Times Kerala

 ഇനി സ്റ്റാറ്റസ് ആയി ഇടുന്ന ഫോട്ടോകളും വീഡിയോകളും സൂക്ഷിച്ച് വെയ്ക്കാം; പുതുപുത്തൻ ഫീച്ചറുകളുമായി വാട്സ്ആപ്പ്

 
whatsapp

 ഏറ്റവും കൂടുതൽ ജനങ്ങൾ ഉപയോഗിക്കുന്ന മെസ്സേജിങ് ആപ്ലിക്കേഷൻ ആണ് വാട്സ്ആപ്പ്. പുതിയ പുതിയ ഫീച്ചറുകൾ ഇടയ്ക്കിടെ തങ്ങളുടെ ഉപഭോക്താക്കൾക്കായി വാട്സ്ആപ്പ് കൊണ്ടവരാറുണ്ട്.ഇപ്പോൾ അത്തരത്തിൽ മികച്ച ഫീച്ചറുകളുമായാണ് വാട്സ്ആപ്പ് എത്തിയിരിക്കുന്നത്. സ്റ്റാറ്റസ് ആയി ഇടുന്ന ഫോട്ടോകളും വീഡിയോകളും സൂക്ഷിച്ച് വെയ്ക്കാന്‍ ഉപയോക്താക്കളെ സഹായിക്കുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ വാട്‌സ്ആപ്പ് ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. 'സ്റ്റാറ്റസ് ആര്‍ക്കൈവ്' എന്ന പേരില്‍ ഫീച്ചര്‍ അവതരിപ്പിക്കാനാണ് പദ്ധതി.നിലവില്‍ സ്റ്റാറ്റസ് അപ്‌ഡേറ്റ്‌സുകള്‍ 24 മണിക്കൂര്‍ കഴിഞ്ഞാല്‍ സ്വമേധയാ അപ്രത്യക്ഷമാകും. എന്നാൽ ഭാവിയിലേക്ക് ഉപയോഗിക്കാന്‍ കഴിയുന്നവിധം സ്റ്റാറ്റസ് അപ്‌ഡേറ്റ്‌സ് ആയി ഇടുന്ന വീഡിയോകളും ഫോട്ടോകളും സൂക്ഷിച്ച് വെയ്ക്കാന്‍ കഴിയുന്നവിധമാണ് പുതിയ ഫീച്ചര്‍. നിലവില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഈ ഫീച്ചര്‍ അവതരിപ്പിച്ചിട്ടുണ്ട്.സ്റ്റാറ്റസ് ടാബിലാണ് പുതിയ ഫീച്ചര്‍ ഉള്‍പ്പെടുത്തുക.24 മണിക്കൂറിന് ശേഷം സ്റ്റാറ്റസ് ആയി ഇട്ടിരിക്കുന്ന വീഡിയോകളും ഫോട്ടോകളും അടക്കം സ്റ്റാറ്റസ് ആര്‍ക്കൈവിലേക്ക് പോകുന്നവിധമാണ് സംവിധാനം. ഇത്തരത്തില്‍ 30 ദിവസം വരെ സ്റ്റാറ്റസ് അപ്‌ഡേറ്റ്‌സ് സൂക്ഷിക്കാന്‍ സാധിക്കും. സ്റ്റാറ്റസ് ടാബിലെ മെനുവില്‍ പോയി ആര്‍ക്കൈവ് നേരിട്ട് കാണാനും ക്രമീകരണം ഉണ്ട്.

ഫോൺ നമ്പറിനു പകരം ഇനി യൂസർ നെയിം തെളിയും; ഉപഭോക്തൃ സുരക്ഷ ഉറപ്പുവരുത്താൻ വാട്സ്ആപ്പ്

ഉപഭോക്തൃ സുരക്ഷ ഉറപ്പുവരുത്താൻ പുതിയ ഫീച്ചറുമായി വാട്സ്ആപ്പ് രംഗത്ത്. വാട്സ്ആപ്പ് അക്കൗണ്ടുകളിൽ ഉപഭോക്താക്കളുടെ മൊബൈൽ നമ്പറിന് പകരം, യൂസർ നെയിം തെളിയുന്ന ഫീച്ചറാണ് വാട്സ്ആപ്പ് അവതരിപ്പിക്കുന്നത്.  നിലവിൽ, ഫോൺ നമ്പർ ഉപയോഗിച്ചാണ് ആളുകളെ തിരിച്ചറിയുന്നത്. ഇത് ഉപഭോക്താക്കൾക്ക് പലതരത്തിലുള്ള പ്രതിസന്ധികൾ സൃഷ്ടിക്കുന്നുണ്ടെന്ന് പരാതി ഉയർന്നതിനെ തുടർന്നാണ് പുതിയ ഫീച്ചർ അവതരിപ്പിക്കാൻ വാട്സ്ആപ്പ് പദ്ധതിയിട്ടത്. യൂസർ നെയിം തിരഞ്ഞെടുക്കുന്ന ഫീച്ചർ എത്തുന്നതോടെ ഉപഭോക്താക്കൾക്ക് കൂടുതൽ സുരക്ഷ നൽകാൻ കഴിയുമെന്നാണ് വാട്സ്ആപ്പിന്റെ വിലയിരുത്തൽ. 
മാസങ്ങൾക്കു മുൻപ് തന്നെ ഈ ഫീച്ചറുമായി ബന്ധപ്പെട്ട സൂചനകൾ വാട്സ്ആപ്പ് നൽകിയിരുന്നു. ഫോൺ നമ്പറിന് പകരം അക്കൗണ്ട് തിരിച്ചറിയാൻ പ്രത്യേക യൂസർ നെയിം ആണ് സെറ്റ് ചെയ്യാൻ സാധിക്കുക. പരീക്ഷണാടിസ്ഥാനത്തിൽ ഈ ഫീച്ചർ ഉപഭോക്താക്കൾക്ക് ലഭ്യമാക്കിയിട്ടുണ്ട്. അധികം വൈകാതെ എല്ലാ ഉപഭോക്താക്കളിലേക്കും എത്തുമെന്നാണ് സൂചന.

Related Topics

Share this story