Times Kerala

 
OPPO A59 5G അനാവരണം ചെയ്തു

 
  OPPO A59 5G അനാവരണം ചെയ്തു
 

പ്രമുഖ ആഗോള സ്മാർട്ട് ഡിവൈസ് ബ്രാൻഡായ OPPO ഏറ്റവും താങ്ങാനാവുന്ന 5G സ്മാർട്ട്‌ഫോണായ OPPO A59 5G പുറത്തിറക്കി. 14,999 രൂപയിൽ ആരംഭിക്കുന്ന ഡിവൈസ് 2023 ഡിസംബർ 25 മുതൽ OPPO സ്റ്റോർ, ഫ്ലിപ്കാർട്ട്, ആമസോൺ, മറ്റ് റീട്ടെയിൽ ഔട്ട്ലെറ്റുകൾ എന്നിവിടങ്ങളിൽ ലഭ്യമാകും. 4GB, 6GB RAM എന്നീ രണ്ട് വേരിയന്റുകളിൽ നിന്നുള്ള ചോയ്സ് വാഗ്ദാനം ചെയ്യുന്ന OPPO A59 5G, സിൽക്ക് ഗോൾഡ്, സ്റ്റാറി ബ്ലാക്ക് എന്നീ കളർ ഓപ്ഷനുകളിൽ ലഭ്യമാണ്.

 

OPPO A59 5G-ന് ലൂമിനസ് സിൽക്ക് ടെക്സ്ചർ ഡിസൈനും ഒരു 90Hz സൺലൈറ്റ് സ്‌ക്രീനും ഉണ്ട്. ദിവസം മുഴുവൻ സുഗമവും കാലതാമസമില്ലാത്തതുമായ പ്രവർത്തനം ഉറപ്പാക്കുന്ന ഒരു വലിയ 5,000mAh ബാറ്ററിയുൾപ്പെടുന്ന 33W SUPERVOOC™ ഫ്ലാഷ് ചാർജിംഗ് സിസ്റ്റമാണ് ഇതിന് കരുത്തേകുന്നത്. OPPO A59 5G-ൽ 36 മാസത്തെ ഫ്ലൂവൻസി പ്രൊട്ടക്ഷൻ, 300% അൾട്രാ വോളിയം മോഡ് തുടങ്ങിയ സവിശേഷതകളും സജ്ജീകരിച്ചിരിക്കുന്നു, ഇത് ഈ വില വിഭാഗത്തിന് കീഴിലുള്ള A സീരീസിൽ ഇത്തരത്തിലുള്ള ആദ്യത്തേതാണ്.

ഡിസൈനും ഡിസ്പ്ലേയും
OPPO A59 5G ഒരു സ്ലിം ബോഡി ഡിസൈൻ ഫീച്ചർ ചെയ്യുന്നു, ഇത് ഫോണിനെ മിനുസമാർന്നതും പിടിക്കാൻ സൗകര്യപ്രദവുമാക്കുകയും ഉപകരണത്തിന് ഗംഭീരമായ പ്രീമിയം ടച്ച് നൽകുകയും ചെയ്യുന്നു. ആകർഷകമായ 720 നിറ്റ്സ് ബ്രൈറ്റ്നസ് ഉള്ള 90Hz സൺലൈറ്റ് സ്‌ക്രീൻ ദൃശ്യാനുഭവത്തെ അടുത്ത തലത്തിലേക്ക് കൊണ്ടുപോകുന്നു. ഇൻസ്റ്റഗ്രാം, എക്സ് (ട്വിറ്റർ), ഫേസ്ബുക്ക് പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുമ്പോൾ 96% NTSC ഹൈ കളർ ഗാമറ്റ് മികച്ച അനുഭവം ഉറപ്പാക്കുന്നു.

