Times Kerala

 ഒരു വാട്‌സ് ആപ്പ് അക്കൗണ്ട് ഇനി നാല് ഫോണില്‍ ഒരേസമയം ഉപയോഗിക്കാം; പുതിയ അപ്‌ഡേഷനുമായി വാട്സാപ്പ് 

 
whatsapp
 ഒരു വാട്‌സ് ആപ്പ് അക്കൗണ്ട് ഇനി ഒരേ സമയം നാലു ഫോണുകളില്‍ ഉപയോഗിക്കാം. മെറ്റാ മേധാവിയായ സക്കര്‍ബെര്‍ഗ് തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ഈ പുതിയ അപ്‌ഡേഷൻ അറിയിച്ചത്.അതേസമയം, ആഗോളതലത്തില്‍ അപ്‌ഡേഷന്‍ നിലവില്‍ വരുന്നത് അടുത്ത ആഴ്ച്ചയിലാണ്. നിലവില്‍ ഒരു അക്കൗണ്ട് ഒരു ഫോണില്‍ മാത്രമാണ് ഉപയോഗിക്കാനായി കഴിയുക. വെബ് ബ്രൌസർ വഴിയോ കംപ്യൂട്ടര്‍ വഴിയോ മാത്രമാണ് അതേ വാട്‌സാപ്പ് ഉപോഗിക്കാനാവുക. പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ ഒരേ സമയം ഒന്നിലധികം ഫോണിലും കംപ്യൂട്ടറിലും വാട്‌സ് ആപ്പ് ഉപയോഗിക്കാന്‍ സാധിക്കും. വാട്‌സ്ആപ്പ് മെസേജുകള്‍ മറ്റ് ഫോണുകളിലും ലഭ്യമാകുന്നതിനാല്‍ ഒരു ഫോണ്‍ സ്വിച്ച് ഓഫ് ആയാലും വാട്‌സ് ആപ്പ് മറ്റ് ഫോണുകളില്‍ ഉപയോഗിക്കാ എന്നതും ഈ അപ്‌ഡേഷന്റെ പ്രത്യേകതയാണ്. അതേസമയം, ദീര്‍ഘനേരം പ്രവര്‍ത്തന രഹിതമായാല്‍ സ്വയം ലോഗൗട്ടാകുകായും ചെയ്യും. ഒ ടി പി വഴിയും ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്തും അക്കൗണ്ട് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധിക്കും. ലിങ്ക് ചെയ്തിരിക്കുന്ന ഓരോ ഫോണും വാട്‌സ് ആപ്പിലേക്ക് സ്വതന്ത്രമായി കണക്റ്റ് ചെയ്യുകയും സന്ദേശങ്ങള്‍, കോളുകള്‍ എന്നിവ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റ് ഉറപ്പാക്കിയതായും വാട്‌സ് ആപ്പ് അറിയിച്ചു. സൈന്‍ ഔട്ട് ചെയ്യാതെ തന്നെ ഉപയോക്താക്കള്‍ക്ക് ഫോണുകള്‍ മാറാനും നിര്‍ത്തിയിടത്ത് നിന്ന് ചാറ്റുകള്‍ കാണാനും കഴിയും.

Related Topics

Share this story