Times Kerala

 
OPPO A79 5G F ഇടത്തരം ശ്രേണിയിലുള്ള ഫോണുകളുടെ വിഭാഗത്തിൽ ആകർഷകമായ ഡിസൈൻ, സുഗമമായ പ്രകടനം, ഈടുനിൽപ്പ് എന്നിവയെ സമന്വയിപ്പിക്കുന്നു

 
  OPPO A79 5G F ഇടത്തരം ശ്രേണിയിലുള്ള ഫോണുകളുടെ വിഭാഗത്തിൽ ആകർഷകമായ ഡിസൈൻ, സുഗമമായ പ്രകടനം, ഈടുനിൽപ്പ് എന്നിവയെ സമന്വയിപ്പിക്കുന്നു
 

പ്രീമിയം 5G ഉപകരണം അന്വേഷിക്കുന്ന ഉപയോക്താക്കൾക്കായി OPPO ഇന്ത്യ ഏറ്റവും പുതിയ A79 5G പുറത്തിറക്കി.  ആകർഷകമായ ഡിസൈൻ, സുഗമമായ പ്രകടനം, പലവിധത്തിലുള്ള ഉപയോഗത്തിൽ ഒരു ദിവസം നീണ്ടുനിൽക്കുന്ന ഫാസ്റ്റ് ചാർജിംഗ് ബാറ്ററി എന്നിവയെ മികച്ച രീതിയിൽ സന്തുലനം ചെയ്യുന്ന ഫോണാണ് ഇത്. INR 19,999 വിലയിട്ടിരിക്കുന്ന ഈ ഫോൺ OPPO സ്റ്റോർ, ഫ്ലിപ്പ്കാർട്ട് ഫ്ലിപ്പ്കാർട്ട്, മറ്റ് റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ എന്നിവിടങ്ങളിൽ ഒക്ടോബർ 28, 2023 മുതൽ ലഭ്യമാകും.

മിനുസമാർന്നതും ഈടുനിൽക്കുന്നതും വിനോദത്തിനായി നിർമ്മിച്ചതും

ഗ്ലോയിംഗ് ഗ്രീൻ, മിസ്റ്ററി ബ്ലാക്ക് എന്നീ നിറങ്ങളിൽ OPPO A79 5G  ലഭ്യമാണ്. വെറും 193 ഗ്രാം ഭാരമുള്ളതും 7.99 മില്ലീമീറ്റർ കനമുള്ളതുമാണ് ഈ ഫോൺ. ക്യാമറ ലെൻസിന് ചുറ്റുമുള്ള പോളിഷ് ചെയ്ത ഇരട്ട വളയങ്ങളിലേക്ക് ശ്രദ്ധ ആകർഷിക്കുന്ന ഒരു ചതുരാകൃതിയിലുള്ള ഐലൻഡ് ഫോണിന്റെ പിൻഭാഗത്തുണ്ട്. കരുത്തുറ്റ പോളി കാർബണേറ്റ് ഫ്രെയിമിന് ഒരു മെറ്റാലിക് ഘടന നൽകുന്നതിനുള്ള സവിശേഷമായ സമീപനം ഈ ഫോണിന്റെ വേറിട്ട ഡിസൈൻ ഘടകങ്ങളിലൊന്നാണ്.

കൂടുതൽ കാലം ഈടുനിൽക്കാനായി, IP54-റേറ്റ് ചെയ്‌ത സ്മാർട്ട്‌ഫോ 320-ലധികം ഗുണനിലവാര പരിശോധനകൾക്കും 130 തീവ്രമായ വിശ്വാസ്യതാ പരിശോധനകൾക്കും വിധേയമാക്കിയതാണ്. നിർമ്മാണ മികവും ഗുണനിലവാരവും ഉറപ്പാക്കാനായുള്ള ഡ്രോപ്പ്, ആന്റി-സ്പ്ലാഷ്, റേഡിയേഷൻ, തീവ്രമായ കാലാവസ്ഥ, തീ, അഗ്നിജ്വാല പ്രതിരോധം, താപനില പരിരക്ഷ, സിഗ്നൽ ടെസ്റ്റുകൾ എന്നിവ അതിൽ ഉൾപ്പെടുന്നു.