വമ്പൻ ബാറ്ററിയും ഫ്ലാഷ് ചാർജിംഗും
OPPO A59 5G-ൽ 33W SUPERVOOC™ ഫ്ലാഷ് ചാർജിംഗും ശക്തമായ 5,000mAh വലിയ ബാറ്ററിയും ഉണ്ട്. AI -യാൽ ശാക്തീകരിച്ച നൂതനമായ ഓൾ-ഡേ ചാർജിംഗ് പ്രൊട്ടക്‌ഷൻ ഉപയോക്താക്കളുടെ ചാർജിംഗ് പാറ്റേണുകളുമായി പൊരുത്തപ്പെടുന്ന ഒരു ദിവസത്തെ ചാർജിംഗ് പ്ലാൻ വികസിപ്പിക്കുന്നു. ഇത് ബുദ്ധിപരമായി 80% ചാർജിംഗ് താൽക്കാലികമായി നിർത്തുനകയും, ആവശ്യമുള്ളപ്പോൾ പുനരാരംഭിക്കുന്നുകയും ചെയ്യുന്നതിലൂടെ, ബാറ്ററി ഡീഗ്രേഡേഷൻ തടയുന്നു. എൻഹാൻസ്‌ഡ് നൈറ്റ് ചാർജിംഗ് മോഡ്, ഉപയോഗ പ്രവചനങ്ങളെ അടിസ്ഥാനമാക്കി ചാർജിംഗ് ഓട്ടോമാറ്റിക്കയി ക്രമീകരിക്കുന്നതിനാൽ ബാറ്ററി ലൈഫിനെക്കുറിച്ച് ആശങ്കയുള്ള ഉപയോക്താക്കൾക്ക് സഹായകമാകുന്നു. കൂടാതെ, സൂപ്പർ പവർ സേവിംഗ് മോഡ്, നൈറ്റ് മോഡിൽ അൾട്ടിമേറ്റ് സ്റ്റാൻഡ്‌ബൈ എന്നിവയും ഈ ഡിവൈസിന്റെ സവിശേഷതയാണ്.

പ്രകടനം, ഫ്ലൂവൻസി, സഹിഷ്ണുത
OPPO A59-ന്റെ 6GB RAM-ഉം 128GB ROM-ഉം ഉപയോക്താക്കൾക്ക് വിപുലമായ സ്റ്റോറേജും സുഗമമായ മൾട്ടിടാസ്കിംഗ് കഴിവുകളും പ്രദാനം ചെയ്യുന്നു. വലിയ RAM വിപുലീകരണ സവിശേഷത, 6GB വരെ ഫ്ലൂവൻസിയുള്ള ക്രമീകരണങ്ങൾ അനുവദിക്കുകയും ആവശ്യാനുസരണം പെർഫോമൻസ് ഒപ്റ്റിമൈസ് ചെയ്യുകയും ചെയ്യുന്നു. മീഡിയടെക് ഡൈമൻസിറ്റി 6020 ചിപ്‌സെറ്റ് ശാക്തീകരിക്കുന്ന ഈ ഡിവൈസ്  5G മോഡം കുറഞ്ഞ പവർ 7nm ചിപ്പിലേക്ക് സംയോജിപ്പിക്കുന്നു. പരമാവധി 2.2GHz ആവൃത്തിയിലുള്ള 2+6 CPU ആർക്കിടെക്ചർ ലൈറ്റ് ലോഡുകളിൽ കാര്യക്ഷമമായ ഊർജ്ജ ഉപഭോഗം ഉറപ്പാക്കുന്നു. Mali-G57 MC2 GPU, 36-മാസത്തെ ഫ്ലൂവൻസി പ്രൊട്ടക്ഷൻ, OPPO-യുടെ സ്വതന്ത്രമായി വികസിപ്പിച്ച ColorOS ഡൈനാമിക് കമ്പ്യൂട്ടിംഗ് എഞ്ചിൻ എന്നിവ ഒരു ഫ്ലൂയിഡ് അനുഭവം ഉറപ്പ് നൽകുന്നു.

മാത്രമല്ല, ഫോണിന് IP54 ഡസ്റ്റ്പ്രൂഫ്, വാട്ടർപ്രൂഫ് റേറ്റിംഗ് ഉണ്ട്, ഇത് പ്രതിദിന സ്പ്ലാഷ് പ്രൂഫ് പ്രൊട്ടക്ഷനുള്ള ഇൻഡസ്ട്രി മാനദണ്ഡങ്ങൾ പാലിക്കുന്നു. ഡ്രോപ്പ് ടെസ്റ്റുകൾ, യുഎസ്ബി പ്ലഗ്-അൺപ്ലഗ് ടെസ്റ്റുകൾ, ഹൈ ടെംപറേച്ചർ/ഹ്യുമിഡിറ്റി ടെസ്റ്റുകൾ എന്നിവയുൾപ്പെടെയുള്ള വിവിധ സാഹചര്യങ്ങളിൽ ദൃഢതയും വിശ്വാസ്യതയും കർശനമായ ഗുണനിലവാര പരിശോധന ഉറപ്പാക്കുന്നു. ഓഡിയോ ശേഷി വർദ്ധിപ്പിക്കുന്ന അവിശ്വസനീയമായ 300% അൾട്രാ വോളിയം മോഡ്, ഈ വില ശ്രേണിയിൽ OPPO A ശ്രേണിയിലെ ഒരു നാഴികക്കല്ല് അടയാളപ്പെടുത്തുന്നു.

