27-ന് 32,999 രൂപയ്ക്ക് വിൽപ്പനയ്‌ക്കെത്തുമെന്ന് പ്രഖ്യാപിച്ചു. OPPO ഇ-സ്റ്റോർ, ഫ്ലിപ്കാർട്ട്, പ്രമുഖ റീട്ടെയിൽ ഔട്ട്ലെറ്റുകൾ എന്നിവിടങ്ങളിൽ രാവിലെ 12 മണി മുതൽ ഹാൻഡ്സെറ്റ് ലഭ്യമാകും.  

3D കർവ്ഡ് ഡിസൈനുള്ള അൾട്രാ-സ്ലിം ബോഡി  

Reno10 5G-യുടേത് ഒരു അൾട്രാ-സ്ലിം ബോഡിയാണ്. ഐസ് ബ്ലൂ, സിൽവറി ഗ്രേ എന്നീ നിറങ്ങളിൽ ലഭ്യമാണ്. 3D കർവ്ഡ് രൂപകൽപ്പന ഭാരം കുറഞ്ഞതും പിടിക്കാൻ എളുപ്പമുള്ളതുമാണ്. 120Hz 6.7 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയും ബോർഡർ ഇല്ലാത്തതും ആകർഷകവുമായ കാഴ്ചാനുഭവത്തിനായുള്ള 93% സ്‌ക്രീൻ-ടു-ബോഡി അനുപാതവും ഈ ഫോണിന്റെ സവിശേഷതയാണ്. ഡ്രാഗൺട്രെയിൽ സ്റ്റാർ 2 ഡിസ്‌പ്ലേയും ഉറപ്പുള്ള പോളികാർബണേറ്റ് പിൻഭാഗവുമാണ് ഇതിനുള്ളത്. ഇതിന്റെ 2412×1080px സ്‌ക്രീനിന് 950 നിറ്റ്സ് എച്ച്‌ഡിആർ തെളിച്ചമുള്ള 1 ബില്യൺ നിറങ്ങൾ ലഭ്യമാക്കി, നേരിട്ടുള്ള സൂര്യപ്രകാശത്തിൽ പോലും വ്യക്തതയും തെളിച്ചവുമുള്ള ദൃശ്യങ്ങൾ നൽകും. കൂടാതെ, സറൗണ്ട് സൗണ്ട് അനുഭവത്തിനായി ഡിറാക്ക് ടെസ്റ്റ് ചെയ്ത റിയൽ ഒറിജിനൽ സൗണ്ട് ടെക്നോളജി ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകൾ ഉണ്ട്.

അൾട്രാ ക്ലിയർ പോർട്രെയ്റ്റുകൾക്കായി ടെലിഫോട്ടോ ക്യാമറ 

64MP OV64B അൾട്രാ ക്ലിയർ മെയിൻ ക്യാമറ, 32MP IMX709 ടെലിഫോട്ടോ പോർട്രെയിറ്റ് ക്യാമറ, 8MP IMX355 112° അൾട്രാ വൈഡ് ക്യാമറ, 32MP OV32C അൾട്രാ ക്ലിയർ സെൽഫി ക്യാമറ എന്നിവ അടങ്ങുന്ന ശക്തമായ ക്യാമറ സംവിധാനമാണ് Reno10 5G-യിലുള്ളത്. ഈ സജ്ജീകരണത്തിലൂടെ, കുറഞ്ഞ വെളിച്ചത്തിലായാലും പോർട്രെയ്‌റ്റുകൾ ഷൂട്ട് ചെയ്യുമ്പോഴായാലും വൈഡ് ആംഗിൾ ഷോട്ടുകളിലായാലും, ഉപയോക്താക്കൾക്ക് എല്ലാ വിശദാംശങ്ങളും അസാധാരണമായ വ്യക്തതയോടെ ചിത്രങ്ങളിലേക്ക് പകർത്താനാകും.  

വേഗതയേറിയതും സുരക്ഷിതവും സുദൃഡവുമായ ചാർജിംഗ് അനുഭവം  

റെനോ സീരീസിലെ എക്കാലത്തെയും വലിയ ബാറ്ററിയായ 67W SUPERVOOCTM ഉള്ള ഇതിന്റെ 5000mAh ബാറ്ററി, 47 മിനിറ്റിനുള്ളിൽ 100% വരെ ചാർജ് ചെയ്യുന്നു. എപ്പോഴും യാത്രയിലായിരിക്കുന്ന ഉപയോക്താക്കൾക്ക്, ഹാൻഡ്‌സെറ്റ് 70% ചാർജ് ചെയ്യാൻ 30 മിനിറ്റ് ചാർജ് മതിയാകും.