മുൻവശത്ത്, പഞ്ച്-ഹോൾ ക്യാമറയുള്ള 6.72-ഇഞ്ച് FHD+ സൺലൈറ്റ് ഡിസ്‌പ്ലേയാണ് ഉപകരണത്തിൽ ഉള്ളത്. സുഗമമായ സ്ക്രോളിംഗിനായി 90Hz റിഫ്രഷ് റേറ്റാണ് സ്ക്രീനിനുള്ളത്. കൂടാതെ തുടർച്ചയായ നേത്ര സംരക്ഷണത്തിനും സുരക്ഷിതമായ കാഴ്ചാനുഭവത്തിനുമായി OPPOയുടെ ഓൾ-ഡേ എഐ ഐ കംഫർട്ട് ഉണ്ട്.

ഉപയോക്താക്കൾക്ക് ആമസോൺ പ്രൈമിൽ നിന്നും നെറ്റ്‌ഫ്ലിക്സിൽ നിന്നുമുള്ള എച്ച്ഡി വീഡിയോ ഉള്ളടക്കം വൈഡ്‌വൈൻ L1 സർട്ടിഫിക്കേഷൻ ഉപയോഗിച്ച് ആസ്വദിക്കാൻ കഴിയും. അതേസമയം ഇരട്ട സ്പീക്കറുകൾ ആകർഷകമായ സ്റ്റീരിയോ സറൗണ്ട് ശബ്ദം നൽകുന്നു. ഒപ്റ്റിമൈസ് ചെയ്ത നോയ്സ് റിഡക്ഷൻ, എക്കോ-സപ്രഷൻ അൽഗോരിതം എന്നിവയിലൂടെ വ്യക്തയുള്ള ശബ്ദം നൽകുന്നു.

OPPO A79 5G-യിൽ സ്പീക്കറുകൾക്ക് 300% വരെയും ഇയർപീസ് കോളുകൾക്ക് 200% വരെയും എത്താൻ 100% വോളിയം ലെവലിന് മുകളിൽ പോകുന്ന ഒരു അൾട്രാ വോളിയം മോഡും ഉൾപ്പെടുന്നു; A79 ഹാർഡ്‌വെയർ അപ്‌ഗ്രേഡുകൾക്ക് വിധേയമായിട്ടുള്ളതിനാൽ മുൻ തലമുറയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് ശബ്ദ നിലവാരം 86% വർദ്ധിപ്പിക്കുന്നു. കൂടാതെ, വയേർഡ് ശബ്ദത്തിനായി 3.5 മി.മീ. ഹെഡ്‌ഫോൺ പോർട്ടും ഈ സ്മാർട്ട്‌ഫോണിലുണ്ട്.

എല്ലാ മൂഡുകൾക്കും സന്ദർഭങ്ങൾക്കുമുള്ള ഫോട്ടോഗ്രഫി

50 മെഗാപിക്സൽ എഐ ക്യാമറ, 2 മെഗാപിക്സൽ പോർട്രെയ്റ്റ് ക്യാമറ, 8 മെഗാപിക്സൽ സെൽഫി ക്യാമറ എന്നിവയുൾപ്പെടുന്ന കരുത്തുറ്റ ക്യാമറ സജ്ജീകരണമാണ് OPPO A79 5G-യിലുള്ളത്.

ഇതിലെ സാംസങ് ISOCELL JN1 50MP ക്യാമറ വ്യക്തതയുള്ളതും മികച്ചതുമായ ക്വാഡ്-ബിൻ 12.5MP സ്നാപ്പ്ഷോട്ടുകൾ പകർത്തുന്നു. കുറഞ്ഞ വെളിച്ചത്തിൽ, സ്മാർട്ട്‌ഫോണിന്റെ അൾട്രാ നൈറ്റ് മോഡ് ഗ്രെയിൻ കുറയ്ക്കുന്നതിനും രാത്രിയിലെ വ്യക്തമായ ചിത്രങ്ങൾക്കും തിളക്കമുള്ള നിറങ്ങൾക്കുമായി പല തരത്തിലുള്ള ഇരുട്ടിൽ ഷൂട്ട് ചെയ്യുമ്പോൾ വ്യക്തത മെച്ചപ്പെടുത്തുന്നതിനും, സംയോജിപ്പിച്ച മൾട്ടി-ഫ്രെയിം നോയ്സ് റിഡക്ഷനും എച്ച്ഡിആർ സാങ്കേതികതവിദ്യയും ഉപയോഗിക്കുന്നു. തെളിച്ചമുള്ള സാഹചര്യങ്ങളിൽ ഉയർന്ന റെസല്യൂഷനുള്ള ഫോട്ടോകൾ ലഭിക്കാൻ ഉപയോക്താക്കൾക്ക് 50 മെഗാപിക്സലിലേക്ക് മാറാനും കഴിയും.

