Times Kerala

 ഓപ്പോ ഇന്ത്യ സെൻഡ്-ഇൻ റിപ്പയർ സേവനം 25,000 പിൻ കോഡുകളിലേക്ക് വിപുലീകരിക്കുന്നു

 
 ഓപ്പോ ഇന്ത്യ സെൻഡ്-ഇൻ റിപ്പയർ സേവനം 25,000 പിൻ കോഡുകളിലേക്ക് വിപുലീകരിക്കുന്നു
 

ഓപ്പോ ഇന്ത്യ അതിന്റെ സർവീസ് സെന്റർ 3.0 ഉപയോഗിച്ച് വിൽപ്പനാനന്തര സേവനത്തിൽ വിപ്ലവം സൃഷ്ടിച്ചു, ഇത് പിക്ക്-അപ്പ് ആൻഡ് ഡ്രോപ്പ് സേവനത്തിലൂടെ 25,000 പിൻ കോഡുകൾ ഉൾക്കൊള്ളുന്നതിനായി ഇന്ത്യയിലുടനീളമുള്ള സാന്നിദ്ധ്യം വ്യാപിപ്പിക്കുന്നു. 

ഈ പ്രോഗ്രാമിന്റെ ഭാഗമായി, സോഫ്റ്റ്വെയർ പ്രശ്നങ്ങൾ, സ്ക്രീനും ബാറ്ററിയും മാറ്റിസ്ഥാപിക്കൽ, സ്പീക്കർ കേടുപാടുകൾ, ടച്ച്സ്ക്രീൻ തകരാറുകൾ എന്നിവയുൾപ്പെടെ 80% സ്മാർട്ട്ഫോൺ അറ്റകുറ്റപ്പണികൾക്കും 24 മണിക്കൂർ ടി.എ.ടി. (ടേൺറൗണ്ട് ടൈം) ഉറപ്പുനൽകാൻ  ബ്രാൻഡിന് മികച്ച പ്രോസസ്സ് കാര്യക്ഷമതകൾ നടപ്പിലാക്കിയിട്ടുണ്ട്.

കഴിഞ്ഞ വർഷം അവതരിപ്പിച്ച കസ്റ്റമർ സർവീസ് 3.0 സംരംഭം, തിരഞ്ഞെടുത്ത ഡിവൈസുകൾക്കായി ഒരു മണിക്കൂർ ഓൺസൈറ്റ് അറ്റകുറ്റപ്പണികൾ, പുതിയ ഉൽപ്പന്ന പ്രദർശനങ്ങൾ, സൗജന്യ പിക്ക്-അപ്പ് ആൻഡ് ഡ്രോപ്പ്, ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ അടിസ്ഥാനമാക്കിയുള്ള ബാങ്ക് ഇ.എം.ഐ. ഓപ്ഷനുകൾ എന്നിവയും മറ്റ് നിരവധി ആനുകൂല്യങ്ങളും പ്രദാനം ചെയ്യുന്നു. ഉപഭോക്താക്കൾക്ക് ഓപ്പോ ടെക്നീഷ്യൻമാർ തങ്ങളുടെ കൺമുന്നിൽ വച്ച് ഉപകരണങ്ങൾ ശരിയാക്കുന്നത് കാണാൻ കഴിയുന്ന സുതാര്യമായ തത്സമയ അറ്റകുറ്റപ്പണികളും ഓപ്പോ ഇന്ത്യ പ്രദാനം ചെയ്യുന്നു.