OPPO യുടെ അവാർഡ് നേടിയ ബാറ്ററി ഹെൽത്ത് എഞ്ചിൻ (BHE) ചാർജിംഗ് ആയുസ്സ് വർദ്ധിപ്പിക്കുന്നതിന് തത്സമയ നിരീക്ഷണത്തിലൂടെ കറന്റും വോൾട്ടേജും ബുദ്ധിപരമായി നിയന്ത്രിക്കുന്നു. നാല് വർഷത്തിലേറെ നിലനിൽക്കുന്നതിനായി 1,600 ചാർജ് സൈക്കിളുകൾക്ക് ശേഷവും ഹാൻഡ്‌സെറ്റിന്റെ ബാറ്ററി അതിന്റെ ആരോഗ്യം 80% വരെ നിലനിർത്തുന്നുവെന്ന് ഇത് ഉറപ്പാക്കുന്നു.

 

നീണ്ടുനിൽക്കുന്ന സുഗമമായ പ്രകടനം

Reno10 5G, മീഡിയടെക് ഡൈമെൻസിറ്റി 7050 SoC-ലാണ് പ്രവർത്തിക്കുന്നത്. 8GB RAM, 256GB സ്റ്റോറേജ് എന്നിവയുമുണ്ട്. കൂടാതെ OPPO യുടെ റാം എക്സ്പാൻഷൻ സാങ്കേതികവിദ്യ ഉപയോക്താക്കൾക്ക് ഉപകരണ സ്റ്റോറേജിൽ നിന്ന് സ്ഥലം കടമെടുത്ത് RAM 8GB വരെ വർദ്ധിപ്പിക്കാൻ അനുവദിക്കുന്നു.

കാര്യക്ഷമമായ തണുപ്പിക്കലിനായി, താപ വിസർജ്ജനത്തിനും തടസ്സങ്ങളില്ലാത്ത ഉപയോഗക്ഷമതയ്ക്കും ഉയർന്ന പ്രകടം കാഴ്ചവെയ്ക്കുന്ന T19 ബൈ-ലെയർ ഗ്രാഫൈറ്റ് ഉപയോഗിക്കുന്നു. കഴിഞ്ഞ തലമുറയെ അപേക്ഷിച്ച് Reno10-ലെ OPPO യുടെ ഡൈനാമിക് കമ്പ്യൂട്ടിംഗ് എഞ്ചിൻ ആപ്പ് ഓപ്പണിംഗ് വേഗത 12% വർദ്ധിപ്പിക്കുന്നു. കൂടാതെ, ഇത് 48 മാസത്തെ ഫ്ലുവെൻസിയോടെയാണ് വരുന്നത്. അതായത് നാല് വർഷത്തിന് ശേഷവും ഈ ഉപകരണം ഒരു പുതിയ ഫോൺ പോലെ സുഗമമായി പ്രവർത്തിക്കും. 

സ്മാർട്ടായ അനുഭവം

ടിവി, എസി, സെറ്റ്-ടോപ്പ് ബോക്‌സ് തുടങ്ങിയ വീട്ടുപകരണങ്ങൾ വിദൂരമായി നിയന്ത്രിക്കാൻ അനുവദിക്കുന്ന ഇൻഫ്രാറെഡ് റിമോട്ട് കൺട്രോൾ ആപ്ലിക്കേഷനുമായാണ് Reno10 5G വരുന്നത്. മൾട്ടി-സ്‌ക്രീൻ കണക്റ്റ് ഫീച്ചർ ഉപയോഗിച്ച് Reno10 5G ഒരു പേഴ്സണൽ കംപ്യൂട്ടർ അല്ലെങ്കിൽ ടാബ്‌ലെറ്റ് പോലുള്ള മറ്റ് ഉപകരണങ്ങളിലേക്ക് കണക്റ്റ് ചെയ്യാനാകും. ഇത് ഒന്നിലധികം സ്‌ക്രീനുകളിൽ ഒരേസമയം പ്രവർത്തിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്നു. സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ ഫുഡ് ഡെലിവറി ആപ്പുകളിലെ അപ്‌ഡേറ്റുകൾ കാണാനും ഫോൺ അൺലോക്ക് ചെയ്യാതെ തന്നെ സ്‌പോട്ടിഫൈയിൽ സംഗീതം നിയന്ത്രിക്കാനും ഇതിലെ സ്‌മാർട്ട് ഓൾവേസ്-ഓൺ ഡിസ്‌പ്ലേ ഉപയോക്താക്കളെ അനുവദിക്കുന്നു.