പോർട്രെയ്റ്റുകൾക്കായി, 50 എംപി ക്യാമറയും 2MP ഓംനിവിഷൻ OV02B1B-ഉം ഒരുമിച്ച് പ്രവർത്തിക്കുകയും ഫീൽഡിന്റെ ഡെപ്ത് കണ്ടെത്തുകയും പശ്ചാത്തലത്തിൽ നിന്ന് സബ്ജക്റ്റുകളെ വേർതിരിക്കുകയും തുടർന്ന് അത് മങ്ങിപ്പിക്കുകയും ചെയ്യുന്നു. ഇവിടെ 50MP ലെൻസാണ് ഫോട്ടോ എടുക്കുന്നത്. അതേസമയം 2MP ലെൻസ് ഡെപ്ത് കണ്ടെത്തുന്നതിന് സഹായിക്കുന്നു.

ബാക്ക്‌ലിറ്റ് പരിതസ്ഥിതികളിൽ ഷൂട്ട് ചെയ്യുമ്പോൾ കൃത്യമായ എക്സ്പോഷർ, മികച്ച വിശദാംശങ്ങൾ, ഉയർന്ന നിലവാരമുള്ള ഫോട്ടോകൾ എന്നിവ ഉറപ്പാക്കുന്നതിന് മുന്നിലെ ക്യാമറയുടെ ഡൈനാമിക് ശ്രേണി മെച്ചപ്പെടുത്തുന്നതിന് സ്മാർട്ട്‌ഫോണിന്റെ 8MP സെൽഫി ക്യാമറ അതിന്റെ സ്വന്തമായ സെൽഫി എച്ച്ഡിആർ അൽഗോരിതം ഉപയോഗിക്കുന്നു. ക്യാമറ പശ്ചാത്തലത്തിലുള്ള തെളിച്ചമുള്ള ലൈറ്റുകൾ സ്വയമേവ കണ്ടെത്തുകയും കുറയ്ക്കുകയും ചെയ്യുന്നു, അതേസമയം പോർട്രെയ്റ്റ് മോഡിൽ നല്ല തെളിച്ചമുള്ള സെൽഫികൾ സൃഷ്ടിക്കാൻ ബൊക്കെയും എച്ച്ഡിആറും ഒരുമിച്ച് ഉപയോഗിക്കുന്നു.

ColorOS 13 ഉപയോഗിച്ച് സുഗമമായ പ്രവർത്തനം

ഇരട്ട 2.2GHz ആം കോർട്ടെക്സ്-A76 പെർഫോമൻസ് കോറുകളും, ആറ് 2GHz ആം കോർട്ടെക്സ്-A55 എഫിഷ്യൻസി കോറുകളും ഉൾക്കൊള്ളുന്ന മീഡിയടെക് 6020 SoC ആണ് A79 5G-യിലുള്ളത്. ഗെയിം കളിയിൽ സുഗമമായ പ്രകടനത്തിനായി മീഡിയടെക്കിന്റെ ഹൈപ്പർ എഞ്ചിൻ 3.0 ലൈറ്റ് ഗെയിമിംഗ് സാങ്കേതികവിദ്യകളും, വേഗതയേറിയ നെറ്റ്‌വർക്ക് പ്രതികരണത്തിനും, ഗെയിമർമാർ എല്ലായ്പ്പോഴും കണക്റ്റ് ചെയ്‌തിട്ടുണ്ടെന്ന് ഉറപ്പാക്കുന്നതിന് വിശ്വസനീയമായ കണക്റ്റിവിറ്റിക്കായി 5G/4G സ്മാർട്ട് സ്വിച്ചും ചിപ്പ്സെറ്റിലുണ്ട്.

