Times Kerala

ഇനി എച്ച്‍ഡി ഫോട്ടോയും വാട്സ്ആപ്പിലൂടെ അയക്കാം; കിടിലൻ ഫീച്ചർ 
 

 
ഇനി എച്ച്‍ഡി ഫോട്ടോയും വാട്സ്ആപ്പിലൂടെ അയക്കാം; കിടിലൻ ഫീച്ചർ

വാട്സ്ആപ്പിലൂടെ ഇനി എച്ച്‍ഡി ഫോട്ടോകൾ ക്വാളിറ്റിയോടെ അയക്കാം. ഈ പുതിയ ഫീച്ചർ വാട്സ്ആപ്പിന്റെ പുതിയ ബീറ്റാ വേർഷനിലാണ് ലഭ്യമാകുക.വലിയ ഇമേജ് ഫയലുകൾ അയക്കാൻ ഈ ഫീച്ചർ സഹായിക്കും. ഫോട്ടോ ഷെയർ ചെയ്യുന്ന വിൻഡോയുടെ മുകളിൽ എച്ച്ഡി ക്വാളിറ്റി എന്ന ഓപ്ഷൻ തെരഞ്ഞെടുക്കാം. സ്റ്റാൻഡേർഡ്, എച്ച്ഡി ക്വാളിറ്റി തുടങ്ങിയ ഓപ്ഷനുകളിൽ ഏതെങ്കിലുമൊന്ന് നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്നതാണ്.

പുതിയ ഫീച്ചർ ലഭിക്കുന്നത് എങ്ങിനെ?

വാട്സ്ആപ്പിലൂടെ വലിയ ഫയലുകൾ അയക്കുമ്പോൾ മാത്രമേ ഈ എച്ച്‌ഡി ഓപ്ഷൻ ദൃശ്യമാകൂ. എന്നാൽ വലിയ ഫയലിന്റെ ഇമേജ് സൈസ് എത്രത്തോളം ആണെന്ന് വ്യക്തമായിട്ടില്ല. പക്ഷേ ഫയലിന്റെ വലുപ്പം ചെറുതാണെങ്കിൽ എച്ച്‍ഡി ഫോട്ടോ എന്ന ഓപ്ഷൻ ദൃശ്യമാകില്ല. ഈ സവിശേഷത നിലവിൽ ആൻഡ്രോയ്, ഐഒഎസ് എന്നിവയുടെ ബീറ്റാ പതിപ്പിൽ മാത്രമേ ലഭിക്കു.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാട്സ്ആപ്പിലൂടെ ഫോട്ടോകൾ അവയുടെ അതേ ക്ലാരിറ്റിയിൽ പങ്കുവെക്കാനാകില്ല. ഇമേജ് കംപ്രഷൻ ചെയ്തേ വാട്സ്ആപ്പ് പലപ്പോഴും ചിത്രങ്ങൾ അയക്കൂ. എന്നിരുന്നാലും മുൻപ് അയച്ചിരുന്നതിനേക്കാൾ ക്ലാരിറ്റിയുള്ള ഫോട്ടോകൾ എച്ച്‍ഡി ഓപ്ഷനിലൂടെ ഇനി മുതൽ അയയ്ക്കാനാകും. വാട്ട്‌സ്ആപ്പിലൂടെ ഏത് ഫോട്ടോയും അയക്കുമ്പോൾ ‘സ്റ്റാൻഡേർഡ് ക്വാളിറ്റി’ എന്നതായിരിക്കും എപ്പോഴത്തെയും ഡിഫോൾട്ട് ഓപ്‌ഷൻ. 

Related Topics

Share this story