Reno10 5G രണ്ട് വർഷത്തെ ഓപ്പറേറ്റിംഗ് സിസ്റ്റം അപ്‌ഡേറ്റുകളെയും മൂന്ന് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളെയും പിന്തുണയ്ക്കുന്നു. 

 

ഓഫറുകൾ

OPPO Reno10 5G-യുടെ ആദ്യ വിൽപ്പനയിൽ ഉപഭോക്താക്കൾക്ക് ഇനിപ്പറയുന്ന ഓഫറുകൾ ലഭിക്കും:

 

  • എച്ച്‌ഡിഎഫ്‌സി, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, എസ്‌ബിഐ കാർഡുകൾ ഉപയോഗിക്കുമ്പോൾ ഉപഭോക്താക്കൾക്ക് ഫ്ലിപ്കാർട്ട്, OPPO സ്റ്റോറുകളിൽ 3000 രൂപ തൽക്ഷണം കിഴിവ് ലഭിക്കും. കൂടാതെ, മുൻനിര ബാങ്ക് കാർഡ് ഉടമകൾക്ക് 6 മാസം വരെ പലിശ രഹിത ഇഎംഐ ഓപ്ഷന്റെ പ്രയോജനം നേടാം.
  • ഉപഭോക്താക്കൾക്ക് പ്രമുഖ റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ നിന്ന് 10% വരെ ക്യാഷ്ബാക്കും എസ്ബിഐ, കൊട്ടക് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്, വൺ കാർഡ്, എയു സ്മോൾ ഫിനാൻസ് തുടങ്ങിയ പ്രമുഖ ബാങ്കുകളിൽ നിന്ന് 6 മാസം വരെ പലിശ രഹിത ഇഎംഐയും ലഭിക്കും.
  • ഉപഭോക്താക്കൾക്ക് ഉപഭോക്തൃ വായ്പാ പങ്കാളികൾ, ടിവിഎസ് ക്രെഡിറ്റ്, എച്ച്ഡിബി ഫിനാൻഷ്യൽ, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് എന്നിവയിൽ നിന്ന് 3000 രൂപ വരെ ക്യാഷ്ബാക്ക് പ്രയോജനപ്പെടുത്താം. കൂടാതെ, ഉപഭോക്താക്കൾക്ക് പ്രമുഖ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള സീറോ ഡൗൺ പേയ്‌മെന്റ് സ്‌കീമുകളുടെ പ്രയോജനവും നേടാം.
  • OPPO ഉപഭോക്താക്കൾക്ക് ഓൺലൈനായും ഓഫ്‌ലൈനായും 4000 രൂപ വരെ എക്സ്ചേഞ്ച് + ലോയൽറ്റി ബോണസ് ലഭിക്കും.
  • മൈ OPPO വഴി ഉപയോക്താക്കൾക്ക് 3 മാസം വരെ യുട്യൂബ് പ്രീമിയം, ഗൂഗിൾ വൺ എന്നിവയുടെ സൗജന്യ ട്രയലുകൾ നേടാം. 

 

OPPO പ്രീമിയം സർവീസ് ഓഫർ 

  • സമർപ്പിതരായ വിദഗ്ധരുടെ ഒരു ടീം (എക്‌സ്‌ക്ലൂസീവ് ഹോട്ട്‌ലൈൻ - 9958808080) എല്ലാ പ്രശ്‌നങ്ങളും/ചോദ്യങ്ങളും 24 പ്രവൃത്തി മണിക്കൂറിനുള്ളിൽ പരിഹരിക്കും.
  • പരാതി ലഭിച്ച് 72 മണിക്കൂറിനുള്ളിൽ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനൊപ്പം 13,000+ പിൻ കോഡുകളിൽ ഉടനീളം സൗജന്യ പിക്ക് അപ്പ്, ഡ്രോപ്പ് സൗകര്യം ലഭ്യമാണ്.
  • സ്‌മാർട്ട്‌ഫോണുകളുടെ സർവീസിനും/അറ്റകുറ്റപ്പണികൾക്കും OPPO താങ്ങാനാവുന്ന ഇഎംഐ വാഗ്ദാനം ചെയ്യുന്നു. ഉപഭോക്താക്കൾക്ക് അവരുടെ സൗകര്യത്തിനനുസരിച്ച് ഇഎംഐ ഇൻസ്‌റ്റാൾമെന്റും കാലാവധിയും തീരുമാനിക്കാനുള്ള ഓപ്ഷൻ ഉണ്ട്.

Related Topics

Share this story