ക്യാമറ കഴിവുകൾ
OPPO 59 5G-യിൽ 13MP മെയിൻ ക്യാമറ, 2MP ബൊക്കെ ക്യാമറ, 8MP സെൽഫി ക്യാമറ എന്നിവയുൾപ്പെടെ ശക്തമായ ക്യാമറ സജ്ജീകരണമുണ്ട്.
ഇത് വൈവിധ്യമാർന്നതും ഉയർന്ന നിലവാരമുള്ളതുമായ ഷോട്ടുകൾ നൽകുകയും നൂതന ക്യാമറ ഫീച്ചറുകളിലൂടെ ഫോട്ടോഗ്രാഫിയിൽ മികവ് പുലർത്തുകയും ചെയ്യുന്നു. അൾട്രാ നൈറ്റ് മോഡ് വ്യക്തമായ കളറിംഗ് സഹിതം വ്യക്തമായ രാത്രി ഫോട്ടോകൾ ഉറപ്പാക്കുന്നു, കുറഞ്ഞ വെളിച്ചത്തിൽ മെച്ചപ്പെട്ട വ്യക്തതയ്ക്കായി കോംപോസിറ്റ് മൾട്ടി-ഫ്രെയിം നോയ്സ് റിഡക്ഷൻ, എച്ച്ഡിആർ എന്നിവ ഉപയോഗിക്കുന്നു. പോർട്രെയ്റ്റ് ബൊക്കെ ഫീച്ചർ ഡെപ്ത് ഡിറ്റക്ഷനും കസ്റ്റമൈസ്ഡ് ഇഫക്റ്റുകളും ഉപയോഗിച്ച് പോർട്രെയ്റ്റ് ഫോട്ടോഗ്രാഫി മെച്ചപ്പെടുത്തുന്നു.

•    OPPO A59 5G വാങ്ങുമ്പോൾ ഉപഭോക്താക്കൾക്ക് ഇനിപ്പറയുന്ന ഓഫറുകൾ ലഭിക്കും:
•    ഉപഭോക്താക്കൾക്ക് SBI കാർഡുകൾ, IDFC ഫസ്റ്റ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ ക്രെഡിറ്റ് കാർഡ്, AU ഫിനാൻസ് ബാങ്ക്, വൺ കാർഡ് എന്നിവയിലൂടെ മെയിൻലൈൻ റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ നിന്നും OPPO സ്റ്റോറിൽ നിന്നും 1,500 രൂപ വരെ ക്യാഷ്ബാക്കും 6 മാസം വരെ നോ-കോസ്റ്റ് EMI-യും ലഭിക്കും.
•    ആകർഷകമായ EMI പേയ്‌മെന്റ് ഓപ്‌ഷൻ 1,699 രൂപ മുതൽ പ്രമുഖ ഫൈനാൻസിയർമാർ വഴി ലഭ്യമാണ്
•    My OPPO എക്സ്ക്ലൂസീവിന്റെ ഭാഗമായി, OPPO A59 5G വാങ്ങുമ്പോൾ ഉപഭോക്താക്കൾക്ക് ഉറപ്പായ സമ്മാനങ്ങൾ നേടാനുള്ള അവസരമുണ്ട്.

കൂടാതെ, ന്യൂ ഇയർ ബൊണാൻസ സ്മാർട്ട് സേവിംഗ്സ് ഓഫറിന്റെ ഭാഗമായി- OPPO തിരഞ്ഞെടുത്ത എ സീരീസ് ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ ആകർഷകമായ കിഴിവുകളും ഓഫറുകളും അവതരിപ്പിച്ചു. ഉപഭോക്താക്കൾക്ക് തിരഞ്ഞെടുത്ത പങ്കാളികളിൽ നിന്ന് 10% വരെ ക്യാഷ്ബാക്കും 6 മാസം വരെ നോ-കോസ്റ്റ് EMI-യും സീറോ ഡൗൺ പേയ്‌മെന്റ് ഓപ്ഷനും ലഭിക്കും. 


 

Related Topics

Share this story