24 മണിക്കൂർ സെൻഡ്-ഇൻ റിപ്പയർ സേവനത്തിന് കീഴിൽ, ഓപ്പോ ഇന്ത്യ വെബ്സൈറ്റിൽ സെൻഡ്-ഇൻ റിപ്പയർ ഫോം  സമർപ്പിച്ചുകൊണ്ട് ഉപഭോക്താക്കൾക്ക് അവരുടെ സ്മാർട്ട്ഫോണിനായി സൗജന്യ പിക്ക്-അപ്പും ഡ്രോപ്പും ഷെഡ്യൂൾ ചെയ്യാം; ഇവിടെ, അവർ പിക്ക്-അപ്പ് വിലാസത്തോടൊപ്പം ഉപകരണ ഐ.എം.ഇ.ഐ. നമ്പറും രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറും നൽകേണ്ടത് ആവശ്യമാണ്. ഓപ്പോ ഇന്ത്യയുടെ 24 മണിക്കൂർ റിപ്പയർ ടി.എ.ടി ഉപകരണം സേവന കേന്ദ്രത്തിൽ എത്തിക്കുന്ന സമയം മുതൽ ആരംഭിക്കുന്നു. 

 അറ്റകുറ്റപ്പണികളുടെ പുരോഗതി അറിയിക്കാൻ ഉപഭോക്താക്കൾക്ക് എസ്.എം.എസ്., വാട്ട്സാപ്പ് എന്നിവ വഴി പതിവായി അപ്ഡേറ്റുകൾ ലഭിക്കും. ഉപകരണങ്ങൾ വിദൂര പ്രദേശങ്ങളിൽ നിന്നാണ്  എടുത്തിട്ടുള്ളത് എന്ന സന്ദർഭങ്ങളിൽ, പിക്ക്-അപ്പ്, അറ്റകുറ്റപ്പണികൾ, ഡെലിവറി എന്നിവ 5 മുതൽ 7 ദിവസത്തിനുള്ളിൽ പൂർത്തിയാകും. സെൻഡ്-ഇൻ റിപ്പയർ സേവനം പ്രയോജനപ്പെടുത്തുന്നതിന് ഓപ്പോ ഇന്ത്യ ഉപഭോക്താക്കൾക്ക് @OPPOCareIN-മായി ട്വിറ്ററിലോ ഫെയ്സബുക്കിലോ ആശയവിനിമയം നടത്താം.

ഓപ്പോ ഇന്ത്യയുടെ സേവന സംരംഭത്തിന്റെ വിപുലീകരണത്തെക്കുറിച്ച് അഭിപ്രായപ്പെട്ടുകൊണ്ട്, ഓപ്പോ ഇന്ത്യ, സി.എം.ഒ. ദമ്യന്ത് സിംഗ് ഖനോറിയ, പ്രസ്താവിച്ചു, “ഞങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങളുടെയും കാതൽ ഉപഭോക്താക്കളാണ്. ഞങ്ങളുടെ സ്മാർട്ട്ഫോൺ റിപ്പയർ പിക്ക്-അപ്പ് ആൻഡ് ഡ്രോപ്പ് സേവനം 25,000 പിൻ കോഡുകളിലേക്ക് വിപുലീകരിക്കുന്നത്, രാജ്യത്തിന് നെടുകെയും കുറുകെയും പ്രാപ്യമാക്കാനാവുന്ന ഉപഭോക്തൃ സേവനം ഉറപ്പാക്കാനുള്ള ഓപ്പോയുടെ സമർപ്പണത്തെ പ്രതിഫലിപ്പിക്കുന്നു. ഞങ്ങളുടെ ഉപയോക്താക്കൾക്ക് അവർ എവിടെയായിരുന്നാലും അവരുടെ സൗകര്യവും സംതൃപ്തിയും ഞങ്ങൾ പുനർ നിർവചിക്കുന്നു, ഓരോ ഉപഭോക്താക്കൾക്കും ഓപ്പോ അനുഭവം അനായാസമായി ലഭ്യമാക്കുന്നു.