ചിപ്പ്സെറ്റ് 82% വരെ വേഗതയുള്ള പ്ലിക്കേഷൻ സ്വിച്ചിംഗ് വേഗതയോടെ ഏറ്റവും ജനപ്രിയമായ ആപ്ലിക്കേഷനുകൾക്ക് വേഗത നൽകുന്നു. എതിരാളികളുമായി താരതമ്യപ്പെടുത്തുമ്പോൾ 37% വരെ വേഗതയിൽ ആപ്ലിക്കേഷൻ കോൾഡിൽ നിന്ന് പ്രവർത്തനം ആരംഭിക്കുന്നു, 18% വരെ വേഗത്തിൽ ആപ്ലിക്കേഷൻ സ്ലീപ്പിൽ നിന്ന് പ്രവർത്തനം ആരംഭിക്കുന്നു.

രണ്ട് സിം കണക്ഷനുകളിൽ നിന്നും മികച്ച നിലവാരമുള്ള ശബ്ദ, വീഡിയോ കോൾ അനുഭവത്തിനായി OPPO A79 5G സ്ഥിരതയുള്ള 5G വേഗതയും VoNR-ഉം നൽകുന്നുണ്ടെന്ന് മീഡിയടെക് 6020-ന്റെ ഇരട്ട സിം പിന്തുണ ഉറപ്പാക്കുന്നു.

സ്മാർട്ട്‌ഫോണിന് 128GB സ്റ്റോറേജും 1TB വരെ മൈക്രോ എസ്ഡി കാർഡുകൾക്കുള്ള പിന്തുണയും ഉണ്ട്. 8GB റാമും OPPOയുടെ റാം വിപുലീകരണ സാങ്കേതികവിദ്യയും ഉപയോഗിച്ച് മൾട്ടിടാസ്കിംഗ് സുഗമമാക്കുന്നു. അത് ഫോണിന്റെ സ്റ്റോറേജിൽ നിന്ന് 8GB കൂടി കടമെടുക്കുന്നു.

ആൻഡ്രോയിഡ് 13-നെ അടിസ്ഥാനമാക്കിയുള്ള ColorOS 13 ചാറ്റ് സ്‌ക്രീൻഷോട്ടുകൾ പങ്കിടുമ്പോൾ സ്വകാര്യതയ്‌ക്കായി സ്വയം പിക്‌സലേറ്റ് ചെയ്യുക, തന്ത്രപ്രധാനമായ രേഖകൾ മോഷ്ടാക്കളുടെ കണ്ണിൽപ്പെടാതെ സംരക്ഷിക്കുന്നതിന് അപ്‌ഗ്രേഡ് ചെയ്‌ത പ്രൈവറ്റ് സേഫ് എന്നിവ ഉൾപ്പെടെ മറ്റനേകം ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്നു.

OPPO ColorOS 13-ന്റെ ഡൈനാമിക് കമ്പ്യൂട്ടിംഗ് എഞ്ചിൻ ഉപയോഗിച്ച് ഉപകരണത്തിന്റെ പ്രകടനം കൂടുതൽ മെച്ചപ്പെടുത്തുന്നു. അത് സുഗമവും കാലതാമസമില്ലാത്തതുമായ പ്രകടനത്തിനായി ഒന്നിലധികം ആപ്പുകളിലേക്ക് സിസ്റ്റം റിസോഴ്‌സുകൾ സമർത്ഥമായി നിയോഗിക്കുന്നു.

ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള ColorOS 13, വേഗത്തിലുള്ള അറിയിപ്പുകൾക്കായി സ്‌മാർട്ട് ഓൾവെയ്സ്-ഓൺ ഡിസ്‌പ്ലേ, ചാറ്റ് സ്‌ക്രീൻഷോട്ടുകൾ പങ്കിടുമ്പോൾ സ്വകാര്യതയ്‌ക്കായി ഓട്ടോ പിക്‌സലേറ്റ്, രഹസ്യസ്വഭാവമുള്ള രേഖകൾ മോഷ്ടാക്കളിൽ നിന്ന് പരിരക്ഷിക്കുന്നതിന് അപ്‌ഗ്രേഡ് ചെയ്‌ത പ്രൈവറ്റ് സേഫ് എന്നിവയുൾപ്പെടെ മറ്റ് നിരവധി സവിശേഷതകൾ വാഗ്ദാനം ചെയ്യുന്നു.

