Times Kerala

 നവീകരണവും സംരംഭകത്വവും പ്രോത്സാഹിപ്പിക്കുന്നതിനായി ഓപ്പോ ഇന്ത്യ ആന്ധ്രാപ്രദേശ് ഇന്നൊവേഷൻ സൊസൈറ്റിയുമായി ധാരണാപത്രം ഒപ്പുവച്ചു

 
 നവീകരണവും സംരംഭകത്വവും പ്രോത്സാഹിപ്പിക്കുന്നതിനായി ഓപ്പോ ഇന്ത്യ ആന്ധ്രാപ്രദേശ് ഇന്നൊവേഷൻ സൊസൈറ്റിയുമായി ധാരണാപത്രം ഒപ്പുവച്ചു
 

പ്രമുഖ സ്‌മാർട്ട്‌ഫോൺ ബ്രാൻഡായ ഓപ്പോ ഇന്ത്യ ആന്ധ്രാപ്രദേശ് സംസ്ഥാനത്തെ ഡീപ്പ് ടെക് സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കുന്നതിനായി, സംരംഭകത്വ ഇക്കോസിസ്റ്റത്തിന്റെ വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനുള്ള സ്റ്റേറ്റ് നോഡൽ ഏജൻസിയായ ആന്ധ്രാപ്രദേശ് ഇന്നൊവേഷൻ സൊസൈറ്റിയുമായി (APIS) ധാരണാപത്രം ഒപ്പുവച്ചു. 2023-ലെ ആഗോള നിക്ഷേപക ഉച്ചകോടിയിൽ ആന്ധ്രാപ്രദേശ് സർക്കാരിന്റെ വ്യവസായം, അടിസ്ഥാന സൗകര്യം, നിക്ഷേപം, വാണിജ്യം, ഇൻഫർമേഷൻ ടെക്നോളജി, കൈത്തറി, തുണിത്തരങ്ങൾ വകുപ്പുകളുടെ മന്ത്രിയായ ശ്രീ. ഗുഡിവാഡ അമർനാഥിന്റെ സാന്നിധ്യത്തിൽ ശ്രീ. തസ്ലീം ആരിഫ്, വൈസ് പ്രസിഡണ്ട്, ഇന്ത്യ ആർ&ഡി ഹെഡ്, ഓപ്പോ ഇന്ത്യ,  ശ്രീ. അനിൽ കുമാർ ടെന്റു, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, ആന്ധ്രാപ്രദേശ് ഇന്നൊവേഷൻ സൊസൈറ്റി എന്നിവർ ധാരണാപത്രത്തിൽ ഒപ്പുവച്ചു. 

ഓപ്പോ ഇന്ത്യയും APIS-ഉം രാജ്യത്തെ മൊത്തത്തിലുള്ള നവീകരണ സംസ്കാരത്തിന് വേഗത പകരാനും വ്യവസായത്തിൽ അടുത്ത വലിയ സാങ്കേതിക മാറ്റം കൊണ്ടുവരാൻ കഴിവുള്ള സ്റ്റാർട്ടപ്പുകൾക്ക്  മാർഗ്ഗദർശനം നൽകാനും ലക്ഷ്യമിടുന്നു. ഈ സംരംഭത്തിന്റെ ഭാഗമായി, വളർന്നുവരുന്ന സംരംഭകർക്ക് വേണ്ടി ലാബുകൾ സ്ഥാപിക്കുക, ഗവേഷണത്തിലും മെന്റർഷിപ്പിലും പ്രൊഫഷണൽ പിന്തുണ വാഗ്ദാനം ചെയ്യുക തുടങ്ങിയവ ഉൾപ്പെടുന്ന പ്രോഗ്രാമുകളുടെ ഒരു പരമ്പരയിലൂടെ ഓപ്പോ ഇന്ത്യ സ്റ്റാർട്ടപ്പുകളുമായി ബന്ധം സ്ഥാപിക്കും. കൂടാതെ, സംരംഭകരെയും സാങ്കേതികവിദ്യയിൽ തൽപ്പരരായവരെയും ശാക്തീകരിക്കുന്നതിനായി ഇന്നൊവേഷൻ ചലഞ്ചുകൾ, ഹാക്കത്തോണുകൾ, വർക്ക്ഷോപ്പുകൾ എന്നിവയും ഓപ്പോ സംഘടിപ്പിക്കും.