ഡിസ്പ്ലേ, മെയിൻബോർഡ്, ബാറ്ററി എന്നിവയുടെ അറ്റകുറ്റപ്പണികൾക്ക് 25% കിഴിവും ഫോൺ ആക്സസറികൾക്ക് 10% കിഴിവ്, സൗജന്യ പ്രൊട്ടക്റ്റീവ് ഫിലിം, പിൻ കവറും അതിന്റെ ഫോൺ അണുവിമുക്തമാക്കൽ എന്നിവയും ഉൾപ്പെടുത്താനായി ഓപ്പോ ഇന്ത്യ അതിന്റെ സേവന കേന്ദ്രങ്ങളിൽ ഉത്സവ ഓഫറുകൾ* —നവംബർ 6 മുതൽ നവംബർ 10 വരെ - പ്രഖ്യാപിച്ചു.

കൂടാതെ, ഫൈൻഡ് എൻ2 ഫ്ലിപ്പ്, ഫൈൻഡ് എൻ3 ഫ്ലിപ്പ് ഫോൾഡബിളുകളുടെ ഉപഭോക്താക്കൾക്ക് മാത്രമായി ഓപ്പോ ഇന്ത്യ, അന്താരാഷ്ട്ര വാറന്റി അവകാശങ്ങളോടെ പ്രീമിയം സേവനം നൽകുന്നതിനായി, സമർപ്പിത പിന്തുണയുള്ള ഒരു പ്രത്യേക ഹെൽപ്പ് ലൈൻ, അറ്റകുറ്റപ്പണികൾക്കായി ബാങ്ക് ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് ഇ.എം.ഐ. എന്നിവയും നൽകുന്നു. 

ഫൈൻഡ് എൻ3 ഫ്ലിപ്പിനായി, സ്മാർട്ട്ഫോൺ നിർമ്മാതാവ് ഓപ്പോ സേവന കേന്ദ്രങ്ങളിൽ 2-മണിക്കൂർ ഫ്ലാഷ് ഫിക്സും അതിന്റെ സ്ക്രീൻ ഗാർഡിനും ബാക്ക് കവറിനും മാറ്റിവയ്ക്ക സേവനവും പോലുള്ള അധിക പ്രീമിയം സേവനങ്ങൾ പ്രദാനം ചെയ്യുന്നു. കൂടാതെ, വാറന്റിക്ക് കീഴിൽ സ്ക്രീൻ മാറ്റിസ്ഥാപിക്കുന്നതിന് 15% കിഴിവ്.

സ്മാർട്ട്ഫോൺ ഓ.ഇ.എം.ന് രാജ്യത്തുടനീളം 550-ലധികം അംഗീകൃത സേവന ഔട്ട്ലെറ്റുകളുടെ വിപുലമായ സാന്നിധ്യമുണ്ട്, കൂടാതെ ചണ്ഡീഗഡ്, കൊച്ചി, കോഴിക്കോട്, തൃശൂർ, ലഖ്നൗ, ആഗ്ര, മധുരൈ, ബിലാസ്പൂർ, ബാരാമതി, ഹൈദരാബാദ്, ഡൽഹി എൻ.സി.ആർ., ജയ്പൂർ, വിശാഖപട്ടണം എന്നിവയുൾപ്പെടെയുള്ള നഗരങ്ങളിലെ സേവന കേന്ദ്രം 3.0 നിലവാരം പുലർത്തുന്നതിനായി അതിന്റെ അംഗീകൃത സേവന കേന്ദ്രങ്ങളിൽ 24 എണ്ണം ഇതിനകം നവീകരിച്ചിട്ടുമുണ്ട്. 2024 അവസാനത്തോടെ 40 സേവന കേന്ദ്രങ്ങളെ പുതിയ 3.0 നിലവാരത്തിലേക്ക് അപ്ഗ്രേഡ് ചെയ്യാൻ ഓപ്പോ പദ്ധതിയിടുന്നു.

കേരളത്തിലെ ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി, ഓപ്പോയ്ക്ക് 24 അംഗീകൃത സേവന കേന്ദ്രങ്ങളുടെ ഒരു സർവീസ് നെറ്റ്വർക്കുണ്ട്.

 

Related Topics

Share this story