ദീർഘ സമയം നീണ്ടുനിൽക്കുന്ന ബാറ്ററി

OPPO സ്വയം വികസിപ്പിച്ചെടുത്ത അൽഗോരിതങ്ങൾക്കൊപ്പം A79 5G-യിൽ ഡിസ്‌പ്ലേ, ക്യാമറ, പ്രോസസ്സർ എന്നീ സാങ്കേതികവിദ്യകൾക്കും, 33W SUPERVOOCTM ഉള്ള ഒരു വലിയ 5,000mAh ബാറ്ററിയുടെ പിന്തുണയുണ്ട്. അത് 30 മിനിറ്റിനുള്ളിൽ ഉപകരണത്തെ 51% ആക്കി മാറ്റുന്നു; 5 മിനിറ്റ് ഫാസ്റ്റ് ചാർജ്ജിംഗ് 2.6 മണിക്കൂർ ടെക്‌സ്‌റ്റിംഗ് അല്ലെങ്കിൽ സോഷ്യൽ മീഡിയ ഉപയോഗവും 1.4 മണിക്കൂർ വീഡിയോ സ്‌ട്രീമിംഗും നൽകും. അങ്ങനെ ബാറ്ററി തീരുമെന്ന ആശങ്കയില്ലാതെ ഉപയോക്താക്കൾക്ക് ബന്ധം നിലനിർത്താനും ഇടപഴകാനും കഴിയും.

ഉത്സവകാല വിൽപ്പന ഓഫറുകളും സർവീസ് വാഗ്ദാനങ്ങളും

OPPO ദീപാവലി സീസണിന് വേണ്ടി, തിരഞ്ഞെടുത്ത ഉൽപ്പന്നങ്ങളിൽ ആകർഷകമായ കിഴിവുകളും പ്രമോഷനുകളും പ്രഖ്യാപിച്ചിട്ടുണ്ട്...

  • ഉപഭോക്താക്കൾക്ക് ഐസിഐസിഐ ബാങ്ക്, എസ്ബിഐ കാർഡ്സ്, കൊട്ടക് ബാങ്ക്, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ ക്രെഡിറ്റ് കാർഡ്, എയു ഫിനാൻസ് ബാങ്ക്, വൺ കാർഡ് എന്നിവ ഉപയോഗിച്ച് പ്രമുഖ റീട്ടെയിൽ ഔട്ട്ലെറ്റുകളിൽ നിന്നും, OPPO സ്റ്റോറിൽ നിന്നും 4,000 വരെ ക്യാഷ്ബാക്കും 9 മാസം വരെ പലിശ രഹിത ഇഎംഐയും പ്രയോജനപ്പെടുത്താം.
  • ഇതിന് പുറമെ, ബജാജ് ഫിൻസെർവ്, ടിവിഎസ് ക്രെഡിറ്റ്, ഹോം ക്രെഡിറ്റ്, എച്ച്ഡിബി ഫിനാൻഷ്യൽ സർവീസസ്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്, മഹീന്ദ്ര ഫിനാൻസ് തുടങ്ങിയ പ്രമുഖ ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് സീറോ ഡൗൺ പേയ്‌മെന്റ് സ്‌കീമുകൾ ഉപഭോക്താക്കൾക്ക് പ്രയോജനപ്പെടുത്താം
  • വിശ്വസ്തരായ OPPO ഉപഭോക്താക്കൾക്ക് 4,000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസും ലഭിക്കും.
  • മൈ OPPO എക്‌സ്‌ക്ലൂസീവിന്റെ ഭാഗമായി, ഏതെങ്കിലും OPPO ഉപകരണം വാങ്ങുമ്പോൾ ഉപഭോക്താക്കൾക്ക് 10 ലക്ഷം രൂപ വരെയുള്ള ക്യാഷ് പ്രൈസ് നേടാനുള്ള അവസരവും ഉറപ്പുള്ള മറ്റ് സമ്മാനങ്ങളും ലഭിക്കും.

Related Topics

Share this story