Times Kerala

 ഇനി സ്റ്റാറ്റസിൽ സുഹൃത്തിനെ ടാ​ഗ് ചെയ്യാം; പുതിയ അപ്‌ഡേറ്റ് അവതരിപ്പിക്കാനൊരുങ്ങി വാട്സ്ആപ്പ്

 
പുതിയ വോയിസ് ചാറ്റ് ഫീച്ചറുമായി വാട്സ്ആപ്പ്
 ഏറ്റവും കൂടുതൽ ആളുകൾ ഉപയോ​ഗിക്കുന്ന ജനപ്രിയ മെസേജിങ് ആപ്പാണ് മെറ്റയുടെ കീഴിലുള്ള വാട്സ്ആപ്പ്. ഇടയ്ക്കിടെ പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്നതിൽ ഏറെ ശ്രദ്ധപുലർത്തുന്ന ആപ്പ്ലിക്കേഷൻ കൂടിയാണ് വാട്ട്സ്ആപ്പ്. ഇപ്പോഴിതാ, ഒരു പുതിയ അപ്ഡേറ്റ് എത്തിക്കാനൊരുങ്ങുകയാണ് വാട്സ്ആപ്പ്. സ്റ്റാറ്റിസിലാണ് പുതിയ അപ്ഡേഷൻ എത്തിക്കുന്നത്. ഇൻസ്റ്റാ​ഗ്രാമിൽ സ്റ്റോറിയിൽ സുഹൃത്തുക്കളെ ​ടാ​ഗ് ചെയ്യുന്നപോലെ വാട്സ്ആപ്പ് സ്റ്റാറ്റസിലും ഈ ഫീച്ചർ എത്തിക്കാനാണ് മെറ്റയുടെ നീക്കം. ഉപയോക്താക്കൾക്ക് അവരുടെ സ്റ്റാറ്റസ് അപ്‌ഡേറ്റുകളിൽ മറ്റുള്ളവരെ സ്വകാര്യമായി ടാഗ് ചെയ്തുകൊണ്ട് സംവദിക്കാൻ കഴിയുന്ന ഒരു പുതിയ ഫീച്ചറാണ് എത്തിക്കുക.ഈ ഫീച്ചർ എത്തുന്നതോടെ സ്റ്റാറ്റസുകളിൽ നിങ്ങൾക്ക് ഇഷ്ടമുള്ളവരെ ടാ​ഗ് ചെയ്യാൻ കഴിയും. എന്നാൽ ഇത് മാറ്റാർക്കും കാണാൻ കഴിയില്ല. നിങ്ങൾ ടാ​ഗ് ചെയ്തിരിക്കുന്ന ആൾക്ക് മാത്രമാണ് ഇത് കാണാൻ കഴിയുക. സ്റ്റാറ്റസ് അപ്ഡേറ്റിൽ മറ്റുചില ഫീച്ചറുകളും വാട്സ്ആപ്പ് ഉടൻ എത്തിക്കും. 

Related Topics

Share this story