"ആന്ധ്രപ്രദേശ് ഇന്നൊവേഷൻ സൊസൈറ്റിയുമായി സഹകരിച്ച് ഡീപ്പ് ടെക് സ്റ്റാർട്ടപ്പുകൾക്ക് മാർഗ്ഗദർശനം നൽകുന്നതിനും രാജ്യത്ത് നവീനതയുടെ ഒരു പുതിയ തരംഗം പ്രോത്സാഹിപ്പിക്കുന്നതിലും ഞങ്ങൾക്ക് സന്തോഷമുണ്ട്. മാനവരാശിക്ക് വേണ്ടി സാങ്കേതികവിദ്യ, ലോകത്തിന് വേണ്ടി ദയ എന്ന ലക്ഷ്യത്തോടെ, സാങ്കേതികവിദ്യയിലൂടെ ലോകത്തെ മാറ്റാൻ കഴിയുന്ന രൂപകൽപ്പനയും ഭാവനയും അർത്ഥപൂർണ്ണമായ പരിഹാരങ്ങളും പ്രോത്സാഹിപ്പിക്കുന്നതിൽ ഓപ്പോ വിശ്വസിക്കുന്നു. സംരംഭകത്വത്തിന്റെയും സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയുടെയും വളർച്ചയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് നവീകരണ സംസ്കാരം വളർത്തിയെടുക്കുന്നതിന് ഓപ്പോയും APIS-ഉം ഒരു പൊതുവായ സ്വഭാവം പങ്കിടുന്നു. ഈ പ്രോഗ്രാമിലൂടെ, സ്റ്റാർട്ടപ്പുകളെ സാങ്കേതികവിദ്യയുടെ സ്വാധീനം ശരിക്കും വർദ്ധിപ്പിക്കാനും രണ്ട് സ്ഥാപനങ്ങളുടെയും സംയോജിത വിഭവങ്ങൾ പ്രയോജനപ്പെടുത്തി പുതുതലമുറയുടെ ആശയങ്ങൾ ജീവസുറ്റതാക്കാൻ ശാക്തീകരിക്കാനും സഹായിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.” സഹകരണത്തെക്കുറിച്ച് ശ്രീ. തസ്ലീം ആരിഫ്, വൈസ് പ്രസിഡന്റ്, ഇന്ത്യ ആർ&ഡി ഹെഡ്, ഓപ്പോ ഇന്ത്യ പറഞ്ഞു.

ഓപ്പോ ഇന്ത്യയും APIS-ഉം സംരംഭകരുമായും വ്യവസായ വിദഗ്ധരുമായും സഹകരിച്ച് നൂതനമായ സാങ്കേതിക ഗവേഷണത്തിന്റെയും വികസനത്തിന്റെയും സംയോജനം പ്രോത്സാഹിപ്പിക്കുന്നതിന് സ്റ്റാർട്ടപ്പുകൾക്ക് അവരുടെ ആശയങ്ങൾ പ്രദർശിപ്പിക്കുന്നതിനും നവീകരിക്കുന്നതിനുമുള്ള ഒരു പ്ലാറ്റ്ഫോം ലഭ്യമാക്കും. യുവജനങ്ങളെ കേന്ദ്രീകരിച്ചുള്ള ഒരു ബ്രാൻഡ് എന്ന നിലയിൽ ഓപ്പോ യുവതലമുറയുടെ കരുത്തിൽ വിശ്വസിക്കുന്നു, കൂടാതെ യുവാക്കളെ അവരുടെ അഭിലാഷങ്ങൾ സാക്ഷാത്കരിക്കുന്നതിന് പിന്തുണയ്ക്കുന്ന ശക്തമായ ചരിത്രവുമുണ്ട്.

ഓപ്പോ രാജ്യത്തിന്റെ വികസനത്തിന് പ്രതിജ്ഞാബദ്ധമാണ്, കൂടാതെ സമ്പദ്‌വ്യവസ്ഥയുടെ ഭാവി വളർച്ചയ്ക്ക് നവീകരണവും സംരംഭകത്വവും നിർണായകമാണെന്ന് തിരിച്ചറിയുകയും ചെയ്യുന്നു. അത്യാധുനിക ഉപകരണങ്ങൾ, ഗ്ലോബൽ മെന്റർഷിപ്പ്, കമ്പനിയുടെ സമ്പന്നമായ പങ്കാളികളുടെ ശൃംഖലയിലേക്കുള്ള പ്രവേശനം എന്നിവ പ്രയോജനപ്പെടുത്തി നൂതനമായ പരിഹാരങ്ങൾ നിർമ്മിക്കാൻ ഓപ്പോയുടെ എലിവേറ്റ് പ്രോഗ്രാം അനേകം സ്റ്റാർട്ടപ്പുകളെ പ്രാപ്തരാക്കുന്നു. രണ്ട് സംസ്ഥാനങ്ങളിലെയും സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം ശക്തിപ്പെടുത്തുന്നതിനായി ഓപ്പോ കേരള, തെലങ്കാന സർക്കാരുകളുമായി സഹകരിക്കുന്നു.

സമീപകാലത്ത് നവീകരണത്തിലൂടെ സാമൂഹിക സുസ്ഥിരതാ പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങളിൽ പങ്കുചേരുന്നതിനായി യുവ സാമൂഹിക സംരംഭകരെ ഉൾപ്പെടുത്തി UNDP (യുണൈറ്റഡ് നേഷൻസ് ഡെവലപ്‌മെന്റ് പ്രോഗ്രാം)-യുമായി ഒരു വർഷം നീണ്ടുനിൽക്കുന്ന പങ്കാളിത്തത്തിലേക്ക് ഓപ്പോ പ്രവേശിച്ചു. ഈ സംരംഭത്തിലൂടെ യുവ സംരംഭകരെ അവരുടെ ആശയങ്ങൾ വികസിപ്പിക്കാനും UN (യുണൈറ്റഡ് നേഷൻസ്) 2030 സുസ്ഥിര വികസന അജണ്ടയിൽ കൂടുതൽ സ്വാധീനമുള്ള പങ്ക് വഹിക്കുന്നതിന് അവരെ പിന്തുണയ്ക്കാനും ഓപ്പോ സഹായിക്കും.

Related Topics

Share this story